Monday, August 4, 2008

നല്ല അടികിട്ടാത്തതിന്റെ സൂക്കേട്..!

ഫോണില്‍ അവളോട് കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞ ത്രില്ലിലായിരുന്നു അവനന്ന്. രാത്രിയില്‍ ടി.വി.യില്‍ “ഡര്‍” എന്ന ഷാരൂഖാന്റെ സിനിമയും കണ്ട് ഉറങ്ങാനായി റൂമിലേക്കു കയറിയപ്പോള്‍ അവനിലെ വികലാംഗനായ കാമുകനു ഒരതിബുദ്ധി തോന്നി, ഷാരൂഖ് നെഞ്ചില്‍ കത്തി കൊണ്ട് പേരെഴുതിയത് പോലെ ഒന്നു ചെയ്താലൊ..!? 100 ഡിഗ്രി സെന്റിഗ്രേഡില്‍ തിളക്കുന്ന തന്റെ പ്രണയത്തിന്റെ ചൂട് ശെരിക്കും അവള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാം..! ഷാരൂഖാന്‍ ഉപയോഗിച്ചതിന്റെ അത്രേം വലിപ്പമില്ലെങ്കിലും അടുക്കളയില്‍ നിന്നും ഒരു കത്തി സംഘടിപ്പിച്ചു കണ്ണാടിയുടെ മുന്നിലിരുന്നു. വലതു കൈയ്യില്‍ പിടിച്ച കത്തിയുമായി നെഞ്ചിനു നേരെ ചെല്ലുമ്പോള്‍ ഇടതു കൈ വന്നു പിടിച്ചു മാറ്റും, ഹൊ..! ഈ ഷാരൂഖാന്റെയൊക്കെ ഒരു ധൈര്യം, ആരാധന അവനു കൂടി കൂടി വന്നു. തരിശുഭൂമിയായ ഷാരൂഖാനെപ്പോലെയാണൊ കറുകപ്പുല്ലു വിളഞ്ഞു നില്‍ക്കുന്ന അവന്റെ നെഞ്ചകം, കത്തികേറാനുള്ള ഗ്യാപ്പില്ല, അതു കൊണ്ട് മാത്രം വലിയൊരു മൊട്ടു സൂചിയെടുത്തു..! അല്ലാതെ പേടിച്ചിട്ടല്ല..! മുടിഞ്ഞവള്‍ എന്തൊരു നീളമാ പേരിനു, എങ്ങനെയൊക്കെയൊ കോറിവരച്ചു, തീരുന്നവരെ അവനവളെ പിരാകി..! കണ്ണാടിയില്‍ ചോരപൊടിഞ്ഞ നെഞ്ച് കണ്ട് അവന്റെ കണ്ണു നിറഞ്ഞു. അവന്റെ ആത്മാര്‍ത്ഥതയില്‍ അവന്‍ അഭിമാനിച്ചു. നീറ്റല്‍ സഹിക്കാതെ പാവമവന്‍ നേരം വെളുപ്പിച്ചു.

അവളുമായി അവരുടെ വള്ളിക്കുടിലിലേക്കു യാത്ര ചെയ്യുമ്പോള്‍ , സ്ഥിരമായി ചെയ്യാറുള്ള പോലെ അവളവന്റെ നെഞ്ചിലെയും കൈയ്യിലെയും രോമങ്ങളില്‍ പിടിച്ചു വലിച്ചു..!(നൊ കമന്റ്സ്, പാവം അവര്‍ പിള്ളേരല്ലെ..!).

നെഞ്ചില്‍ തൊട്ടപ്പോള്‍ അവനലറി. “അയ്യോ…. !!!“

അതു കേട്ടവള്‍ കൂടെക്കാറി..!

അകമെ ചിരിച്ചും പുറമെ കരഞ്ഞും അവനാ സത്യം അവളോടു പറഞ്ഞു. പഴങ്കഞ്ഞിയും കാന്താരി മുളകും അച്ചാറും മന്‍‌ചട്ടിയില്‍ മിക്സ് ചെയ്യുമ്പോളുണ്ടാകുന്ന വെള്ളം അവന്റെ വായില്‍ നിറഞ്ഞു, പ്രതിഫലമായി കിട്ടാന്‍ പോകുന്ന നേത്രാവതി എക്സ്പ്രസ്സ് പൊലുള്ള നീളന്‍ ചുമ്പനം അവന്റെ ഉള്ളിലൂടെ ചൂളം വിളിച്ചു പാഞ്ഞു.

“അയ്യേ..!!! എന്താ നീയീ ചെയ്തിരിക്കുന്നത്..!? സ്കൂള്‍ കുട്ടികള്‍ ചെയ്യുന്ന പോലെ, ഇതൊക്കെ വെറും ബാഹ്യമായ പ്രകടനങ്ങളല്ലെ..!? നീയെന്നെ എന്തു മാത്രം സ്നേഹിക്കുന്നെന്നു എനിക്കറിയാം, പ്ലീസ് മേലില്‍ ഇങ്ങനെ മേലു മുറിക്കുന്ന പണിയൊന്നും ചെയ്യരുത്..!“

കണ്ണിച്ചോരയില്ലാത്ത ശൂര്‍പ്പണക..!അവളുടെ പ്രതികരണത്തില്‍ വായില്‍ നിറച്ചുവെച്ച വെള്ളത്തിലവന്‍ മുങ്ങി..! നേത്രാവതി അവന്റെ നെഞ്ചില്ലൂടെ കയറി..! ആകെമൊത്തം ടോട്ടല്‍ പാവം അവന്‍ ഐസായി, ഐസുകട്ടയായി.


ഒരു കൊല്ലത്തിനു ശേഷം…


തിരുവനന്തപുരം ആര്‍ട്ട് ഗ്യാലറിയുടെ മുന്നിലായി കുടപോലെ പടര്‍ന്നു നില്‍ക്കുന്ന ഒരു മരമുണ്ട്. കാലാന്തരങ്ങാളായി കാമുകഹ്ര്യദയങ്ങള്‍ക്കു മനസ്സിനും ശരീരത്തിനും ഒരു പോലെ തണലേകുന്ന ആ വയസ്സന്‍ മരത്തിന്റെ ചുവട്ടില്‍ അവര്‍ ഇരുന്നു. അത്യാവശ്യമായി ബാംഗ്ലൂരില്‍ പോയതുകാരണം ഒരാഴ്ച പിച്ചാനും മാന്താനും കിട്ടാത്തതിന്റെ പരിഭവം നാലു പേജുള്ള കത്തായി അവളവനു കൊടുത്തു. തുറന്നു വായിച്ചു തുടങ്ങിയ അവന് അവസാനപേജ് കണ്ടപ്പോള്‍ എന്തൊ പന്തി കേട് തോന്നി..! ഒരു കമ്മ്യൂണിസ്റ്റ് ചുവ..! രക്തം കൊണ്ട് കുറേ കലാപരിപാ‍ടികള്‍..! ഉള്ളില്‍ സന്തോഷവും അമ്പരപ്പുമൊക്കെ തോന്നിയെങ്കിലും പുറത്തു കാട്ടാതെ അവന്‍ ചോദിച്ചു,

“അമ്മയെ അടുക്കളയില്‍ സഹായിക്കാറുണ്ടല്ലെ..!? പ്രതി പച്ചക്കറിയൊ, അതൊ മീനൊ..!? നോക്കട്ടെ വലിയ മുറിവാണൊ.!?“

“വേണ്ട..!“ വല്ലാത്ത ദേഷ്യത്തിലവള്‍ അവനെ നോക്കി.

അവന്‍ അതു മൈന്‍ഡാതെ കത്തു വായനയില്‍ മുഴുകി, ഇടക്കവളെ നോക്കിയ അവന്‍ ബയങ്കരമായി ഞെട്ടി..!

ബ്ലേഡു കൊണ്ടു മുറിച്ച അവളുടെ കൈയ്യില്‍ നിന്നും രക്തമൊഴുകുന്നു..! (ലൈവ് ഷോ..)

പെട്ടെന്നവന്‍ കൈലേസെടുത്ത് അവളുടെ മുറിവു കെട്ടി, (റിയാലിറ്റി ഷോ..)

ദേഷ്യവും സങ്കടവും കൂട്ടത്തിലാരെങ്കിലും കണ്ടാല്‍ കിട്ടാവുന്ന ഇടിയുമോര്‍ത്തപ്പോള്‍ അവനാകെ വിറച്ചു,

“നിനക്കെന്താ ഭ്രാന്തുണ്ടോ..!?” തികച്ചും ന്യായമായ അവന്റെ ചോദ്യത്തിനു
“അതെ..!“ നിര്‍വികാരയായി അവളുടെ മറുപടി, (കൊണ്ടെ പോകൂ..).

“ഞാന്‍ കളിയായി പറഞ്ഞതല്ല, എന്താ നീയിങ്ങനെ..!?” അവന്റെ സ്വരം ഇടറിയിരുന്നു.

“പ്ലീസ്… നിനക്കെന്റെ അവസ്ഥ അറിയില്ല, കളിയായിപ്പോലും എന്റെ ആത്മാര്‍ത്ഥതയെ സംശയിക്കരുത്.“ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി,

ഇവളെന്റെ കഴുത്തേല്‍ ചുറ്റിയല്ലോന്നോര്‍ത്ത് പാവം അവന്റേം കണ്ണുകള്‍ നിറഞ്ഞു.


വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു…


ഷാരൂഖാനിന്നും ഹീറൊ ആയി തന്നെ തുടരുന്നു, പ്രകടനങ്ങളില്‍ അവളാണൊ ഞാനാണൊ മുന്നിട്ടു നിന്നതെന്ന അവന്റെ സംശയം മാത്രം ഇപ്പോഴും തീര്‍ന്നിട്ടില്ല.

അല്ലാ ആക്ച്വലി ഇവിടെ ആര്‍ക്കാ പ്രശ്നം..!?

പിള്ളാരെ വടക്കാക്കണ ഷാരൂഖാനൊ...!?

ഷാരൂഖാനെക്കണ്ട് മൊട്ടുസൂചിയെടുത്ത അവനൊ...!?

അവനെ കൊലക്കു കൊടുക്കാന്‍ ബ്ലെയിഡെടുത്ത അവള്‍ക്കൊ..!?

അതൊ ഇതു വായിച്ച നിങ്ങള്‍ക്കൊ..!?..;)

44 comments:

പ്രയാസി said...

ആക്ച്വലി ആര്‍ക്കാ സൂക്കേട്..;)

ദിലീപ് വിശ്വനാഥ് said...

ഇതു അത് തന്നെ, നല്ല അടി കിട്ടാത്തതിന്റെ സൂകേട്‌.

Ziya said...

സൂക്കേട് നിന്റെ വല്യമ്മാവന്റെ പെങ്ങടെ മകന് #%^$%#@##$%#

ഷാഫി said...

കെ.ആര്‍ ടോണിയുടെ ഒരു കവിത ഓര്‍മ്മ വരുന്നു.
ആത്മാര്‍ത്ഥത തെളിയിക്കാന്‍ വേണ്ടി കാമുകന്‍ പറയുന്നു:
പട്ടാളത്തില്‍ ചേരാം
അല്ലെങ്കില്‍ വിഷക്കായ തിന്നു മരിക്കാം.

മരിക്കാന്‍ പറഞ്ഞു അവള്‍
ഞാന്‍ പട്ടാളത്തിലും ചേര്‍ന്നില്ല.

(വരി ഇങ്ങനെയൊക്കെയാണെന്ന്‌ ഒരുറപ്പുമില്ല. ഏതായാലും ആശയം ഏതാണ്ടിതാണെന്ന്‌ തോന്നുന്നു.)
നന്നായിട്ടുണ്ട്‌ പ്രയാസി, ഗുഡ്ഡ്‌.

ഉഗാണ്ട രണ്ടാമന്‍ said...

അടി...അടി...

നിലാവ്‌ said...

എടെയ്‌ നിനക്കൊന്നും വെറെ പണിയില്ലേടേയ്‌...ച്വാരകൾ ചിന്തട്ട്‌... പ്രേമങ്ങൾ തളിർക്കട്ട്‌...

പ്രയാസി said...

വാലൂ..അപ്പ പുടികിട്ടിയല്ലെ..:)

സിയാ.. സന്തോഷമായി..:)
ബ്ലോഗു തുടങ്ങീട്ടു ആദ്യമായാ ഒരുത്തനെക്കൊണ്ട് ഇങ്ങനെ പറയിക്കാന്‍ പറ്റിയത്..എല്ലാം പുടികിട്ടി പക്ഷെ അവസാനത്തെ വേലിക്കെട്ടു ഭാഷ യേതു ഡിക്ഷണറി നോക്കണം

ഷാഫീ..നീയെവിടാടാ..!???

ഉഗാണ്ടെ അതിന്റെ കുറവു തന്നെ..

കിടങ്ങൂരാനേ..വ്വാ അങ്ങനെ തന്നെ ആയിക്കോട്ട്.. ഒരു പാട് ചിന്തീട്ട് തളിര്‍ക്കുമ്പം കളയാകാതിരുന്നാ ഫാക്യം..!

ഗിരീഷ്‌ എ എസ്‌ said...

പ്രയാസി...
തകര്‍ത്തുകളഞ്ഞു...
തമാശയായി കുറിച്ചിട്ടതെങ്കിലും
അല്‍പം സീരിയസായി കണ്ടുപോയി...

ആശംസകള്‍

Malayali Peringode said...

അല്ലാ,
സത്യത്തില്‍ ശരിക്കും ആര്ക്കാ സൂക്കേട്?!

smitha adharsh said...

ഊം..ഈ സൂക്കേട് ഇപ്പൊ,നമ്മുടെ മിക്ക കൌമാരക്കാര്‍ക്കും ഉണ്ട്..നല്ല ചുട്ട പെട കിട്ടാത്തതിന്റെ സൂക്കേട് തന്നെ..അല്ലാതെന്താ..?
പോസ്റ്റ് നന്നായി.

siva // ശിവ said...

അറിയില്ല ഇതിനുത്തരം

കാര്‍വര്‍ണം said...

sookkedu avanu thanne, Kalamithra kazhinjittum ithokke orthu vaykkunnu. Museum parisarathengan ethippoyal aval puranam paranju koode ullavare boradippikkunna avanallathe vere aarkka machoo sookkedu

ethu
;-)

ആഗ്നേയ said...

നിനക്കു തന്നെ...

റോഷ്|RosH said...

കഥയുടെ ആന്റി ക്ലൈമാക്സ് എവിടെ??

ധ്വനി | Dhwani said...

ആക്ച്വലി ഇവിടെന്താ പ്രശ്നം?

OAB/ഒഎബി said...

രമണനാകാനും മാനസമൈനേ പാടനും ആറ്ക്കും സമയമില്ലെന്നെ...

ശ്രീ said...

വല്ല കാര്യവുമുണ്ടോ?

തല്ലു കൊണ്ടു വളരണം ന്ന് പറയണത് ഇതാണ്...


അല്ലാ, നെഞ്ചില്‍ ഇപ്പഴും ആ പാട് ഉണ്ടോ?
;)

പ്രയാസി said...

ദ്രൌപദിച്ചേച്ചിക്കെങ്കിലും കാര്യം പുടികിട്ടിയല്ലാ..
സന്തോഷം..:)

റസാക്കെ ഇനിയും മനസ്സിലായില്ലേ..

സ്മിതാ ഞാനതു തന്നെയാ ഉദ്ധ്യേശിച്ചത്..അഭിപ്രായത്തിനു നന്ദി..:)

ശിവാ..എത്ര വയസ്സായീ..;)

കാറേ..മ്യൂസിയവും കത്തിവെക്കലും പാരാഫൈറ്റുമൊക്കെ ആര്‍ക്കാ ഇഷ്ടമല്ലാത്തത്, എന്നെ ഉന്നം വെക്കാണ്ട് പൊതുവായി ചിന്തിക്കൂ.. ബി പോസിറ്റീവ് (ഞാന്‍ ഒ നെഗറ്റീവാ..;))

ആഗ്നേയാ.. എന്തേലും വിരോധമുന്റെങ്കില്‍ മെയില്‍ ഐഡി കൈയ്യിലുണ്ടല്ലൊ,ഇത്ര പരസ്യമായി..ഞാന്‍ കരയും..;(

പാനൂരാന്‍ മാ‍ഷെ..:) ഇപ്പം അങ്ങനെ സുഖിക്കണ്ടാ..എല്ലാ ആളോളും ഒരുപോലായിപ്പോയല്ലാ എന്റെ പടച്ചോനെ..

ധ്വനിക്കൊച്ചെ..പേടിക്കേണ്ടാ.. ഇന്നലെ ഗുളിക കഴിച്ചില്ലാ..;)

ഒ എ ബി മാഷെ..
“രമണനാകാനും മാനസമൈനേ പാടനും ആറ്ക്കും സമയമില്ലെന്നെ...“
കൈകോര്‍ത്ത ചങ്കിന്റെ പടം അതു കൊണ്ടാണാ ഫോട്ടത്തിനു പകരം..;)

എടാ ശ്രീ... നിനക്കു ഞാന്‍ കാണിച്ചു തരാമെടാ.....

Rare Rose said...

പ്രയാസീ ജീ..,...കൊള്ളാട്ടോ രക്തരൂഷിതമായ ഈ പ്രണയം...ചിരിയും ചിന്തയും....:)

Typist | എഴുത്തുകാരി said...

ഇപ്പഴത്തെ പിള്ളേരിങ്ങനെയൊക്കെ ചെയ്യുംന്നു തോന്നുന്നില്ല. എന്തായാലും പകരത്തിനു പകരം ആയില്ലേ, ഇനി മതി.

Sarija NS said...

അതൊക്കെ പ്രകടനം ആണെങ്കിലും... എന്തൊ ഒരിത്. അല്ലെ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അടി മാത്രമല്ല നല്ലപെടയും കിട്ടും

Sharu (Ansha Muneer) said...

ആര്‍ക്കാ സൂക്കേടെന്ന് മനസ്സിലായി :)

പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ അവിടെ ഡിഗ്രിയ്ക്ക് പഠിച്ചിരുന്ന ഒരു ചേട്ടനെ ഓര്‍ത്തുപോയി ഇതു വായിച്ചപ്പോള്‍. കള്ളടിച്ചിരുന്ന് പ്രേമം തലയ്ക്ക് പിടിച്ചപ്പോള്‍ ചേട്ടന് കാമുകിയുടെ പേര് കയ്യില്‍ പച്ചകുത്താന്‍ മോഹം തോന്നിപോലും. പാതിരാത്രി പച്ചകുത്താന്‍ കഴിയാതെ സ്വന്തം കയ്യില്‍ കാമുകിയുടെ അത്ര ചെറുതല്ലാത്ത പേര് കത്തിച്ച സിഗരറ്റുകൊണ്ടെഴുതി. പൊള്ളിയ മുറിവ് പഴുത്ത് നാശമായി കാമുകിയുടെ പേര് അവള്‍ക്കെന്നല്ല; അതിട്ട അവളുടെ അച്ഛനു പോലും വായിക്കാന്‍ കഴിയാത്ത കോലത്തില്‍ ആയി.
ഈ അടുത്ത കാലത്ത് മുന്നേ പറഞ്ഞ കാമുകിയെ ടൌണില്‍ വെച്ച് കണ്ടു. കയ്യിലൊരു കുഞ്ഞുമുണ്ട്. കൂടെ പരിചയമില്ലാത്ത ഒരു ചേട്ടനും. ആ കാമുകന്‍ ചേട്ടന്‍ എവിടെയുണ്ടാകും ???? :)

Sherlock said...

അതിപ്പോ പ്രത്യേകം ചോദിക്കേണ്ട ആവശ്യമുണ്ടോ :):)


“അവന്റെ സംശയം മാത്രം ഇപ്പോഴും തീര്‍ന്നിട്ടില്ല“ ഇതുവരെ മതിയായിരുന്നു. ശേഷമുള്ള വരികള്‍ കഥയുടെ സീരിയസ്‌നെസ് കളഞ്ഞു

Kichu $ Chinnu | കിച്ചു $ ചിന്നു said...

സൂക്കേട് അടി കിട്ടാത്തതിന്റെ തന്നെ :)

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

ഉപാസന || Upasana said...

മൊട്ടുസൂചി..!
നാണക്കേടാണ് പ്രയാ‍ാ‍ാ.
ഒരു മലപ്പുറം കത്തി കൊണ്ടെങ്കിലും വരയണമായിരുന്നു. വേദനയെടുക്കുന്നുണ്ടെങ്കില്‍ ഇത്തിതി കഞ്ചാവ് അടിയ്ക്കുക.
നെന്റെ ബോധം പോയാ കൂട്ടരോട് പറയാ വരയാന്‍.
ഇങ്ങിനെയാ തമ്പി പച്ച കുത്തിയത്.

പ്രേമം പൊളിഞ്ഞപ്പോ പേര് മായ്ച്ച് കളയാന്‍ ആള്‍ക്ക് പിന്നേമ്ം വരയേണ്ടി വന്നു എന്നതാണ് ഇതിലെ ദുഃഖാത്യം.
ആ അത് പോട്ടെ.

ഇതിനെയായിരിയ്ക്കും “എന്റെ നെഞ്ചിന്റെ തൊലിയില്‍ നീയാ‍ാ‍ാണ് ഫാത്തിമാ‍ാ‍ാ” ന്ന് പറേണത്. ല്ലെടേയ്..?

പിന്നെ പ്രയാസീ ഇവിടെ ആര്‍ക്കാ പ്രശ്നമെന്ന് അറിയാന്‍ കവടി നിരത്തേണ്ടി വരും.
പക്ഷേ കൈമള് ബിസിയാണ്. ഒരു രക്ഷേമില്ല.
സോ ലീവിറ്റ്.

ആശംസകള്‍
:-)
ഉപാസന

ഉപാസന || Upasana said...

മൊട്ടുസൂചി..!
നാണക്കേടാണ് പ്രയാ‍ാ‍ാ.
ഒരു മലപ്പുറം കത്തി കൊണ്ടെങ്കിലും വരയണമായിരുന്നു. വേദനയെടുക്കുന്നുണ്ടെങ്കില്‍ ഇത്തിതി കഞ്ചാവ് അടിയ്ക്കുക.
നെന്റെ ബോധം പോയാ കൂട്ടരോട് പറയാ വരയാന്‍.
ഇങ്ങിനെയാ തമ്പി പച്ച കുത്തിയത്.

പ്രേമം പൊളിഞ്ഞപ്പോ പേര് മായ്ച്ച് കളയാന്‍ ആള്‍ക്ക് പിന്നേമ്ം വരയേണ്ടി വന്നു എന്നതാണ് ഇതിലെ ദുഃഖാത്യം.
ആ അത് പോട്ടെ.

ഇതിനെയായിരിയ്ക്കും “എന്റെ നെഞ്ചിന്റെ തൊലിയില്‍ നീയാ‍ാ‍ാണ് ഫാത്തിമാ‍ാ‍ാ” ന്ന് പറേണത്. ല്ലെടേയ്..?

പിന്നെ പ്രയാസീ ഇവിടെ ആര്‍ക്കാ പ്രശ്നമെന്ന് അറിയാന്‍ കവടി നിരത്തേണ്ടി വരും.
പക്ഷേ കൈമള് ബിസിയാണ്. ഒരു രക്ഷേമില്ല.
സോ ലീവിറ്റ്.

ആശംസകള്‍
:-)
ഉപാസന

Lathika subhash said...

ഒരു പ്രശ്നവുമില്ലെന്നേ...
ആശംസകള്‍.........

Kunjipenne - കുഞ്ഞിപെണ്ണ് said...

പ്രയാസി,
ഇപ്പൊ ചിരിച്ച്‌ കൊണ്ടെഴുതാം ഏതായാലും ആ സമയത്തെ ഒരു വിങ്ങലും തിരിഞ്ഞും മറിഞ്ഞുമുള്ള ആ ഒരു കിടപ്പും ഒക്കെ ആലോചിച്ചാ പെറ്റ തള്ള പൊറുക്കുമൊ?

ഇനി കൊറെ കഴിയമ്പം ഈ നിമിഷത്തെ കുറിച്ചും ഇങ്ങനെ ചിരച്ചോണ്ട്‌ എഴുതാന്‍ കഴിയുമൊ?
നന്നായിരിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ കുഞ്ഞിപെണ്ണ്

Lathika subhash said...

ആര്‍ക്കും ഒരു പ്രശ്നവുമില്ലല്ലോ!
ആശംസകള്‍.............

Lathika subhash said...

ആര്‍ക്കും ഒരു സൂക്കേടും ഇല്ല. അല്ലേ!
ആശംസകള്‍...................

ബഷീർ said...

പ്രേമമെന്നലെന്താണ്
അത്‌ പരമസുന്ദരം പ്രാന്താണ്
കോളേജ്‌ വളപ്പിലെ കോമാളിപ്പിള്ളേരുടെ
കൊസ്‌റാ കൊള്ളി കളിയാണ്

എന്ന് മഹാകവി വി.എം. കുട്ടി പണ്ട്‌ പാടിയത്‌ ഓര്‍മ്മ വരുന്നു..

ശരിയ്ക്കും വേദനിച്ചോ പ്രയാസി.
ഇപ്പോ പ്രയാസമൊക്കെ മാറീല്ലേ..

ഒരു സ്നേഹിതന്‍ said...

പോസ്റ്റ് നന്നായി.

ആക്ച്വലി സൂക്കേട് ഇതു എഴുതിയ ആൾക്കാണെന്നാണെന്റെ അഭിപ്രായം..

ഞാൻ ഓടി...

ഒരു സ്നേഹിതന്‍ said...

പോസ്റ്റ് നന്നായി.

ആക്ച്വലി ഇതെഴുതിയ ആൾക്ക് തന്നെയാ സൂക്കേട്..

അല്ല പിന്നെ... ഞാൻ ഓടട്ടെ....

രസികന്‍ said...

ഹ ഹ സംശയമില്ല ഇതു വായിച്ച ഞങ്ങൾക്കുതന്നെ( ചുമ്മാ പറഞ്ഞതാ കെട്ടോ )

നന്നായിരുന്നു . രസിച്ചു, ചിന്തിച്ചു

ആശംസകൾ

Unknown said...

:) നന്നായിട്ടുണ്ട്....

Unknown said...

:)

nandakumar said...

അവന്റെ സംശയം മാത്രം ഇപ്പോഴും തീര്‍ന്നിട്ടില്ല....

അവിടെ നിര്‍ത്താമായിരുന്നു. അവസാനത്തെ അഞ്ച് വരി കൊണ്ട് മൊത്തം നശിപ്പിച്ചു. പ്രയാസിക്കാണ് അടികിട്ടാത്തതിന്റെ സൂക്കേട്. നല്ല കഥയെ, അവതരണത്തെ ഇങ്ങിനെ അവസാനം കൊണ്ട് നശിപ്പിച്ചതിന്.

d said...

ഹഹ. (സൂക്കേടാര്‍ക്കാന്ന് അറിയാം. പക്ഷെ, പറയില്ല :)

സുല്‍ |Sul said...

“പഴങ്കഞ്ഞിയും കാന്താരി മുളകും അച്ചാറും മന്‍‌ചട്ടിയില്‍ മിക്സ് ചെയ്യുമ്പോളുണ്ടാകുന്ന“ വൌ...
മാര്‍വലെസ്
-സുല്‍

Lajeev said...

എനിക്കും ഏതാണ്ടൊക്കെ മനസ്സിലായി... ;)


നന്നയിട്ടുണ്ട്‌.... :)

നിരക്ഷരൻ said...

“മുടിഞ്ഞവള്‍ എന്തൊരു നീളമാ പേരിനു“ ..ചിരിപൊട്ടിപ്പോയി.

സൂക്കേട് ഞാന്‍ പറയണോ ആര്‍ക്കാണെന്ന്... ?
:)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം നന്നായിട്ടുണ്ട്..