Tuesday, November 11, 2008

തോന്ന്യവാസം!

കൂട്ടുകാരന്റെ ശ്രമഫലമായി അമേരിക്കയില്‍ കാലു കുത്താന്‍ ഭാഗ്യം ലഭിച്ച കാപ്പു ആദ്യ ദിവസം തന്നെ നാട്ടിലെ ശീലത്തില്‍ വൈകുന്നേരം ഒന്നു നടക്കാനിറങ്ങി.

അമ്പരചുമ്പികളായ കൂറ്റന്‍ കെട്ടിടങ്ങളും ചുമ്പന ചുമ്പികളായ സായിപ്പിസായിപ്പന്മാരും. അമേരിക്ക എന്ന മഹാ രാജ്യം! കാപ്പു വണ്ടറടിച്ചു. ധരിച്ചിരിക്കുന്ന സെക്കന്‍ഡ് പേപ്പര്‍ മുഴുവന്‍ പുറത്തുകാണിച്ചു കൊണ്ട് തന്നെത്തന്നെ കടാക്ഷമെറിഞ്ഞു പോയ മദാമ്മയുടെ പിറകെ വിട്ടു. അവള്‍ ചെന്നു കയറിയത് ഗാര്‍ഹിക ഉപകരണങ്ങള്‍ വില്‍ക്കുന്ന വലിലൊരു ഷോപ്പില്‍. അവിടെ നിരത്തി വെച്ചിരിക്കുന്ന വാക്വം ക്ലീനറും ഗ്രൈന്റ്റ്റും കണ്ട കാപ്പു തന്റെ പ്രിയകാപ്പിലിയെ ഓര്‍ത്തു പോയി. അപ്പോള്‍ തന്നെ രോമാഞ്ചം വന്നു, അവളെങ്ങാനും അമേരിക്കയിലാരുന്നെങ്കില്‍…!???
ഇതു കൊണ്ടൊക്കെയായിരിക്കില്ലെ കര്‍ത്താവെ എന്നെ അലക്കുന്നത്!..:(

ഭാര്യയെ പേടിച്ചിട്ടൊന്നുമല്ല! പെട്ടെന്നു റൂമിലേക്ക് മടങ്ങി. രാവിലെ തന്നെ സ്കോട്ടു സായിപ്പിന്റെ കൂടെ ഓഫീസില്‍ പൊകേണ്ടതാണ്.
അതിരാവിലെ തന്നെ റെഡിയായി സ്കോട്ടിനോടൊപ്പം കാറില്‍ കയറി, എന്തിനൊ ആയി പോക്കറ്റില്‍ തപ്പിയ സായിപ്പ് “ഫക്കെന്നും” പറഞ്ഞു !പുറത്തിറങ്ങി
“ഫക്കെന്നു“ കേട്ട കാപ്പു നാണത്താല്‍ സായിപ്പിനെ നോക്കാതെ പറഞ്ഞു,
“ഉം ഉം ഞാനിവിടത്തന്നെ കാ‍ണും പോയി വാ”
കാപ്പൂന്റെ നാണത്തിന്റെ കാര്യം മനസ്സിലാകാതെ സായിപ്പ് പറഞ്ഞു.
“മിസ്റ്റര്‍ കാപ്പൂ.. ഞാനെന്റെ മൊബൈല്‍ മറന്നു, എടുത്തിട്ട് ഇപ്പൊ വരാം”

കുറെ നേരമായിട്ടും സായിപ്പിനെ കാണാഞ്ഞ്
വണ്ടീലിരുന്ന് ബോറടിച്ച കാപ്പു കൈകയ്യില്‍ കിട്ടിയ ആദ്യത്തെ സി.ഡി തന്നെ സ്റ്റീരിയോടെ അണ്ണാക്കില്‍ തള്ളി, കാറ് കുലുങ്ങുന്ന ശബ്ദത്തില്‍ അറിയാത്ത വെസ്റ്റേന്‍പാട്ടിനു താളോം പിടിച്ച് കണ്ണുമടച്ച് സീറ്റില്‍ ചാരി കിടന്നു.

മൊബൈല്‍ എടുത്ത് തിരിച്ചു വന്ന സ്കോട്ട് കാറില്‍ കയറാനായി ഡോറില്‍ പിടിച്ചു, ലോക്കായ ഡോറ് തുറക്കാന്‍ കഴിയാതെ താക്കോലിനായി കോട്ടിന്റെ പോക്കറ്റില്‍‍ മാറി മാറി കൈയ്യിട്ടു, ഫലമില്ലാതെ വന്നപ്പോള്‍ കാറിന്റെ കറുത്ത ഗ്ലാസ്സില്‍ മുഖം ചേര്‍ത്ത് ഉള്ളിലോട്ട് നോക്കി, സ്റ്റിയറിംഗിലിരിക്കുന്ന താക്കോല്‍ കണ്ടപ്പോള്‍ വീണ്ടും “ഫക്കെന്നും” പറഞ്ഞ് തലയില്‍ കൈവെച്ചു! (ഭാഗ്യത്തിനത് കാപ്പു കേട്ടില്ല അല്ലേല്‍ വീണ്ടും നാണിച്ചേനെ..:)

സീറ്റില്‍ കണ്ണുമടച്ചിരിക്കുന്ന കാപ്പൂനെ സായിപ്പ് ഡോറില്‍ മുട്ടി വിളിച്ചു.

“കാ‍പ്പു..മിസ്റ്റര്‍ കാപ്പില്‍‌സ്..”

നൊ റീപ്ലെ..!

റിപ്ലെ ബട്ടന്‍ ഹാങായ കാപ്പൂനെ നോക്കി അറിയാവുന്ന എല്ലാ ചീത്തയും വിളിച്ചു. രക്ഷയില്ലാതെ വന്നപ്പോള്‍ ഡോറില്‍ ഇടിക്കാനും ചവിട്ടാനും തുടങ്ങി.

എന്തു ചെയ്യണമെന്നറിയാ‍തെ ചുറ്റുപാടും നോക്കിയ സായിപ്പ് വീട്ടിലേക്ക് പോയി ഒരു ഹാംഗറുമായി മടങ്ങി വന്നു. സ്റ്റ്രൈറ്റാക്കി എന്‍ഡിലൊരു ക്വസ്റ്റ്യന്‍ മാര്‍ക്കുമിട്ട് ഗ്ലാസ്സിനും ഡോറിനുമിടയില്‍ തിരുകിക്കയറ്റി.

മുഖം ഗ്ലാസ്സിലമര്‍ത്തി ആ ഗ്യാപ്പിലൂടെ ഡോര്‍ലോക്ക് ലക്ഷ്യമാക്കി ഹാംഗര്‍ താഴോട്ട്.

പെട്ടെന്ന് കണ്ണു തുറന്ന കാപ്പു, ഗ്ലാസ്സില്‍ ചേര്‍ത്തു വെച്ചിരിക്കുന്ന തറയില്‍ വീണ്‍ ജാമായ ജാക് ഫ്രൂട്ട് പോലുള്ള സായിപ്പിന്റെ ഫേസ് കണ്ട് ഞെട്ടി..!

തലയൊന്നു കുടഞ്ഞ് കണ്ണ് തിരുമി ഒന്നൂടി സൂക്ഷിച്ചു നോക്കി.

ങ്ഹെ..! സ്കോട്ടിനെന്തു പറ്റി!? വാറ്റ് ഹീ ഇസ് ഡൂഇംങ്!? കുറച്ചു നേരത്തേക്ക് കാ‍പ്പൂന് ഒരന്തോം കിട്ടീല്ല.

സായിപ്പിന്റെ നവ‍രസം വിളങ്ങുന്ന മോന്തായത്തില്‍ നിന്നും ഹാംഗറിന്റെ ലക്ഷ്യം ലോക്കാണെന്ന് മനസ്സിലാക്കിയ കാപ്പു പിന്നെ ഒട്ടും സമയം കളഞ്ഞില്ല.

ഹാംഗറിനും ലോക്കിനുമിടയിലെ ഗ്യാപ്പ് സസൂഷ്മം വീക്ഷിച്ച് ‍ചരിഞ്ഞ് കിടന്നു കൊണ്ട് റിവേര്‍സ് വരുന്ന കാറിന് ദിശ കാണിക്കുന്നതു പോലെ ചൂണ്ടു വിരല്‍ കൊണ്ട് ആക്ഷനും കാണിച്ച് സായിപ്പിനെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു..

"ഡൌണ്‍..!.... ഡൌണ്‍.!..." കൊറച്ച് റൈറ്റ്... പിന്നെ "ഡൌണ്‍..!.... ഡൌണ്‍..!..."

51 comments:

പ്രയാസി said...

എന്റെ അനോണിയെക്കൊണ്ട് തന്നെ എന്നെ കെട്ടിച്ച കാപ്പില്‍ മാഷിന് സ്നേഹ പൂര്‍വ്വം..:)

Mahi said...

നന്നായിട്ടുണ്ട്‌

സുല്‍ |Sul said...

കാപ്പി ഇങ്ങട് കൊട്ട്.
പിന്നെ കാപ്പിക്കങ്ങട് കൊട്ട്.
എന്തായാലും കൊട്ട് നടക്കട്ടെ.
“ഫക്കെന്നു“ കേട്ട കാപ്പു നാണത്താല്‍ സായിപ്പിനെ നോക്കാതെ പറഞ്ഞു,
“ഉം ഉം ഞാനിവിടത്തന്നെ കാ‍ണും പോയി വാ”
ഹിഹിഹി
-സുല്‍

അജ്ഞാതന്‍ said...

കൊള്ളാലോ :)

കാപ്പിലാന്‍ said...

:)

ചാണക്യന്‍ said...

“ കാപ്പൂസ് അമേരിക്കന്‍ വീരഗാഥാസ്“
എപ്പിഡോസ് 1

ബാക്കി ബേഗം പോരട്ടെ പ്രയാസി....

അനില്‍@ബ്ലോഗ് // anil said...

പ്രയാസി,
അതു കലക്കി, അതാണ് കാപ്പിലാന്‍ !!

“ചുമ്പന ചുമ്പികളായ സായിപ്പന്മാര്‍” !!

ഇതൊരു ഒന്നൊന്നര പ്രയോഗമായി കേട്ടോ.

Anonymous said...

hi hi hi

ജിജ സുബ്രഹ്മണ്യൻ said...

കാപ്പിക്കിട്ടും കൊടുത്തു ഒരു കൊട്ട് അല്ലേ !! അപ്പോള്‍ പ്രയാസിനി അനോണി ആയിരുന്നോ ?

സംഗതി കലക്കീ ട്ടോ

വേണു venu said...

ഹാ ....ഹാ...ഉഗ്രന്‍ ഭാവന.
വായിച്ച് ചിരിച്ചു.
ഓ.ടോ, ഒരു കല്യാണമൊക്കെ കഴിഞ്ഞാല്‍ ഇങ്ങനെ ഒക്കെ ഭാവന വരുമോ.. എല്ലാം പ്രയാസിനിയുടെ ഭാഗ്യം...

krish | കൃഷ് said...

പ്രയാസി, ഇത് വായിച്ച് ചിരിച്ച് തകര്‍ത്തു. എന്തൊരു കൊട്ടാപ്പാ ദ്. ഒന്നൊന്നര കൊട്ടന്നെ.
“ഉം ഉം ഞാനിവിടെ തന്നെ കാണും പോയി വാ”
‘ഡൌണ്‍ ഡഊണ്‍..റൈറ്റ്”

ഇത് ഒരു തുടരന്‍ ആക്കാനുള്ള സ്കോപ്പുണ്ടല്ലോ.

ഒരു ‘നിക്കാഹ്’ കഴിയുമ്പോഴേക്കും പ്രയാസിക്ക് ‘പുത്തി’ വെച്ചല്ലോ.

:)

വികടശിരോമണി said...

പ്രയാസി കെട്ടുന്നു,പിന്നെ കാപ്പുവിനിട്ട് കൊട്ടുന്നു.
നടക്കട്ടെ നടക്കട്ടെ....

കാപ്പിലാന്‍ said...

പ്രയാസി ,

ഇതിന്റെ ബാക്കി എവിടെ ?ഇത്രയും ഭാഗം കൊള്ളാം ...ശരിക്ക് പാര പണിയുക .

പാമരന്‍ said...

ആളു കാപ്പു ആയതുകൊണ്ട്‌ ഇപ്പറഞ്ഞത്‌ മുയ്മന്‍ ഞമ്മളു ബിശ്വസിച്ചു! :)

അരുണ്‍ കരിമുട്ടം said...

ഹി..ഹി..ഹി,
കിടിലന്‍
:)

konchals said...

കൊള്ളാലൊ മാഷെ...നന്നായി രസിച്ചു.
ഇങ്ങനെ ഒക്കെ അല്ലെ കാപ്പിത്സിനെ സഹായിക്കാന്‍ പറ്റൂ..
ഇനിയും പ്രതീക്ഷിക്കുന്നു...

മാണിക്യം said...

പ്രയാസി
ഉഗ്രന്‍ ! അത്യുഗ്രന്‍!!
എല്ലാരുടേയും വാലിലും കാലിലും
പിടിച്ചു വലിക്കുന്ന കാപ്പിലിനു
പറ്റിയ നെറ്റിപട്ടം!!ഇന്നാ പിടി
ഒരഞ്ചുപവന്റെ മാല സമ്മാനം !

ബഷീർ said...

ഇഷ്ടായി... ആ നാണവും.. പിന്നെ ആ ഡയരക്ഷനും ..

അവിടെ ഒപ്പനയൊന്നുമില്ലേ : )

രസികന്‍ said...

പാര പണീതാലെന്താ ‘ഒരിഞ്ചു പവന്റെ’ മാലകിട്ടിയല്ലോ. അമേരിക്കയില്‍ പോകുമ്പോള്‍ പറയാനിരുന്ന “ലത് കയ്യിലുണ്ടോ.... ലത് കയ്യിലുണ്ടോ.....” എന്ന അടയാള വാക്ക്. പ്രയാസി പറയാന്‍ മറന്നതോ അതൊ കാപ്പിലാന്‍ മറന്നതൊ??

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!

ഉപാസന || Upasana said...

വ്യക്തിഹത്യ ആണല്ലാ.
ഏതോ ഒരു മുട്ടായീടെ പരസ്യത്തില്‍ ഒരു കൊച്ചന്‍ റിവേഴ്സ് ഗിയറില്‍ വരുന്ന വണ്ടിക്ക് വഴി പറഞ്ഞ് കൊടുക്കുന്നത് പോലുണ്ട്.

നന്നായി ഭായ്.
അവസാനവരി പ്രതീക്ഷിക്കാത്ത വിധം തകര്‍ത്തു.
:-)
ഉപാസന

ഗിരീഷ്‌ എ എസ്‌ said...

അടുത്തിടെ നല്ല അലക്കാണല്ലോ
മച്ചൂ...
ഇതും ഇഷ്ടമായി...
ഇനിയും എഴുതുക

ആശംസകള്‍...

ഗീത said...

പ്രയാസ്യേ മനുഷ്യന്റെ ജീവനെടുക്കൂല്ലോ ഇങ്ങനെപോയാല്‍.

ഇനി അടുത്തതില് ഇത്തിരിക്കൂടി നന്നായി കൊട്ടിക്കോ കാപ്പൂനെ. (ഞാന്‍ അനുവാദം തന്നിരിക്കുന്നു)

കാപ്പൂന് ഇതില്‍പ്പരം ഒരു സന്തോഷം ഇനി കിട്ടാനില്ലായിരിക്കും..

മയൂര said...

"അമ്പരചുമ്പികളായ കൂറ്റന്‍ കെട്ടിടങ്ങളും ചുമ്പന ചുമ്പികളായ സായിപ്പിസായിപ്പന്മാരും"

ഇതിഷ്ടമായി. അമേരിക്കയെന്നു കേൾക്കുമ്പൊൾ എല്ലാവർക്കും ഇതാണ് ആദ്യം മനസിൽ :)


കാപ്പിത്സേ..കടുബേന കുടുബ പിടിച്ചാ ;)

ചന്ദ്രകാന്തം said...

തകർത്തു.....!!!!

നിരക്ഷരൻ said...

അങ്ങനെ തന്നെ ബേണം കാപ്പിലാന്. എണ്ണപ്പാടത്തുള്ളവരെ തൊട്ടുകളിച്ചാല്‍
അക്കളി തീക്കളി കാപ്പീല്‍‌സേ... :) :)

നിരക്ഷരൻ said...

അങ്ങനെ തന്നെ ബേണം കാപ്പിലാന്. എണ്ണപ്പാടത്തുള്ളവരെ തൊട്ടുകളിച്ചാല്‍
അക്കളി തീക്കളി കാപ്പീല്‍‌സേ... :) :)

ആഗ്നേയ said...

രണ്ടാള്‍ക്കും അങ്ങനെന്നെ വേണം..
അപ്പോ ആ ചെല്ലക്കിളി അനോണിയാര്‍ന്നാ?വെറുതെ മനുഷ്യനെ കൊതിപ്പിച്ചു..

Anil cheleri kumaran said...

ചിരിച്ചു കേട്ടൊ. നല്ല ശൈലി.
''ചുമ്പന ചുമ്പികളായ സായിപ്പന്മാര്‍” !!
അതു കലക്കി.“

ഞാന്‍ ആചാര്യന്‍ said...

പ്രയാസീ ക്രിക്കറ്റ് ഇഷ്ടല്ലാല്ലേ, ഇടിക്കും ഞാന്‍

Sherlock said...

:)

നവരുചിയന്‍ said...

നല്ല കിടിലന്‍ കൊട്ട് ...ഇങ്ങനെ തന്നെ വേണം ............
ഇതു ഒരു പരമ്പര ആക്കിക്കോ ...

Rare Rose said...

ഹി..ഹി..ന്റമ്മോ..ഇതെന്തൊരു കൊട്ടാണപ്പാ.. .:)..അല്ലാ അപ്പോള്‍ ആ കുട്ടി അണോണിക്കുട്ട്യാണോ..വെറുതെയായോ ഒരു വിവാഹമംഗളാശംസാസ്...

Unknown said...

കാപ്പുവിനിട്ട് ഇത്രേം പാരവേണ്ടായിരുന്നു അയ്യാള്
അഛനാകാൻ ജയിൽ പോയാ ആളാം
എന്തായാലും കാപ്പു ആയതു കൊണ്ട് ഞമ്മല്
വിശ്വസിച്ചു

അമ്മാവന് അടുപ്പിലും തൂറാം said...

ഇതാ ഞാന്‍ എത്തിയിരിക്കുന്നു. ആളൊഴിഞ്ഞ ബ്ലോഗുകളില്‍ തൂറി നിറക്കാന്‍ ഇനി ഞാനുമുണ്ടാവും.

Minnu said...

nice :)

നരിക്കുന്നൻ said...

കൊട്ടിക്കൊട്ടി തോന്ന്യാശ്രമത്തിൽ കേറി കൊട്ടി. പ്രയാസി തന്നെ പുലി. തിരോന്തൊരം പുലി.

അപ്പോൾ കല്യാണം ശരിയായില്ലേ പ്രയാസീ.... ഒരു നല്ല മലപ്പൊറം മൊഞ്ചത്തിനെ നോക്കട്ടെ..

ശ്രീ said...

എന്തൊക്ക്യാ ഇവിടെ നടന്നത്?

yousufpa said...

ഉഷാറ് മാഷേ ഉഷാറ്...

വിജയലക്ഷ്മി said...

nannaayttundu...chirikkudukka pottichhu!!

വരവൂരാൻ said...

മനോഹരമായിരിക്കുന്നു, ആശംസകൾ

തോന്ന്യാസി said...

അലക്കിപ്പൊളിച്ച് കലക്കി കടുകുവരുത്തല്ലോ പ്രയാസ്യേ.....

പക്ഷേ ഒന്നോര്‍ത്തോ ഇതോണ്ടൊന്നും കാപ്പുവിനെ ഒതുക്കാന്‍ നിനക്കാവില്ല മോനേ......പണ്ടാറ തൊലിക്കട്ടിയാ ആ സാധനത്തിന്.....

ഓ.ടോ. നരിക്കുന്നന്‍‌ജീ കൂട്ടത്തില്‍ ഞമ്മക്കും......

കനല്‍ said...

കാപ്പില്‍ വീരഗാഥ നന്നായിരിക്കുന്നു.
സത്യസന്ധമായ വിവരണം തന്നെ

കുറ്റ്യാടിക്കാരന്‍|Suhair said...

പുലിയേ....
ഠിം ഠിം ന്ന് കൊട്ടി, കാപ്പൂനിട്ട്..

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഡൌണ്‍ കൊറച്ച് റൈറ്റ് പിന്നേം ഡൌണ്‍...
ചിരിപ്പിച്ചു :)

OAB/ഒഎബി said...

കിച്ചു, ചിന്നു പറഞ്ഞ വാക്കുകള് തന്നെയാ എന്നേം ചിരിപ്പിച്ചത്.
പക്ഷേ, സത്യത്തില് എന്താ സംഭവംന്ന് ഞമ്മക്കൊരു പുടീം കിട്ട്ണില്ലാന്ന് കൂട്ടീക്കോളീ...

വിജയലക്ഷ്മി said...

nannaaitundu...thudaruka...

അച്ചു said...

Gedi..varaan vaiki...

kalakkiittindtta..::))

ninte kalyaanakkaryam ni paranjilalloo...:(

മാണിക്യം said...

ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍‌ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്‌മസ്സ് ആഘോഷിക്കുവാന്‍‌ സാധിക്കട്ടെ.
എല്ലാവര്‍ക്കും നന്മ വരട്ടെ !
"ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ":
☆☆☆മാണിക്യം☆☆☆

ഉപാസന || Upasana said...

50..!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായിരിക്കുന്നു..കുറെ ചിരിച്ചു..