Saturday, August 16, 2008

മതിരമുള്ള കിക്സ്…!!!

രണ്ടു ദിവസത്തിനു മുന്‍പ് നാസറിന്റെ മെയിലുണ്ടായിരുന്നു. അവന്റെ മോളുടെ ഒന്നാം പിറന്നാള്‍ ആഗസ്റ്റ് പതിനഞ്ചിനാണത്രെ..! ഒരു കാര്‍ഡുണ്ടാക്കിക്കൊടുക്കണം. കൂട്ടത്തിലവന്‍ സുരേഷ്ഗോപി സ്റ്റൈലില്‍ ഒന്നൂടെ എഴുതിയിരുന്നു.

“ഓര്‍മ്മയുണ്ടോടാ പഴയ ആ കിക്സിനെ..!?”

എന്റെ വീട്ടില്‍ നിന്നും അന്‍പതു മീറ്ററോളം മുന്നോട്ട് നടന്നാല്‍ വലിയൊരു മതില്‍ക്കെട്ടിനകത്തു പൂശാത്ത പഴയ ഒരോടിട്ട വീട് കാണാം, ഒരു പാടംഗങ്ങളുണ്ടായിട്ടും പലപ്പോഴും ആ വീടൊരു ഭാര്‍ഗവീ നിലയം പോലെ തോന്നിച്ചു. അധികം പുറത്താരോടും സംസാരിക്കാത്ത ആ വീട്ടുകാരില്‍ നിന്നും നാസര്‍ തികച്ചും വ്യത്യസ്തനായിരുന്നു. അവന്റെ തലതിരിഞ്ഞ സ്വഭാവം എന്നേം അവനേം കന്നാസും കടലാസും പോലെയാക്കി, ശ്രീയേയും തേങ്ങയേയും പോലാക്കി.

വീട്ടിലെന്തു പറഞ്ഞാലും കേള്‍ക്കാത്ത നാസറിന് ചന്തയില്‍ പോയി മീന്‍ വാങ്ങാന്‍ മാത്രം വലിയ താല്പര്യമായിരുന്നു. കാമുകിയെയും കാണാം ഇച്ചിരി പൈസാ വെട്ടിക്കല്‍‌സും നടത്താം. കച്ചവടക്കാരുമായി അടിപിടി നടത്തി പതിനഞ്ചു രൂപായുടെ മീന്‍ വാങ്ങി ഇരുപതും ഇരുപത്തഞ്ചും വീട്ടില്‍ പറഞ്ഞാല്‍ വലിയ കലിപ്സില്ലാതെ അഞ്ചൊ പത്തൊ പോക്കറ്റിലിരിക്കും. വണ്ടിയില്‍ നിന്നും വീഴാനുള്ള ആവേശത്തില്‍ വാപ്പയുടെ സ്കൂട്ടര്‍ കിട്ടുമ്പോള്‍ ഇടക്കു ഞാനും ചന്തക്കു പോകും..! കൂട്ടത്തില്‍ നാടന്‍ പീസുകളേം കാണാം…;)

ഞാനും അവനും കൂടി ചന്തക്കു പോയ ഒരു ദിവസം, അവിടുത്തെ മീന്‍നാറ്റത്തിനും ബഹളത്തിനുമിടയില്‍ അവന്‍ കാമുകിയുമായി ഓലാസ് കൈമാറി, അവള്‍ക്കുള്ള ഓല തയ്യാറാക്കിയ കാരണത്താല്‍ അതു കണ്ട് ചാരിതാര്‍ത്ഥ്യനായി ഞാന്‍ അടുത്തുള്ള മരച്ചീനിക്കടയുടെ തൂണില്‍ ചാരി, കടക്കാരി ചേച്ചി ഷക്കീലക്കു പഠിക്കുന്നത് കൊണ്ട് വേനല്‍ക്കിനാവായ എന്റെ ബാലന്‍സും വല്ലാണ്ടു തെറ്റി..! അവള്‍ ചാള വാങ്ങിയതു കൊണ്ട് പാരയും ചൂരയും വിട്ട് ഞങ്ങളും അതുതന്നെ വാങ്ങി. അവളേം പറഞ്ഞയച്ചു വീട്ടില്‍ നിന്നും വെട്ടിയ കാശിന് രസ്നാ വെള്ളം വാങ്ങിത്തന്നിട്ടവന്‍ പ്രേയസ്സിയുടെ കത്തെനിക്കു തന്നു.

“വായിച്ചു നോക്കീട്ട് കിടിലന്‍ മറുപടി എഴുതിത്തരണം”

ഇവനിത്രയും താമസിച്ചതെന്താന്നും പറഞ്ഞു പിടിച്ചു വാങ്ങി വായന തുടങ്ങി.

“ യെന്റെ പ്രയപ്പൊട്ടവനേ തലവോദനക്ക് വിക്സ്..!

കളിക്കാന്‍ ലക്സ്…!!!??? (ഞാന്‍ ദേ പോയീ….!!!)

പ്രയപ്പൊട്ടവന് ആഷ്വസിക്കാന്‍ യെന്റെ മതിരമുള്ള കിക്സ്…!!!“

ഇത്രയും വായിച്ചപ്പോഴേക്കും ഞാനവളുടെ ആരാധകനായി..! ലക്സിനെക്കുറിച്ചും കിക്സിനെക്കുറിച്ചും സംശയമുണ്ടായെങ്കിലും ഞാനാ അറിവിനു മുന്നില്‍ കുറച്ചു നേരത്തേക്ക് നമ്രതാ ശിരോദ്ക്കറായി..! ഇവള്‍ക്കു മറുപടി എഴുതുന്നത് ഹാലജന്‍ ബള്‍ബില്‍ ടോര്‍ച്ചടിച്ചു നോക്കുന്ന പോലാകും..! അവനു പറ്റിയ പെന്‍‌കുട്ടി തന്നെ, വിക്സും ലക്സും കിക്സുമായി ഇവര്‍ തകര്‍ക്കും..!

“ടാ ഉം… കലക്കീട്ടൊണ്ട്..കേട്ടാ..! നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയാ..!”

എന്റെ വാക്കു കേട്ട് കബടി കളിച്ചപ്പോള്‍ സജുവിന്റെ കാ‍ല്‍മുട്ടിലേക്ക് ട്രാന്‍സ്ഫറായ മുന്‍‌വശത്തെ പല്ലിന്റെ വിടവ് കാട്ടി അവന്‍ ചിരിച്ചു.

ഒന്നും മനസ്സിലാകാത്തവന്റെ ബെസ്റ്റ്... ചിരി. അതു കണ്ടാകണം ഈസ്റ്റ് കോസ്റ്റ് വിജയന്‍ പാല്‍നിലാ പുഞ്ചിരീന്നുള്ള പാട്ടെഴുതിയത്..!?

എന്റെ വീട്ടില്‍ മീനും കൊടുത്ത് നേരെ അവന്റെ വീട്ടിലേക്ക്. ഗേറ്റിനു മുന്നില്‍ സിമന്റ് കൊണ്ടുള്ള വലിയൊരു ഹമ്പുണ്ട്. പിന്നേ… വലിയ തിരക്കുള്ള സ്ഥലമല്ലെ..! മനുഷ്യനെ ബുദ്ധിമുട്ടിക്കാനായി ഓരോന്ന് ചെയ്തു വെച്ചിട്ടുണ്ട്. അതിന്റെ മുന്നിലായി ചേതക്ക് ചവുട്ടി നിര്‍ത്തി.

“എടാ ഞാനിറങ്ങാം ഇവിടം വരെ മതി” ഇറങ്ങാന്‍ തുടങ്ങിയ

നാസറിനോട് “അവിടെയിരിക്കെടാ ഞാനല്ലെ ഓടിക്കുന്നത്” ഇതും പറഞ്ഞു ഇടതു കൈ പതുക്കെ ക്ലച്ചിലമര്‍ത്തി, ആക്സിലേറ്ററില്‍ മുറുക്കിയതും വളരെ സൂക്ഷിച്ചാ.. പക്ഷെ അമര്‍ത്തി മാത്രം എക്സ്പീരിയന്‍സ് ഉള്ള കൈവിട്ടത് ഇച്ചിരി സ്പീഡിലായിപ്പോയി..! ഹമ്പില്‍ ടെച്ചു പോലും ചെയ്യാതെ വണ്ടി ഉയര്‍ന്നുപൊങ്ങി വീടിന്റെ മുന്നിലായി സുജൂദില്‍ വീണു. വീണതിനെക്കാള്‍ സ്പീഡില്‍ ചാടിയെഴുന്നേറ്റ് ഞാന്‍ വണ്ടി നിവര്‍ത്തി സ്റ്റാന്റിട്ടു.

ശബ്ദം കേട്ട് നാസറിന്റെ ഉമ്മ പുറത്തേക്കിറങ്ങി വന്നു. വാതില്‍പ്പടിയില്‍ കിടക്കുന്ന മീന്‍‌സഞ്ചിയെടുത്തിട്ട് എന്നോടായി,

“ഇതിവിടെക്കൊണ്ടിട്ടിട്ട് അവനെവിടെപ്പോയി..!?, ബാ‍ക്കി പൈസയും കൊണ്ട് മുങ്ങിയതായിരിക്കും..! എന്തായാലും ഇന്നെങ്കിലും മീനിങ്ങ് നേരത്തെ എത്തിയല്ലൊ..!?”

വീണതെന്തായാലും നാസറിന്റുമ്മ കണ്ടില്ല..!, എന്തു പറ്റിയെന്നു വെറുതെയെങ്കിലും ഒന്നു ചോദിച്ചെങ്കില്‍..! കരയണൊ ചിരിക്കണൊ എന്നറിയാത്ത അവസ്ഥയില്‍ വണ്ടി തിരിച്ചു, അവന്റെ പൊടിപോലും കാണാനില്ല, ആപത്തു സമയത്ത് ഒരു വാക്കുപോലും മിണ്ടാതെ മുങ്ങിയ ദുഷ്ടനെ മനസ്സില്‍ ചീത്ത വിളിച്ചു, വീണ്ടുമൊരു ചാട്ടത്തിനുള്ള ആരോഗ്യമില്ലാത്തതുകൊണ്ട് ഹമ്പില്‍ കൂടി വണ്ടി ഉരുട്ടി പുറത്തേക്കിറങ്ങി…!

“എടാ..” പിറകില്‍ നിന്നും ദയനീയമായൊരു വിളി.

തിരിഞ്ഞു നോക്കുമ്പോള്‍ പ്രക്യതി ചികില്‍‌സ നടത്തി നില്‍ക്കുന്ന പോലെ ചെളിയില്‍ മുങ്ങി ഒരു രൂപം..!

“അല്ലിക്ക് ആഭരണം എടുക്കാന്‍ എന്താ ഞാന്‍ കൂടെ പോയാല്‍..“ ആ സ്റ്റൈലില്‍ നോക്കുന്നു..!

അവനെ ആ കോലത്തില്‍ കണ്ടപ്പോള്‍ അറിയാതെ ചിരിച്ചു പോയി.

“തള്ളിയിട്ടതും പോരാ.. ചിരിക്കുന്നോടാ.. പന്നീ…$##%&^%&$$..” അവന്‍ നിഗണ്ടുവിലില്ലാത്ത അല്‍‌വത്തന്‍സ് പ്രയോഗിക്കാന്‍ തുടങ്ങി.

ജമ്പിംഗ് ടൈമില്‍ നാസര്‍ ലാന്‍ഡിയത് അടുത്തുള്ള തെങ്ങില്‍ കുഴിയിലാണെന്നും, അവന്റെ കൈയ്യില്‍ നിന്നാണ് മീന്‍ സഞ്ചി പറന്നു വാതില്‍‌പടിയില്‍ വീണതെന്നും, അതറിയാതെയാണു ഉമ്മയും ഞാനുമൊക്കെ അവനെ തെറ്റിദ്ധരിച്ചതെന്നും മനസ്സിലാക്കിയപ്പോഴേക്കും ഞാന്‍ അവിടെ നിന്നും എസ്കേപ്പായി.

55 comments:

പ്രയാസി said...

“എന്തായാലും ഇന്നെങ്കിലും മീനിങ്ങ് നേരത്തെ എത്തിയല്ലൊ..!?..;)

sandoz said...

പ്രയാസീ.....ഉവ്വുവ്വ..
ഇത് വായിച്ചപ്പൊ പഴേ ഒരു കത്ത് കഥ ഓര്‍ത്ത് പോയി..
കാമുകി കാമുകന് എഴുതിയത്...

കത്തിങ്ങനെ..

‘ചോട്ടാ...ചോട്ടന്‍ എന്റെ എല്ലാമാണ് ചോട്ടാ...
ചോട്ടന്‍ വരുമ്പോള്‍ മലയും വാളയും കൊണ്ടു വരണം..’

ചോട്ടന്‍ വണ്ടറടിച്ച് കലുങ്കിലിരുന്ന് തല പുകക്കുകയാണ്..
വാള ചൂണ്ടയിട്ടോ...
മീന്‍ മാര്‍ക്കറ്റീന്നോ വാങ്ങിക്കാം...
ഈ മലക്ക് ഞാനെവിടെ പോകും...
അതാണ്‍` ചോട്ടന്റെ ടെന്‍ഷന്‍...

പ്രയാസീ..ശരിക്ക് ഏറ്റു ‘ക്സ്‘ പ്രയോഗങ്ങള്‍...

smitha adharsh said...

മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാം ന്നു നേര്‍ച്ച നേര്‍ന്നിട്ടു ഓരോ പോസ്റ്റും ഇട്ടു നടക്കുവാ..അല്ലെ?

Ziya said...

ക്സ് ക്സ് ക്സ് കലക്കി...
പക്ഷേ പോസ്റ്റിലുടനീളം കാണുന്ന ആവശ്യമില്ലാത്ത പ്രയോഗങ്ങള്‍ മുഴച്ചു നില്‍ക്കുന്നു. വേണ്ടാത്തതൊക്കെ ഒന്നരിച്ചു മാറ്റീരുന്നെങ്കില്‍ ഇനീം ഉഷാറായേനെ...
അതുപോലെ ക്ലൈ മാക്സിനു മൂര്‍ച്ച ഇല്ലാതെ പോകുന്നത് ഇതാദ്യമല്ല...
ഇതൊക്കെ ശ്രദ്ധിച്ച് എഴുതൂ...തീര്‍ച്ചയായും നന്നാവും...
ആശംസകള്‍!

krish | കൃഷ് said...

മീന്‍ മാര്‍ക്കറ്റ് പ്രണയകഥയിലെ പ്രേമലേഖനമെഴുത്തുകാരാ.. എന്താപ്പൊ പറയ്യാ..
ലക്സ്, വിക്സ്, കിക്സ്.

:)

രസികന്‍ said...

ഹ ഹ കിക്സ് കലക്കി മാഷെ

“ അല്ലിക്ക് ആഭരണം എടുക്കാന്‍ എന്താ ഞാന്‍ കൂടെ പോയാല്‍....” ആ സ്റ്റൈലില്‍ നോക്കുന്നു..!
മണിച്ചിത്രത്താഴ് പ്രയോഗവും കലക്കി

ജിജ സുബ്രഹ്മണ്യൻ said...

എനിക്കു ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നേ..

അല്ല പ്രയാസീ ഇതിന്റെ ഗുട്ടന്‍സ് എന്താ ??

“അവന്റെ തലതിരിഞ്ഞ സ്വഭാവം എന്നേം അവനേം കന്നാസും കടലാസും പോലെയാക്കി, ശ്രീയേയും തേങ്ങയേയും പോലാക്കി.“

നരിക്കുന്നൻ said...

ചിരികൊണ്ട് വാക്കുകൾ മുറിയുന്നു. ബൂലോഗത്ത് ഇങ്ങനെ ചിരിപ്പിക്കുന്ന ഒരാളെയേ ഞാൻ കണ്ടിട്ടുള്ളൂ. അത് നമ്മുടെ രസികനാണ്. രസികന്റെ പാതയിൽ പ്രയാസിയെ കണ്ടപ്പോൾ എനിക്കും അഭിമാനം തോന്നുന്നുണ്ട്. കാരണം, രസികനെ പോലെ, പ്രയാസിയെ പോലെ, ഞാനും ഒരു പ്രവാസിയാണ്. രസിപ്പിക്കാൻ മാത്രം കഴിയാത്ത പ്രവാസി. ചില പ്രയോഗങ്ങൾ ചിരി ഗുളികകളായി വീണ്ടും തികട്ടി വരുന്നു.

നന്ദി. വീണ്ടും വരാം.

OAB/ഒഎബി said...

അവളുടെ കലക്കന്‍ പ്രയോഗങ്ങള്‍ക്ക് ഓലാസ് എഴുതിയാണ്‍ പ്രയാസി ഈ രൂപത്തിലെഴുതാന്‍ പഠിച്ചത് ബൂലോഗരെ...

ഇടക്ക് ചിരി മരുന്ന് സേവിക്കാന്‍ വരാന്‍ ശ്രമിക്കാം.

നന്ദി.

Mr. K# said...

കലക്കന്‍.

അനില്‍@ബ്ലോഗ് // anil said...

രസിച്ചു കേട്ടൊ,
സമയത്തിനൊത്ത പ്രയോഗങ്ങളും.

കുഞ്ഞന്‍ said...

പ്രയാസി മാഷെ,

അവള്‍ക്കു കൊടുക്കുന്ന കത്തിലും അതുപോലത്തെ പ്രയോഗങ്ങളല്ലെ..എഴുതിക്കൊടുക്കുന്നതാകട്ടെ ഈ പ്രയാസിയും..!

സാന്‍ഡോസിന്റെ കമന്റ്..കലക്കി..പാവം കാമുകന്‍..!

പ്രയാസി said...

സാന്‍ഡോസേ..കമന്റ് കലക്കീട്ടാ..ചോട്ടന്‍ ഇപ്പഴും മലയും തെരഞ്ഞു നടക്കേണാ..:)

സ്മിതാ..:)

സിയാ..കോട്ടി കോട്ടി പറയൂ.. ഞാന്‍ നന്നാക്കാം, മൂര്‍ച്ചേം കൂട്ടാം..സത്യസന്ധമായ അഭിപ്രായത്തിനു നന്ദി:)

ക്യഷേട്ടാ.. അത്രേം പറഞ്ഞാ മതി..:)

രസികാ..വന്നതിനും അഭിപ്രായിച്ചതിനും നന്ദി..:)

കാന്താരീ.. എന്റെ എല്ലാ കൂട്ടാരും എന്നെപ്പോലെതന്നെ ആയിരിക്കണമെന്നത് എന്റെ നിര്‍ബന്ധ ബുദ്ധിയായിരുന്നു..;)

കന്നാസും+കടലാസ് = കാബൂളി വാലാ
ശ്രീ(ബ്ലോഗര്‍) + തേങ്ങ = ഠേ..(ഫസ്റ്റ് കമന്റ്)ഇത്രെ ഉള്ളു..

നരിക്കുന്നാ..അഭിപ്രായത്തിനു നന്ദി..:)
ഓഫ്: വിശാല മനസ്കനേം അരവിന്ദിനെം മനുജിയെം ബെര്‍ളിയെം സാന്‍ഡോയെം കൊച്ചുത്രേസ്യം ഒക്കെ വായിക്കണം..
അപ്പൊ മനസ്സിലാകും നുമ്മ സീറൊ വാള്‍ട്ടാണെന്ന്..!

ഓ എ ബി.. :)

കുതിരവട്ടാ..ഇപ്പോഴും അവിടത്തന്നെയല്ലെ..;)

അനിലേ..:)

കുഞ്ഞേട്ടാ..അവള്‍ ഹാലജനല്ലെ..! ഈ പാവം ഞാന്‍ സാദാ ടോര്‍ച്ച് ലൈറ്റും..ഞാനാ മഹാസാഗരത്തില്‍ മുങ്ങിത്തപ്പിയ കുഞ്ഞു മത്സ്യം..:)

ഗീത said...

പ്രയാസീ, ആ ‘ക്സ്’ പ്രാസത്തിലുള്ള കത്ത് കൊള്ളാം. തിരിച്ചു കൊടുത്ത കത്തു കൂടി എഴുതാമായിരുന്നു...
പാവം ശ്രീയെ കളിയാക്കിയിട്ടാ ഇതുവരെ ശ്രീ വരാതിരുന്നേ.
ആ കത്തി/ബ്ലേഡ് പ്രണയത്തിന്റെ കഥയും വായിച്ചു.ചിരിപ്പിക്കാന്‍ വീണ്ടും പ്രയാസി എത്തിയതില്‍ വളരെ സന്തോഷം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രയാസീ..ചിരിച്ച് ചിരിച്ച് എനിക്ക് വയ്യാട്ടൊ...


എന്റെ മച്ചൂ കലക്കന്‍ ആയിട്ടുണ്ട്..
കിസ്സിനു പകരം ഒരു ക്ലിസ്സ് പിടിച്ചോളൂ..:)

ഹരീഷ് തൊടുപുഴ said...

ഹ ഹ ഹാ‍ാ‍ാ‍ാ‍ാ,
എനിക്കു ചിരി വരുന്നേ.....

അഭിനന്ദനങ്ങള്‍.....

തമനു said...

കബടി കളിച്ചപ്പോള്‍ സജുവിന്റെ കാ‍ല്‍മുട്ടിലേക്ക് ട്രാന്‍സ്ഫറായ മുന്‍‌വശത്തെ പല്ലിന്റെ വിടവ് കാട്ടി അവന്‍ ചിരിച്ചു.

അടിപൊളി.

അജ്ഞാതന്‍ said...

യെന്റെ പ്രയപ്പൊട്ടവനേ തലവോദനക്ക് വിക്സ്..!

കളിക്കാന്‍ ലക്സ്…!!!??? (ഞാന്‍ ദേ പോയീ….!!!)

പ്രയപ്പൊട്ടവന് ആഷ്വസിക്കാന്‍ യെന്റെ മതിരമുള്ള കിക്സ്…!!!“


അല്ല മാഷെ,എന്നിട്ട് ആ കൂട്ടുക്കാരന്‍ അവളെ കെട്ടിയോ?

Sherlock said...

പ്രയാസീ, ഒന്നൂടി രസാക്കാര്‍ന്നു :)

Sharu (Ansha Muneer) said...

പോസ്റ്റ് കിടിലന്‍, വായിച്ചു, നന്നായി ചിരിച്ചു :)

സംഗീത said...

''തിരിഞ്ഞു നോക്കുമ്പോള്‍ പ്രക്യതി ചികില്‍‌സ നടത്തി നില്‍ക്കുന്ന പോലെ ചെളിയില്‍ മുങ്ങി ഒരു രൂപം..! ''

മാഷേ, നല്ലൊരു ചിരി ചിരിച്ചു. ആദ്യായിട്ടാണ്.. ഇനീം വരാം, വായിക്കാം.. :)

ശ്രീവല്ലഭന്‍. said...

ഹാ ഹാ. കുളിക്കാന്‍ ലക്സ് :-)

സുല്‍ |Sul said...

ചിരിച്ചൊരു വിധായെന്റെ പ്രയാസിനീ....

നിനക്കിങ്ങനെം എഴുതാനറിയമല്ലെ. ഇനി വിശാലന്‍ പ്രയാസിക്ക് പഠിക്കേണ്ടി വരുമോ ആവൊ.

-സുല്‍

അല്ഫോന്‍സക്കുട്ടി said...

“തള്ളിയിട്ടതും പോരാ.. ചിരിക്കുന്നോടാ.. പന്നീ…$##%&^%&$$..”

തള്ളിയിട്ടതും പോരാ, ചിരിക്കും ചെയ്തു, ഇപ്പോ പോസ്റ്റിട്ട് ബൂലോകരെയും അറിയിച്ചു. നാസറിതെങ്ങനെ സഹിക്കും.

ഒരു സ്നേഹിതന്‍ said...

ന്റെ പഹയാ... ജി ന്നെ ചിരിപ്പിച്ച് കൊല്ലും.

എനിക്ക് വയ്യ..

നാസറിന്റെ ഉമ്മ എന്താ പറഞ്ഞെ ..

“എന്തായാലും ഇന്നെങ്കിലും മീനിങ്ങ് നേരത്തെ എത്തിയല്ലൊ“

അസ്സലായി മോനെ... അസ്സലായി..

ബഷീർ said...

പ്രയാസീ..പ്രയാസങ്ങള്‍ മാറ്റി വെച്ച്‌ ചിരിച്ചു..

ശ്രീയും തേങ്ങയും ..? മനസ്സിലായില്ല.

പിന്നെ ആ കിക്സിനെ തന്നെയാണോ മിക്സിസ്‌ ആക്സിയത്‌ ?

പാര്‍ത്ഥന്‍ said...

ഇത്തരത്തിലുള്ള ചില അടിച്ചുമാറ്റിയ പ്രേമലേഖനങ്ങള്‍ ഇപ്പോഴും കാണും പഴയ മേശവലിപ്പിനുള്ളില്‍.

ഒരിക്കല്‍ ഒരു സുഹൃത്ത്‌ പെണ്ണുകാണാന്‍ പോയ ഇന്റര്‍വ്യൂ, ഇങ്ങിനെ:
എത്രേലാ പഠിക്കുന്നത്‌?
ഉത്തരം: ഏയില്‌.
(കെട്ടിക്കാന്‍ പ്രായമായ പെണ്ണ്‌ ‍ പഠിക്കുന്ന കാര്യമാ പറഞ്ഞത്‌) എല്ലാവരും അപ്പോള്‍ തന്നെ സ്കൂട്ടായി.
പ്രയാസീ, ഇമ്മാതിരി വല്ലേനീം കണ്ടാ കൂട്ടത്തില്‍.

ഹരിശ്രീ said...

ഭായ്,

രസകരമായ വിവരണം...

കൊള്ളാം...കൊള്ളാം

:)

നജൂസ്‌ said...

അനീഷേ ഇന്നാണ് വായിച്ചത്‌. സംഭവം കലക്കി. നര്‍മ്മം എഴുതി ഫലിപ്പിക്കല്‍ അവതരിപ്പിക്കന്നതിലും പ്രയാസമാണന്നാണെനിക്ക്‌ തോന്നുന്നത്‌. നീയാകാര്യത്തി വിജയിക്കുന്നു. നര്‍മ്മം നന്നായാസ്വതിക്കുന്നവനാണങ്കിലും നര്‍മ്മത്തില്‍ പറയാനറിയില്ല ഗഡീ. വല്ലതും പറഞാല്‍ ഹാലജന്‍ ബള്‍ബില്‍ ടോര്‍ച്ചടിച്ചു നോക്കുന്ന പോലാകും..! :)

നജൂസ്‌ said...
This comment has been removed by the author.
ശ്രീ said...

പ്രയാസീ...

വിക്സും ലക്സും കിക്സും... കലക്കീട്ടാ.
:)

മുസാഫിര്‍ said...

വയ്യാ‍നക്കാര്‍ക്ക് ആഷ്വസിക്കാന്‍ പറ്റിയ കത,പറയാഷി !!!

ചന്ദ്രകാന്തം said...

പ്രയാസ്യേ........
ജ്ജ്‌ ഓല എയ്‌തീത്`വായിച്ചിട്ടാവ്വോ.... ആ പെങ്കുട്ടി ഈ പരുവത്തില്‌ എയ്‌താന്‍ പടിച്ചത്‌....?
..ന്തായാലും ഇനി അന്റെ എയ്‌ത്ത്‌ ഓഫീസിലിര്‌ന്ന്‌ വായിക്കൂലാ...അതൊറപ്പിച്ച്‌.
(ചിരി വിഴുങ്ങാന്‍ വയ്യാ...അതോണ്ടാ....)

പ്രയാസി said...

ഗീതേച്ചീ.. നന്ദി..:)
ശ്രീയെ ഞാന്‍ കളിയാക്കാനൊ..തേങ്ങാ കൊണ്ട് ഏറു വാങ്ങാനെനിക്കു വയ്യേ..;)

സജീ.. സുഖമല്ലെ..!? താങ്ക്സ് മച്ചാ..:)

ഹരീഷ് നന്ദി..:)

തമനു മാഷെ നന്ദി..:)

അഞ്ജാതാ.. എന്നിട്ടു വേണം അവന്റെ ലൈഫ് കസ്ട്ടപ്പൊഹ ആകാന്‍..:)

ജിഹേഷേ..അനുഭവ കഥേലു ഇനി ഞാന്‍ എവിടുന്നാ മ്വാനെ രസം കൊണ്ട് വരേണ്ടത്..:)

ഷാരുക്കൊച്ചെ വല്ലപ്പോഴൊക്കെ ചിരിക്കുന്നത് നല്ലതാ..എന്നും പറഞ്ഞ് എപ്പളും ചിരിക്കല്ലും കേട്ടാ..:)

സംഗീതാ ..:)

വല്ലഭേട്ടാ..അതന്നെ കുളിക്കാന്‍ തന്നെ..:)

സുല്ലാക്കാ..:)
വിശാല്‍ജി കേള്‍ക്കണ്ടാ..
എന്നെ ഇങ്ങനെ ആക്കരുത്..:(

അല്‍ഫോന്‍സക്കുട്ടീ..ഇതൊന്നും ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. പക്ഷെ അവന്‍ സഹിക്കും കാരണം അവന്‍ മഹാമനസ്കനാ..(ഉറങ്ങുമ്പൊ)..:)


ഒരെയൊരു സ്നേഹിതാ..അതാണ്..:)

ബഷീറെ..ശ്രീ എല്ലാര്‍ക്കും തേങ്ങയടിക്കണ നല്ല മനസ്സുള്ള ഒരു ബ്ലോഗറാ..
ഇല്ല അവനവളെ കെട്ടീല്ല..!
കിട്ടീല്ലാന്നും പറയാം..ജസ്റ്റ് മിക്സ്..;)

പാര്‍ത്ഥാ..ഹ,ഹ ഹാ..കലക്കി മാഷെ കലക്കി..:)

ഹരിശ്രീ..:)

നജൂസെ..ഇത്രെം വേണാ..:)

ശ്രീ.. ഹൊ വന്നല്ലൊ വനമാല..എവിടാരുന്നെടാ.. എല്ലാരും തേങ്ങേടെ കണക്കു ചോദിക്കുന്നു..:)

മുസാഫിര്‍ മാഷെ..ആഷ്വസിച്ചെതില്‍ ഷന്തോശം..;)

annamma said...

മതിരമുള്ള കിക്സ്…!!!“
കലക്കി.
ഒരു പുതിയ ബ്ലോഗ് ചൊല്ലും കിട്ടി. "ശ്രീയും, തേങ്ങയും പോലെ"

Kichu $ Chinnu | കിച്ചു $ ചിന്നു said...

കലക്കി..
ഈ അറിവിന്‍ മുന്നില്‍ ഞാനും നമ്രതാ ശിരോദ്ക്കറാവുന്നു :D

ദിലീപ് വിശ്വനാഥ് said...

ഹഹഹ.. കലക്കി.. കുറച്ചു നാളുകള്‍ക്കു ശേഷം വന്ന പോസ്റ്റ് ആയതുകൊണ്ട് ഒരു ഗുമ്മുണ്ടായില്ല. എന്നാലും ചില പ്രയോഗങ്ങള്‍ ശരിക്കും ചിരിപ്പിച്ചു.

നവരുചിയന്‍ said...

അല്ലിക്ക് ആഭരണം എടുക്കാന്‍ എന്താ ഞാന്‍ കൂടെ പോയാല്‍....” അത് ഞെരിപ്പ്ആയിട്ടുണ്ട്‌ ...... ഒറ്റ കിസ്സ് വെച്ചു തരും ഞാന്‍

ഉപാസന || Upasana said...

പ്രേമലേഖനം ഞെട്ടിച്ച് കളഞ്ഞു പ്രയാസീ.
ഇത്ര ഹൃദയശൂന്യമായും ലെറ്റര്‍ എഴുതാമല്ലേ..?

പിന്നെ നാസറിന്റെ ഉമ്മയുറ്റെ ഡയലോഗാണ് എനിയ്ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്.

ഇനിയും നന്നായി എഴുതുക.
പ്രയാസിയ്ക്ക് ആശംസകള്‍.
:-)
ഉപാസന

Lajeev said...

ചിരിച്ചു...ചിരിപ്പിച്ചു... :)

Anonymous said...

Swalpam Late aayippoy Bhai,

:)

Kollam, siya paranjakaryangal onnu sradikkoo.

Sarija NS said...

ഹ ഹ തൊഴുതു !!!

ആഗ്നേയ said...

അയ്യെടാ....
ആരാ തെങ്ങിങ്കുഴീല് വീണേന്ന് ഞങ്ങള്‍ക്കൊക്കെ അറിയാം...
അപ്പോ പണ്ടൊക്കെ കിട്ടിയിട്ടുള്ള പ്രേമലേഖനങ്ങള്‍ ഒന്നും എഴുതിയത് തന്ന ചുള്ളന്മാര്‍ ആയിരിക്കൂല്ലാല്ലേ..(ഈ ഡയലോഗിന്റെ കൂടെ :))ഈ സ്മൈലി ഇടണോ :( ഈ സ്മൈലി ഇടണോ?)
എഴുതിക്കൊടുത്തിരുന്നത് സ്ഥിരമായി പ്രയാസി ആയോണ്ട് ആ ബന്ധം അടിച്ച്പിരിഞ്ചിരിക്കാനാണ് സാധ്യത...
ഓ.ടോ..ശ്രീയെ ഇതങ്ങനെ വെറുതെ വിടല്ലേഏഏഏഏ.....

PIN said...

നന്നായി ആസ്വദിച്ചു.
ആശംസകൾ... നന്ദി...

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഒരു ഓഫ്: പ്രയാസിയേ, ഞാന്‍ കറുപ്പിച്ചു :)
ഒന്ന് കേറി നോക്കണേ... ഇത്തിരി മാരകമായോന്നൊരു സംശയം ! :)

Kunjipenne - കുഞ്ഞിപെണ്ണ് said...

പ്രയാസീ..
കുഞ്ഞിപെണ്ണാണ്....
ഓണമായിട്ട് ഇങ്ങനെ തമാശയും പറഞ്ഞ് നടന്നാമതിയൊ.....പോയിരുന്ന് വല്ലോം രണ്ടക്ഷരം കുത്തികുറിക്ക് ട്ടോ..

Magician RC Bose said...

ഇന്ന് ഇരുട്ടി വെളുത്താലോണം പിന്ന ഒരു വറ്ഷം കഴിയണം പിന്നേം കാത്തിരിപ്പ്
അതുകൊണ്ട് അടിച്ചു പൊളിച്ചോളൂ..

മന്‍സുര്‍ said...

പ്രയാസി...

വയ്യ മോനേ...ഇനി ഒരടി നടക്കാന്‍ എന്നെ കൊണ്ട്‌ വയ്യ...

കാലിനും..കൈക്കുമൊക്കെ വേദന....തലക്ക്‌ അതിവേദന...
വല്ലതും മിണ്ടാനും..പറയാനും ആദ്യം നീ ആ കിക്‌സ്‌ താ..എന്നിട്ടാവാം ബാക്കി.......

സുഖമല്ലേടാ.....മുത്തേ.....

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

സഹയാത്രികന്‍ said...

ടേയ്... ടേയ്.. ഇതെന്തിരിടെ അപ്പി...
ലവനെ പിടിച്ച് ചെളിയിലേക്ക് എറിഞ്ഞിട്ട്... ലവന്റെ അമ്മേടെ മുന്നില്‍ ലവനെ കള്ളനാക്കീട്ട് ചിരിക്കണാ‍... നീയാള് കൊള്ളാലോടെ...!

മക്കളേ... യെന്തിരിടേ വിശേഷങ്ങള്...?

:)

Tince Alapura said...

kollaam kalakki

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതിപ്പഴാ എന്റെ കണ്ണീ പെട്ടെ :(


ആ കത്ത് ഭീകരമായിപ്പോയി. ന്നാലൂം മണിച്ചിത്രത്താഴ് നോട്ടം കിടു !!!

Lathika subhash said...

പ്രയാക്സീ.
ക്സോറീട്ടോ.
ഞാന്‍ വൈകി.
എങ്കിലും മിക്സായില്ലല്ലോ.
ബെക്സ്റ്റ് വിഷെക്സ്.

Shades said...

I have read this long back.. and liked it a lot...
just came again after reading ur comment at 'sree' 's blog.
:)

പെണ്‍കൊടി said...

ചിരിച്ചു ട്ടോ...
ബ്ളോഗര്‍ക്കിടയിലെ കുഞ്ഞു മത്സ്യത്തെ അന്വേഷിച്ചെത്തിയതാ.. എന്തായാലും അത് കാണാന്‍ പറ്റിയില്ല...

-പെണ്‍കൊടി...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പ്രയാസീ..ഞാന്‍ താങ്കളുടെ പോസ്റ്റുകള്‍ ഓരോന്നായി വായിച്ചു കൊണ്ടിരിക്കുന്നു..ഓരോ പോസ്റ്റ് വായിക്കുമ്പോഴും ഞാനും താങ്കളും തമ്മില്‍ എന്തോ ഒരു മുജ്ജന്മ ബന്ധമുള്ളതു പോലെ തോന്നുന്നു..കാരണം എന്റെ ജീവിതാനുഭവങ്ങളുമായി ഒരുപാട് സാമ്യമുള്ള കഥകളാണു താങ്കള്‍ മനോഹരമായി വിവരിച്ചിരിക്കുന്നത്...ആശംസകള്‍