Sunday, December 28, 2008

ബോട്ടം വ്യൂ..!!!

വളരെയധികം ദയാലുവും കരുണാനിധിയുമായിരുന്നു ഗൂഗിള്‍ലാന്റ്റ് ഭരിച്ചിരുന്ന ഗൂഗ്ലിരാജാവ്. അതുകൊണ്ട് തന്നെയാണ്  തന്റെ പ്രജകള്‍ക്ക് പട്ടയം പോലുമില്ലാതെ ഭൂമികള്‍ പതിച്ചു നല്‍കിയതും, നല്ലൊരു കലാസ്നേഹിയായ രാജാവ് പല കലാ കേന്ദ്രങ്ങളും ആരംഭിച്ചു. കലയെക്കാള്‍ അവിടെയൊക്കെ കൊലയെക്കുറിച്ചാണു ചര്‍ച്ച നടക്കുന്നതെന്നറിഞ്ഞ രാജാവിനു സങ്കടമുണ്ടായിരുന്നെങ്കിലും കൈവിട്ടുപോയ കമന്റു പോലെ കല്ലീവല്ലി അടിച്ചും സഹിക്കാതെ വരുമ്പോള്‍ റാണിജിയെ അടിച്ചും അഡ്ജസ്റ്റു ചെയ്തു പോന്നു.
ആയിടക്കു അയല്‍ദേശങ്ങളില്‍ വയാഗ്രയെക്കാളും ശക്തിയില്‍ വര്‍ഗ്ഗീയ വൈറസ് പടര്‍ന്നു പിടിക്കുകയായിരുന്നു. അവിടെ നിന്നും കുറച്ചു സ്റ്റോക്കുമായി ചില ചില്ലറക്കച്ചവടക്കാര്‍ ഗൂഗിള്‍ലാന്റിലേക്കും ചേക്കേറി. നല്ലോണം വിവരമുണ്ടായിരുന്ന ഗൂഗിള്‍ലാന്റിലെ  ഭൂരിപക്ഷ ജനത, അത്യാവശം ആന്റീബയോട്ടിക് കഴിക്കുന്നത് കൊണ്ട് വലിയ പ്രശ്നമൊന്നുമില്ലാതെ കാലം കഴിഞ്ഞു പൊക്കൊണ്ടിരുന്നു.
കച്ചവടക്കാര്‍ ഓരൊ പെട്ടിക്കട തട്ടിക്കൂട്ടി അവസരത്തിനായി കാത്തിരുന്നു.


ഗൂഗിള്‍ രാജന്‍ ഭരണ പരിഷ്കാരങ്ങള്‍ ഓരോന്നായി നടപ്പില്‍ വരുത്തി, പരിഷ്കാരം കൂടുന്നതനുസരിച്ച് തന്റെ മോളും വലുതാകുന്നത് രാജരാജ തിരുമേനി ശ്രദ്ധിച്ചു. അവളുടെ വോയിസ് ചാറ്റും വീഡിയൊ ചാറ്റും ദിനം പ്രതി കൂടിക്കൊണ്ടിരുന്നപ്പോള്‍ രാജന്റെ അന്തരാംഗങ്ങളില്‍ ഒരു വേലിചാട്ടം പൊട്ടിമുളക്കാന്‍ തുടങ്ങി, സ്വന്തം അടുപ്പില്‍ തീ പോലുമില്ലാതിരുന്ന കാലത്ത് അടുത്ത വീട്ടിലെ കോഴിക്കറിക്ക് ഉപ്പില്ലാന്നു പറഞ്ഞതിനു പകരമായി ഒടേതമ്പുരാന്‍ തന്ന സമ്മാനമല്ലെ! അവളതും ചെയ്യും അതിനപ്പുറവും ചെയ്യും രാജരാജ തിരുമനസ്സിന്റെ നെഞ്ചകം ഠപ്പെ ഠപ്പേന്നു തേങ്ങ പോട്ടുംപ്പോലെ മിടിക്കാന്‍ തുടങ്ങി.
നടന്നും ഇരുന്നും കിടന്നും ചിന്തിച്ചു അവസാനം ഒരു ഉപായം കണ്ടു പിടിച്ചു.
ബുദ്ധിമാനായ മന്ത്രി പുംഗോനെ ചാറ്റി രാത്രി തന്നെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.
 
പിറ്റേന്ന് ഗൂഗിള്‍ലാന്റ്റിന്റെ സ്വന്തം ചാനലായ സ്മൈലി ടി.വി യില്‍ കൂടി ജനം ആ വാര്‍ത്ത കേട്ടു.
ഗൂഗിള്‍ രാജ്യത്ത് മഹത്തായ ഒരു ചിത്ര രചനാ‍ മത്സരം നടത്തുന്നു!
ഏറ്റവും നല്ല ചിത്രകാരനു സമ്മാനം! രാജപുത്രി!!!
 
കേട്ടവര്‍ കേട്ടവര്‍ വണ്ടറടിച്ചു, യുവാക്കള്‍ കോരിത്തരിച്ചു, വ്യദ്ധജനങ്ങള്‍ക്ക് കോച്ചിപ്പിടിച്ചു, കഴിവുള്ള വീര ശൂര പരാക്രമികള്‍ എല്ലാ വിധ സന്നാഹങ്ങളുമായി രാജ കൊട്ടാരത്തിലേക്ക് യാത്രയായി. 
 
മത്സരം തുടങ്ങി
 
പതിനായിരങ്ങള്‍ ആയിരമായിചുരുങ്ങി
പിന്നെയത് നൂറായി..അവസാനം അതില്‍ നിന്നും അഞ്ചു പേരെ തിരഞ്ഞെടുത്തു. (എസ്.എം.എസ് വഴിയാണെന്നു സ്ഥിതീകരിക്കാത്ത റിപ്പോറ്ട്ടുണ്ട്..:)
 
മത്സരാര്‍ത്ഥികളെ പരിചയപ്പെടാം...
ഇഷ്ടിക ഡക്ലസ്!!
പ്ലാറ്റ് ഫോം അന്ത്രുമാന്‍!!!
കൂരപൊക്കി സുഷാംഗന്!!!
സന്‍‌ലൈറ്റ് ചന്ദ്രു!!!
റെയിമ്പൊ ആന്റണി!!!
 
അഞ്ചാളെയും ഗൂഗിള്‍ രാജ സസൂക്ഷ്മം നിരീക്ഷിച്ചു, കൂട്ടത്തില്‍ അവരെ വാ നോക്കി നില്‍ക്കുന്ന റാണിയെയും, രാത്രി ഇടിക്കാനുള്ള ഒരു കാരണം കിട്ടി! രാജാവ് ഉള്‍പുളകിതനായി.

അഞ്ചു വിന്‍ഡോയില്‍ കൂടി അഞ്ചാളെം മാറി മാറി നോക്കിയിരുന്ന രാജപുത്രിയെ ഓരോരുത്തരുടെയും വീരസ്യങ്ങള്‍ പറഞ്ഞ് തൊഴിപ്പെണ്ണുങ്ങള്‍“(അതായത് കൂലിയായി തൊഴി വാങ്ങുന്ന പെണ്ണുങ്ങള്‍) കളിയാക്കി.
 
 
മത്സരം ആരഭിക്കട്ടെ! രാജന്‍ വിളിച്ചു പറഞ്ഞു.
 
ഉച്ചത്തില്‍ പെരുമ്പറ മുഴങ്ങി... മത്സരം ആരംഭിച്ചു

 വിശാലമായ വെള്ളക്ക്യാന്‌വാസില്‍ ഡക്ലസ് തന്റെ കലാവിരുത് വരച്ചു ചേറ്ത്തു..
എന്താണിത്!?“രാജന്റെ ചോദ്യത്തിനുത്തരമായി

ഇഷ്ടികഡക്ലസ് വിനയത്തോടെ മറുപടി പറഞ്ഞു.
ഭേഷ്
അടുത്ത കേമന്‍ വരട്ടെ
ഡക്ലസ്സിന്റെ ഇഷ്ടികക്കു കീഴെയായ് ഇടത്തു നിന്നും വലത്തോട്ട് നീട്ടിയൊരു വരയും വരച്ചു അന്ത്രുമാന്‍ കസേരയില്‍ ചെന്ന് ഉപവിഷ്ടനായി.

അത്ഭുതത്തോടെ രാജന്‍ ചോദിച്ചു

അന്ത്രുമാന്‍ വാട്ടീസ് ദിസ്!?“
അതു നമ്മട ഡുക്ലസിന്റെ കട്ട താഴെപ്പോകാതിരിക്കാന്‍ ഒരു പ്ലാറ്റ് ഫോം കെട്ടീതാ.. യേത്!?“
വെരി ഗുഡ്! അടുത്തയാള്‍ ദിവംഗതനാകട്ടെ!?” രാജരാജ തിരുമേനി വീണ്ടും വിളിച്ചു
സുഷാംഗന്‍ തന്റെ മാസ്റ്ററ് പീസ് തൊഴിലിനെയും അതിനു സമ്പാദ്യമായിക്കിട്ടുന്ന തൊഴിയെയും മനസ്സില്‍ ഓര്‍ത്ത് ഒരു പെട പെടച്ചു!

എന്തായിത് കൊട്ടാരമാണൊ‍!?“ രാജാവിന്റെ ആക്കിയ ചോദ്യത്തിനു

അല്ല തിരുമനസ്സെ ഡക്ലസിന്റെ ചുടുകട്ട കൊണ്ട് അന്ത്രുമാന്റെ പ്ലാറ്റ്ഫോമില്‍‍ ഞാനെന്റെ കൂര പണിതതാവിനയത്തോടെ മറുപടി പറഞ്ഞ് സുഷാംഗനും സീറ്റില്‍ ചെന്നിരുന്നു.
അടുത്ത കലാകാരനെവിടെ?“
ചന്ദ്രു ആഗമനായിട്ടും മുടിഞ്ഞ കളറു കാരണം രാജരാജന് കാണാന്‍ കഴിഞ്ഞില്ല, രാജാവ് കൊലവിളി വിളിച്ചു
എവിടെ ചന്ദ്രു!?”
സദസ്സില്‍ നിന്നു ചന്ദ്രൂന്റെ കൂട്ടുകാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു,

ചന്ദ്രുവെ ചിരിക്കെടാ‍..
ചന്ദ്രു വെളുക്കെ ചിരിച്ചു, ആ പ്രകാശത്തില്‍ ചന്ദ്രുവിനെ എല്ലാരും കണ്ടു! സുഷംഗന്റെ കൂരക്കു മുകളിലായി ചന്ദ്രു തന്റെ കഴിവു പ്രകടിപ്പിച്ചു.

തിളങ്ങുന്ന സൂര്യന്‍!

ബലേഭേഷ് ചന്ദ്രൂ..രാജന്‍ ബലം പിടിച്ചു പറഞ്ഞു
അടുത്ത കലാകാരന്‍ കടന്നു വന്നാലുംവിളിച്ചു വിളിച്ചു രാജന്റെ ഡയഫ്രം കീറിയതു കൊണ്ട് വിളിയുടെ ഹോള്‍സെയില്‍ മന്ത്രിപുംഗവന്‍ ഏറ്റെടുത്തു.
വളഞ്ഞു കുറുകി സദസ്സിനു മുന്നിലെത്തിയ ആന്റണി തന്റെ ഇഷ്ട ചിത്രം വരച്ചു.

എന്താണിത്!?” രാജന്‍ വളഞ്ഞു ചോദിച്ചു

മഴവില്ല്
ഇതെന്ത്! കറുത്ത മഴവില്ലൊ!?”
ഭൂമി മലയാളം മുഴുവനും വിഷപ്പുക നിറഞ്ഞ കാരണം മഴവില്ലു കറുത്തു പോയതാ..
മഴവില്ലെ മഴവില്ലെ എന്റെ കൂട്ടുകാരിയല്ലെ..
നീയെന്തെ ഇങ്ങനെ ബ്ലാക്കിപ്പോയേ..മൂളിപ്പാട്ടോടു കൂടി ആന്റണിയും ചെന്നു സീറ്റില്‍ ഉപവിഷ്ടി.


 
രാജാവ് കടുത്ത കന്‍ഫ്യൂഷനിലായി.
അഞ്ചു പേരും കേമന്മാര്‍! ആര്‍ക്ക് ഞാനെന്റെ മോളെക്കൊടുക്കും മന്ത്രി പുംഗവാ!?”
അപ്പോഴാണ്‍  മൊബൈലില്‍ ഗെയിം കളിച്ചു കൊണ്ടിരുന്ന മന്ത്രി കുമാരനോട് തന്തയാന്‍ ഈ മഹാ സ്രിഷ്ടി കാട്ടി പറഞ്ഞത്,
നോക്കെടാ കഴിവുള്ള ആണുങ്ങള്‍ വരച്ചു വെച്ചിരിക്കുന്നത്, നീ ഗെയിമും കളിച്ചു നടന്നൊ! പെണ്ണിനെ ആന്‍‌പിള്ളേരു കൊണ്ട് പോകും
 
ചിത്രം കണ്ട മന്ത്രി കുമാരന്‍ ഉറക്കെച്ചിരിക്കാന്‍ തുടങ്ങി, ചിരിച്ച് ചിരിച്ച് കരണം മറിഞ്ഞു, മകനു വട്ടായോന്നു വരെ മന്ത്രി സംശയിച്ചു!
,ഹ..ഡാഡീ..ഈ ചിത്രം മഹാ രാജന്റെയാ..
ങ്ഹെ!
അതേന്ന് ഇന്നു രാവിലെ കൂടി ഞാനീ സീന്‍ കണ്ടതെ ഉള്ളു
എങ്ങനെ!?“
അതെങ്ങനാ ഒരു നല്ല ഡിജിറ്റല്‍ ക്യാമറ വാങ്ങിത്തരാന്‍ എത്ര നാളായി പറയുന്നു, കേള്‍ക്കില്ല,  റിയല്‍ ഫോട്ടം എടുത്തു തരില്ലായിരുന്നൊ!? രാജകുമാരിയാണ് കുളിമുറിയിലെന്നു കരുതി ഞാന്‍ പതുക്കെ  ജനാലയുടെ ഗ്ലാസ്സൂരി, അപ്പോള്‍ കണ്ട കാഴ്ചയാ ഇത്
എന്തു കാഴ്ച!?”
നല്ലോണം നോക്ക്! തറയില്‍ പോയ സോപ്പ് മഹാരാജന്‍ കുനിഞ്ഞെടുക്കുന്ന ബോട്ടം വ്യൂവാ ഇത്
ചിത്രം സൂക്ഷിച്ചു നോക്കി, മകനെ കെട്ടിപ്പിടിച്ചു,  മന്ത്രി നേരെ രാജാവിനടുത്തേക്കോടി, വിവരങ്ങള്‍ ധരിപ്പിച്ചു.
 

അഞ്ച് കലാകാരന്മാരെയും രാജസന്നിധിയില്‍ ഹാജരാക്കി, ഓരോരുത്തരും കരഞ്ഞു കൊണ്ട് തങ്ങളുടെ ചിത്രങ്ങളെ ന്യായീകരിച്ചു. പക്ഷെ തങ്ങള്‍ വരച്ച ചിത്രത്തിന്റെ ഫൈനല്‍ വെര്‍ഷനില്‍ അവര്‍ക്കും നാണം തോന്നി! രാജാവ് വളരെ ദയാലുവായിരുന്നതിനാല്‍ എല്ലാവരെയും ചിത്രത്തില്‍ കാണുന്ന അതേ വ്യൂവില്‍ നിര്‍ത്തി ഓരോന്നു പൊട്ടിച്ചു! കൂടെ നല്ലൊരു ഉപദേശവും!
 
മേലാല്‍ ഗ്രൂപ്പിവരക്കരുത്, ഗ്രൂപ്പുന്തോറും ചിത്രത്തിനു പുതിയ രൂപങ്ങളും മാനങ്ങളും കൈവരും
 
തന്നെ വലിയൊരു അപമാനത്തില്‍ നിന്നും രക്ഷിച്ച മന്ത്രികുമാരനു രാജാവ് മോളെ വിവാഹം കഴിച്ചു കൊടുത്തു. അവര്‍ ഒരുപാടു കാലം ഗെയിമും കളിച്ചു സുഖമായി ജീവിച്ചു...:)
 
എല്ലാ ബൂലോകര്‍ക്കും പ്രയാസിയുടെ
സ്നേഹ നിര്‍ഭരമായ പുതുവത്സരാശംസകള്‍

സുഹ്യത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് അടുത്ത വര്‍ഷം മുതല്‍ നന്നാകാന്‍ തീരുമാനിച്ചു!..;)


64 comments:

പ്രയാസി said...

എല്ലാ ബൂലോകര്‍ക്കും പ്രയാസിയുടെ
“സ്നേഹ നിര്‍ഭരമായ പുതുവത്സരാശംസകള്‍”

സുഹ്യത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് അടുത്ത വര്‍ഷം മുതല്‍ നന്നാകാന്‍ തീരുമാനിച്ചു!..;)

ഞാന്‍ ആചാര്യന്‍ said...

ട്ടോ... തേങ്ങാ പ്രവാസ്യേ

പുതുവത്സരാശംസകള്‍

നിരക്ഷരൻ said...

വായിച്ചു. പക്ഷെ അഭിപ്രായം പറയുന്നില്ല. അതിനൊരു കാരണമുണ്ട് പ്രയാസ്യേ... :)

എന്തായാലും നവവത്സരാശംസകള്‍ മുന്‍‌കൂറായിട്ട് തന്നെ നേരുന്നു :)

അനില്‍@ബ്ലോഗ് // anil said...

ബെസ്റ്റ് മച്ചാ !!!

മനസ്സില്‍ തട്ടി പോസ്റ്റിയതാണെന്നു മനസ്സിലായി,കലക്കിയിട്ടുണ്ട്.

ആശംസകള്‍.

ഗുപ്തന്‍ said...

പഴയ ഒരു ലിറ്റില്‍ ജോണി തമാശ ആണേലും പ്രയാസി വേര്‍ഷന്‍ വായിക്കാന്‍ രസമുണ്ട്

http://www.sense.net/~blaine/funstuff/johnny.html

വേണു venu said...

പുതുവത്സരാശംസകള്‍....

ജിജ സുബ്രഹ്മണ്യൻ said...

ഇതു രസമായല്ലോ പ്രയാസീ.ഓരോരുത്തരുടെ ആംഗിളിൽ നോക്കുമ്പോൾ ഒരു ചിത്രത്തിനു തന്നെ എത്രയെത്ര ഭാവങ്ങളാ ല്ലേ !മഹാരാജാവ് സോപ്പുപെട്ടി കുനിഞ്ഞെടുക്കുന്ന ആംഗിൾ നന്നായി !ഇതു മുഴുവൻ വായിച്ചിട്ട് നോക്കുമ്പോൾ ആ ആംഗിൾ തന്നെ തോന്നണൂ !

കാപ്പിലാന്‍ said...

ഹോ ..അടിപൊളി മച്ചാ ..
കഥ എഴുതിയാല്‍ ഇങ്ങനെ എഴുതണം .മനസിലുള്ളത് മുഴുവന്‍ ബൂലോകര്‍ക്ക് കാട്ടിക്കൊടുത്തു .പലരും പല വീക്ഷണ തലമുള്ളവര്‍ .ഈ പോസ്റ്റിന്റെ കമെന്റുകളും ആളുകള്‍ പല തലത്തില്‍ നിന്ന് കാണും .അതില്‍ നിന്നും പൊതുവായ ഒരു തീരുമാനത്തില്‍ പ്രയാസിക്ക് എത്താം .ആശംസകള്‍ ..
Happy New Year

Typist | എഴുത്തുകാരി said...

എവിടുന്നു കിട്ടി മാഷേ ഈ പടം? നവവത്സരാശംസകള്‍.

smitha adharsh said...

ചിരി നിര്ത്തി,കമന്റ് ഇടാന്‍ പെട്ട പാട് !
ആ സോപ്പ് എടുക്കുന്ന ബോട്ടം വ്യൂ കണ്ടു, എനിക്ക് നാണായി..
മാഷേ..കലക്കി കേട്ടോ....ഈ തല ആരെങ്കിലും കണ്ണ് വച്ചു നശിപ്പിക്കാന്‍ എല്ലാ സാധ്യതകളും ഞാ മുന്‍കൂട്ടി കാണുന്നു..

മാണിക്യം said...

♥☆പുതുവത്സരാശംസകള്‍ ♥☆
ഇത്രയും വര്‍‌ഷത്തില്‍
നിന്ന് വിത്യസ്തമായി എന്തു ചെയ്യാനാവും
എന്ന് അറിയില്ല.
ഇത്രനാളും കാത്ത് പരിപാലിച്ച ഈശ്വരന് നന്ദി .
ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍‌ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
പുതുവഷത്തിലേയ്ക്ക് പ്രവേശിക്കാം.
താങ്കള്‍ക്ക് എല്ലാ വിധ നന്മയും ഉണ്ടാവട്ടെ
എന്ന പ്രാര്‍ത്ഥനയോടെ ♥☆ മാണിക്യം ☆♥

ചാണക്യന്‍ said...

ഒരേ കാര്യത്തില്‍ നാലുപേര്‍ക്ക് നാല് അഭിപ്രായമുണ്ടാവും...
പ്രയാസ്യേ....നന്നായി അവതരിപ്പിച്ചിരിക്കുന്നു...അഭിനന്ദങ്ങള്‍....
പ്രയാസിക്ക് എന്റെ ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍...

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അല്ലേലും നിന്റെ കണ്ണ്‌ പലപ്പോഴും ബോട്ടം വ്യൂവിലാന്ന് എനിക്കറിയാം.അതൊരു കുഴപ്പമല്ല; നേട്ടമാണ്.
ഇത് ആകെ കലക്കിക്കളഞ്ഞു.

പുതുവത്സരാശംസകള്‍.

Unknown said...

നന്നാവുക എന്നു പറഞ്ഞാൽ അത് എഴുത്തിലൂടെ ആവുക, വാസ്തവത്തിൽ വളരുകയാണ് വേണ്ടത്,എഴുത്തിലൂടെ.....
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.....

ഗീത said...

എന്റെ പ്രയാസ്യേയ്,എന്തു പ്രയാസപ്പെട്ടൂന്നറിയ്യോ ഒന്നു ചിരി നിറുത്താന്‍.
മനുഷ്യരെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ...

തമാശയ്കുള്ളിലെ കാര്യവും മനസ്സിലാക്കി. അത് ഗൌരവമായിട്ട് തന്നെ എടുക്കുന്നു.

സത്യമായിട്ടും ഈ പോസ്റ്റിന് ഒരു അവാര്‍ഡ് കിട്ടണം. 2008 ലെ ഏറ്റവും മികച്ച പോസ്റ്റ്.

ശ്രീ said...

"സുഹ്യത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് അടുത്ത വര്‍ഷം മുതല്‍ നന്നാകാന്‍ തീരുമാനിച്ചു!..."

ഹാവൂ! എല്ലാ വര്‍ഷാവസാനവും പതിവായി എടുക്കാറുള്ള ഈ പ്രതിജ്ഞയ്ക്കു മാത്രം യാതൊരു മാറ്റവുമില്ല. ;)

പുതുവത്സരാശംസകള്‍!

ഹരീഷ് തൊടുപുഴ said...

“മേലാല്‍ ഗ്രൂപ്പിവരക്കരുത്, ഗ്രൂപ്പുന്തോറും ചിത്രത്തിനു പുതിയ രൂപങ്ങളും മാനങ്ങളും കൈവരും”


പുതുവത്സരാശംസകള്‍

കുഞ്ഞന്‍ said...

പ്രയാസി മാഷെ..

വളരെപ്രയാസപ്പെട്ടൂട്ടൊ ചിരി നിര്‍ത്താന്‍..

നന്നാകാന്‍ പോകുന്നതിന് എല്ലാവിധ ആശംസകളും..!

സുല്‍ |Sul said...

“മേലാല്‍ ഗ്രൂപ്പിവരക്കരുത്, ഗ്രൂപ്പുന്തോറും ചിത്രത്തിനു പുതിയ രൂപങ്ങളും മാനങ്ങളും കൈവരും”

പ്രയാസ്യേ, കിടുങ്ങന്‍.
-സുല്‍

മുസ്തഫ|musthapha said...
This comment has been removed by the author.
Rejesh Keloth said...

ee prayassiye kondu vayya.... :)
Happy new year 2009...

മുസ്തഫ|musthapha said...

ഹഹഹ...

ഗുണപാഠം:
ആരും താഴെ പോയ സോപ്പ് കുനിഞ്ഞെടുക്കരുത്...

എല്ലാറ്ക്കും പുതുവത്സരാശംസകള് :)

Kaippally said...

മലയാളം ബ്ലോഗിനെ കുറിച്ചുള്ള രൂക്ഷമായ ഒരു പരാമർശ്ശമാണു് ഈ കഥ എന്നു മനസിലാക്കാൻ കഴിഞ്ഞു.

പ്രയാസിയുടെ നാലു കഥാപാത്രങ്ങൾ പല ഘട്ടങ്ങളിലായി സൃഷ്ടിച്ച ചിത്രം പൂർത്തിയായപ്പോൾ പുറമേ നിന്നു വീക്ഷിച്ച ഒരു കഥപാത്രത്തിനു് അതു് മഹാ തെറിയാണെന്നു് തോന്നി. ഇതുതന്നെയാണു് മലയാളം ബ്ലോഗിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും.

പുറം ലോകത്തു് മലയാളി ഗ്രൂപ്പുണ്ടാക്കി അടിപിടികൂടുന്നതും, ബ്ലോഗിൽ ഗ്രൂപ്പുണ്ടാക്കി പരസ്പരം ചെളിവാരി എറിയുന്നതും ഒരുപോലെയാണെന്നു് തന്നെ നമുക്ക മനസിലാകും. പലപ്പോഴായി ബ്ലോഗിൽ നടക്കുന്ന അമേദ്യ വർഷത്തിന്റെ പരിമളം ബ്ലോഗിന്റെ പുറത്തുള്ളവരും എങ്ങനെ ആസ്വധിക്കുന്നുണ്ടു് എന്നുകൂടി നാം മനസിലാക്കണം.

മലയാളി എന്തുകൊണ്ടു് സംഘം ചേരുന്നു. ഈ സംഘങ്ങൾ ഏതു് വിധത്തിൽ വളരുന്നു, ഇവർ ഈ സംഘങ്ങളിൽ നിന്നും എന്തെല്ലാം സൃഷ്ടിക്കുന്നു. ഈ വളർച്ച എന്തുകൊണ്ടു് നിലനിൽക്കുന്നില്ല. ഈ വിഷയങ്ങളെ കുറിച്ചു വിശധമായ ഒരു പഠനം തന്നെ നടത്തേണ്ടിയിരിക്കുന്നു.

ഇതിന്റെ കാരണങ്ങൾ സംകുചിതമായ വീക്ഷണവും, ശുഷ്കമായ അനുഭവങ്ങളും, അപൂർണ്ണമായ പരിജ്ഞാനവും ആണു് എന്നു് വേണമെങ്കിൽ (ഒരു സമാധാനത്തിനെങ്കിലും) ചുരുക്കി പറയം. പക്ഷെ അതിനും അപ്പുറം വേറെ എന്തെങ്കിലും മലയാളി സമൂഹത്തെ വേട്ടയാടുന്നുണ്ടോ എന്നു പഠിക്കേണ്ടിയിരിക്കുന്നു.

ഇവിടെ ചെറ്റ ഗ്രൂപ്പിസം കളിച്ചു നടക്കുന്ന ചില പരമ നാറികൾ പ്രയാസിയുടെ ഈ കഥ വായിച്ചു് മനസിലാക്കി നന്നാകും എന്നു പ്രതീക്ഷിക്കാം.

Appu Adyakshari said...

ചിരിയടക്കിപ്പിടിച്ചാണു വായിച്ചതെങ്കിലും, അതിനു പിന്നിലെ ആക്ഷേപഹാസ്യം മനസ്സിലാക്കുന്നതില്‍ പ്രയാസി വിജയിച്ചു. ഈ പോസ്റ്റിന് അടിക്കുറിപ്പാകുന്നു കൈപ്പള്ളിയുടെ കമന്റ്. ഗ്രൂപ്പുകളിക്കുവേണ്ടി ഗ്രൂപ്പുണ്ടാക്കുന്നത് എന്തായാലും നന്നല്ല. പുതുവര്‍ഷം അങ്ങനല്ലാതെയാവട്ടെ.

കുറുമാന്‍ said...

ആ‍രവിടെ?

പ്രവാസി അടുത്ത വര്‍ഷം മുതല്‍ നന്നാവാന്‍ തീരുമാനിച്ചെന്ന്.....ആശിപ്പിക്കല്ലെ :)

നരിക്കുന്നൻ said...

ചിരിപ്പിച്ചു.
ഈ ബോട്ടം വ്യൂവും ഗ്രൂപ്പിവരയും എല്ലാം....

സ്നേഹവും സമാധാനവും ഐശ്വര്യവും നിറഞ്ഞ പുതുവത്സരാശംസകൾ!

കാപ്പിലാന്‍ said...

ഇതാണ് പ്രയാസിയെ ഞാന്‍ ആദ്യം പറഞ്ഞത്

" മനസിലുള്ളത് മുഴുവന്‍ ബൂലോകരോട് പറഞ്ഞു" എന്നത് :) .

എനിക്കീ ചിത്രം ഒരു വീടായാണ് തോന്നിയത് .എന്നാല്‍ പലര്‍ക്കും അതെ സമയം ഇത് ചീത്തയായി തോന്നി .മനസിലുള്ളത് മാത്രമേ പുറത്തേക്കു പ്രതിഫലിക്കൂ.

രാജകുമാരിയുടെ കൂടെ ഗെയിം കളിച്ചു സുഖിക്കാനും ,മറ്റുള്ള അഞ്ചു ചിത്രകാരന്മാരെ ആപത്തിലാക്കുവാനും ഉള്ള മന്ത്രികുമാരന്റെ കുടില ബുദ്ധിയാണ് ഇതിനു മുന്നില്‍ പ്രവര്‍ത്തിച്ചത് .

പൊതുവായ വളര്‍ച്ചക്ക്‌ ഒരു കൂട്ടായ്മ നല്ലതാണ് എന്നാണ് എന്‍റെ അഭിപ്രായം .

അതല്ല നേരെ മറിച്ച് എനിക്ക് ഞാന്‍ വലുത് അല്ലെങ്കില്‍ സ്വന്തം കാര്യം സിന്ദബാദ് എന്ന് കരുതുന്നവര്‍ക്ക് ഗ്രൂപ്പ് ഇല്ലാതെയും ബ്ലോഗാം ,ഗ്രൂപോടുകൂടിയും ബ്ലോഗാം .

ഇപ്പോള്‍ പ്രയാസി തന്നെ ഇവിടെ രണ്ടു ഗ്രൂപ്പില്‍ അംഗം ആണ് .മറ്റു പലരും പല ഗ്രൂപ്പിലെ അംഗങ്ങള്‍ ആണ് .അങ്ങനെ പൊതുവായ ഒരു ഗ്രൂപ്പ് ഇല്ലാത്തവര്‍ ഗ്രൂപ്പ് ഇല്ലാതെ തന്നെ ഒരു പറ്റം ആളുകളോടൊപ്പം ചേരുന്നു .ഇതൊക്കെ പൊതുവായ ചില താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് .

അടുത്തകൊല്ലം നന്നാകാന്‍ ആഗ്രഹമുണ്ട് എന്നറിയിച്ചതുകൊണ്ടാണ് ഞാന്‍ ഇതെല്ലാം പറയുന്നത് .നന്നാക് മകനെ .അല്ലെങ്കില്‍ അതിനു ശ്രമിക്ക്.

:):)

ബയാന്‍ said...

പ്രയാസീ : ബ്ലോഗിംഗ്ഗിനെ കുറിച്ചു നല്ല വീക്ഷണം.

തോന്നുന്നതൊക്കെ പടച്ചുവിടുക, അതിനു ആരെക്കൊയോ എവിടെയൊക്കെയോ എപ്പോഴോ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുക... എത്ര സുന്ദരം ഈ ബുലോകം.

കോറിയിടുന്ന വരകള്‍ക്കും വരികള്‍ക്കും എപ്പോള്‍ എവിടെ എന്തരോ വ്യാപാരങ്ങള്‍ ഉണ്ടാകും എന്നത് അനന്തമഞ്ജാതമവര്‍ണ്ണനീയം.

ഒരു പോസ്റ്റ് പോസ്റ്റുന്നതോടെ പിന്നെ കയ്യീന്നു വിട്ടു, പിന്നെ അതിനെ പിറ‍കേ ഓടിച്ചിട്ടു തല്ലുമ്പോള്‍ അതു കൂട്ടത്തല്ലിലേക്കു വരെ എത്തും, - ഉപദേശം നന്നായി

“മേലാല്‍ ഗ്രൂപ്പിവരക്കരുത്, ഗ്രൂപ്പുന്തോറും ചിത്രത്തിനു പുതിയ രൂപങ്ങളും മാനങ്ങളും കൈവരും”

എല്ലാവര്‍ക്കും ആശംസനേരാന്‍ അടുത്തകൊല്ലവും പിറക്കട്ടെ എന്നാശംസയോടെ...ആര്‍മാദിക്കൂ ബൂലോകരേ... ഇതു നിങ്ങളുടെ ലോകമാണ്...നിങ്ങളെപോലെ നിങ്ങളേയുള്ളൂ.- extreme individualism - അതെന്നെ ബൂലോകം.

പ്രയാസി said...

മൈ ഡിയര്‍ കാപ്പിലാന്‍ ചേട്ടന്‍...:)

സൂര്യനെ കോന്‍സണ്ട്രേറ്റ് ചെയ്തു നോക്കാത്തതിന്റെ കുഴപ്പമാ..അത്?

“മേലാല്‍ ഗ്രൂപ്പിവരക്കരുത്, ഗ്രൂപ്പുന്തോറും ചിത്രത്തിനു പുതിയ രൂപങ്ങളും മാനങ്ങളും കൈവരും”

ഇതിലെവിടെയാ “ബ്ലോഗിലെ“ ഗ്രൂപ്പുകളെക്കുറിച്ചു പറയുന്നത്!???

എന്നിട്ടും കമന്റുന്നവര്‍ ഇതില്‍ ലതാണ് കാണുന്നതെങ്കില്‍ അതെങ്ങനെ മന്ത്രികുമാരന്റെ തെറ്റാകും!?

കുട്ടിത്തം മാറാത്ത ഈ പാവം പ്രയാസി ബൂലോകത്തിലെ കുഞ്ഞു പിള്ളേര്‍ക്കായി ഒരു പഴയ ലിറ്റില്‍ ജോണിക്കഥ പോസ്റ്റിയെന്നെ ഉള്ളു.

ഓഫ്:സന്‍‌ലൈറ്റ് ചന്ദ്രു ഒരിക്കലെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടാവുമൊ സൂര്യന്റെ ഇത്തരത്തിലൊരു പരിണാമം..;)

OAB/ഒഎബി said...

ചന്ദ്രു മാത്രമല്ല ആരും വിചാരിച്ചിരിക്കില്ല.ആ പരിണാമം തന്നെയാൺ എന്നെ ചിരിപ്പിച്ചതും.

പുതുവത്സരാശംസകൾ, വായനക്കാറ്ക്കും...

ശ്രദ്ധേയന്‍ | shradheyan said...

ആദ്യമായി ബൂലോകത്തില്‍ എത്തപ്പെട്ട എനിക്ക് 'ബോട്ടം വ്യൂ' തന്നെ കണി കാണേണ്ടി വന്നല്ലോ ദൈവമേ... എന്നാലും, ...കേട്ടവര്‍ കേട്ടവര്‍ വണ്ടറടിച്ചു, യുവാക്കള്‍ കോരിത്തരിച്ചു, വ്യദ്ധജനങ്ങള്‍ക്ക് കോച്ചിപ്പിടിച്ചു.... ഇഷ്ടായി....

ശ്രീക്കുട്ടന്‍ | Sreekuttan said...

ആദ്യമായാണീ ബ്ലോഗില്‍.. ചിരിപ്പിച്ചു..ചിന്തിപ്പിച്ചു..
ഹ ഹ ഹ..

പുതുവത്സരാശംസകള്‍...

ബഷീർ said...

ഇങ്ങിനെയൊക്കെ സംഭവിച്ചോ !!

ഞനിന്നത്തെ പത്രം വായിച്ചില്ലായിരുന്നു.

എന്തായാലും സമ്മാനം ഉറപ്പിച്ചു അല്ലേ.. അടുത്ത കൊല്ലം.. നന്നായി വരട്ടെ.. ആശംസകള്‍

രസികന്‍ said...

:) ഞമ്മളീ നാട്ടുകാരനേ അല്ലേ................................ ഈ ബയിക്ക് ബന്നിട്ടുപോലുമില്ല....

എന്നാലും ന്റെ പ്രയാസ്യേ ഇജ്ജ് ഇങ്ങനേം നൊണ പറയോ? ഇജ്ജ് നന്നാബാന്‍ തീരുമാനിച്ചൂന്ന് പറഞ്ഞതോണ്ട് ശോയിച്ചതാ...

പുതുവത്സരാശംസകള്‍

തോന്ന്യാസി said...

സൂപ്പര്‍... പ്രയാസ്.. സൂപ്പര്‍.....

പിന്നെ നടക്കാത്ത കാര്യങ്ങള്‍ ഉറക്കെ വിളിച്ചു പറയരുത്....

പ്രയാസി said...

തോന്ന്യാസിക്കുട്ടാ..:)

"അപ്പു said...
ചിരിയടക്കിപ്പിടിച്ചാണു വായിച്ചതെങ്കിലും, അതിനു പിന്നിലെ ആക്ഷേപഹാസ്യം മനസ്സിലാക്കുന്നതില്‍ പ്രയാസി വിജയിച്ചു. ഈ പോസ്റ്റിന് അടിക്കുറിപ്പാകുന്നു കൈപ്പള്ളിയുടെ കമന്റ്. ഗ്രൂപ്പുകളിക്കുവേണ്ടി ഗ്രൂപ്പുണ്ടാക്കുന്നത് എന്തായാലും നന്നല്ല. പുതുവര്‍ഷം അങ്ങനല്ലാതെയാവട്ടെ."

"ഗ്രൂപ്പുകളിക്കുവേണ്ടി ഗ്രൂപ്പുണ്ടാക്കുന്നത്"

ബ്ലോഗു ഗ്രൂപ്പുകള്‍ക്കു ഞാനുമെതിരല്ല

ക്ഷമീരെടാ പലര്‍ക്കും പല വ്യൂ അല്ലെ..;)

നല്ലൊരു പുതു വര്‍ഷം എല്ലാര്‍ക്കും ആശംസിക്കുന്നു!

എതിരന്‍ കതിരവന്‍ said...

സുഹൃത്തുക്കളുടെ അഭ്യർത്ഥന ഒന്നുമല്ല, ഈ പോസ്റ്റ് എഴുതിക്കഴിഞ്ഞ്പ്പോൾ തോന്നിയതായിരിക്കും നന്നായേക്കാമെന്ന്.

ഗിരീഷ്‌ എ എസ്‌ said...

പ്രയാസീ...
മനോഹരമായ പോസ്‌റ്റ്‌...
അഭിനന്ദനങ്ങള്‍....

എല്ലാവര്‍ഷവും നന്നാകാന്‍ തീരുമാനിക്കാറുണ്ടെങ്കിലും
കാര്യമില്ലാത്തത്‌ കൊണ്ട്‌
ഇത്തവണ അലമ്പാവാന്‍ തീരുമാനിച്ചു..
നന്നാകുവോയെന്ന്‌ നോക്കാലോ....

ഷാഫി said...

കിക്കിടിലന്‍ പോസ്‌റ്റ്‌. എന്നാലും അവസാനത്തെ ആ വരി വേണ്ടായിരുന്നു. :(

സുമയ്യ said...

ഹ.ഹ്ഹ..ഹ്ഹ...ചിരിച്ചു മലര്‍ന്നു. കിടിലന്‍

Anil cheleri kumaran said...

ഇതൊരു പുതുമയുള്ള കഥയാണല്ലോ. പലതും കൊള്ളിച്ച് എഴുതിയതാണല്ലേ. സംഭവം അടിപൊളി ആയിട്ടുണ്ട്.

Sapna Anu B.George said...

ഒരു ആശംസ ഇവിടെയും ഇരിക്കട്ടെ കേട്ടോ‍ാ

poor-me/പാവം-ഞാന്‍ said...

എന്തൊരു ഫാവന
അടുത്ത പ്രാവശ്യം ഫാവന മുകളിലെക്കു പൊകട്ടെ
(തരത്തിന്ടെ കാര്യമാണു പറഞതു കേട്ടോ)

പ്രയാസി said...

അയ്യോ പാവം ചേട്ടാ..
ഫാവന ഇപ്പം കേറ്റിക്കോണ്ടിരിക്കുവാ..മേലോട്ട് (സിലിമേല്)

പ്രതിധ്വനി said...

ഗ്രൂപ്പ് വേണ്ടാത്തവർ എന്നെ കോണ്ടാക്റ്റ് ചെയ്യുക .
ഗ്രൌപ് വേണ്ടാത്തവരുടെ ഗ്രൂപ്പിന്റെ മോഡറേറ്റ്രായി ഞാൻ എന്നെ ത്തന്നെ തിരഞ്ഞെടുത്തിരിക്കുന്നു.....


പ്രയാസി ,,വല്ലതെ പ്രയാസപ്പെടുത്തിക്കളഞ്ഞു......

yousufpa said...

ഇന്നിങ്ങനെ അപ്പൊ നാളെയോ എന്റെ പ്രയാസീ..?
ശെരിയ്ക്കും ചിരിപ്പിച്ചു.

തോന്ന്യാസി said...

പ്രയാസ്...

പോസ്റ്റിനെക്കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ... വിവരമുള്ളവരു പറയുന്നത് കേട്ടിരിക്കുന്ന ഒരു പാവം പയ്യനല്ലേ ഞാന്‍

പ്രയാസി നന്നാകാന്‍ തീരുമാനിച്ചതിനെക്കുറിച്ചാ ഞാന്‍ പറഞ്ഞത്.

ഒടേമ്പിരാന്‍ പോലും തോറ്റുപോണ കേസാ....

പ്രയാസി said...

തോന്ന്യാസിക്കുട്ടാ.........

ഡോണ്ടു ഡോണ്ടു..;)

nandakumar said...

പ്രയാസി,
പ്രയാസപ്പെട്ടാണ് ചിരി അടക്കിയത്. രസിപ്പിച്ചു, ചിന്തിപ്പിച്ചു ആക്ഷേപ ഹാസ്യം.
എന്നാലും പഴയ കഥ എങ്ങിനെ ബ്ലോഗ്രാഫിക്ക് സ്റ്റൈലിലാക്കി ആശാനെ? സമ്മതിച്ചു.
ഒരു ഉഗ്രന്‍ സ്മൈലി ഇവിടെ... :)

അജയ്‌ ശ്രീശാന്ത്‌.. said...

ഹൊ എന്റെ പ്രയാസീ....
എന്നെ ചിരിപ്പിച്ചു ചിരിപ്പിച്ചു
പ്രയാസപ്പെടുത്തിക്കളഞ്ഞല്ലോ...മച്ചാ....

എന്നാലും ഗൂഗ്ലി രാജാവിന്റെ
വരപ്പിക്കലും..ബോട്ടംവ്യൂവും
എല്ലാം കൂടി ഒരു വെടിക്കെട്ട്‌ ഫീലിംഗ്‌...:)
മന്ത്രി കുമാരന്‌ ഫുള്‍മാര്‍ക്ക്‌....
അത്‌ പ്രയാസിതന്നെ അല്ലെ
എന്നൊരു സംശയം..
ചെറിയ സംശയമാണ്‌...
ഗൂഗിളിന്റെ അത്ര വലുപ്പമെയൂള്ളൂ...
ആ സംശയത്തിന്‌...:)
ഒരു പരകായപ്രവേശം ....
ഹ ഹ... ചുമ്മാ പറഞ്ഞതാ മാഷേ....

ഈ പോസ്റ്റിന്‌ നീളം വളരെ കൂടുതലാണെന്ന്‌
ഏറ്റവും ഒടുവിലാ മനസ്സിലായത്‌...
പക്ഷെ അപ്പോ തോന്നിയത്‌...
കുറച്ചൂകൂടി വലുതായിരുന്നെങ്കില്‍
എന്നും...അതാണ്‌ പ്രയാസി ടച്ച്‌....
ആശംസകള്‍..മാഷേ..

പകല്‍കിനാവന്‍ | daYdreaMer said...

ഹഹഹ കലക്കി സുഹൃത്തേ... ആശംസകള്‍...

ഉപാസന || Upasana said...

അണ്ണാ ഇന്നാണ് ഫ്രീ ആയത്.

അര്‍ത്ഥങ്ങള്‍ ഒളിപ്പിച്ച വരയും വിശദീകരണങ്ങളും.
അഭിനന്ദങ്ങള്‍.
:-)
ഉപാസന

sHihab mOgraL said...

Meaningfull
;-)

ശ്രീഇടമൺ said...

വായിച്ചു...
രസിച്ചു...
ചിരിച്ചു...
ചിന്തിച്ചു...

4 ഇന്‍ 1....

അഭിനന്ദങ്ങള്‍...*

jayanEvoor said...

പ്രയാസി!!

ബ്ലോഗും കമന്റുകളും മുഴുവന്‍ വായിച്ചു!

ബ്രില്ല്യന്റ്!

ഈ ലിറ്റില്‍ ജോണിക്കഥകള്‍ ഒന്നും കേട്ടിട്ടുകൂടിയില്ലാത്ത ഒരാളാണു ഞാന്‍!

അപാരമായ വിഷ്വല്‍ സെന്‍സും ഹ്യൂമര്‍ സെന്‍സും ഉള്ള സംഭവം!

നന്ദി!

http://jayandamodaran.blogspot.com/

Vettamala said...

Superub....
Guruvinthe Ashamsakal

ഗൗരിനാഥന്‍ said...

ഒന്നന്നര പോസ്റ്റ് മാഷെ..കൂടുതല്‍ ഒന്നുമ്മില്ല പറയാന്‍..വരാനിത്ര വൈകിയതില്‍ ഖേദിക്കുന്നു..

അരുണ്‍ കരിമുട്ടം said...

കല്യാണ തിരക്ക് കാരണം ഇപ്പോഴാ പ്രയാസ്സി വരാന്‍ പറ്റിയത്.നന്നായിരിക്കുന്നു.പിന്നെ അടുത്ത വര്‍ഷമായി,സ്വയം നന്നായോ?

Sethunath UN said...

ഹൗ! ന‌ല്ല പോസ്റ്റ് പ്രയാസീ. വൈകിപ്പോയി.. എന്നാലും.. ശുഭം

പ്രയാണ്‍ said...

ഇന്ന് കൈപ്പള്ളിയുടെ കമന്റില്‍ നിന്നാണ് ഈ പോസ്റ്റിനെ പറ്റി വായിച്ചത് നേരെ ഇങ്ങോട്ട് വിട്ടു. മിസ്സാവാഞ്ഞത് എന്റെ ഭാഗ്യം.ആദ്യം അതിന് കൈപ്പള്ളിക്കൊരു താങ്ക്സ്...ഇത്രയും അര്‍ത്ഥവത്തായ കാര്യങ്ങള്‍ ഇങ്ങിനെ രസകര‍മായി അവതരിപ്പിച്ച പ്രയാസിയില്‍ നിന്ന് ഇതിലും സുന്ദരമായ സംഭവങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു...ആശംസകള്‍....

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇത് പണ്ട് മെയിലില്‍ കിട്ടിയ ഒരു തമാശ ആണേലും പ്രയാസിടെ അവതരണം ഇഷ്‌ടപ്പെട്ടു, അശ്ലീലം കുറയ്‌ക്കാനാണോ ആ മഞ്ഞ് വീണ മേല്‍ക്കൂര ഒഴിവാക്കിയത്? :)

പ്രയാസി said...

കിച്ചൂസെ..
അതും കൂടി വരച്ചാ..ഹൊ!! ഹൊ!!

:)

സായന്തനം said...

haha athu kalakki prayasi..

വെളിച്ചപ്പാട് said...

ഹായ്,ഭേഷായീണ്ട്.ആ സുല്ലിനെ വിളിക്കായിരുന്നു.ആ കുട്ടി നന്നായി തേങ്ങ ഒടയ്ക്കും.