Thursday, October 30, 2008

മുംതാസ് തെറ്റുകാരിയൊ!?

വിമാനത്തിന്റെ ടയറുകള്‍ റന്‍‌വേയില്‍ മുട്ടിയുരഞ്ഞപ്പോഴാണ് അന്ത്രുവിന് ശ്വാസം നേരെ വീണത്. എയര്‍ പോര്‍ട്ടില്‍ കൂട്ടുകാരന്‍ നവാസ് കാറുമായി കാത്തു നില്‍പ്പുണ്ടായിരുന്നു. പോരുന്ന വഴി നവാസിന്റെ മൊബൈലില്‍ നിന്നും വീട്ടിലേക്ക് വിളിച്ചു.


“അസ്സലാമു അലൈക്കും”

“വ അലൈക്കുമുസ്സലാം” മുംതാസാണ് ഫോണ്‍ എടുത്തത്

“മുത്തെ ഞാനാ അന്ത്രു, സുഖമല്ലെ!? ഉപ്പയും ഉമ്മയും എവിടെ?

“അവര്‍ നഫീസാത്താന്റെ മോളുടെ കല്യാണത്തിന് പോയി“

“ശെരി ഞാനിത്തിരി തിരക്കിലാ പിന്നെ വിളിക്കാം”

ഫോണ്‍ കട്ട് ചെയ്ത് സീറ്റില്‍ ചാരിയിരുന്ന് അന്ത്രു സ്വപ്നം കാണാന്‍ തുടങ്ങി.

നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷം ഏറെ കോലാഹലങ്ങളോടെയാണ് മുംതാസിനെ സ്വന്തമാക്കിയത്. ആറുമാസത്തെ സന്തോഷകരമായ ദാമ്പത്യം!!! ആറാം മാസം അളിയന്‍ അയച്ചു തന്ന വിസയില്‍ ഗള്‍ഫിലെത്തി, പിന്നീടങ്ങോട്ടുള്ള ഓരൊ നിമിഷവും ഓരൊ യുഗങ്ങളായി തോന്നിയിരുന്നു, കമ്പനിയില്‍ നാട്ടുകാരനായ പുതിയ മാനേജര്‍ വന്നതു കൊണ്ട് ജോലിയിലും ശമ്പളത്തിലും കുറച്ചു മാറ്റം വന്നു, കൂടാതെ രണ്ടു മാസത്തെ അവധിയും കിട്ടി. വരുന്ന വിവരം നവാസൊഴികെ ആരെയും അറിയിച്ചില്ല, എല്ലാര്‍ക്കും ഒരു സര്‍പ്രൈസ് ആയിക്കോട്ടെ! പ്രത്യേകിച്ചും മുംതാസിന്, നീണ്ട ഒന്നൊര വര്‍ഷത്തിനു ശേഷം പരിഭവങ്ങളുടെ നീണ്ടൊരു ലിസ്റ്റ് തന്നെ അവള്‍ക്കുണ്ടാകും

വീടിനു മുന്നിലെത്തിയപ്പോള്‍ നവാസ് ഓര്‍മ്മകളില്‍ നിന്നും തട്ടിയുണര്‍ത്തി.


“എടാ ഇച്ചിരി വെയിറ്റ് ചെയ്യ് ഞാനിപ്പൊ വരാം“
അവനോട് പറഞ്ഞ് വീട്ടിലേക്ക് നടന്നു

വാതില്‍ അകത്തു നിന്നും കുറ്റിയിട്ടിരിക്കുന്നു, കോളിംഗ് ബെല്ലടിക്കേണ്ട, മുംതാസിനെയൊന്നു പേടിപ്പിക്കാം, പിറക് വശത്തു ചെന്ന് വീട്ടുകാരറിയാതെ പണ്ട് സെക്കന്‍ഡ് ഷോക്ക് പോയിവന്നിരുന്ന അടുക്കളവാതില്‍ കൂടി അകത്തു കയറി, കൈയ്യില്‍ കിട്ടിയ ഷാളു കൊണ്ട് മുഖം മറച്ച് കള്ളനെപ്പോലെ പതുങ്ങിപ്പതുങ്ങി ബെഡ്‌റൂമിനടുത്തേക്ക് നടന്നു, റൂമില്‍ നിന്നും മുംതാസിന്റെ വളകിലുങ്ങുമ്പോഴുള്ള ചിരി കേള്‍ക്കാം!



അവളാരോടൊ സംസാരിക്കുന്നുണ്ട്, അന്ത്രു ജനാലയിലേക്ക് ചെവി ചേര്‍ത്തു പിടിച്ചു.


“പതുക്കെ, വേദനിപ്പിക്കാതെ, കൊതിയന്‍”
മുംതാസിന്റെ ശബ്ദം അവനവന്റെ കാതുകളെ വിശ്വസിക്കാനായില്ല!
നെഞ്ച് പിടക്കുന്ന വേദനയില്‍ ജനാലയുടെ വിടവിലൂടെ അകത്തേക്ക് നോക്കിയ അന്ത്രുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി…


അവളുടെ നഗ്നമായ മാറിടത്തില്‍ മുഖം പൂഴ്ത്തി കിടക്കുന്ന പൂറ്ണ്ണ നഗനനായ അവനെ ഒന്നെ നോക്കിയുള്ളു!


വല്ലാത്തൊരാവേശത്തോടെ കതക് തള്ളിത്തുറന്നു. ബലിഷ്ഠമായ തന്റെ കൈകള്‍ കൊണ്ട് അവളുടെ മുകളില്‍ നിന്നും അവനെ വലിച്ചുയര്‍ത്തി. അപ്രതീക്ഷിതമായ ആക്രമണത്തില്‍ അവന്‍ ഞെട്ടി! അലറിവിളിച്ചുകൊണ്ട് കാലുകള്‍ കൊണ്ട് ചവുട്ടി കുതറി രക്ഷപ്പെടാനൊരു ശ്രമം നടത്തി. അന്ത്രുവിന്റെ സമനില തെറ്റിയിരുന്നു, അവനെ വരിഞ്ഞു മുറുക്കി!!!


കുറച്ചു നേരം സ്തബ്ദയായി നിന്ന മുംതാസ് സമനില വീണ്ടെടുത്തു. കരച്ചിലോടെ നൈറ്റിയുടെ ബട്ടനിട്ടു കൊണ്ട് മേശപ്പുറത്തിരുന്ന ടോര്‍ച്ച് ലൈറ്റുമെടുത്ത് അന്ത്രുവിനെ ലക്ഷ്യമാക്കി പാഞ്ഞു. അടി കിട്ടുമെന്നായപ്പോള്‍ ഇതു ഞാനാടീന്നും പറഞ്ഞു അന്ത്രു മുഖത്ത് നിന്ന് തുണിയഴിച്ചു മാറ്റി. പക്ഷെ അപ്പോഴേക്കും അന്ത്രുവിന്റെ വിരിഞ്ഞ മാറിടത്തെ ലക്ഷ്യമാക്കി അവന്‍ നിറയൊഴിച്ചിരുന്നു!!!


ഷര്‍ട്ട് കഴുകി വിരിച്ച് മുംതാസ് റൂമിലേക്ക് വരുമ്പോള്‍ തളര്‍ന്നുറങ്ങുന്ന ഒരു വയസ്സുകാരന്റെ നെറുകയില്‍ തലോടിക്കൊണ്ടിരിക്കുകയായിരുന്നു അന്ത്രു.

ഇച്ചിരി പരിഭവത്തോടെ മുംതാസ് ചോദിച്ചു

ഇക്കാ നിങ്ങളിപ്പം ബ്ലോഗ് വായിക്കാറുണ്ടല്ലെ!!!?

Tuesday, October 21, 2008

മീരയും ഞാനും തമ്മില്‍..!!!???

അവസാന ഓവറില്‍ മൂന്ന് സിക്സറടിച്ച് ടീമിനെ വിജയിപ്പിച്ചെങ്കിലും വലിയ സന്തോഷം തോന്നിയില്ല, കപ്പ് നേടിയ ആഹ്ലാദത്തില്‍ ലൂസിയയിലെ റൂഫിലിരുന്ന് കൂട്ടുകാരോടൊപ്പം വെട്ടി വിഴുങ്ങുമ്പോഴും മൊബൈലിലെ മിസ്കാളുകളുടെ എണ്ണം എന്നെ ടെന്‍ഷനാക്കിക്കൊണ്ടിരുന്നു, അവരോട് യാത്ര പറഞ്ഞ പുറത്തിറങ്ങിയപ്പോഴേക്കും പുറകില്‍ നിന്നും സാറേന്ന് നീട്ടിയൊരു വിളി.



മറന്നുവെച്ച കാറിന്റെ താക്കോലുമായി പരിചയക്കാരനായ വെയിറ്റര്‍. ഓ.. മറന്നു! ഈയിടെയായി മറവി കൂടുതലാ, ചിലപ്പോഴൊക്കെ ഈ മറവി ഒരനുഗ്രഹവുമാണ്. നൂറിന്റെ നോട്ടെടുത്ത് കൈയ്യില്‍ വെച്ചു കൊടുത്തു! ഒരു സഹായം ചെയ്തതല്ലെ, കാശ് നോക്കിയില്ല. മനസ്സും ശരീരവും വല്ലാതെ മരവിച്ചിരുന്നു, അതു കൊണ്ട് തന്നെ എ.സി ഓന്‍ ചെയ്തില്ല. സ്റ്റീരിയോ‍വില്‍ പഴയ സിനിമാ ഗാനവും കേട്ട് അതിലലിഞ്ഞ് ഡ്രൈവ് ചെയ്യാന്‍ വല്ലാത്തൊരു സുഖമാണ്.


“മറവിതന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും


ഓര്‍മ്മകള്‍ ഓടിയെത്തി ഉണര്‍ത്തിടുന്നു”



ആസ്വാദനത്തിനിടയില്‍ കുറുകെ കയറ്റിയ ഓട്ടോക്കാരനെ മനസ്സില്‍ ചീത്ത വിളിച്ചു കൊണ്ട് ബ്രേക്ക് ചവുട്ടി. മുട്ടിയാല്‍ എനിക്കു തന്നെയാ ചിലവ്, ലക്ഷ്വറി കാറുകളൊന്നും നമ്മുടെ റോഡുകളില്‍ ഓടിക്കാന്‍ കൊള്ളില്ല, വീണ്ടും മൊബൈല്‍ ചിലക്കാന്‍ തുടങ്ങി.


“എത്ര നേരമായി വിളിക്കുന്നു, എന്താ ഇത്ര ബിസി!?” ദേഷ്യവും സങ്കടവും കൂടി കലര്‍ന്ന മീരയുടെ സ്വരം!



“നിനക്കെപ്പോഴും തിരക്കല്ലെ!? തിരക്കൊക്കെ കഴിഞ്ഞിട്ട് വിളിക്ക് ” ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.



മീര വല്ലാതെ മാറിയിരിക്കുന്നു, പഴയതു പോലെ ഒന്നു കാണുവാന്‍ പോലും കിട്ടുന്നില്ല. മണിക്കൂറുകളോളം എന്നോടൊപ്പമുണ്ടായിരുന്നവള്‍ ഇന്ന് പോസ്റ്ററിലും മാഗസിനുമായി മാത്രം. അവളുടെ ഈ നശിച്ച തിരക്ക് എന്നെ അവളില്‍ നിന്നുമകറ്റാനാണോന്നു പോലും തോന്നിപ്പോകുന്നു. ഞാന്‍ കുറച്ച് കരുതേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അവളെ എന്നെന്നേക്കുമായി നഷ്ടപ്പെടും.



വീടിനു മുന്നിലെ ആള്‍ക്കൂട്ടം എന്റെ ചിന്തകള്‍ക്ക് വിരാമമിട്ടു.

ആള്‍ക്കാരെ നിയന്ത്രിക്കാന്‍ സ്ഥലം എസ്.ഐയും സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. എന്നെ കണ്ടതും എസ്.ഐ പരിചയ ഭാവത്തില്‍ കൈ കാണിച്ചു. കണ്ടതായി ഭാവിച്ചില്ല, കുപ്പിയൊരെണ്ണം പോയിക്കിട്ടും.

വല്ലാത്ത പരിഭ്രമത്തോടെ ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി വീട്ടിലേക്ക് പാഞ്ഞ എന്നെ നോക്കി ചേട്ടത്തിമാര്‍ അടക്കം പറഞ്ഞ് ചിരിക്കുന്നു.


ഇതുങ്ങള്‍ക്കെന്താ വട്ടായൊ! ഞാന്‍ അടുക്കളയിലേക്കോടി. അവിടെ ഉമ്മയോടൊപ്പം പാചകത്തിലേര്‍പ്പെട്ടിരിക്കുന്ന മീരയെ കണ്ട് ഞാനൊന്ന് ഞെട്ടി. ഇവളുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലൊ.


“നീയെന്തിനാ ഇങ്ങോട്ട് വന്നത്!? നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാന്‍” വല്ലാത്ത ദേഷ്യത്തോടെ ചോദിച്ചു.


“ഞാന്‍ ഉമ്മയെ കാണാനാ വന്നത്, അല്ലെ ഉമ്മാ.. “ അവള്‍ ഉമ്മയെ കെട്ടിപ്പിടിച്ചു.


പടിക്കുന്ന സമയത്തെ ഇവള്‍ ഉമ്മയെ കൈയ്യിലെടുത്തതാണല്ലൊ.


ഞാന്‍ റൂമിലേക്ക് കയറി, പിറകെ മീരയും,


“ഞാനൊരു ശല്യമായിത്തുടങ്ങിയൊ!? ഒന്നു കാണാന്‍ കൂടി കിട്ടുന്നില്ല, ഫോന്‍ വിളിച്ചാല്‍ എടുക്കില്ല, എനിക്കു കുറച്ചു സംസാരിക്കാനുണ്ട്, എത്ര തിരക്കിനിടയില്‍ നിന്നാണൊ ഞാനോടി വന്നത്, നമുക്കൊന്ന് പുറത്ത് പോകാം“ അവളുടെ മുഖം സങ്കടം കൊണ്ട് ചുവന്നിരുന്നു.


“അതാ എനിക്കും ചോദിക്കാനുള്ളത്! ഈ തിരക്കുകള്‍ അവസാനിപ്പിച്ചു കൂടെ, നീ അഭിനയിച്ചിട്ടു വേണൊ നമുക്കു ജീവിക്കാന്‍, ആദ്യം അതിലൊരു തീരുമാനം പറയ്, എന്നിട്ടു മതി പുറത്തു പോകലൊക്കെ!“ ഞാന്‍ ജനാലായിലൂടെ പുറത്തെ ജനക്കൂട്ടത്തെ നോക്കി നിന്നു, മതിലിനു മുകളിലും മാവിലുമൊക്കെയായി തൂങ്ങിക്കിടക്കുന്നു കഷ്ടം! നൂറുശതമാനം സാക്ഷരനായ മലയാളിയുടെ ഒരവസ്ഥ!


“എനിക്കിപ്പൊ സംസാരിക്കണം” അവള്‍ കരച്ചിലിന്റെ വക്കിലെത്തി,


“നീയിപ്പൊ വലിയ മീരാജാസ്മിനല്ലെ!? വലിയ സ്റ്റാര്‍, എനിക്ക് നിന്നെപ്പോലെ വലിയ സ്റ്റാര്‍ പരിവേശമൊന്നുമില്ല, എന്നെ വിട്ടേക്ക്” എന്നിലെ ഈഗൊ ഞാനറിയാതെ പുറത്തു വന്നു.


“നീ വരുന്നുണ്ടൊ ഇല്ലയൊ!?“ അവള്‍ ബലമായി എന്റെ കൈയ്യില്‍ കടന്നു പിടിച്ചു!


“പറഞ്ഞാലിവള്‍ കേള്‍ക്കില്ല” മീരയെ പിടിച്ചു പുറത്താക്കി വാതിലടച്ചു കുറ്റിയിട്ടു.


മനസ്സ് നീറിപ്പിടഞ്ഞെങ്കിലും അവളുടെ അഭിനയം നിര്‍ത്താന്‍ അതല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന് തോന്നി, വല്ലാത്ത ക്ഷീണം കട്ടിലില്‍ കയറി കിടന്നു.


ടക്, ടക്, ടക് അവള്‍ വാതിലില്‍ മുട്ടാന്‍ തുടങ്ങി,


മൈന്‍ഡ് ചെയ്യാതെ ബ്ലാങ്കറ്റ് തലവഴി മൂടി കിടന്നു.


ടക്, ടക്, ടക്...


ഇവളോട് പറഞ്ഞാലും മനസ്സിലാവില്ല, വല്ലാത്ത ദേഷ്യത്തില്‍ വാതില്‍ തുറന്നു.


70 mm ക്ലോസപ്പ് പുഞ്ചിരിയുമായി നില്‍ക്കുന്നയാളെ കണ്ട് അന്തം വിട്ടു!


വിശ്വാസം വരാത്തത് കൊണ്ട് കണ്ണ് തിരുമ്മി ഒന്നൂടി നോക്കി.


“അരെ ഭായീ.. ക്യാ ഹുവാ!? ആജ് ഓഫീസ് മേം നഹി ജാനാ ഹെ!?”


തലയില്‍ കലം കുടുങ്ങിയ ശ്വാനന്റെ മാതിരി കുറച്ചു നേരം റൂമില്‍ കിടന്നു കറങ്ങി, ചുമരില്‍ തലമുട്ടി ബോധം വന്നാദ്യം നോക്കിയത് വാച്ചില്‍, സമയം 7:35 !!! 7:45 - നു ഓഫീസിലെത്തണം! പടച്ചോനെ ഈ പഹച്ചിയെന്തിനാ ഈ നേരത്ത് വന്നത്, മനുഷ്യന്റെ ജോലി കളയാനായിട്ട്! റൂം ബോയിക്കൊരു താങ്കുവും കൊടുത്ത് ഞാന്‍ നേരെ ബാത്ത്‌റൂമിലേക്കോടി.