ഠിര്…ഠിര്…ഠിര്…ഠേ..!!!
“ആരാടാ അനോണിയായി പോസ്റ്റില്‍ തേങ്ങയടിച്ചത്..!?”
പപ്പൂസ്സരയന്‍ ഉറക്കത്തില്‍ തലേന്നു ഫിനിഷാക്കാതെ വെച്ചിരുന്ന ഓ.സി.ആര്‍ കുപ്പിയില്‍ ആഞ്ഞു ചവുട്ടി. ക്ടിഷ്യും..! കുപ്പി പൊട്ടി ഓ.സി.ആറര്‍ തറയിലേക്കൊഴുകി. ഒഴുകിയ ഒ.സി.ആര്‍ പപ്പുവിനെ തഴുകി. ആ കുളിരില്‍ ഞെട്ടിയുണര്‍ന്ന പപ്പൂനാ കാഴ്ച താങ്ങാന്‍ കഴിഞ്ഞില്ല. കളരിയില്‍ തുടങ്ങിയ വിഗദ്ധനായ അരയന്‍ തലെ ദിവസത്തെ ഹാങ്ങോവര്‍ കൂടിയായപ്പോള്‍ നേരെ താഴേക്ക്..! പൂഴിക്കടകന്‍..! കമിഴ്ന്നു കിടന്നു മുഴുവനും നക്കി. ഉത്തേജനമടിച്ച ബെന്‍ജോന്‍സനെപ്പോലെ നാലുകാലില്‍ കമിഴ്ന്നു നിന്നു. അഗ്രഗേറ്ററുകള്‍ക്കിടയിലൂടെ ബ്ലോഗുസാഗരത്തിന്റ്റെ അനന്തതകളിലേക്കു നോക്കി. സ്വിമ്മിംഗ് പൂളിലെ പടികയറി വരുന്ന രംഭയെപ്പോലെ ദിനകരന്‍ ഉദിച്ചുയരുന്നു.
ഓ..ഹ്.. മൈ ബ്ലോഗ്.. ഞാന്‍ വല്ലാണ്ടു കിക്കായിപ്പോയല്ലാ..!? പപ്പു തന്റെ ചെറു ബ്ലോഗവുമെടുത്ത് കടല്‍ക്കരയിലേക്കോടി.
ആകാശത്തില്‍ അനോണിപ്പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നു. ബ്ലോഗമ്മെ.. ഇന്നെങ്കിലും യെന്റെ ബ്ലോഗം നിറയെ ഹിറ്റുകള്‍ തരണേ..!? ഒ.സി.ആര്‍ കുപ്പി കടാപ്പുറത്തു വെച്ചു. നിക്കറിന്റെ വള്ളിയില്‍ തട്ടി കാലടിച്ചു വീണു. അവിടെക്കിടന്നു വാളും വെച്ചു..!
“അപ്പാ..” ഒരു കളമൊഴി..
കെട്ടില്‍ പപ്പു ആ വിളി കേട്ടില്ല..!
“യെടാ പപ്പൂ..”
പപ്പു ഒന്നു ഞെട്ടി..! തന്റെ മുത്ത്.
“മകാളെ നീയെപ്പം ഓന്‍ലൈനായി..!?”
“ഒ.സി.ആര്‍ നിര്‍ത്തി വല്ല അനോണിപട്ടയുമാക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല..! അവസാനം എന്നെ പബ്ലിഷാന്‍ നേരം കമന്റുകള്‍ക്കായി തെണ്ടേണ്ടി വരും”
പപ്പു മകാളെ വാത്സല്യത്തോടെ നോക്കി.
“മകാളെ അനോണിപ്പരുന്തുകള്‍ വട്ടമിട്ട് പറക്കണ കാണുമ്പ പപ്പൂന്റെ നെഞ്ചകം പെടക്കേണ്..! പപ്പു പബ്ലിഷ് ചെയ്യാണ്ടു വെച്ച ഡ്രാഫ്റ്റാ നീ. സേവ് ചെയ്ത സിസ്റ്റത്തീന്ന് കണ്ട അനോണിപ്പിള്ളേര്‍ അടിച്ചോണ്ടു പ്വായാ സഹിക്കേല കേട്ടാ..”
വാളുവെച്ച് എംറ്റിയായ കുടവയറിലേക്ക് ഒരു ബോട്ടില്‍ ഒ.സി.ആര്‍ കമഴ്ത്തി പപ്പൂസ് സെന്റിയായി.
“മോടമ്മ അനോണിയെങ്ങനാ ഡിലീറ്റായതെന്നറിയാവാ..!? അവട പോസ്റ്റെല്ലാം ഹിറ്റ്..! അനോണിക്കമന്റുകളുടെ ആധിക്യം അവളെ വല്ലാണ്ടു തളര്‍ത്തി. യാഹുവിലും ജിമെയിലിലും നിറഞ്ഞ ജങ്കും സ്പാമും പാവത്തിന്റെ സിസ്റ്റം പോലും വീക്കായി. ഓരോ ബ്ലോഗായി ഡിലീറ്റി. യെനിക്കിനി അധികം ആയുസ്സില്ലാന്നു പറഞ്ഞു അവടെ ബ്ലോഗില്‍ കുരുത്ത നെന്നെ കണ്ണീരോടെ യെനിക്കു ഫോര്‍വേഡ് ചെയ്തു. രണ്ടുവരി മാത്രമുള്ള നെന്നെ ഞാന്‍ സേവ് ചെയ്യുമ്പ നെറച്ചും അക്ഷരപ്പിശാശ്..! അന്നുറപ്പിച്ച്.. നെന്നെ യെല്ലാം തെകഞ്ഞ ഒരു പോസ്റ്റായി വളര്‍ത്തണം. നാലു ബ്ലോഗരറിയുന്ന ഇ-മെയിലും പ്യേരുമുള്ള ബൂലോകത്തില്‍ യേത് പാതിരാത്രീം ആര്‍ക്കും പോയി കമന്റുന്ന ഒരു സൂപ്പറ് ബ്ലോഗര്‍..! പപ്പൂന്റെ ആശേണത്. യെന്റെ മ്വാളത് സാധിച്ച് തരുവാ..!?”
“അപ്പാ..”
“അപ്പാ ഈ കടാപ്പുറത്തെ കഴിവുള്ള അരയത്തിമാരാണെനിക്കു മാതൃക”
“അനോണികളോടും പുലികളോടും നവാഗതരോടും ഒരു പോലെ അങ്കം വെട്ടി, അവസാനം കമന്റിക്കൊല്ലുമെന്ന് വെല്ലുവിളിച്ച് മലയാള ബ്ലോഗിന്റെ മാനം കാത്ത മലബാര്‍ എക്സ്പ്രസ്സിനെ പോലെ..!
“ഭൂലോകം മുഴുവന്‍ ഫ്ലാഷിന്റെ പ്രകാശം പരത്തി ഫോട്ടൊ പോസ്റ്റില്‍ ബുള്‍സൈയടിച്ച സതി മാക്കോത്തിയെപ്പോലെ..!“
“പൂവിലും പുഴുവിലും പൂമ്പാറ്റയിലും വേണ്ടി വന്നാല്‍ കാലില്‍ തറക്കുന്ന മുള്ളില്‍ പോലും കവിത കണ്ടെത്തുന്ന നേതാ ചന്ദ്രാജിയെപ്പോലെ..!
“പ്രായത്തില്‍ എല്‍.കെ.ജി യെങ്കിലും പ്രതികരണത്തില്‍ ബ്ലോഗ് ബെല്‍റ്റെടുത്ത ബ്ലോഗീവുഡിലെ ആക്ഷന്‍ നായിക പ്രിയാഉണ്ണിയെ പോലെ..!
ഞാനുമൊരു ഐഡന്റിറ്റിയുള്ള ബ്ലോഗിണിയാവും.. ഉറപ്പാടാ..! നെന്റെ മൊട്ടത്തലയാണെ സത്യം..!“
“പി്ന്നെ…! താനാദ്യം അനോണിപ്പരിപാടി നിര്‍ത്ത്, ഞാനെന്തായാലും യെന്റെ പ്രയേട്ടനുള്ളതാ..അവള്‍ ആത്മഗതിച്ചു..!“
“പൂയ്..ടാ…പപ്പുവേയ്…“
നീട്ടിയൊരു കൂവല്‍ കേട്ട് പപ്പുവും മകാളും അങ്ങോട്ട് നോക്കി.
യിതാരൊക്കെയാ അരയന്‍ വാല്‍മീകിയും അനുജന്‍ പ്രയാസിയും.
“യെന്താടാ പപ്പുവെ.. ചെറിയൊരു ബ്ലോഗു സ്വന്തമായപ്പം ഞങ്ങട ബൂലോക വള്ളത്തില്‍ നെന്നെ കാണാനെയില്ലല്ല..! അമ്മച്ചിയാണ അമരത്തിരുന്ന് തൊഴഞ്ഞ നെന്റെ തലക്കടിച്ചത് ഞങ്ങയല്ല.. അത്രെം ഉയരത്തില്‍ അടിക്കാനും മാത്രം ഞങ്ങട പോസ്റ്റുകള്‍ക്ക് ഒയരോമില്ല. യിതെന്തൊ പറന്നു പോയപ്പം നെന്റെ തലക്കു കൊണ്ടതാ.. കുന്തം കൊണ്ടപോലുണ്ട്..!
“വ്യേണ്ട.. വ്യേണ്ട.. ഞാനാ പരിപാടി നിര്‍ത്തി..! യെന്റെ തലേല്‍ പപ്പടം കാച്ചാനും കൈയ്യില്‍ കിട്ടിയാല്‍ കമന്റിക്കൊല്ലാനും ബ്ലോഗരയത്തിമാര്‍ വരെ തുനിഞ്ഞേക്കേണ്..! യിതൊന്നും കണ്ട് പപ്പു പ്യേടിക്കില്ല കേട്ടാ.. യെനിക്കെന്റെ പോസ്റ്റു മതി. അവളാ യെന്റെ യെല്ലാം..!“
പപ്പു ബ്ലോഗവുമെടുത്ത് ബ്ലോസാഗരത്തിലേക്ക് തുഴഞ്ഞു.
പപ്പൂസ്സിന്റെ പോസ്റ്റുമായി പ്രയാസ്സീടെ മിഴികള്‍ ഉടക്കി. നെന്നെ ഞാന്‍ പ്വൊക്കും..! പ്രയാസ്സി മനസ്സില്‍ ടെമ്പ്ലേറ്റ് മെനെഞ്ഞു. നെനക്കു ബാനര്‍ തരാന്‍ യെന്തു കൊണ്ടും യോഗ്യന്‍ ഞാന്‍ തന്നെ..! അവട കമന്റു സൌന്ദര്യം അവനെ മത്തി മണത്ത പൂച്ചപോലാക്കി.
ബൂകടലില്‍ ബ്ലോഗരയന്മാര്‍ വാശിയോടെ തുഴയുന്നു. ഒന്നാമതായി ചെറു ബ്ലോഗവുമായി പപ്പൂസ്സരയന്‍. ഒ.സി.ആര്‍ കടലില്‍ ചെറുതായി തളിക്കുന്നു. അതു നുണയാന്‍ വരുന്ന സ്രാവുകളാണ്‍ ലക്ഷ്യം..! തൊട്ടടുത്തായി തന്നെ വാട്ടര്‍ സ്കൂട്ടറില്‍ കുണ്ടറ ടു അമേരിക്കാ യാത്ര നടത്തി പ്യേലപ്പെട്ടീലായ വാല്‍മീകിയരയന്‍.
മധുരമായ ഒരു കാറ്റ്. പൂയ്… നന്മകള്‍ നേരുന്നൂന്ന് ആരൊ വിളിച്ചു പറയുന്നു. നാലഞ്ച്ചു ബ്ലോഗങ്ങളുടെ ഉടമയാ..ബ്ലോഗം മുങ്ങിയാല്‍ മാജിക്ക് കാണിച്ച് പൊക്കുന്ന പാര്‍ട്ടി..! ബ്ലോഗം നിറയെ നന്മകളുമായി ഒരു വശത്തു കൂടി മന്‍സു മരക്കാര്‍.
ഇതാരാ ഈ ബ്ലാക്ക് & വൈറ്റ് ഫുലി..!? അല്ല അലി..! തായെഴുത്തും തെരുവു സര്‍ക്കസ്സുമൊക്കെ കഴിഞ്ഞു പറക്കാനുള്ള പരിപാടിയാ.. പുതിയ ഒരു വെടിക്കെട്ട് ബ്ലോഗം തുടങ്ങാനുള്ള തയ്യാറെടുപ്പിലും, അതിനാ ഈ തുഴച്ചില്‍.
ദെന്താദ്..! ഈ ബ്ലോഗത്തിലെന്താ ഉയര്‍ന്നു നില്‍ക്കുന്നത്..!? ങ്ഹെ! മുക്കാലി. ശ്ശെടാ.. യെവനെന്തിനാ മേലാട്ട് നോക്കിയിരിക്കുന്നത്. ഓഹ്..! കൂട്ടുകാരന്‍ കാലാവസ്ഥാ ഗവേഷകനാ.. മഴ ഇപ്പം പെയ്യുമത്രെ..!
എല്‍.കെ.ജി കാലം വരെ ആലോചിച്ചെടുക്കാനുണ്ട്..! മാത്രമല്ല യെല്ലാടോം തേങ്ങയടിക്കാനും പോണം. ഫുള്‍ടൈം ബിസിയായത് കാരണം സെര്‍വറെഞ്ചിന്‍ ഘടിപ്പിച്ച ബ്ലോഗത്തില്‍ ബൂലോഗ തേങ്ങയടി അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ശ്രീയരയന്‍ ചുവന്ന പെട്രോള്‍മാക്സ് കത്തിച്ചു തുഴയുന്നു.
യെവന്റെ ബ്ലോഗത്തിലെന്താ അണ്ണാച്ചിമാരെപ്പോലെ പൂവിതറിയിരിക്കുന്നത്, ഇലഞ്ഞിപ്പൂവിന്റെയും മുല്ലപ്പൂവിന്റെയും മൊത്തത്തില്‍ നൊസ്റ്റാള്‍ജിയയുടെയും ഹോള്‍സെയില്‍ കച്ചവടക്കാരന്‍. ബൂലോക നയിസ്..സജിയരയനും വാശിയിലാണ്.
“അയ്യൊ..! ഓടി വായൊ ഒരുത്തന്‍ ചാകാന്‍ പോകുന്നേ…!“
ഈ നജീം മരക്കാനെന്തിനാ യിങ്ങനെ കാറുന്നത്. അത്യാവശ്യം ഉറപ്പുള്ള ഒരു ബ്ലോഗമുണ്ടല്ലൊ അയ്യാള്‍ക്ക്..! അപ്പോ ചാകാന്‍ പോകുന്നത് അയ്യാളല്ലെ..! യിവന്റെ കാര്യം.. യെടാ നല്ലോണം വീശിയെറിയണം, യെന്നാലെ വല്ലതും കൊത്തൂ. അല്ലാതെ ചെറിയ വിശയങ്ങള്‍ക്ക് യിങ്ങനെ ചാകൂന്ന് പറയല്ലും. ടീവീടെ ബള്‍ബ് പോലാ യിവന്റെ മനസ്സും. യേടാകൂടമായാല്ലാ..
ഹൂ… നല്ല ശക്തമായ തണുത്ത കാറ്റ് വീശുന്നു. പവര്‍കട്ട് മഴ പെയ്യുമൊ..!? യെല്ലാരും പപ്പുവരയന്‍ ഷെയര്‍ ചെയ്ത ഒ.സി.ആര്‍ വെള്ളം തൊടാതെയടിച്ച് പ്രാര്‍ത്ഥിച്ചു. ബ്ലോഗന്മാരടെ പോസ്റ്റില്‍ കോക്രൊച്ചിടല്ലെയെന്റെ ബ്ലോഗമ്മേ…
ടര്‍ര്‍ര്‍… അഗ്രത്തൊരു ക്യാമറയും ഫിറ്റു ചെയ്താണല്ലാ.. ആ പഴയ ബ്ലോട്ടിന്റെ വരവ്..! അതില്‍ ചെവിയില്‍ ചെമ്പരത്തി വെച്ച ഒരു ബുജിയുമുണ്ടല്ല.. നല്ല നീലച്ചടയന്‍ മണം. ഓ..ഹ്! പുലിമടക്കരയില്‍ നിന്നും പുലികളുടെ ബ്ലോട്ടാ..!
അഗ്രു അണ്ണാ.. പാച്ചൂനു കൊറച്ചു ചെമ്മീന്‍ തരാം സാന്‍ഡോക്കു ഒ.സി.ആറും. യേരിയായില്‍ കേറല്ലെ.! ആ ബുജിയോട് പുതിയ ടിപ്സുകള്‍ വല്ലതുമുണ്ടെങ്കില്‍ പറഞ്ഞു തരാന്‍ പറ. അല്ലേല്‍ നല്ല തണുപ്പും ബോറഡിയും, കുറച്ചു ലബ്ബക്കഥയായാലും മതി.
“ടേയ്.. അഗ്രാ..നമ്മടെ പരിചയത്തിലുള്ള അരയന്മാരാ..ബ്ലോട്ട് തിരി..!“ ലബ്ബേടെ ശബ്ദം.
ബൂ…ആ… ഒ.സി.ര്‍ കിട്ടിയ സന്തോഷം സാന്‍ഡൊ വാളു വെച്ച് പ്രകടിപ്പിച്ചു.
മുടിയാനക്കൊണ്ട് ലവന്മാര് പോയി, അരയന്മാര്‍ക്ക് സമാധാനമായി. പൂ…യ്… യെല്ലാരും പോസ്റ്റുകള്‍ വീശിയെറിഞ്ഞൊ…! മൂപ്പില്‍ മൂപ്പനായ കൃഷരയന്‍ വിളിച്ചു കൂവി. യെല്ലാരും പോസ്റ്റെറിഞ്ഞ ക്ഷീണത്താല്‍ ബ്ലോഗങ്ങളില്‍ വിശ്രമിച്ചു.
“അതെന്താ ഒരു ബ്ലോഗം കിടന്നാടുന്നത്..! ഏറനാടാ.. ഒന്നിങ്ങു വന്നെ, ചരിതമൊക്കെ പിന്നെപ്പറയാം. സിനിമാപ്രാന്ത് തലക്കു പിടിച്ചാ ബൂലോകം വ്യേണ്ടല്ലാ.. യെടാ യേറനാടാ യെന്താടാ ആ ബ്ലോഗം കിടന്നാടുന്നത്..!“ ആടുന്ന ബ്ലോഗം നോക്കി കൃഷരയന്‍ ചോദിച്ചു.
അയ്യോ..! അറിയില്ലെ.. ലവന്‍ നമ്മടെ പുതിയ പുലി.. പാരപോസ്റ്റമോന്‍..! ഒ.സി.ആര്‍ മണത്തതെയുള്ളു ആ നേരം മുതലുള്ള ആട്ടമാ…
ആട്ടമാ… തേരോട്ടമാ…
യിവനെന്താ അഭിലാഷക്ക് പഠിക്കുന്നാ… ഉടുതുണി പോലുമില്ലാതെ..! യെടാ.. അരയന്മാരുടെ മാനം കളയല്ല്. ഉടുതുണി..! തുണിയുടുക്കാന്‍. കടലില്‍ ബ്ലോഗിണികളില്ലാത്തത് ഭാഗ്യം.
“യെച്ചൂസ് മീ… ആക്ച്വലി യീ പ്യേരു കാരണം പലപ്പോഴും ഞാന്‍ തുണിയുടുക്കാന്‍ മറന്നു പോകുന്നു..! ഇതിനാണൊ ബ്ലോഗേഷ്യ എന്നു പറയുന്നത്..!? ഇതു ഒരു രോഗമണാ..!?
“ഉം..ഉം.. കൂമ്പു വാടുന്ന ഒരു രോഗമുണ്ട്..! അത് വരാതെ നോക്കിയാല്‍ നെനക്ക് കൊള്ളാം”
അഭിയരയനോടതും പറഞ്ഞു പ്രയാസി ബ്ലോഗത്തില്‍ മലറ്ന്നു കിട്ന്നു. നീലാകാശാത്തില്‍ ദീപ്തമുഖിയായൊരു താരകം കണ്ടപ്പോള്‍ പപ്പുവിന്റെ പോസ്റ്റിനെക്കുറിച്ചോറ്ത്തു. കൂട്ടത്തില്‍ ഒപ്പം തുഴഞ്ഞിരുന്ന സഹയരയന്റെ അഭാവവും. അവനൊന്നു വേഗം തിരിച്ചു വരണേ..മനസ്സു നൊന്തു പ്രാറ്ത്ഥിച്ചു.
“ടാ.. കൂവെ നീയിവിടെക്കിടന്നുറങ്ങേണാ..!?”
വഴി കാട്ടാന്‍ മുമ്പെ പോയ നിഷ്കളങ്കനും വഴിപോക്കനും മടങ്ങുന്ന വഴിയാ..
“അവരൊക്കെ താമസിക്കും നീ വരുന്നെങ്കില്‍ വാ.. പൂ…യ്..!“ നിഷ്കു നീട്ടി വിളിച്ചു.
“പൈങ്ങോടന്‍ ആഫ്രിക്കന്‍ പായല്‍ കൊണ്ടു വരാമെന്നു പറഞ്ഞിട്ടുണ്ട്, നിരക്ഷരന്റെ മുടിയും കുറച്ചു സാബു പ്രയാറും ചേറ്ത്ത് ചിത്രകാരന്റെ കമന്റുന്ഭരണിയില്‍ പുഴുങ്ങി ധാരാവി പിടിച്ചാല്‍ വിശാലേട്ടന്‍ ചിലപ്പോള്‍ തലയിലുള്ള ചുവന്ന തുണി മാറ്റിയേക്കുമത്രെ..!
വേണുമാഷ് കാറ്ട്ടൂന്‍ വരച്ചു പറഞ്ഞതാ..“
“വേണു മാഷ് പറഞ്ഞാ അച്ചട്ടാ..!“ ഇതും പറഞ്ഞവറ് മുന്നോട്ടു തുഴഞ്ഞു.
പപ്പുവരയന്‍ യിവിടെ, ബ്ലോഗില്‍ പോസ്റ്റവിടെ ഒറ്റക്ക്, കിട്ടിയ ചാന്‍സിനു പ്രയാസി കരയിലേക്കു പ്രയാസത്തോടെ തുഴഞ്ഞു. കരക്കടുക്കാറായപ്പോള്‍ കരയില്‍ തിളങ്ങുന്ന ഒരു തല..! പ്രയാസിക്കു തല കറങ്ങി. പപ്പുവരയന്‍ യിതെപ്പം കരയിലെത്തി..! സൂക്ഷിച്ചു നോക്കി, ഈ തല പപ്പുത്തലയല്ല..! ഗള്‍ഫ്ഗേറ്റ് വന്നിട്ടും ഈ കുറുജിയെന്താ വിഗ്ഗ് വെക്കാത്തെ..! മനുഷ്യനെ പ്യേടിപ്പിക്കാനായിട്ട്.
“എടാ ഗഡി.. നല്ല സ്വയമ്പന്‍ നാടന്‍ എവിടാ കിട്ടാ..!? ഉണ്ടായിരുന്നത് വാഷിംഗ് മെഷീനില്‍ അടിച്ചു പോയി..”
“അത് ഉപാസന ഗുരുക്കളുടെ കളരിത്തറക്കടുത്ത് കിട്ടും, പക്ഷെ ആ ദ്രൌപദി ടീച്ചറ് കലിച്ചു നില്‍ക്കുവാ.. വിറ്റാല്‍ അതിനെക്കുറിച്ചു കവിത പോസ്റ്റുമത്രെ. ഒന്നു രണ്ടു ആത്മഹത്യാ ശ്രമം നടത്തിയ കക്ഷിയാ..!“
“എന്തായാലും നീയവിടം ഒന്നു കാണിച്ചു താ.. വാ.. എന്റെ പത്മിനീല്‍ കേറ്..”
“സമയമില്ലാത്ത നേരത്ത് ഇയ്യാള്‍ക്കിതെന്തിന്റെ കേടാണ്..!“
സ്ഥലം കാണിച്ചു കൊടുത്തു, ഹരിശ്രീ.. അപ്പുമാഷ്,മനു,സാജന്‍,സതീഷ്,മൂര്‍ത്തി ഇവരൊക്കെ കളരിത്തറയില്‍ ശീര്‍ശാസനത്തിലുണ്ട്. അഞ്ചരക്കുള്ള വണ്ടിയില്‍ സുകുമാരന്‍ മാഷും വന്നിട്ടുണ്ട്. അത്രക്കു കേമനാണല്ലാ നമ്മുടെ ഉപാസന ഗുരുക്കള്‍. ചൂണ്ടുമര്‍മ്മം വരെ അറിയാത്രെ..!
“അല്ല പ്രയാസീ.. എന്താ ഈ ചൂണ്ടു മര്‍മ്മം..!?” ഷാഫീടെ ചോദ്യം
“യെടാ.. ഒരു ഗ്രൂപ്പ് ആള്‍ക്കാറ് വരും അതിലൊരാള്‍ നമ്മുടെ നേരെ ചൂണ്ടും, ദേ.. ഇവനാന്നും പറഞ്ഞ്..! പിന്നെ അവിടെ നില്‍ക്കരുത്, പറന്നോണം..!,
ഈ വിദ്യ റസ്സാക്കിനു ഞാന്‍ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. കണ്ടില്ലെ, അതിനു ശേഷം ആഴ്ചയിലൊരിക്കലാ ബ്ലോചന്തയില്‍ അവന്‍ കമന്റ് വാങ്ങാന്‍ വരാറ്..!“
യെവരോടൊക്കെ സംസാരിച്ച് സമയം പ്വായല്ലാ.. പപ്പുവിന്റെ പോസ്റ്റിനു കൊടുക്കാനായി മയൂരാമ്മയുടെ തയ്യല്‍ക്കടയില്‍ നിന്നും സ്നേഹസൂചിയില്‍ കൊരുത്ത ഒരു കൊച്ചു കമന്റുമായി പ്രയാസിയോടി. ബ്ലോഗില്‍ കയറി കമന്റ്റു കൊടുത്തു, സ്നേഹം കൊണ്ടവള്‍ വേറ്ഡ്‌വെരിഫിക്കേഷന്‍ എടുത്തു കളഞ്ഞു.
“കമന്റും പോസ്റ്റും കൊള്ളയടിത്താല്‍…!“
“ആരാണ്ടാ യെന്റെ ബ്ലോഗില്‍ കയറി പോസ്റ്റിനെ ക്യേറിപ്പിടിച്ചത്“ അലറിക്കൊണ്ട് പപ്പുവരയന്‍..!?
തൊണ്ടയില്‍ കുടുങ്ങിയ പാട്ടുമായി പ്രയാസി കമന്റുകളുടെ മുകളിലേക്ക് ഓടിക്കയറി, ജീവിതത്തിലാദ്യമായി പപ്പു തന്റെ കമന്റിനെ ഡിലീറ്റാനായി ഡിലീറ്റ് ബട്ടണില്‍ മൌസ് വെച്ചു..! എന്തിനൊ ആയി പരതിയ പ്രയാസ്സിയുടെ കൈയ്യില്‍ ആരൊ ഉടക്കാതെ വെച്ച ഒരു അനോണിത്തേങ്ങ..! ആംബ്രോസ്സിനെ മന്‍സ്സില്‍ ധ്യാനിച്ച് ഒരു ഫുള്‍ട്ടോസ്..! ഠേ..! പോസ്റ്റിലെ തേങ്ങ ബ്ലോഗറുടെ തലയില്‍..! യെന്റമ്മേ.. പപ്പൂസ് ബ്ലോഗില്‍ തലതല്ലി വീണു. വീഴ്ചയില്‍ പപ്പു വിളിച്ചു പറഞ്ഞു. യെടാ കുഞ്ഞിരാമന്‍ പ്രയാസീ.. നീയെവിടത്തെ ബ്ലോഗനാടാ.. ഒരു കൊമ്പന്‍ സ്രാവിനെപ്പിടിച്ച് ഉശിരുള്ള ബ്ലോഗനാണെന്നു തെളിയിക്ക്..!
പ്രയാസി കടല്‍ക്കരയിലേക്കോടി, ബ്ലോഗവുമെടുത്ത് അനന്തതയിലേക്കു തുഴഞ്ഞു. നഷ്ടങ്ങളുടെ കണക്കു മാത്രമുള്ള ജീവിതത്തേയും ശപിച്ച്..!
രാത്രി ഏറെ വൈകിയും പ്രയാസിയെ കാണാഞ്ഞ് ബ്ലോഗരയന്മാറ് വാല്‍മീകിയരയന്റെയും മന്‍സു മരക്കാന്റെയും നേതൃത്വത്തില്‍ പപ്പുവിന്റെ ബ്ലോഗു വളഞ്ഞു.
“പപ്പ്വേയ്.. യെടാ.. യെന്റെ കൂടെപ്പിറപ്പെവിടേടാ..!?” നെഞ്ചത്തടിച്ചു വാല്‍മീകി ചോദിച്ചു.
തലയില്‍ മുഴയുമായി പപ്പൂസ് ബ്ലോഗിന്റെ പുറത്തിറങ്ങി.
“ജ്ജ് എബടെക്കൊണ്ട് ഒളിപ്പിച്ചെടാ നമ്മട കുട്ടീനെ..!?” മന്‍സു മരക്കാന്‍ മാജിക്ക് വടി കൈയ്യിലെടുത്തു.
“യെനിക്കറിയില്ല..!“
“അപ്പ അന്റെ തലേലെന്താ..!?
“അത് തേങ്ങ..! അല്ല അല്ല മൊഴ..! ബാറില്‍ വെച്ചൊരുത്തന്‍ ഒ.സി.ആറിന് അടിച്ചേണ്..!“
“അവനെ തല്ലിക്കൊല്ലെടാ..! മനുഷ്യത്വമില്ലാത്ത ഭയങ്കരന്‍, കൂടപ്പിറപ്പിനെ കുഞ്ഞിരാമനെന്നു വിളിച്ചവന്‍..!“ ബാജി ഓടി വേലിയില്‍ ചാരി നിന്നു വിളിച്ചു പറഞ്ഞു.
“പ്രയാസിയെ പപ്പൂസോടിക്കുന്നത് ഞങ്ങ കണ്ടതാ..” സാക്ഷരനും എതിരവനും ഒന്നിച്ചു പറഞ്ഞു.
ബ്ലോഗരയന്മാറ് പപ്പുവിനെ വളഞ്ഞിട്ടു കമന്റി..! സഹികെട്ട പപ്പു ഉറക്കെ വിളിച്ചു പറഞ്ഞു.
“ചുണയുള്ള ബ്ലോഗന്മാറ് ഒറ്റക്കു കമന്റണം, ഇതാ യെന്റെ പാസ്‌വേറ്ഡ്..! ഒരൊറ്റ ക്ലിക്കില്‍ ഡിലീറ്റണം, അതോടെ യെല്ലാം തീരും..! പപ്പൂസ് ആരേം ചതിച്ചിട്ടില്ല..! വാല്‍മീകിയും മറ്റു ബ്ലോഗറന്മാരും വിശമത്തോടെ ബ്ലോത്തറേല്‍ കുത്തിയിരുന്നു.
ശക്തമായ മഴയും കാറ്റും, തടയാന്‍ ശ്രമിച്ചവരെ തള്ളിമാറ്റി പപ്പു ബ്ലോഗവുമെടുത്ത് നേരെ ബൂലോക കടലിലേക്ക്..!
“ഞാനവനെ കൊണ്ടു വരും“ പപ്പു വിളിച്ചു പറഞ്ഞു.
ബ്ലോഗു സാഗരത്തിലെ അഗാധതയില്‍ ഒരു കൊമ്പന്‍സ്രാവിന്റെ പിറകെ പോയി പോസ്റ്റും ബ്ലോഗും മുങ്ങിയ നിലയില്‍ പ്രയാസി..! പപ്പൂസ് പ്രയാസിയെ തന്റെ ബ്ലോഗില്‍ കിടത്തി. കൈയ്യിലിരുന്ന ഓ.സി.ആറ് കുടിപ്പിച്ചു.
“യിന്നാടാ യെന്റെ പോസ്റ്റ് നെനക്കാ..!“
“വ്യേണ്ട..! അത് നിങ്ങ തന്നെ വെച്ചൊ“ എനിക്കായി ഒരു പ്വാസ്റ്റു യെവിടേലും ഒണ്ടാകും” അതീ പ്രയാസ്സിയെത്തേടി വരേം ചെയ്യും.”
സ്നേഹത്തോടെ പ്രയാസി പപ്പുവിന്റെ മൊട്ടത്തലയില്‍ തഴുകി.
സന്തോഷം കൊണ്ടൊ വേദന കൊണ്ടൊ പപ്പൂസിന്റെ കണ്ണു നിറഞ്ഞു. പപ്പുവും പ്രയാസീം കെട്ടിപ്പിടിച്ചു. ഒ.സി.ആറ് ബ്ലുമ്മകള്‍ പരസ്പരം കൈമാറി. ഇതു കണ്ട ബൂലോക അരയന്മാറ് അഭിലാഷരയന്റെ നേതൃത്വത്തില്‍ മുക്കാലാ മുക്കാബുലാ പാടി നൃത്തം വെച്ചു.
ശുഭം..!
വാല്‍കഷ്ണം: ആരോടും ചോദിക്കാതെയാ പേരുകള്‍ ചേര്‍ത്തത്..! ആര്‍ക്കും പരിഭവങ്ങളുണ്ടാവില്ലെന്നു കരുതുന്നു. ചേര്‍ക്കാത്തവരെ നിങ്ങളും പരിഭവിക്കരുത്, അവസാനത്തെ മുക്കാബുലയില്‍ നിങ്ങളെല്ലാവരും ഉണ്ടായിരുന്നു.
Wednesday, January 16, 2008
ഠിര്…ഠിര്…ഠിര്…ഠേ..!!!
Posted by പ്രയാസി at 7:24 PM 65 comments
Labels: നര്‍മ്മം
Subscribe to:
Posts (Atom)