Tuesday, October 21, 2008

മീരയും ഞാനും തമ്മില്‍..!!!???

അവസാന ഓവറില്‍ മൂന്ന് സിക്സറടിച്ച് ടീമിനെ വിജയിപ്പിച്ചെങ്കിലും വലിയ സന്തോഷം തോന്നിയില്ല, കപ്പ് നേടിയ ആഹ്ലാദത്തില്‍ ലൂസിയയിലെ റൂഫിലിരുന്ന് കൂട്ടുകാരോടൊപ്പം വെട്ടി വിഴുങ്ങുമ്പോഴും മൊബൈലിലെ മിസ്കാളുകളുടെ എണ്ണം എന്നെ ടെന്‍ഷനാക്കിക്കൊണ്ടിരുന്നു, അവരോട് യാത്ര പറഞ്ഞ പുറത്തിറങ്ങിയപ്പോഴേക്കും പുറകില്‍ നിന്നും സാറേന്ന് നീട്ടിയൊരു വിളി.



മറന്നുവെച്ച കാറിന്റെ താക്കോലുമായി പരിചയക്കാരനായ വെയിറ്റര്‍. ഓ.. മറന്നു! ഈയിടെയായി മറവി കൂടുതലാ, ചിലപ്പോഴൊക്കെ ഈ മറവി ഒരനുഗ്രഹവുമാണ്. നൂറിന്റെ നോട്ടെടുത്ത് കൈയ്യില്‍ വെച്ചു കൊടുത്തു! ഒരു സഹായം ചെയ്തതല്ലെ, കാശ് നോക്കിയില്ല. മനസ്സും ശരീരവും വല്ലാതെ മരവിച്ചിരുന്നു, അതു കൊണ്ട് തന്നെ എ.സി ഓന്‍ ചെയ്തില്ല. സ്റ്റീരിയോ‍വില്‍ പഴയ സിനിമാ ഗാനവും കേട്ട് അതിലലിഞ്ഞ് ഡ്രൈവ് ചെയ്യാന്‍ വല്ലാത്തൊരു സുഖമാണ്.


“മറവിതന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും


ഓര്‍മ്മകള്‍ ഓടിയെത്തി ഉണര്‍ത്തിടുന്നു”



ആസ്വാദനത്തിനിടയില്‍ കുറുകെ കയറ്റിയ ഓട്ടോക്കാരനെ മനസ്സില്‍ ചീത്ത വിളിച്ചു കൊണ്ട് ബ്രേക്ക് ചവുട്ടി. മുട്ടിയാല്‍ എനിക്കു തന്നെയാ ചിലവ്, ലക്ഷ്വറി കാറുകളൊന്നും നമ്മുടെ റോഡുകളില്‍ ഓടിക്കാന്‍ കൊള്ളില്ല, വീണ്ടും മൊബൈല്‍ ചിലക്കാന്‍ തുടങ്ങി.


“എത്ര നേരമായി വിളിക്കുന്നു, എന്താ ഇത്ര ബിസി!?” ദേഷ്യവും സങ്കടവും കൂടി കലര്‍ന്ന മീരയുടെ സ്വരം!



“നിനക്കെപ്പോഴും തിരക്കല്ലെ!? തിരക്കൊക്കെ കഴിഞ്ഞിട്ട് വിളിക്ക് ” ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.



മീര വല്ലാതെ മാറിയിരിക്കുന്നു, പഴയതു പോലെ ഒന്നു കാണുവാന്‍ പോലും കിട്ടുന്നില്ല. മണിക്കൂറുകളോളം എന്നോടൊപ്പമുണ്ടായിരുന്നവള്‍ ഇന്ന് പോസ്റ്ററിലും മാഗസിനുമായി മാത്രം. അവളുടെ ഈ നശിച്ച തിരക്ക് എന്നെ അവളില്‍ നിന്നുമകറ്റാനാണോന്നു പോലും തോന്നിപ്പോകുന്നു. ഞാന്‍ കുറച്ച് കരുതേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അവളെ എന്നെന്നേക്കുമായി നഷ്ടപ്പെടും.



വീടിനു മുന്നിലെ ആള്‍ക്കൂട്ടം എന്റെ ചിന്തകള്‍ക്ക് വിരാമമിട്ടു.

ആള്‍ക്കാരെ നിയന്ത്രിക്കാന്‍ സ്ഥലം എസ്.ഐയും സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. എന്നെ കണ്ടതും എസ്.ഐ പരിചയ ഭാവത്തില്‍ കൈ കാണിച്ചു. കണ്ടതായി ഭാവിച്ചില്ല, കുപ്പിയൊരെണ്ണം പോയിക്കിട്ടും.

വല്ലാത്ത പരിഭ്രമത്തോടെ ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി വീട്ടിലേക്ക് പാഞ്ഞ എന്നെ നോക്കി ചേട്ടത്തിമാര്‍ അടക്കം പറഞ്ഞ് ചിരിക്കുന്നു.


ഇതുങ്ങള്‍ക്കെന്താ വട്ടായൊ! ഞാന്‍ അടുക്കളയിലേക്കോടി. അവിടെ ഉമ്മയോടൊപ്പം പാചകത്തിലേര്‍പ്പെട്ടിരിക്കുന്ന മീരയെ കണ്ട് ഞാനൊന്ന് ഞെട്ടി. ഇവളുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലൊ.


“നീയെന്തിനാ ഇങ്ങോട്ട് വന്നത്!? നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാന്‍” വല്ലാത്ത ദേഷ്യത്തോടെ ചോദിച്ചു.


“ഞാന്‍ ഉമ്മയെ കാണാനാ വന്നത്, അല്ലെ ഉമ്മാ.. “ അവള്‍ ഉമ്മയെ കെട്ടിപ്പിടിച്ചു.


പടിക്കുന്ന സമയത്തെ ഇവള്‍ ഉമ്മയെ കൈയ്യിലെടുത്തതാണല്ലൊ.


ഞാന്‍ റൂമിലേക്ക് കയറി, പിറകെ മീരയും,


“ഞാനൊരു ശല്യമായിത്തുടങ്ങിയൊ!? ഒന്നു കാണാന്‍ കൂടി കിട്ടുന്നില്ല, ഫോന്‍ വിളിച്ചാല്‍ എടുക്കില്ല, എനിക്കു കുറച്ചു സംസാരിക്കാനുണ്ട്, എത്ര തിരക്കിനിടയില്‍ നിന്നാണൊ ഞാനോടി വന്നത്, നമുക്കൊന്ന് പുറത്ത് പോകാം“ അവളുടെ മുഖം സങ്കടം കൊണ്ട് ചുവന്നിരുന്നു.


“അതാ എനിക്കും ചോദിക്കാനുള്ളത്! ഈ തിരക്കുകള്‍ അവസാനിപ്പിച്ചു കൂടെ, നീ അഭിനയിച്ചിട്ടു വേണൊ നമുക്കു ജീവിക്കാന്‍, ആദ്യം അതിലൊരു തീരുമാനം പറയ്, എന്നിട്ടു മതി പുറത്തു പോകലൊക്കെ!“ ഞാന്‍ ജനാലായിലൂടെ പുറത്തെ ജനക്കൂട്ടത്തെ നോക്കി നിന്നു, മതിലിനു മുകളിലും മാവിലുമൊക്കെയായി തൂങ്ങിക്കിടക്കുന്നു കഷ്ടം! നൂറുശതമാനം സാക്ഷരനായ മലയാളിയുടെ ഒരവസ്ഥ!


“എനിക്കിപ്പൊ സംസാരിക്കണം” അവള്‍ കരച്ചിലിന്റെ വക്കിലെത്തി,


“നീയിപ്പൊ വലിയ മീരാജാസ്മിനല്ലെ!? വലിയ സ്റ്റാര്‍, എനിക്ക് നിന്നെപ്പോലെ വലിയ സ്റ്റാര്‍ പരിവേശമൊന്നുമില്ല, എന്നെ വിട്ടേക്ക്” എന്നിലെ ഈഗൊ ഞാനറിയാതെ പുറത്തു വന്നു.


“നീ വരുന്നുണ്ടൊ ഇല്ലയൊ!?“ അവള്‍ ബലമായി എന്റെ കൈയ്യില്‍ കടന്നു പിടിച്ചു!


“പറഞ്ഞാലിവള്‍ കേള്‍ക്കില്ല” മീരയെ പിടിച്ചു പുറത്താക്കി വാതിലടച്ചു കുറ്റിയിട്ടു.


മനസ്സ് നീറിപ്പിടഞ്ഞെങ്കിലും അവളുടെ അഭിനയം നിര്‍ത്താന്‍ അതല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന് തോന്നി, വല്ലാത്ത ക്ഷീണം കട്ടിലില്‍ കയറി കിടന്നു.


ടക്, ടക്, ടക് അവള്‍ വാതിലില്‍ മുട്ടാന്‍ തുടങ്ങി,


മൈന്‍ഡ് ചെയ്യാതെ ബ്ലാങ്കറ്റ് തലവഴി മൂടി കിടന്നു.


ടക്, ടക്, ടക്...


ഇവളോട് പറഞ്ഞാലും മനസ്സിലാവില്ല, വല്ലാത്ത ദേഷ്യത്തില്‍ വാതില്‍ തുറന്നു.


70 mm ക്ലോസപ്പ് പുഞ്ചിരിയുമായി നില്‍ക്കുന്നയാളെ കണ്ട് അന്തം വിട്ടു!


വിശ്വാസം വരാത്തത് കൊണ്ട് കണ്ണ് തിരുമ്മി ഒന്നൂടി നോക്കി.


“അരെ ഭായീ.. ക്യാ ഹുവാ!? ആജ് ഓഫീസ് മേം നഹി ജാനാ ഹെ!?”


തലയില്‍ കലം കുടുങ്ങിയ ശ്വാനന്റെ മാതിരി കുറച്ചു നേരം റൂമില്‍ കിടന്നു കറങ്ങി, ചുമരില്‍ തലമുട്ടി ബോധം വന്നാദ്യം നോക്കിയത് വാച്ചില്‍, സമയം 7:35 !!! 7:45 - നു ഓഫീസിലെത്തണം! പടച്ചോനെ ഈ പഹച്ചിയെന്തിനാ ഈ നേരത്ത് വന്നത്, മനുഷ്യന്റെ ജോലി കളയാനായിട്ട്! റൂം ബോയിക്കൊരു താങ്കുവും കൊടുത്ത് ഞാന്‍ നേരെ ബാത്ത്‌റൂമിലേക്കോടി.


44 comments:

പ്രയാസി said...

മീരാജാസ്മിനുള്‍പ്പെടെയുള്ള ചെല്ലക്കിളികളോടായി...
വരുന്നെങ്കില്‍ ഉറക്കം തുടങ്ങുമ്പോഴേക്കും വരണം, അല്ലാതെ രാവിലെ വന്നല്ല വാതിലില്‍ മുട്ടേണ്ടത്..;)

krish | കൃഷ് said...

"തലയില്‍ കലം കുടുങ്ങിയ ശ്വാനന്റെ മാതിരി കുറച്ചു നേരം റൂമില്‍ കിടന്നു കറങ്ങി, ചുമരില്‍ തലമുട്ടി ബോധം വന്നാദ്യം നോക്കിയത് വാച്ചില്‍.."

കണ്ട കലത്തിലെല്ലാം തലയിട്ടാല്‍ ഇങ്ങനെയിരിക്കും. കലം പൊട്ടിക്കാന്‍ വടിയും കൊണ്ടു വരണോ.. പ്രയാസി.

:)

Unknown said...

റൂം ബോയിക്കൊരു താങ്കുവും കൊടുത്ത് ഞാന്‍ നേരെ ബാത്ത്‌റൂമിലേക്കോടി.

ottathinte uddesham manasilayilla... :)

ശ്രീ said...

പ്രാര്‍ത്ഥിച്ചു കൊണ്ട് ഉറങ്ങാന്‍ കിടക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. പാവം!
;)

nandakumar said...

ശ്ശെടാ! ഇതുപോലൊരെണ്ണം ഡ്രാഫ്റ്റ് ചെയ്തു വെച്ചത് വെറുതെയായല്ലോ??

മീരയായതു ഭാഗ്യം..ഷക്കീലയായിരുന്നുവെങ്കില്‍ വാതില്‍ ഒറ്റച്ചവിട്ടിന് ചവുട്ടിപൊളിച്ച് അകത്തു കടന്നേനെ. :)

സുല്‍ |Sul said...

മീരാ ജാസ്മിനായത് ശരിയായില്ല. നമ്മടെ ആ നായരുട്ടി ആയിരുന്നെങ്കില്‍ ഓകെ. നവ്യാ നായരെ. മീരയെപറ്റി നന്ദകുമാര്‍ എഴുതി വച്ചിരിക്കുന്നതു കൊണ്ട് പറഞ്ഞതാ.

പ്രയാസിയുടെ ഓരോ പങ്കപ്പാടുകളേയ്...

ഓടോ : അച്ചുവിന്റെ അമ്മയിലെ ചില ഭാഗങ്ങള്‍ ഓര്‍മ്മവന്നു വായിച്ചപ്പോള്‍.

-സുല്‍

ബഷീർ said...

നശിപ്പിച്ചില്ലേ.. മുടിഞ്ഞ ഈഗോ..
എന്റെ അനുശോചനം രേഖപ്പെടുത്തുന്നു..

Ziya said...

നാശം! ഇവളുമാര്‍ക്കൊന്നും ഒരു വീണ്ടുവിചാരോമില്ല. അല്ലെങ്കില്‍ കാണാന്‍ കൊള്ളാവുന്ന എത്ര ബ്ലോഗേഴ്സ് വേറെ കെടക്കുന്നു ഇവിടെ...
മീരയോ നായരോ മാധവനോ ! ഒന്നു തിരിഞ്ഞു നോക്കിക്കള..ങൊ ഹൂം...

:)

കുറുമാന്‍ said...

ലേബല്‍ - സ്വപ്നാടനം

ഈ സ്വപ്നാടനത്തിനെ ഉച്ഛാടനം ചെയ്യേണ്ടി വരും പ്രയാസി. കാ‍ഞ്ഞിരമുട്ടിയും, ആണിയും എടുപ്പിക്കേണ്ടി വരും.

എഴുത്ത് രസായിട്ടോ.

വിദുരര്‍ said...

ബ്ലോങ്കറ്റുകൊണ്ടു മണ്ട മൂടി പണിതെടുത്തതൊക്കെ ബ്ലാങ്കാക്കികളഞ്ഞല്ലൊ.
(ഇവനാരെടാന്നൊക്കെ പറഞ്ഞ്‌ View my..... നോക്കാനിരിക്കുകയായിരുന്നു.... നല്ല രചനക്ക്‌ അഭിനന്ദനം.)

വിദുരര്‍ said...
This comment has been removed by the author.
Ziya said...

പഴേ ഒരു സംഗതി ഓര്‍മ്മ വരുന്നു...

കാവ്യ പറഞ്ഞു: “അതെനിക്കു വേണം”
മീര പറഞ്ഞു : “തരില്ല”
പിന്നെ ബഹളമായി, അടിയായി...

ഒടുവില്‍ എന്തു പറ്റി?
എന്റെ ഫോട്ടോ കീറിപ്പോയി!

ദിലീപ് വിശ്വനാഥ് said...

ഡാ... ആയിക്കോ... സ്വപ്നം കാണാന്‍ ചെലവൊന്നുമില്ലല്ലോ... എന്നാലും സ്വപ്നം കാണുന്നതിനും ഒരു പരിധിയൊക്കെയില്ലേ?

മാണിക്യം said...

നന്നായി പ്രയാസീ.
സ്വപ്നം കാണുന്നങ്കില്‍
എന്തിനാ ഇളയരാജാവ്?
മഹാരാജാവ് തന്നെ ആയിക്കോട്ടേ.
ഇങ്ങനെ താന്നെ വേണം!

ഞാന്‍ ഇന്ന് സ്വപ്നം കണ്ടാ ഉണര്‍ന്നത്
ഒരു ഫയര്‍ ഇഞ്ചിന്‍ നിര്‍ത്താതെ അലറികൊണ്ട് എന്നെ ഇട്ട് ഓടിക്കുന്നു. ഓടി ഓടി ഞാന്‍ വീണു വീണ വീഴ്ചയില്‍ കണ്ണു തുറന്നു അപ്പോഴും
ഫയറിഞ്ചന്‍ പോയിട്ടില്ല അര്‍ച്ച തന്നെ ..
എന്റെ പൊന്നാരാ റ്റൈം പീസ് അടിയോ അടി!
വലിച്ചു നീട്ടിയാല്‍ ഒരു പൊസ്റ്റിനുള്ള വകുപ്പുണ്ട്..!

പ്രയാസി said...

സത്യായിട്ടും ഞാന്‍ പോയതല്ല ക്യഷേട്ടാ..:)

മുരളിയേ....യ്, ഏയ്... അതിനല്ലാ...;)

ശ്രീക്കുട്ടാ.. അപ്പോള്‍ ഇവളുമാരൊക്കെ പേടിക്കേണ്ട വകുപ്പില്‍ പെട്ട പാര്‍ട്ടീസാ..:)

നന്ദന്‍ മാഷേ...
അവിടെ തൊട്ട് കളിക്കരുത്..!
ഒരു പാടാഗ്രഹിക്കാറുണ്ട് സ്വപ്നത്തിന്റെ ഒരു ഫ്രെയിമിലെങ്കിലും ഒന്നു വരാന്‍! ഷക്കുവിന് കയറാന്‍ മാത്രം നമ്മുടെ സ്വപ്നത്തിന് വലിപ്പം പോരാ..;)

ഓടോ: ഒന്നും ഡ്രാഫ്റ്റാക്കി വെക്കരുത്, എനിക്കുമുണ്ട് അനുഭവം, ഞാനൊരുവളെ ഡ്രാഫ്റ്റാക്കി വെച്ചു, വേറൊരുത്തന്‍ എടുത്തു പോസ്റ്റി!!!

സുല്ലാക്കാ..“അച്ചുവിന്റെ അമ്മ“ കണ്ടില്ല, പിന്നെ ഈ സ്വപ്നം സത്യമായും കണ്ടതാ..
നായരു കുട്ടിയെ തൊട്ടുള്ള കളി മാണ്ടാ..;)

ബഷീറെ.. അനുശോചിച്ചൊ, മറ്റുള്ളവനിട്ട് പണി കിട്ടുമ്പോഴല്ലെ ശോചിക്കാന്‍ പറ്റൂ..;)

സിയാ.. ഫോട്ടൊ കുറച്ചു കൂടി ക്ലോസപ്പി വെക്കൂ.. ചെല്ലക്കിളികള്‍ കാണട്ടെ..:)
ഓടോ: മീരാജാസ്മിനെന്നു എഴുതിക്കാണിച്ചതു കൊണ്ടാണൊ പോകാതെ കിടന്നു കറങ്ങുന്നത്..;)

കുറുജീ..
ആണി എവിടെയായിട്ടാ തറക്കുക! ഹൊ! വായിച്ചപ്പോള്‍ തന്നെ ഒരു ബൊംബാറ്റിക് എക്സ്പ്ലോഷന്‍ തോന്നുന്നു..:)

വിദുരരേ..ആദ്യമായിട്ടാ അല്ലേ..
വ്യൂ..മൈ..
ഞാനാദ്യം ചീത്തവിളിക്കേണെന്ന് കരുതി, വന്നതിനും വായിച്ചതിനും അഭിപ്രായിച്ചതിനും നന്ദി..:)

വാലൂ..
1. ഒരോവറില്‍ മൂന്ന് സിക്സേ..
2. ടിപ്പ് 100 രൂപാ..
3. ലക്ഷ്വറി കാറേ..
4. മീരാജാസ്മിനേ..ഉവ്വാ..ഉവ്വവ്വാ..:)
സുഖമല്ലെ മാഷെ?

മണിക്യം ചേച്ചീ..
ബൂലോകത്ത് ഫുള്‍ടൈം ജ്വലിച്ചങ്ങനെ നില്‍ക്കുകയല്ലെ, അതാ ഫയറെഞ്ചിന്‍ പിന്നാലെ കൂടിയിരിക്കുന്നത്..:)

Sherlock said...

Njan enthokkeyo pratheekshichu :)


O T: Gummu poraa..

ചന്ദ്രകാന്തം said...

ഹോ ! പ്രയാസീ...ന്നാലും പണിയ്ക്കുപോണ്ട നേരത്ത്‌.....പണി കിട്ടാണ്ട്‌ അല്ല..കളയാണ്ട്‌ നോക്കിക്കോ..

(മാണിക്യേച്ചി കണ്ട പോലുള്ള സ്വപ്നാണെങ്കിൽ, നേരത്തിനെന്നല്ല..അതിനു മുൻപേ തന്നെ ഉണരാൻ പറ്റും.)

Rejesh Keloth said...

swapnam kanan chelavonnumillallo alle.... :)

എതിരന്‍ കതിരവന്‍ said...

Ethaayaalum svapnamalle. Aishvarya Rayiye svapnam kaaNaan mElaarunno?

പൈങ്ങോടന്‍ said...

കാവ്യാമാധവനെങ്ങാന്‍ ഈ പോസ്റ്റു വായിച്ചാല്‍ തലതല്ലി ചാവും . എന്റെ പ്രയാസിയേട്ടന്‍..എന്റെ പ്രയാസിയേട്ടന്‍ എന്നു നാഴികക്ക് നാല്പതുവട്ടം പറഞ്ഞുനടക്കണ ആ കൊച്ച് ഇതു കണ്ടാല്‍ എങ്ങിനെ സഹിക്കും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതെ, കാണുമ്പൊ മീരയില്‍ നിന്നുതന്നെ തുടങ്ങണം. ചക്കരക്കുടമാണേല്‍ ആരും കേറി തലയിടുമെന്ന് കാരണോന്മാര്‍ പറഞ്ഞത് എത്ര സത്യം!!!

എന്നാലും ലക്ഷ്വറി കാര്‍ ,100 രൂപ ടിപ്പ്, ഒരോവറില്‍ മൂന്ന് സിക്സ്, അതൊന്നും പോരാഞ്ഞ് മീരാ ജാസ്മിന്‍.... ഒരു പരിധീം ഇല്ലാണ്ട് പോയല്ലോ അണ്ണാ

വേണു venu said...

സ്വപ്നങ്ങള്‍...സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ....:)

Anonymous said...

kalakkeelo mashe.....
hmm idavelakal koodunnu...
chara para porateennu

ഗീത said...

കുലുക്കികളഞ്ഞല്ലോ പ്രയാസീ....

എന്തായാലും ഒന്നാശംസിച്ചുകളയാം.
ഇതൊന്നും സ്വപ്നത്തില്‍ മാത്രമൊതുങ്ങാതിരിക്കട്ടേ !

(മര്യാദക്ക് മരുന്നയച്ചു തന്നേക്കണം, വയറു വേദനയ്ക്കുള്ളത്...
ഇല്ലെങ്കില്‍........)

Sharu (Ansha Muneer) said...

മീരയെങ്ങാനും ഇതറിഞ്ഞാല്‍..... ഇല്ല ഞാനായിട്ട് പറയുന്നില്ല :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

സ്വപ്നം കാണുമ്പൊ ഇങ്ങനെ കാണണം പ്രയാസിയേ :)

Anonymous said...

എണ്റ്റെ പ്രയാസി.... ആഗ്രഹങ്ങള്‍കും സ്വപ്നങ്ങള്‍ക്കും ഒക്കെ ഒരു കണക്കുണ്ട്‌... ആ രാജേഷ്‌ എതൊന്നും കേള്‍കണ്ട, അയളുടെ ഭാവി വധുവിനെ സ്വപ്നം കണ്ട്‌ നടക്കുന്ന കാര്യം...

Sarija NS said...

പ്രയാസീ,
പ്രയാസമൊന്നുമില്ലാത്ത എഴുത്താണല്ലൊ. ഇനി പ്രൊഫൈലിലെ ഒരു വാചകം അങ്ങു കളയാം അല്ലെ?

Anil cheleri kumaran said...

കലക്കി മാഷേ

ഗിരീഷ്‌ എ എസ്‌ said...

മച്ചൂ...
കുറച്ച്‌ കാലമായിരുന്നു ആസ്വദിക്കാന്‍ പറ്റിയ രീതിയിലൊരു
തമാശ വായിച്ചിട്ട്‌...
എന്തായാലും കലക്ക്‌...
അല്‍പം സസ്‌പെന്‍സ്‌
അല്‍പം സീരിയസ്‌..
കൂടുതല്‍ തമാശ..
ചേരുവ ഇഷ്ടമായി...

ഇപ്പോ ചിന്തിക്കുന്നുണ്ടാവും..
ഇതിലെന്താണ്‌ ഇത്ര സീരിയസ്‌ എന്ന്‌...
ഇതുവായിച്ചപ്പോള്‍
തിരക്ക്‌ മൂലം നഷ്ടപ്പെട്ട ചില സൗഹൃദങ്ങളെ ഓര്‍ത്തു...
പക്ഷേ നടിയും നടനുമായത്‌ കൊണ്ടൊന്നുമല്ല ട്ടോ...
തിരക്കിനിടയില്‍
മാറ്റി വക്കാന്‍ ഒരല്‍പസമയം കണ്ടെത്താന്‍
ഞാന്‍ ശ്രമിക്കാറുണ്ട്‌..
പക്ഷേ എല്ലാവരും അങ്ങനെയല്ലല്ലോ...

തിരിച്ചുവരവിന്‌ ശേഷം ഏറ്റവും മനോഹരമായ പോസ്‌റ്റ്‌
ആശംസകള്‍...

മുസാഫിര്‍ said...

ചീത്ത സ്വപ്നങ്ങള്‍ കാണാതിരിക്കാന്‍ തലയണക്കടിയില്‍ വയ്ക്കാന്‍ എന്ന് പറഞ്ഞ് ഉമ്മ തന്ന് വിട്ട ഖുറാന്റെ ഉള്ളില്‍ നിന്ന് മീരാജാസ്മിന്റെ പടമെടുത്ത് മാറ്റിയാല്‍ എല്ലാം ശരിയാവും,പ്രയാസീ.

Appu Adyakshari said...

പ്രയാസീ,

നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍!

ഉപാസന || Upasana said...

ടൈറ്റില്‍ കണ്ടപ്പോ ജഹേഷിനെപ്പോലെ ഞാനും ചിലതൊക്കെ പ്രതീക്ഷിച്ചുവണ്ണോ..! ;-)
പിന്നെ മനസ്സ് പറഞ്ഞു “ഹേയ് ഒന്നുമുണ്ടാവില്ല”

പിന്നെ പ്രയസി സത്യത്തില്‍ ഈ പോസ്റ്റിനുള്ളില്‍ ഒരു സീരിയസ് കഥയ്ക്കുള്ള തീം ഉണ്ട്.
അത് ശ്രദ്ധിച്ചിരിക്കുമല്ലോ..?

എഴുത്ത് നന്നായി.
:-)
ഉപാസന

പ്രയാസി said...

ടാ ജിഹേഷെ..
പ്രായത്തിന്റെ കുഴപ്പമാ..നിനക്കു ഗുമ്മു വേണോ!?എന്റെ മെയില്‍ അഡ്രസ്സില്‍ വാ..നല്ല ഗുമ്മാസൈറ്റമോള്‍ തരാം

ചന്ദ്രേ..ച്ചീ..
സുഖല്ലേ..:)

സതീര്‍ഥ്യാ..:)

എതിരവാ..നമുക്കു കേരളാകുട്ടീസിനെ കണ്ടാ മതിയേ..

പൈങ്ങോടാ..അറിഞ്ഞില്ലെ!? ഞാന്‍ കാവ്യയുമായുള്ള ലൈന്‍ വിട്ടിട്ട് വര്‍ഷമൊന്നായി, ബോഡി മാച്ചിസ് ആകുന്നില്ല..;)

ജോബാ..താങ്ക്സ് :)

പ്രിയക്കുട്ടീ..സത്യായിട്ടും അണ്ണന്‍ അങ്ങോട്ട് പോണതല്ല..!

വേണുമാഷേ..:)

കാറേ..ചറപറാന്നു പോരാനിതെന്താ..പാരാഫൈറ്റാ..;)

ഗീതേച്ചീ..അഡ്രസ് പറയൂ..യെപ്പ അയച്ചെന്നു ചോദിക്ക്..:)

പാമരാ..:)

ഷാരൂ.. നിനക്കു പ്രശ്നോന്നും ഇല്ലല്ലൊ!? ഹൊ! സമാധാനമായി, മീരയോട് ഞാന്‍ പറഞ്ഞോളാം..;)

കിച്ചു&ചിന്നൂ..:)

തിന്റു അക്കാ..രാജേഷ് തന്നെയാ പറഞ്ഞത് ഇഷ്ടം പോലെ കണ്ടോളാന്‍..;)

സരിജാ മാഡം..അത്രക്കൊന്നും ഈ കുഞ്ഞുമത്സ്യം വളര്‍ന്നില്ല..:)

കുമാരാ..വന്നതിനും വായിച്ചതിനും നന്ദി..:)

ഗിരീഷേ..സത്യമാടാ..
പലരേയും മിസ് ചെയ്യുന്നു, പലരും തിരക്കു കാരണം മിസ്സാകുന്നു, പലരും..:(

മുസാഫിറേ..ഖുറാന്റെ ഇടക്ക് മീരാജാസ്മിനോ!? പടച്ചോനെ.. മാണ്ടാ..

അപ്പുച്ചേട്ടായീ...:)

ഉപാസനാ..
നീയാ ജിഹേഷിന്റെ കൂടെ കൂടരുത്, അവന്‍ ലുങ്കിക്ക് പോക്കറ്റടിക്കുന്ന ടൈപ്പാ..:)
അഭിപ്രായത്തിന് നന്ദിടാ മച്ചൂ..

കുറ്റ്യാടിക്കാരന്‍|Suhair said...

:)

ഷാഫി said...

കിടിലന്‍. വൈകിയതിന്‌ ക്ഷമാപണം.
ആ കൊച്ചിന്റെ കല്യാണം നിശ്ചയിച്ചു കഴിഞ്ഞല്ലോ. (കഴിഞ്ഞോ?) ഒരോവറില്‍ മൂന്നു സിക്‌സറേ ഉള്ളുവെന്നു കണ്ടപ്പോള്‍ അല്‍പം റിയലായി വായിച്ചു തുടങ്ങി. സീരിയസും വഴങ്ങും കെട്ടോ. ഇനി കുറച്ചുകാലം കെ.ഇ.എന്‍ സ്‌കൂളില്‍ പോയി നോക്ക്‌.
അഭിനന്ദനങ്ങള്‍ ഒരിക്കല്‍ കൂടി.

രസികന്‍ said...

ഹഹഹ...
“നൂറുശതമാനം സാക്ഷരനായ മലയാളിയുടെ ഒരവസ്ഥ!‘
അലക്ക് നന്നായി ...

പിന്നെ ഇനി മീരയെ കണ്ടാന്‍ എന്റെ അന്വേഷണം പറയാന്‍ മറക്കരുത് അടി...
ശ്രീ പറഞ്ഞപോലെ പ്രാര്‍ത്ഥിച്ചു കിടന്നുകൂടെ... പിന്നെ ഇതിനെല്ലാം നമ്മുടെ കുഞ്ഞനെ പറഞഞാല്‍ മതി കാരണം ഫൂലോകര്‍ക്ക് ഉറക്കം കിട്ടാനുള്ള വിദ്യ മൂപ്പരാണല്ലൊ കൊണ്ടുവന്നത്..

GURU - ഗുരു said...

ഉം..കൊള്ളാം

നരിക്കുന്നൻ said...

ഏതായാലും ആ പെണ്ണീന്റെ കല്യാണം ഉറപ്പിച്ചു എന്ന് കേട്ടപ്പൊ തൊടങ്ങിയതാ ചിലര് ദുസ്വപ്നങ്ങൾ കാണല്. ശരിക്കും മീരയും പ്രയാസിയും തമ്മിലെന്തെങ്കിലും ലതുണ്ടോ എന്ന് സംശയിച്ച് പോകുന്ന അവതരണമായിരുന്നു. പിന്നെയെല്ലേ ആ റൂം ബോയി മുട്ടിയത്.....

കൂയ്.....
“അരെ ഭായീ.. ക്യാ ഹുവാ!? ആജ് ഓഫീസ് മേം നഹി ജാനാ ഹെ!?”

കാപ്പിലാന്‍ said...

എത്രയോ നടക്കാത്ത സുന്ദര സ്വപ്നം :) ഈയിടെയായി പ്രാര്‍ത്ഥന കുറവാണ് അല്ലേ ? അതുകൊണ്ടാണ് ഇങ്ങനെയുള്ള ദുസ്വപ്ങ്ങള്‍ കാണുന്നത് :)
:):)

നിരക്ഷരൻ said...

മ്വാനേ പ്രയാസീ....

ഈ സ്വപ്നം കാണല്‍ അത്ര നല്ല രോഗമൊന്നുമല്ല കേട്ടോ ? :) :)

നിരക്ഷരൻ said...

മ്വാനേ പ്രയാസീ....

ഈ സ്വപ്നം കാണല്‍ അത്ര നല്ല രോഗമൊന്നുമല്ല കേട്ടോ ? :) :)

Mahi said...

അന്റെ ഒരു ഭാഗ്യേ കാലത്താച്ചാല്‍ കാലത്ത്‌ വന്നൂലൊ !പ്രയാസി ഇവിടെ ആദ്യമായാണ്‌ ഒരുപാടിഷ്ടപ്പെട്ടു പോസ്റ്റുകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹും..കൊച്ചു ഗള്ളാ..സ്വപ്നം കൊള്ളാം ട്ടാ...