Friday, February 13, 2009

“ഛെ! അവളത് കണ്ടിട്ടുണ്ടാകുമോടാ..”

വാലന്റൈ ഡേ വയലന്റ് ആള്‍ ഡേ യായി പരിഷ്കരിച്ചിട്ടില്ലാരുന്ന എന്റെ കോളേജ് കാലം.
വെളുപ്പിനു തന്നെ നജീബിന്റെ ഇറച്ചിക്കടയില്‍ ചെന്നു. പറഞ്ഞ പോലെ രസ്നക്കുപ്പീല്‍ സാധനം റെഡി. കുപ്പീന്നു ഫില്ലറില്‍ ഫില്ലറീന്നു പേനയിലേക്ക്, കാളരക്തത്തിനു വല്ലാത്ത കട്ടി!? പേനകൊണ്ട് എഴുത്ത് നടക്കില്ല, ഈര്‍ക്കില്‍ കടിച്ച് ചവച്ച് അതു കൊണ്ട് ഞാന്‍ തന്നെ വരച്ചുണ്ടാക്കിയ ചുവന്ന ഹ്യദയത്തിന്റെ പടമുള്ള ഗ്രീറ്റിംഗില്‍ ഒരു വിധം എഴുതി.


“ഇതെന്റെ ഹ്യദയ രക്തം, ഇതെന്റെ പ്രണയം, നിന്നോടുള്ള പ്രണയം! നിന്റെ തുളക്കുന്ന നോട്ടം എന്നെ അന്ധനാക്കി, നിന്റെ ജ്വലിക്കുന്ന ചിരി എന്നെ വേദനയില്ലാത്തവനാക്കി, നിന്റെ ചൂടില്‍ ആ തീയില്‍ ഞാന്‍ സ്വയം കരിഞ്ഞു വീഴാം, ചിറകറ്റു വീഴും മുന്‍പെ ഒരു വാക്ക് ഇഷ്ടമാണെന്നൊരു വാക്ക്..കാത്തിരിക്കുന്നു...,“ (കടുത്തുപോയല്ലെ..! കാളരക്തത്തിനു ഈ സൈസ് മതി)


ഇടതു കൈയ്യില്‍ സ്വന്തമായി അവള്‍ക്കു കാണാന്‍ മാത്രമായി ഒരു ഡ്രസ്സിംഗ്! വീട്ടുകാരുടെ അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കാനായി ഫുള്‍സ്ലീവില്‍ ജന്റില്‍മാനായി കോളേജിലേക്ക്.
ബസ് സ്റ്റാന്‍ഡിലേക്ക് ഒരു കിലോമീറ്റര്‍ ദൂരമുണ്ട്. വഴിയില്‍ വെച്ച് സജിയെ കണ്ടു
“അളിയാ ആ ഇരട്ടകള്‍ വരുന്നുണ്ട്”
ഒരാഴ്ചയായി ഞങ്ങടെ ഏറ്റവും വലിയ ശത്രുക്കളാ അവളുമാറ്, കുറച്ചു ദിവസം മുന്നെ അതിലൊരുവള്‍ ഇഷ്ടമാണെന്നു പറഞ്ഞ ഒറ്റക്കാരണത്താല്‍ അവനെ സ്റ്റാന്‍ഡില്‍ വെച്ച് പരസ്യമായി പോടാന്നു വിളിച്ചു! കൊലക്കയര്‍ വരെ കിട്ടാവുന്ന ക്രൂരമായ കുറ്റം! വിടില്ല ഞങ്ങള്‍!!


പരിസരം ഞങ്ങള്‍ക്കനുകൂലം, രണ്ടും സൈക്കിളിലാ വരുന്നത്, ഒന്നുരുട്ടിയും ഒന്നു ചവുട്ടിയും, ഞാന്‍ ഹാന്‍ഡിലില്‍ പിടിച്ച് നിര്‍ത്തി.
കോലുമിട്ടായി പോലെയാണെലും രണ്ടും കീരി ജന്മമാ., ചീറിക്കൊണ്ട് നില്‍ക്കുന്നു.
“ഒരാളെന്താ നടക്കുന്നത്!? എക്സര്‍സൈസാ..!“ ഞാനാക്കിച്ചോദിച്ചപ്പോഴേക്കും സജി പറഞ്ഞു
“അളിയാ ടയര്‍ വെടി തീര്‍ന്നതാ..”
ഒരെ കളറിലെ ചുരിദാര്‍, കമ്മല്‍, മാല, തലമുടി, ചെരുപ്പ്, സൈക്കിളിന്റെ നിറം എല്ലാം ഒന്ന്! എന്തിനേറെ രണ്ടിന്റെം മുഖത്തെ ദേഷ്യം പോലും എന്തൊരു സാമ്യം!
“വഴീന്നു മാറ്, ഞങ്ങള്‍ വീട്ടിച്ചെന്ന് പറയും“ ഇരട്ടേലൊന്ന് അഹങ്കാരത്തോടെ പറഞ്ഞത് കേട്ടപ്പൊ കലി വന്നു.
“എല്ലാ കാര്യത്തിലും ഒരു പോലെയല്ലെ, അപ്പൊ ഇതും അതു പോലെത്തന്നങ്ങ് പോട്ടെ”
കാറ്റുള്ളതിന്റെ കൂടി വാല്‍റ്റൂബ് ഞാനഴിച്ചെടുത്തു.
“സ്കൂളിനടുത്തുള്ള സൈക്കിള്‍ ഷോപ്പ് അറിയാമല്ലൊ, രണ്ടാളും കൂടി ജാളിയായി ഉരുട്ടിക്കൊ, ആരോടെന്നു വെച്ചാ പരാതീം പറഞ്ഞൊ!“


അപ്പോഴേക്കും ബസെത്തി, ഓടി ഒരു വിധം ബസേല്‍ തൂങ്ങി.
സിറ്റിയിലുള്ള ഭാവികാമുകിയുടെ കോളേജിനു മുന്നില്‍ കുറെ കറങ്ങി, കാണാന്‍ പറ്റിയില്ല..:(
ഞങ്ങടെ കോളേജില്‍ പെന്‍‌കുട്ടികളില്ലാത്തോണ്ട് കൂട്ടുകാരന്റെ കോളേജില്‍ ചെന്നു കറങ്ങി, ഉച്ചക്കു തന്നെ വീട്ടിലെത്തി, സജിക്കൊരു ജീന്‍സെടുക്കണം വീട്ടിലേക്ക് കുറച്ച് സാധങ്ങള്‍ വാങ്ങണം കൂടെ കാമുകിക്ക് കാര്‍ഡ് കൊടുക്കണം, വാപ്പയോട് കരഞ്ഞു കരഞ്ഞു വണ്ടി വാങ്ങി. നാല്പതില്‍ കൂടുതല്‍ സ്പീഡില്‍ പോകില്ലാന്നു എഴുതി ഒപ്പിട്ടു കൊടുത്തു. ഷോപ്പിംഗും കഴിഞ്ഞ് നേരെ അവളെക്കാണാന്‍ അവട കോളേജിലേക്ക്...


രാവിലെ പോലെ മിസ്സാകാന്‍ പാടില്ല, ഭാഗ്യം കോളേജ് വിട്ടതെ ഉള്ളു. അവള്‍ കയറിയ ഓട്ടോയോടൊപ്പം പാരലലായി വണ്ടി വിട്ടു. ഗ്രീറ്റിംഗ്കാര്‍ഡ് ഓട്ടൊക്കുള്ളിലെറിഞ്ഞു. സീറ്റില്‍ തന്നെ വീണു. ന്യൂട്ടന്‍ സിദ്ധാന്തം അരങ്ങേറാത്തതിനാല്‍ ഇച്ചിരി സമാധാനം
തിരക്കിനിടയില്‍ ഓട്ടൊ മുന്നിലായി, എന്തൊരു സ്പീഡാ ഈ ഓട്ടൊക്കാരന്!? ഇനി അവളു പറഞ്ഞിട്ടാകുമൊ!? അവളാ കാര്‍ഡ് എടുത്തൊന്ന് അറിയാന്‍ വയ്യ, വല്ലാത്ത ടെന്‍ഷന്‍.
മൂന്നു വീലുള്ള അവനീ അഹങ്കാരമാണെങ്കില്‍ രണ്ടു വീലില്‍ പോകുന്ന എനിക്കെന്തോരം കാണും!
ഞാനാക്സിലേറ്ററില്‍ മുറുക്കിയപ്പോള്‍ രണ്ടു കയ്യിലും പ്ലാസ്റ്റിക് കവറ് പിടിച്ചിരിക്കുന്നത് കൊണ്ട് സജിയെന്നെ തല കൊണ്ട ഇടിച്ചിട്ട്
“ടേയ് നീയിത്ര സീരിയസാകല്ലെ..! പതുക്കെ പൊ..”
“കാര്‍ഡവള്‍ എടുത്തോന്നറിയണം” നീ പേടിക്കാതിരിക്ക് ഞാനല്ലെ ഓടിക്കുന്നത്!“
“ഒന്ന്.. രണ്ട്.. മൂന്ന്.. ഓരൊ വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുമ്പോഴും ഞാന്‍ എണ്ണിക്കൊണ്ടിരുന്നു..
“എടുത്തില്ലെല്‍ നാളെം കൊടുക്കാല്ലോടാ..“
“പോടാ..ഈ വാലന്റൈന്‍ ഡേക്ക് കൊടുക്കുന്ന പോലാകില്ല!“
പറഞ്ഞു തീര്‍ന്നില്ല എതിരെ പാഞ്ഞു വന്ന ടെമ്പൊ അടുത്തെത്തിയതും എന്റെ നേരെ വെട്ടിത്തിരിച്ചു, റോഡിലെ കുഴി അവനപ്പോഴാ കണ്ടത്! രക്ഷപ്പെടാനായി ഇടത്തോട്ട് ചെരിഞ്ഞ ഞാന്‍ ഓടയിലെന്റെ പ്രതിബിംബം കണ്ട് പേടിച്ചു. വലത്തോട്ട് വെട്ടിച്ചതും ട്രാന്‍സ്പോര്‍ട്ട് ബസിന്റെ പള്ളക്കടിച്ച് ഉയര്‍ന്ന് പൊങ്ങി, പിന്നീടങ്ങോട്ടുള്ളത് കൈവിട്ട കളിയായിരുന്നു, എമറ്ജന്‍സിയായി നടുറോഡില്‍ തന്നെ ലാന്‍ഡ് ചെയ്ത എന്റെ തലയില്‍ തൊട്ടുരുമ്മിക്കൊണ്ട് വല്ലാത്തൊരു ശ്ബ്ദത്തോടെ പിറകില്‍ നിന്നും വന്ന ഓട്ടൊ! തലയില്‍ മുന്നിലെ ടയറ് ചെറുതായി മുട്ടി, ടാറും ടയറും കൂടിച്ചേര്‍ന്ന കരിഞ്ഞ മണം മൂക്കു തുളച്ചു കയറി,


“എന്നെ കൊലപാതകിയാക്കുമോടാ..#%$*%(^(*(&(&&%^$%^%“ എന്നും ചോദിച്ച് ഓട്ടൊ ഡ്രൈവറിന്റെ വരവില്‍ എഴുന്നേറ്റ് ഓടണമെന്നു തോന്നിയെങ്കിലും കഴിഞ്ഞില്ല, പറക്കുന്ന പോലൊരു ഫീല്‍ തോന്നിയപ്പോഴാണ്‍ മൂന്നാലുപേരുടെ കൈയ്യിലാണെന്ന് മനസ്സിലായത്, അവരെന്നെ ചുമന്നു റോഡ് സൈഡിലെ മതിലില്‍ ചാരി നിര്‍ത്തി. ശരീരം മുഴുവന്‍ നന്നായി പരിശോധിച്ചു.
“പുറമെ ഒരു കൊഴപ്പോം ഇല്ല, യെന്നാലും ആശൂപത്രീക്കൊണ്ട് കാണിക്കണം കേട്ടാ..വല്ലോടൊം വേദനയുണ്ടാടെ!?“ കൂട്ടത്തിലാരൊ ചോദിച്ചു.
“ഇല്ലണ്ണാ..” ഒരു വിധം ഞാന്‍ പറഞ്ഞു.
നാരങ്ങാവെള്ളം, സോഡാ, എന്നൊക്കെയുള്ള നല്ല പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അപ്പോഴേക്കും ആരൊ വെള്ളവുമായി വന്നു, ആ നില്‍പ്പില്‍ രണ്ട് കപ്പ് വെള്ളം കുടിച്ചപ്പോഴാണ്‍ കൂടെ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്ന കാര്യം ഓര്‍മ്മ വന്നത്. ഒരു കൈയ്യില്‍ പ്ലാസ്റ്റിക് ബാഗുകളും മറു കൈ കോമപോലെയും പിടിച്ച സജിയെ ഓടയില്‍ നിന്നും നാട്ടുകാര്‍ വലിച്ച് കയറ്റി, പിടുത്തങ്ങളില്ലാത്ത അവന്‍ ആദ്യം തന്നെ പോയിരുന്നു.
അടുത്തയാളെവിടെ..!?
റോഡിനിരുവശവും നോക്കീട്ട് കാണാത്തോണ്ട് കൂടി നിന്ന അണ്ണന്മാരോട് ചോദിച്ചു
“എന്റെ വണ്ടിയെവിടേണ്ണാ..!?,
“യെന്നാലും വീടുകളിലൊക്കെ പറഞ്ഞിട്ട് തന്നെ ചെല്ലാ വണ്ടികള്‍ ഓടിക്കണത്..! ലോണ്ടെ അവിടൊണ്ടപ്പീ..


വെള്ളം തന്ന അണ്ണന്‍ ചൂണ്ടിയ ഭാഗത്ത് അനാഥനെപ്പോലെ കിടക്കുന്ന സ്കൂട്ടറിനെ കണ്ടപ്പൊ മനസ്സൊന്നു കാളി, വാപ്പച്ചിയെങ്ങാന്‍ ഈ കാഴ്ച കണ്ടാല്‍! ഹൊ! ഓര്‍ക്കാന്‍ കൂടി വയ്യ, ഞാനോടി, വീണ പരിഭവം കൊണ്ടൊ നാണം കൊണ്ടാണൊ എന്നറിയില്ല തല ഒരു വശത്തേക്ക് ചരിച്ച് പിടിച്ചിരിക്കുന്നു. ഞാന്‍ ബലം പ്രയോഗിച്ച് നിവര്‍ത്തിയിട്ടും കൂട്ടാക്കുന്നില്ല. അടുത്തു നിന്ന ഒരണ്ണന്‍ ബംബര്‍ നോക്കി ഒന്നു കൊടുത്തു. നാണവും പരിഭവവും ഒന്നിച്ചു മാറി.


നാട്ടുകാര്‍ എന്നെ പരിശോധിച്ച പോലെ ഞാന്‍ സ്കൂട്ടറിനെ പര്‍ശോധിക്കാന്‍ തുടങ്ങി.
“എടാ..എന്റെ കൈമുട്ടു നോക്കിക്കെ!?” കൂട്ടുകാരന്റെ ദയനീയ ശബ്ദം,
“ഹെഡ് ലൈറ്റിനും ഇന്‍ഡിക്കേറ്ററിനും ഒരു കുഴപ്പോമില്ലെടാ..!“ ഞാനവനെ നോക്കാതെ മറുപടി കൊടുത്തു. എക്സ്ട്രാഫിറ്റിംഗ്സിന്റെ അടിഭാഗം പകുതിയും ഉരഞ്ഞു പോയിരുന്നു, അതില്ലായിരുന്നെങ്കിലുള്ള അവസ്ഥ!.
“എടാ എന്റെ കാല്‍മുട്ടും വേദനിക്കുന്നു” വീണ്ടും അവന്റെ ശബ്ദം
“ബോഡിക്ക് ഒരു പോറല്‍ പോലുമില്ലെടാ..!“ എന്റെ മറുപടിക്ക് ശേഷമുള്ള നിശബ്ദതയില്‍ പന്തിയില്ലായ്മ തോന്നിയ, ഞാന്‍ പതിയെ അവനെ നോക്കി, വല്ലാതെ വയലന്റായി നില്‍ക്കുന്ന അവനെന്നെ കൈവെച്ചേക്കുമെന്നു തോന്നിയതു കൊണ്ട് മാത്രം പറഞ്ഞു
“വണ്ടിയൊന്നു നല്ലോണം നോക്കട്ടെ! ഇപ്പം നമുക്ക് ആശുപത്രിയില്‍ പോകാടാ….“


പോണോരും വരണോരും പെന്‍‌വാണിഭക്കേസിലെ ഇരയെ നോക്കുന്നമാതിരി ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു, അതൊന്നും മൈന്‍ഡാതെ ചെരിഞ്ഞും കിടന്നും ഞാന്‍ വണ്ടിയെ പരിശോധിച്ചു.
“എടാ..“ വീണ്ടും അവന്റെ കരയുമ്പോലുള്ള വിളി
“ഹോസ്പിറ്റലില്‍ പോകാന്നു പറഞ്ഞില്ലേടാ..പിന്നെന്താ!?“
“അതല്ലെടാ..അങ്ങോട്ട് നോക്കിക്കെ!?”
അവന്‍ ചൂണ്ടിയ വീടിന്റെ മുകളില്‍ ചിരിച്ചോണ്ട് നില്‍ക്കുന്ന ഇരട്ടകളെ കണ്ട് എനിക്കും കരച്ചില്‍ വന്നു,
പടച്ചോനെ ഇതുങ്ങടെ ആവാസസ്ഥാന്റെ മുന്നിലാണാ ഈ അഭ്യാസമെല്ലാം അരങ്ങേറിയത്, എങ്ങനെയെങ്കിലും അവിടുന്നു വലിഞ്ഞാ മതിയെന്നായി, ഒരു വിധം വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
“എടാ കേറടാ..”
“നിന്റെ പിറകില്‍ കേറുന്ന പ്രശ്നമില്ല” എന്ന മറുപടിയോടെ അവനവിടെത്തന്നെ നിന്നു,
“എടാ അവളുമാരു നോക്കുന്നെടാ..പെട്ടെന്നു കേറെടാ..പതുക്കെ ഓടിക്കാടാ.”
ഒരു വിധം അവനെ വലിച്ചു കേറ്റി
അവളുമാരുടെ മുന്നീന്നു വിട്ടതോടെ ഇച്ചിരി സമാധാനമായി
ഹോസ്പിറ്റലില്‍ ചെന്ന് അവന്റെ കൈമുട്ടില്‍ പഞ്ഞിവെച്ച് അവന്റെ കഴുത്തില്‍ തന്നെ തൂക്കി, വീണതിന്റെ ക്ഷീണം മാറ്റാന്‍ ചിക്കനും പൊറോട്ടയും കഴിക്കാന്‍ കയറി. ആറ്ത്തിയോടെ ചിക്കന്‍ കടിച്ചു വലിക്കുന്നതിനിടെ വിഷമത്തോടെ ഞാന് പറഞ്ഞു
“ഛെ അവളത് കണ്ടിട്ടുണ്ടാകുമോടാ..”
“അതെനിക്കറിയില്ലെടാ.. പക്ഷെ അവളുമാര്‍ ആ ഇരട്ടകള് നല്ലോണം കണ്ടിട്ടുണ്ട്”

----------------------------------------------------------------------

വാല്‍ക്കഷണം
കൌമാരക്കാരന്റെ സ്വഭാവം ഇങ്ങനാ.. വാലില്‍ പടക്കം കെട്ടിയ പട്ടീടെ കൂട്ട്, ചൂടു പാലു കുടിച്ച പൂച്ചയെ പ്പോലെ,, ഓസിനു ബ്ലോഗു കിട്ടിയ ബ്ലോഗറെപ്പോലെ, ആ പ്രായത്തില്‍ ഈ ലബ്ബിന്റെ കാര്യത്തില്‍ അവറ് പല പ്രാന്തും കാണിക്കും. പ്രത്യേകിച്ച് അതിനായൊരു ദിവസം കിട്ടുകയെന്നു പറഞ്ഞാല്‍ കൂടുതല്‍ കുഷി! അതോണ്ട് അവര്‍ കാണിക്കട്ടെ, അവരെ അവരുടെ വഴിക്കങ്ങ് വിടുക, കെട്ടിയിടാന്‍ ശ്രമിച്ചാല്‍ പത്തില്‍ പത്ത് അവരത് പൊട്ടിക്കും! എന്നു കരുതി പാശ്ചാത്യരുടെ അനുകരണമായ വാലന്റൈന്‍ ഡേയോട് എനിക്കും താല്പര്യമില്ല! അങ്ങനെ കാമുകര്‍ക്കൊരു ദിവസം വേണമെന്നു നിര്‍ബന്ധാച്ചാല്‍ നമുക്കു നമ്മുടെ സംസ്കാരത്തിനു ചേര്‍ന്നൊരു ദിവസം തിരഞ്ഞെടുത്തൂടെ, റോള്‍ മോഡല്‍ രമണന്‍ തന്നെയായിക്കോട്ടെ, പുള്ളി കെട്ടിത്തൂങ്ങിയ ആ ദിവസമല്ലെ ഏറ്റവും അനുയോജ്യം! പരസ്പരം ഓരൊ മുഴം കയറ് ഗിഫ്റ്റായി കൊടുത്ത് ഹ്യദയചില്ലകളില്‍ പ്രണയത്തെ കെട്ടിത്തൂകക്കുകെം ചെയ്യാം
അപ്പോള്‍ എല്ലാവര്‍ക്കും പ്രയാസിയുടെ
“ഹാപ്പി രമണന്‍ ഡൈ ഡേ”

91 comments:

പ്രയാസി said...

ഇച്ചിരി നീളം കൂടിയോന്നു സംശയം..കത്തി സദയം ക്ഷമിച്ച് ബൂലോകമെ അനുഗ്രഹിച്ചാലും

“ഹാപ്പി രമണന്‍ ഡൈ ഡേ”

ഓടൊ: ഇതെന്റെ മാത്രം അഭിപ്രായം

Appu Adyakshari said...

ങേ...ആരും തേങ്ങയടിച്ചില്ലേ..!!!!!

എന്നാ ഐശ്വര്യമായിട്ടൊരെണ്ണം കിടക്കട്ടെ “ഠേ........”

പ്രയാസിക്കുട്ടാ, നീളം കൂടിയെങ്കിലും ബോറായിട്ടില്ല.. നൂറു കമന്റ് തേങ്ങകള്‍ തികയട്ടെ ഈ പോസ്റ്റിനു. കാളച്ചോരയിലെ ഹൃദയം.....കുറെ കടന്ന കൈയ്യായിപ്പോയേ.

നിരക്ഷരൻ said...

പ്രയാസീ ...കാളച്ചോരകൊണ്ട് പ്രേമലേഖനം എഴുതിയ ഭയങ്കരാ...മുഴുവൻ വായിച്ച്തീർക്കാൻ എനിക്ക് ക്ഷമ കിട്ടിയില്ല. തേങ്ങാ അടിക്കാൻ കയ്യിലെടുത്തതായിരുന്നു. അപ്പോഴേക്കും ഈ അപ്പു എവിടന്ന് ചാടി വീണു? ഇനിയേതായാലും ബാക്കി കൂടെ വായിച്ചിട്ട് ഇപ്പം വരാം. നീളമൊന്നും കൂടുതലില്ല. ഞാൻ അളന്ന് നോക്കി :)

നിരക്ഷരൻ said...

എന്തോന്ന് എന്തോന്ന് ? ഓസിന് ബ്ലോഗ് കിട്ടിയ ബ്ലോഗറെപ്പോലെയോ ? വേണ്ടാട്ടാ.... :)

വെറുതെയല്ല പഹയാ തലേം കുത്തി വീണത് :)

അപ്പോ പറഞ്ഞതുപോലെ ..
“ഹാപ്പി രമണന്‍ ഡൈ ഡേ”

aneeshans said...

വെറുതെയല്ല പ്രയാസീ ന്ന് പേര് :). ഇപ്പഴും സ്വഭാവത്തിനു വല്യ മാറ്റമൊന്നുമില്ലല്ലോ അല്ലേ ?
നല്ല ഒഴുക്കുള്ള എഴുത്ത്,കലര്‍പ്പില്ലാത്ത ഹാസ്യം.

കാപ്പിലാന്‍ said...

ഹാപ്പി രമണന്‍ ഡൈ ഡേ

:)

sHihab mOgraL said...

പ്രയാസിക്കുട്ടാ.. ചിരിച്ചു മോനേ.. ചിരിച്ചു...
പിന്നെ ആ വാല്‍ക്കഷ്ണം ശ്ശി ബോധിച്ചു. വലന്റൈന്‍ ഡേ പോലെ ഒരുപാടു ഡേകള്‍ പാശ്ചാത്യ ലോകത്തു നിന്നു കണ്ടു പഠിച്ചിട്ടുണ്ട് നമ്മള്‍.. എന്തിനവയൊക്കെ. . .?

ശ്രീക്കുട്ടന്‍ | Sreekuttan said...

ഹാപ്പി രമണന്‍ ഡൈ ഡേ..

സുല്‍ |Sul said...

ഡാ മരണാ,
നീ രമണനെ മരണനാക്കില്ലേ. എന്നിട്ടവന്‍ ഡൈ ചെയ്തൂന്ന് ഒരു കുറിപ്പും. രമണന്‍ ഒരിക്കലും ഡൈ ചെയ്തിട്ടില്ല, അവനു നല്ല കറുത്ത മുടി ഉണ്ടായിരുന്നു.

നന്നായിരിക്കുന്നു.

-സുല്‍

ചന്ദ്രകാന്തം said...

രസ്നക്കുപ്പീലെ കാളച്ചോര..!!!
“ന്യൂട്ടന്‍ സിദ്ധാന്തം അരങ്ങേറാത്തതിനാല്‍ ഇച്ചിരി സമാധാനം“ പക്ഷേ..അതിനേക്കാൾ വല്യ സിദ്ധാന്തത്തിന്റെ അരങ്ങേറ്റം നടത്തിയപ്പോൾ മൊത്തത്തിലൊരു സമാധാനം കിട്ടി...ല്ലെ.
:)

മാണിക്യം said...

പ്രയാസീ മനോഹരമായി
അവതരിപ്പിച്ച കുറിപ്പ് വായിച്ചു തീര്‍ന്നതറിഞ്ഞില്ല നല്ല സ്റ്റൈലന്‍ അവതരണം..ശരിയാ നമ്മുടെ രമണനോളം വരുമോ ആവരുടെ വാലന്‍?

“ഹാപ്പി രമണന്‍‌സ് ഡേയ് ”

ശ്രീ said...

നീളക്കൂടുതലൊന്നുമില്ല.

അല്ല, വണ്ടിയുടെ പെയിന്റ് പോയിട്ട് വാപ്പയുടെ കയ്യില്‍ നിന്നും നല്ലവണ്ണം വാങ്ങിക്കാണണമല്ലോ.
ഓരോരോ വാലന്റൈന്‍ അപകടങ്ങള്‍ അല്ലേ?

അനില്‍@ബ്ലോഗ് // anil said...

ഞമ്മന്റേയും ചെറുപ്പകാലം ഓര്‍മ്മ വരുന്നു.
:)

ഹാപ്പി പൂവാലന്റെ ഡേ അല്ല രമണന്‍ ഡേ !

nandakumar said...

ഹൊ പ്രയാസി ഞാന്‍ ദാ ദിപ്പ ഒരു വാലന്റയിന്‍ ഡേ അബദ്ധം അങ്ങ്ട് പോസ്റ്റ് ചെയ്തേയുള്ളൂ. അപ്പോഴേക്കും ദാ വരുണു പ്രയാസപ്പെട്ടൊരു മറ്റൊരണ്ണം ;)

“മൂന്നു വീലുള്ള അവനീ അഹങ്കാരമാണെങ്കില്‍ രണ്ടു വീലില്‍ പോകുന്ന എനിക്കെന്തോരം കാണും!“ ഹഹഹ് രസകരം. പ്രീഡിഗ്രികാലത്തെ ചില ചങ്കിടിപ്പുകള്‍ ഓര്‍ത്തു..

(എന്റെ കയ്യില്‍ ‘പോസ്റ്റ് സ്കെയില്‍’ ഇല്ലാത്തതുകൊണ്ട് നീളം അളക്കാന്‍ പറ്റിയില്ല. അല്ല എന്താണ് ഈ പോസ്റ്റ് നീളം??)

വേണു venu said...

രമണന്‍റെ രക്തസാക്ഷ്യം ഒരു വാലനും പിടിച്ചു പറ്റാന്‍ പറ്റില്ല. രമണന്റ്റെ നിഘണ്ടുവില്‍ ഹാപ്പിയില്ലായിരുന്നതിനാല്‍ വെറും “രമണന്‍ ഡെ“ ആശംസിക്കുന്നു.
പോസ്റ്റ് രസിച്ചു.‍

ജ്വാല said...

കാള ച്ചോര പ്രയോഗം..പിന്നെ എങ്ങിനെ വീഴാതിരിക്കും?
ഹാപ്പി രമണന്‍ ഡേ

Riaz Hassan said...

tht's great, but for us every day is valentine's day...

അലിഅക്ബര്‍ said...

dende njaan oru pazhanthenga thanne adichirikkunnu.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

തകര്‍പ്പന്‍ സ്പെഷ്യല്‍ തന്നെ പ്രയാസീ.
ഇത് വായിച്ച് പുതുതലമുറ വഴിതെറ്റിയെന്ന് നാളെ ആരെങ്കിലും പരാതി പറഞ്ഞാല്‍ ജാമ്യത്തിനുള്ള വകുപ്പും നോക്കി വച്ചേക്കണേ!

സന്തോഷകരമായ രമണദിനം ആശംസിക്കുന്നു.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

:-))

എതിരന്‍ കതിരവന്‍ said...

അവളു കണ്ടോന്ന്! അവൾ ഈ ബ്ലോഗും വായിച്ചിട്ടൊണ്ട്.ഈ കോന്തന്മാർക്ക്‌ ഓരൊ മുഴം കയറും പാഴ്സലു ചെയ്തിട്ടുണ്ട്.

ഹാപ്പി ചന്ദ്രികാ ഡേ!

ജിജ സുബ്രഹ്മണ്യൻ said...

എന്തായാലും ക്ലൈമാക്സ് കലക്കി പ്രയാസീ.ആ വീഴ്ച ഇരട്ടകൾ കണ്ടൂന്നുള്ളത് ഉറപ്പായിരുന്നല്ലോ.അപ്പോൾ ചില സിനിമകളിൽ ഒക്കെ കാണണതു പോലേ ഒരു പ്രണയം സംഭവിക്കാൻ സാധ്യത ഏറെ ആയിരുന്നല്ലോ..ഹോ ! അതറിയാഞ്ഞിട്ട് വല്ലാത്ത ഉൽക്കണ്ഠ !! പെൺകുട്ടികളിൽ ഒരാളെ പ്രണയിച്ചില്ലേ ! സത്യം വദ !

the man to walk with said...

rasichu

ചാണക്യന്‍ said...

പ്രയാസി,
എന്ത്.. കാളച്ചോരയില്‍ പ്രണയ ലേഖനമോ....

ഇനിയൂ‍മുണ്ടോ വാലന്റൈന്‍ ഡേ വിശേഷങ്ങള്‍..
അഭിനന്ദനങ്ങള്‍....നന്നായി അവതരിപ്പിച്ചിരിക്കുന്നു...
“ഹാപ്പി രമണന്‍ ഡൈ ഡേ”

Vadakkoot said...

കാളച്ചോരകൊണ്ട് പ്രണയലേഖനം... അവിടെയും മായം കലര്‍ത്തി, അല്ലേ?

ഏതായാലും കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് മനസിലായല്ലോ?

ഇവിടെ നാളെ പുറത്തിറങ്ങിയാല്‍ ഓസിന് കല്യാണം നടത്തിത്തരാമെന്ന് പറഞ്ഞ് കുറേ ഗെഡീസ് ഇറങ്ങീട്ടുണ്ട്. നാളെ പുറത്തിറങ്ങി ആ സേനക്കാരുടെ മുന്നില്‍ വച്ച് കൊള്ളാവുന്ന ഒരെണ്ണത്തിനെ നോക്കി മുട്ടണം... പോയാല്‍ ഒരു മുട്ട്, കിട്ടിയാല്‍ ഒരു കെട്ട് ;)

OAB/ഒഎബി said...

കിട്ടിയ പച്ച വെള്ളം കുടിച്ച് തൽക്കാലം അവിടന്ന് രക്ഷപ്പെട്ടു.
വീട്ടിൽ ചെന്നപ്പോൾ സ്കൂട്ടറ് കണ്ട് ബാപ്പ വെള്ളം കുടിപ്പിച്ചൊ?
പോത്ത് രക്തത്തിലെഴുതിയ കുറിമാനം ലവൾക്ക് കിട്ടിയൊ?

രമണൻസ് ഡേ ആണെങ്കിൽ കാനന ഛായയിൽ തുടങ്ങി, ഏകാന്ത ജീവിതമെന്റെ മനോരഥം...എന്നൊക്കെ പാടി ആഘോഷിക്കാം.:)

ചെലക്കാണ്ട് പോടാ said...

@പ്രയാസി.. ആ ഇരട്ടകളുടെ പ്രാക്ക് കിട്ടിയതാ അല്ലേ....

എന്നാലും സ്വന്തം ച്വോര പോലും കൊടുക്കാന്‍ വയ്യേ....


@വടക്കൂടന്‍

അവര് ആ പ്രക്ഷോഭം പിന്‍വലിച്ചെന്നാ കേട്ടേ...
വെറുതേ ചുറ്റിത്തിരിഞ്ഞ് വെയില് കൊണ്ട് ജലദോഷം വരുത്തേണ്ടാ....

നജൂസ്‌ said...

പരസ്പരം ഓരൊ മുഴം കയറ് ഗിഫ്റ്റായി കൊടുത്ത് ഹ്യദയചില്ലകളില്‍ പ്രണയത്തെ കെട്ടിത്തൂക...

നഷ്ടപ്രണയ ഹര്‍ജിയില്‍ ഞാനും ഒരൊപ്പ്‌ വെക്കുന്നു.

പ്രയാണ്‍ said...

കയ്യിലിരിപ്പ് പണ്ടേ പോക്കാണല്ലെ.....എന്തായാലും ഹാപ്പീ 'വാലന്‍സ് ' ഡേ.........

പ്രയാണ്‍ said...

കയ്യിലിരിപ്പ് പണ്ടേ പോക്കാണല്ലെ.....എന്തായാലും ഹാപ്പീ 'വാലന്‍സ് ' ഡേ.........

Thaikaden said...

Ippo enthonnu pranayam; pandathe pranayamalle 'pralayam'. Happy 'kaalachora' day.

നമുക്കൊരു ടൂർ പോവാം said...

അവളതു കണ്ടിരുന്നു...........വീട്ടിൽ വന്നു അവൾ പറഞ്ഞു........രണ്ടു “പൂവാലന്മാർ“ തോട്ടിൽ വീണ കഥ............

നാടകക്കാരന്‍ said...

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു പറഞ്ഞത് ഇതാ..ചിരിച്ച് ചിരിച്ച്...കീബോഡില്‍ തലയിഡിച്ചു...നന്നായിരുന്നു കെട്ടോ...നന്നായി പ്രയാസപ്പെട്ടിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു...

Anuroop Sunny said...

'കിടിലന്‍ അവതരണം തന്നെ.'
എന്നാലും അവളെ വളക്കാന്‍ പറ്റിയില്ലല്ലോ..

ഷാഫി said...

അന്ന്‌ ഓട്ടോ ഒരിഞ്ചു കൂടി മുന്നോട്ടു വന്നിരുന്നേല്‍ പ്രയാസി ഡൈ ഡേ ആയി ആഘോഷിക്കാമായിരുന്നു. വിധി വിധി.
ഏതായാലും നല്ല പോസ്‌റ്റ്‌....

പകല്‍കിനാവന്‍ | daYdreaMer said...

കൊള്ളാട്ടോ പ്രയാസീ ... "കാളച്ചോര" ഹഹ .. വാല്‍ക്കഷ്ണം ഇഷ്ടപ്പെട്ടു...
അഭിവാദ്യങ്ങള്‍...

വികടശിരോമണി said...

എന്തൊക്കെ അടവുകളാണെന്റെ ദൈവമേ...
ഈ കാളച്ചോരപ്പണി പണ്ടു പറഞ്ഞു തരാതിരുന്നതിൽ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു.

ചങ്കരന്‍ said...

എന്നിട്ട് കൊളുത്തിയോ ലെവള്??

Calvin H said...

ചോര വീണ പേപ്പറില്‍ വിരിഞ്ഞു വന്ന ലേഖനം..... അങ്ങനെ.... :)
നന്നായി എഴുതിയിരിക്കുന്നു :)

ഹരിശ്രീ said...

:)

ഹരിശ്രീ said...

:)

കുഞ്ഞന്‍ said...

പ്രയാസി ഭായി..

അങ്ങിനെ വാലന്റയന്‍ ഡേ വല്ലാത്ത ഡേയായി മാറിയല്ലെ..

കാളരക്തം കൊണ്ടു പ്രണയലേഖനമെഴുതുകയും എന്നിട്ട് കൈയ്യിലൊരു കെട്ടും.. ഈ പുത്തി ആരു പറഞ്ഞുതന്നതാ മോനെ പ്രയാസി??

ഹാപ്പി പ്രണയ ദിനം

annamma said...

ആ ഓട്ടോക്കാരന് എന്തു പണിയാ കാണിച്ചേ! അയാളൊന്നു ശ്രമിച്ചിരുന്നെങ്കില് V-day ക്കു ഒരു രക്തസാക്ഷിയെ കിട്ടിപ്പോയേനേ….
:)

ഏ.ആര്‍. നജീം said...

മച്ചൂ,

വായിച്ചു, എല്ലാം മനസ്സിലായി ബട്ട് "#%$*%(^(*(&(&&%^$%^%“" ഇതിന്റെ അര്‍ത്ഥം മാത്രം എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടണില്യാ....

അന്ന് അവളുമാരുടെ ശാപമേറ്റതിന്റെ ഫലമാ ഇപ്പോഴും ഈ പ്രായത്തിലും പെണ്ണ് കിട്ടാതെ ക്രോണിക്ക് ബാച്ചിലറായി പൊര നിറഞ്ഞ് കവിഞ്ഞ് മൂത്ത് നരച്ച് നടക്കണത് അല്ലെ...

അല്ല കുട്ടാ ഒരു സംശയം :( ഞങ്ങടെ കോളേജില്‍ പെന്‍‌കുട്ടികളില്ലാത്തോണ്ട് ) ഇത് നിനക്ക് പറ്റിയ അക്ഷരത്തെറ്റാണെന്ന് മനസ്സിലായി "പേന്‍‌കുട്ടികള്‍" എന്ന് അത് ശരിക്ക് എഴുതിക്കൂടെ അക്ഷരത്തെറ്റ് വരുന്നത് ശരിയല്ലാട്ടോ :)

പാമരന്‍ said...

“ഹാപ്പി രമണന്‍ ഡൈ ഡേ” :)

ബിന്ദു കെ പി said...

ഈ പ്രയാസിയുടെ ഓരോ പ്രയാസങ്ങളേയ്..!!ഹ..ഹ..കൂട്ടുകാരന്റെ കോളേജിന്റെ ഏഴയലത്തുപോലും പിന്നെ കാലുകുത്തിക്കാണില്ല അല്ലേ..?

വാൽക്കഷ്ണം ഒത്തിരി ഇഷ്ടപ്പെട്ടു കേട്ടോ..

യാരിദ്‌|~|Yarid said...

:)

Basheer Vallikkunnu said...

ദേ ഡേ രമണന്‍ വരുന്നു..

മുസാഫിര്‍ said...

ഹാപ്പി രാ‍വണന്‍സ് ഡേ എന്നാക്കിയാലും കുഴപ്പമില്ല.അന്നു മുച്ചക്ര വണ്ടിയില്ലാത്തത് കൊണ്ട് പുള്ളിയുടെ അഭ്യാസം പുഷ്പക വിമാനത്തില്‍ ആയിരുന്നെന്നു മാത്രം.

d said...

എന്നിട്ട് അവള് കത്ത് കണ്ടൊ എന്ന് പറഞ്ഞില്ലല്ലോ! (അതോ ട്രാജഡിയായതിനാല്‍ എഴുതാഞ്ഞതോ?)
ബിലേറ്റഡ് ഹാപ്പി .. ഡേ!

d said...

(അങ്ങനെ ഞാന്‍ ഒരു 50 അടിച്ചു)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവളെല്ലാം കണ്ടുകാണും ന്നാ തോന്നണേ :)


കൃഷ്ണനല്ലേ നന്നായി ചേരുക വാലന്മാര്‍ക്കും വാലികള്‍ക്കും...

തെന്നാലിരാമന്‍‍ said...

ഹഹ...കൊള്ളാലോ വീഡിയോണ്‍... :-)

ചേലക്കരക്കാരന്‍ said...
This comment has been removed by the author.
ചേലക്കരക്കാരന്‍ said...

ഹാപ്പി രമണന്‍ ഡൈ ഡേ അല്ല സഹോദരാ ,
ഹാപ്പി മരണന്‍ ഡേ അതാണ് ശരി
നന്നായിട്ടുണ്ട് പക്ഷെ മറ്റുള്ളവര് സ്നേഹിക്കാന്‍ വേണ്ടി മരണം വരിച്ച ഒരാളുടെ പേരില്‍ തന്നെ ഇരിക്കട്ടേ ഈ ദിവസം

Typist | എഴുത്തുകാരി said...

വാലന്റൈന്‍സ് ഡേയും രമണന്‍ ഡേയുമൊക്കെ കഴിഞ്ഞിട്ടു കാലം കുറച്ചായി. ഇപ്പഴേ എനിക്കെത്താന്‍ പറ്റിയുള്ളൂ. പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍ എന്തു സുഖം. ഇല്ലേ?

Sherlock said...

"kala chorakondu premalekhanam"

Enthina prayasi mama.. veruthe Erachhi kadayil poyi chora vedichathu? swantham chorakondu ezhuthiyalum athu kala chora aakumallo :):)

ഗൗരി നന്ദന said...

അല്പം താമസിച്ചു പോയ രമണ ദിനാശംസകള്‍...!!!!

നന്നായിരിക്കുന്നു....ഇപ്പോഴും കാള ചോര തന്നെയാണോ സെലക്റ്റ് ചെയ്യാറുള്ളത്??

അരുണ്‍ കരിമുട്ടം said...

"ഇതൊന്നു നോക്കിയേ"
"വണ്ടി നല്ല കണ്ടീഷനാടാ"
ഹി..ഹി
ഈ ടൈപ്പ് ഇഷ്ടപ്പെട്ടു

yousufpa said...

ഹാപ്പി രമണന്‍ ഡൈ ഡെ....
സൂപ്പര്‍.......

Anil cheleri kumaran said...

അടിപൊളി ആയിരിക്കുന്നു.

smitha adharsh said...

ഞാന്‍ താമസിച്ചു...ഒരുപാട്..
പോസ്റ്റ് കലക്കി...
ആ ഇരട്ടകള്‍ മനസ്സുരുകി ശപിച്ചു കാണും..

നരിക്കുന്നൻ said...

താമസിച്ചാലെന്താ.. ചിരിപ്പിച്ച് കൊന്നു പഹയാ...

അല്ലേലും ഈ ഇരട്ടകൾക്ക് വല്ലാത്ത നാക്കാ. ലവര് പിരാകിയിട്ടുണ്ടാകും.

ശ്രീഇടമൺ said...

“എടാ അവളുമാരു നോക്കുന്നെടാ..പെട്ടെന്നു കേറെടാ..പതുക്കെ ഓടിക്കാടാ.”

ഹ...ഹ..ഹ....
ചിരിപ്പിച്ച പോസ്റ്റ്...
നല്ല സൂപ്പര്‍ വിവരണം.....

“ഹാപ്പി രമണന്‍ ഡൈ ഡേ”

ജെസ്സ് said...

Ennaalum dushtaa ..
kaaLachchOra kondu prEma lEkhanam kodukkaan engane thOnni.
Ente daivame.. appo svantham chOra kondu ezhutheethaannum paranju OrOruththanmaar thannOndirunnathu muzhuvanum kaaLachchorayaayirunnO???
Enne kollu…
....

സൂത്രന്‍..!! said...

കൊള്ളാം... മനോഹരം..

മാനസ said...

കുഞ്ഞു മല്സ്യമേ.....
നന്നായീ ട്ടോ........:)

ബഷീർ said...

വായിച്ചിരുന്നു. കമന്റാൻ കഴിഞില്ല..
കാളച്ചോര സൂത്രം കൊള്ളാ‍ാം :)

ഓ.ടോ:

എന്ത് പറ്റി ..വല്ല പ്രയാസവും ?

priyag said...

പ്രയാസി !!! കിടിലം ആണ് കേട്ടോ പിന്നെ എന്തായി അവള്‍ അത് കണ്ടോ?

ജിപ്പൂസ് said...

വൈകി അണ്ണാ..ന്നാലും ന്‍റെ വകേം കെടക്കട്ടെ ഒരു കൊട്ടത്തേങ്ങ.
"രസ്നക്കുപ്പീലെ കാളച്ചോര" ചിരിച്ചു ചിരിച്ചു പണ്ടാറടങ്ങി ഗഡീ...

പിന്നെ മന്‍സൂറണ്ണന്‍റെ പോസ്റ്റില്‍ നിന്നാണു പ്രയാസിയുടെ അസുഖ വിവരം അറിഞ്ഞത്.രോഗശമനത്തിനായി പടച്ചവനോട് തേടുന്നു.

നരിക്കുന്നൻ said...

പ്രയാസീ... എവിടെ?

ഹാരിസ് said...

where r u...?

Vettamala said...

ഡാ, പ്ലീസ് വിസിറ്റ് മൈ ന്യൂ പോസ്റ്റ്‌...

Vettamala said...

ഡാ, പ്ലീസ് വിസിറ്റ് മൈ ന്യൂ പോസ്റ്റ്‌...

Vettamala said...

ഡാ, പ്ലീസ് വിസിറ്റ് മൈ ന്യൂ പോസ്റ്റ്‌...

Umesh Pilicode said...

നമിച്ചു മാഷെ

റിയാസ് കൂവിൽ said...

annaa
kidu saaadhanam
iniyum poratte....ithe pole..
pashuvin paalil chaalichathu
www.koovilan.blogspot.com

ശ്രീ said...

ഇതെവിടാണ് ഇഷ്ടാ?

പുതുവത്സരാശംസകള്‍!
:)

ബഷീർ said...

dear,

where are you ??

Sabu Kottotty said...

അപ്പു പറഞ്ഞപോലെ നൂറുതികയട്ടെ

അഭി said...

ഇഷ്ടപ്പെട്ടു

Unknown said...

ITRHA SUNDARAMAYI KATHIYEYUTHN PATTUMO? KALACHORAYIL KURACHU PACHA VELLAM CHERTH NERPICHAL MATHI. KATTI KURANHU KITTUM.

mazhamekhangal said...

nannayittundu.....

Unknown said...

രസ്നക്കുപ്പീലെ കാളച്ചോര...

നന്നായിരിക്കുന്നു...

Sulfikar Manalvayal said...

പ്രയാസിയുടെ അസുഖമായി കിടക്കുന്ന സമയത്തെ ഒരു പോസ്റ്റ്‌ വഴിയാണ് ഇവിടെ എത്തിയത്.
മറ്റേതോ ഒരു പോസ്റ്റില്‍ നിന്നും കല്യാണം കഴിഞ്ഞ വിവരവും അറിഞ്ഞു.
"ശ്ശേടാ....... എന്നെക്കാളും പ്രശസ്തനായ ഒരാള്‍ ഈ ബ്ലോഗു ലോകത്തോ" എന്ന് കരുതി ഒന്നെത്തി നോക്കി, ഇതൊക്കെ എന്നാ. വല്ല പോസ്ടുമാണോ എന്നൊക്കെ ഇത്തിരി ജാഡ കമെന്റും ഇട്ടു പോകണമെന്ന് കരുതിയാ വന്നത്.
എന്ത് ചെയ്യാനാ, നമ്മുടെ വീക്നെസ്സായ "പ്രണയ ദിനം" തന്നെ പിടിച്ചാണ് കണി. (എങ്ങിനെ പിടികിട്ടി, പ്രണയം എന്റെ വീക്നെസ് എന്ന്, ഹി ഹി )
അതില്‍ ഞാനങ്ങു വീണു കേട്ടോ.
ഫീസ്‌ അടച്ചു രസീതി വാങ്ങി പിന്തുടര്ചാവകാശം വാങ്ങിയിട്ടുണ്ട് ഞാന്‍.
നന്നായി ഈ പ്രണയ ദിന വിവരണം. കൂടുതല്‍ ഇഷ്ടായത് വാല്‍കഷ്ണമാ. നമ്മുടെ വല്യച്ചന്‍ രമണനും വേണ്ടേ ഒരു ദിനം
രമണന്‍ അമ്മാവാന്‍ കീ ജയ്‌.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പ്രയാസീ.. കണ്ടു മുട്ടാന്‍ ഒരുപാടു വൈകി..
കാളചോര പ്രയോഗം, കയ്യിലെ ഡ്രസ്സിങ്ങ്..എല്ലാം കലക്കി..
ചില ഭാഗങ്ങളില്‍ ഞാനായിരുന്നോ ആ നജീബ് എന്നൊരു തോന്നല്‍
പ്രത്യേകിച്ചു..ചോര(യഥാര്‍ത്ഥ ചോര തന്നെയായിരുന്നു)പക്ഷെ കയ്യിലെ ഡ്രസ്സിങ്ങ്..ഇരട്ട കുട്ടികളുടെ പാര വെപ്പ്..എവിടെയൊക്കെയോ ഞാന്‍ എന്നെ തന്നെ കണ്ടു..ഇപ്പൊ മനസിലായില്ലേ യഥാര്‍ത്ഥ സ്നേഹം കിട്ടാന്‍
കള്ള(കാള) ചോര കൊണ്ടെഴുതിയ കാര്‍ഡ് കൊടുത്തതിന്റെ ഫലമാ സ്കൂട്ടറില്‍ നിന്നും വീണു ശരിക്കും ചോര വന്നത്..
എന്തായാലും കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടല്ലൊ..ദൈവാധീനം..
എന്നിട്ടു എന്തായി അവള്‍ ആ കാര്‍ഡ് കണ്ടോ...?
ബാക്കി കൂടിയറിയാന്‍ ഒരു ആകാംക്ഷ...

Unknown said...

Nannayirikkunnu....active allatha oru blogger...pravasam active aakan udhesikkunnundu...

anupama said...

പ്രിയപ്പെട്ട പ്രയാസി,
കൊള്ളാലോ,നര്‍മം നിറഞ്ഞ ഈ പോസ്റ്റ്‌! പിന്നെയെന്തേ ഒന്നും എഴുതുന്നില്ല?ചിരിപ്പിക്കാന്‍ കഴിയുക എന്നത് മഹത്തായ ഒരു കലയാണ്‌.
എന്നും രസകരമായ കോളെജ് വിശേഷങ്ങള്‍ ഇനിയും പങ്കു വെക്കാനില്ലേ?
ആശംസകള്‍...!
സസ്നേഹം,
അനു

റിയാസ് കൂവിൽ said...

hahahaha....njaan oru paadu kollam purakilekku poyalliyaa......ithe pole ethrayethra anubavangal undaayittundu!!! ellaam kazhinju....:(

ശ്രീ said...

ഹും! എന്നോട് വീണ്ടും ബൂലോകത്ത് സജീവമാകാന്‍ പറഞ്ഞ് വിളിച്ച് സംസാരിച്ച ആളാണ്... എന്നിട്ടെവിടെ? നമുക്ക് വീണ്ടും പോസ്റ്റുകള്‍ ഇട്ട് പഴയ ആളുകളെ ഒക്കെ തിരിച്ചു കൊണ്ടു വരണം എന്നൊക്കെ പറഞ്ഞിട്ട്???

sanchari said...

എത്ര നല്ല എഴുത്തായിരുന്നു നിങ്ങളുടെത് പ്രയാസി? ഇപ്പൊ എന്ത് പറ്റി ? എന്താ എഴുതാത്തെ?