പ്രോത്സാഹിപ്പിച്ച, സ്നേഹിച്ച, എല്ലാര്‍ക്കും ഹൃദയത്തില്‍ നിന്നും സ്നേഹത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദി..! കുറച്ചു കാലമെ ആയുള്ളു പക്ഷെ പലരോടും വര്‍ഷങ്ങളുടെ ആത്മബന്ധം .. മുകളിലെ പടം പോലെയാ എന്റെ അവസ്ഥ..! എന്തായാലും നാട്ടില്‍ ചെന്നാലും ഇതു തുടരാമെന്നെ ആശ്വാസമുണ്ട്..
വീണ്ടും കാണുന്നത് വരെ എല്ലാര്‍ക്കും വണക്കം.. ശത്രുക്കളാരുമുണ്ടായിട്ടില്ല.. അഥവാ ശത്രുത തോന്നീട്ടുണ്ടെങ്കില്‍ അതു വേറുതെയല്ല.. മന:പ്പൂര്‍വ്വമാ..;). സമയം തീരെ ഇല്ലാ.. എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി..:)
Monday, February 18, 2008
എല്ലാര്‍ക്കും നന്ദി..!
Subscribe to:
Post Comments (Atom)
62 comments:
അഞ്ചു വര്‍ഷം കഴിഞ്ഞുള്ള പോക്കാ.. ഒരു പാടുകാര്യങ്ങള്‍ ബാക്കിയുണ്ട്.. കാണുന്നത് വരേക്കും ബൈ..:)
:)....എന്തു പറയാന്‍!!!!!
ഹ ഹ. കലക്കി, പ്രയാസീ... ആ പ്രയാസം ശരിയ്ക്കും മനസ്സിലാകുന്നു.
എന്നാലും സാരല്യ. കുറേക്കാലമായില്ലേ നാട്ടില്‍ പോയിട്ട്. സന്തോഷമായി പോയ് വരൂ...
സ്നേഹപൂര്‍വ്വം നേരുന്നു യാത്രാ മംഗളങ്ങള്‍!
:)
ഹിഹീീ...
നാട്ടിപ്പോടാന്ന് പറഞ്ഞത് കേട്ടില്ലെ ഹിഹി...
വര്‍ഷങ്ങള്‍ പ്രവാസജിവിതത്തില്‍ വെറും നിമിഷങ്ങളുടെ വിലയാ മച്ചൂ.. എന്നാ പിന്നെ മംഗളം നേരുന്നു ഞാന്‍...
ശുഭയാത്ര.
പ്രയാസി മാഷേ ..അഞ്ചു വര്‍ഷം കഴിഞ്ഞുള്ള
പോക്കല്ലെ? നാട്ടിലെത്തിയാപ്പിന്നെ തിരിച്ചു വരാനും ഇതുപോലാരേലും പിടിച്ചു വലിക്കെണ്ടിവരും....
:)
യാത്രാ മംഗളങ്ങള്‍ നേരുന്നു....നാട്ടില്‍ച്ചെന്ന് അടിച്ചങ്ങട് പൊളിക്വാ...............
Happy Journey prayasi..:)
യാത്രാ മംഗളങ്ങള്‍ നേരുന്നു
നീയിനിയും പോയില്ലേ... ഒന്ന് പോടാ... :)
ആഗ്രഹങ്ങളെല്ലാം സഫലീകരിച്ച് തിരിച്ച് വരൂ... യാത്രമംഗളങ്ങള്‍ നേരുന്നു
ചാത്തനേറ്: വാ വാ പെട്ടന്ന് വാ. കിടിലം വിടപറയല്‍ പോസ്റ്റ് ;)
:)
പ്രയാസീ,
പ്രവാസത്തില്‍ വീണുകിട്ടുന്ന ഈ തുണ്ട് ഇടവേളകളെ ആവോളം ആസ്വദിക്കാനാവട്ടെ...
തിരിക്കും മുമ്പൊരു പ്രായാസിനിയെയും കണ്ടു പിടിക്കൂ.
-സുല്‍
നാട്ടീപ്പോണെന്ന് പറഞ്ഞിട്ട് ഇത് രണ്ടാമത്തെ പോസ്റ്റാണല്ലോ പ്രയാസീ. ഇനി ഒരു രണ്ടെണ്ണം കൂടെ ഇട്ടിട്ടേ പോകാവൂ കേട്ടോ :)
ഓ.ടോ. ഈ നാട്ടീപ്പോകുന്നതും പോസ്റ്റും തമ്മിലെന്താ ബന്ധം ? ഞാന്‍ ഓടി. :)
Exit ആണൊ .. അല്ലെന്നു കരുതുന്നു.. ശുഭയാത്ര..
ഞാന്‍ മുന്നെ പറഞ്ഞത് പറയാന്‍ മറക്കല്ലേ.............
യാത്രാ മംഗളങ്ങള്‍....
വരൂ... ഇവിടെ സ്വാഗതം പറയാന്‍ എല്ലാരുമുണ്ട്...
പിന്നെ, നമ്മുടെ വല അങ്ങനെ കെഡക്കുകല്ലേ?
അപ്പൊ, മൈലഞ്ചി മൊഞ്ചില്‍ കുറച്ചുകാലം... അതുകഴിഞ്ഞ് തുടരാമെന്നേ... പൂര്‍വ്വാധികം ശക്തിയോടെ...
പോയി അനായാസി ആയി തിരിച്ചു വരട്ടെ.ആശംസകള്‍
തറവാടി,വല്യമ്മായി
ങേ! യിവനിനിയും..!?
‘റൂബ് അല്‍ ഖാലി‘ കാലിയാക്കിയില്ലേ?
അയ്യോ.. പാവം ബോസ്സ്..!
ആ കാലില്‍ പിടിച്ച് വലിക്കുന്നതിന്റെ ശക്തികണ്ടാലറിയാം പ്രയാസി ഓഫീസ് വര്‍ക്കില്‍ (വര്‍ക്കത്തില്ലാത്ത വര്‍ക്കില്‍) കാണിക്കുന്ന ശുഷ്‌കമായ ശുഷ്‌കാന്തിയില്‍ അങ്ങേര്‍ക്കുള്ള പ്രയാസം എത്രയാണെന്ന്.
ബോസിന് വല്ല മറവിയുടെ അസുഖവുമുണ്ടോഡേയ്? അല്ല, സാധാരണ ഇതേരീതിയില്‍ നാട്ടിലേക്ക് കയറ്റിവിടുമ്പോള്‍ നിന്നെ കാറിന്റെ ഡിക്കിയില്‍ തന്നെ ഇട്ട് പൂട്ടാറാണല്ലോ പതിവ്. ഇത്തവണ ഡിക്കി തുറന്ന് വച്ചിട്ട് വേറേ ഡോറിലൂടെ കയറ്റുന്നത് കണ്ടപ്പോള്‍ തോന്നിയ ഡൌട്ടാണ്.
പിന്നെ പ്രയാസീ, നാട്ടീന്ന് ഇത്തവണ വല്ല ‘പ്രയാസിനി‘യെയും കണ്ടുപിടിച്ച് നിക്കാഹ് ഫെവിക്കോളിട്ട് ഫിക്സ് ചെയ്താല്‍ എന്നെ ഒന്ന് അറിയിക്കണേ.. പ്ലീസ്..! പിന്നെ, ഫോണ്‍ നമ്പറും തരണം. നിന്റെയല്ല.. (നിന്റെയാര്‍ക്ക് വേണം..).. പ്രയാസിനിയുടെ. എനിക്ക് വിളിച്ച് ഒന്ന് “അനുശോചനം” അറിയിക്കാനാ...!!
ഡാ, പോയ് വാടാ ചെക്കാ... വി വില്‍ മിസ്സ് യു ഡിയര്‍.. (ഓ പിന്നേയ്..)
കേരളത്തില്‍ പോയി വേഗം തിരിച്ചുവരണേ.. പ്ലീസ്...
(ഒന്നുംകൊണ്ടല്ല, കേരളത്തെ ഇപ്പോ വിദേശികളൊക്കെ ‘ഗോഡ്‌സ് ഓണ്‍ കണ്ട്രി‘ എന്നു തന്നെയാ വിളിക്കുന്നത്. ഇനി നീ കുറേക്കാലം അവിടെ തങ്ങിയാല്‍ അത് മാറ്റി അവര്‍ ‘ഗുഡ്ഡ്സ് ഓണ്‍ കണ്ട്രി’ എന്നോ, “വെറും കണ്ട്രി കണ്ട്രി” എന്നോ മറ്റോ വിളിച്ചേക്കും മച്ചൂ..! ഉപകാരം ചെയ്തില്ലേലും....നീ...പ്ലീസ്...)
കൂടുതലൊന്നും പറയുന്നില്ല... ഒന്നുമാത്രം പറയാം: “ഐ ലവ് യൂ പ്രയാസീ”
:-)
(കുറച്ച് പാരവച്ചതല്ലേ, അല്പം സോപ്പിട്ട് പതപ്പിക്കാം! ലക്സും, സിന്തോളും, ലൈഫ്‌ബോയും ഒന്നും ഇവന്റെ മേല്‍ ശരിക്കും പതയാത്തത് കൊണ്ട് പ്രയാസിയുടെ ബാത്ത്-സോപ്പായ 501 ബാര്‍സോപ്പ് തന്നെ യൂസിക്കളയാം...)
ന്നാ ഏട്ടന്‍ പോട്രാാ.....
ഓട്രാാാാാാ........
:-)
പ്രയാസീ,
നാട്ടീപ്പോക്ക് ആശംസകള്‍ !
ഇന്ത്യന്‍ വിസ എടുത്തിട്ടില്ലേ ? :)
ബൂലോകത്ത് നിന്നു നീ പോകുന്നതൊന്നു കാണണം. നാട്ടില്‍ പോകലല്ലെ, അതു പോവും പിന്നേം പോവും.
ശുഭയാത്ര നേരുന്നു.
പോയി പോളിച്ചിട്ടു കിടിലന്‍ കുട്ടാപ്പു ആയിടു തിരിച്ചു വാ .... യാത്ര മംഗളങ്ങള്‍
എല്ലാ വിധ ആശംസകളും നേരുന്നു..
അഞ്ചു വര്‍ഷം .. വളരെ നീണ്ട കാലയളവ് തന്നെ.... നാട്ടില്‍ ചെന്നാല്‍ കാണുന്ന വഴികളും കണ്ടുമുട്ടുന്ന മനുഷ്യരും ചെറുതായി എന്ന തോന്നലുണ്ടാവുമ്പോള്‍ പുറത്ത് പറയല്ലേ... രണ്ട് ദിവസങ്ങള്‍ക്കകം ശരിയാവും..
ശുഭയാത്ര നേരുന്നു മാഷേ...
ഇങ്ങു ബാ മാഷേ :)
poyi varu makane,
ninakku nanmakal nerunnu njaan
നാട്ടീ പോയി അഞ്ചാറ് മീറ്റ് നടത്തി തിരിച്ച് വാ...
(അതോ അവ്‌ടന്നും ഇത് മാതിരി വലിച്ച് കേറ്റിയാലേ പോരൂ എന്നുണ്ടാവോ ആവോ?)
അയ്യോ അപ്പൊ പോയീല്ലേ ഇതുവരെ.
പടം കലക്കി. വള്ളി നിക്കര്‍ ഇട്ടത് നന്നായി, നാട്ടില്‍ ഫയങ്കര ചൂടാന്നാ കേട്ടേ..
നാട്ടില്‍ പോയി നല്ല അടിപൊളി പടങ്ങളെടുത്തു ബ്ലോഗണം ട്ടാ.
നല്ലൊരു അവധിക്കാലം നേര്‍ന്നു കൊണ്ടു
സ്നേഹത്തോടെ
ഗോപന്‍
അപ്പോ പോകുന്നു അല്ലേ..പോയി നല്ല ഒരു അവധിക്കാലം ആസ്വദിച്ച് വാ ട്ടാ...എല്ലാവിധ ആശംസകളും
യാത്ര ചോദിക്കാന്‍ ഉപയോഗിച്ച ചിത്രം കൊള്ളാം നല്ല നര്‍മബോധം ഉണ്ട് കുറേകാലം കഴിഞ്ഞുപോകുന്നതല്ലേ ഇതിലും നല്ല ചിത്രം ഇതിനു ചേരത്തില്ല.
ഒരു പാടു നല്ല കഥകളും കവിതകളും ശേഖരിക്കാനുള്ള യാത്ര കൂടിയാവട്ടെ എന്നു ആശംസിക്കുന്നു.
വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരും എന്ന പ്രതീക്ഷയോടെ യാത്രാ മംഗളം നേരുന്നു.
പോയ് വരൂ........
ഓള്‍ ദ ബെസ്റ്റ്
ശുഭയാത്ര മാഷേ
എല്ലാ നന്മകളും ആശംസിക്കുന്നു.
നിഷ്പ്രയാസം തിരിച്ചു പോരണം! ശുഭയാത്ര!
:)
5 കൊല്ലം! നാടാകെ മാറി ട്ടോ. ഇന്റര്‍നെറ്റും, കമ്പ്യൂട്ടറും ഇന്ന് ടി.വ്വി പോലെയാണ് എല്ലാ വീട്ടിലും. ഡയല്‍ അപ് കണക്ഷന്‍ ആര്‍ക്കും ഇല്ലാ... ബ്രോഡ്ബാന്‍ഡ് മാത്രം. ലിമിറ്റഡ് അല്ലാ... അണ്‍ലിമിറ്റഡ് യൂസേജ്ജ്.
നാടില്‍ പോയാലും ഭൂലോകത്ത് നിന്നും പോകൂലാ...
ആശംസകള്‍.
ഡാ...
പ്രയാസീ...
ഇങ്ങട് വാ... പ്രയാസങ്ങളില്ലാത്ത ലോകത്തേക്ക് സുസ്വാഗതം!
റ്റാ റ്റാ.. വീണ്ടും സന്ധിക്കും വരൈ വണക്കം കൂറി വിടൈ പെരുകിറത്..
അവിടെ കൂറ പെരുകുന്നു എന്നല്ലേ പറഞ്ഞത് ? ഗുഡ് ബൈ റോച്ചസ് ഉപയോഗിച്ചു നോക്കൂ
പോയ് വരൂ കുട്ടാ.... പോയ് വരൂ....
പ്രേയസിയെ കണ്ടു പിടിക്കാനുള്ള പോക്കാണെങ്കില്‍ ആശംസകള്‍! പിന്നെ, വിമാനമിറങ്ങിയ ഒടനെക്കാണണം അടുത്ത പോസ്റ്റ്/കമന്റ്...
ഹോ... സമാധാനമായി...!!! (ദീര്‍ഘനിശ്വാസം)
;-)
ഢാ ദുഷ്ടാ... ആ ചെല്ലക്കിളികളെ ഒക്കെ വിശ്വസ്ഥമായ ഏതെങ്കിലും കൈകളില്‍ ഏല്പിച്ചിട്ടേ പോകാവൂട്ടോ.. ഇല്ലെങ്കില്‍ പ്രാക്ക് കിട്ടും....
അപ്പോ അടിച്ചു പൊളിച്ച് പോയിവാ... :)
മീണ്ടും സന്തിക്കും വരെ വണക്കം..!
അപ്പൊ പോവായി അല്ലേ? തിരിച്ചു വരുമ്പോള്‍ ഒരു ചെല്ലക്കിളി കൂടെക്കാണുമോ?
ചെല്ലക്കിളിയേം കൊണ്ട് വേഗം തിരിച്ചു വാ പ്രയാസിയണ്ണാ.എന്നിട്ടു വേണം പാരവെയ്ക്കാന്‍.
ഞാനും വരട്ടയോ നിന്റെ കൂടെ...?
സന്തോഷകരമായൊരു നാട്ടുവാസം ആശംസിക്കുന്നു.
പോയ്‌വരുമ്പോള്‍ നിറയെ പോസ്റ്റുകള്‍ ഇടാനുള്ള വിഷയങ്ങളുമായി വരണം.
ഇന്ന് മറുമൊഴിയില്‍ വന്നപ്പോള്‍ ആദ്യം തന്നെ ശ്രദ്ദയില്‍ പെട്ടത് “മാനേജര്‍ കാണാതെ എങ്ങനെ ബ്ലോഗാം” എന്നതാ..
അതിപ്പോ നമുക്കെല്ലാം നന്നായി അറിയണ വിഷയായോണ്ട് അത് പിന്നെ വായിയ്ക്കാംന്ന് കരുതി.
ഇപ്പോ, ഈ പോസ്റ്റ് കണ്ടപ്പോള്‍, ഒരു സംശയം..
അത് പ്രയാസിയുടെ കഥയായിരുന്നോ എന്നു്..
അല്ല, പടം കണ്ടപ്പോ തോന്നിയതാ..
പിന്നെ, ഇതിന് ഒരു വിടപറയലിന്റെ സ്വരമുണ്ടല്ലോ.., അതൊന്നും വേണ്ട.., വേഗം പോയി തിരിച്ച് വരൂ..
നമുക്കിനിയും പലതും ചെയ്യാനില്ലേ..?
എന്തിനീ പ്രയാസം എല്ലാം നല്ലതിനല്ലേ ആനന്ദത്തില്‍ ജീവിക്കുക മട്ടെല്ലാം മറന്നേക്കുക കൊസ്രാക്കൊള്ളിയെ ഓര്‍മ്മിക്കുക പിന്നെ ഞാനിങ്ങനെ പറഞ്ഞൂന്ന് ആരോടൂം പറയരുത് എനിക്ക് നാണമാ സത്യം
ഹ..ഹ...
അതു കലക്കി...
:)
ശുഭയാത്ര...
മാഷേ,
പറയാന്‍ മറന്നു. ശുഭയാത്ര....
:D :-)
കമന്റ്സ് ഇല്ലെങ്കില്‍ വിഷമം ആണ്.എത്ര നാള്‍ ബാപയുടെ പോക്കറ്റില്‍ കയ്യിട്ടു ബ്ലോഗും,
ഞാന്‍ ഒരു പാവം വിദ്യര്തിയല്ലേ, ഇന്നും അത്താഴം കഴിക്കുമ്പോള്‍ ബാപ എന്നെ വളരെ ദയനീയമായി നോക്കി ,എനിക്ക് പറയണം എന്നുണ്ടായിരുന്നു,ഞാന്‍ ഒരു വിദ്യാര്‍ഥി അല്ലെ എന്ന് പക്ഷെ എനിക്ക് അതൊരു അംഗീകരിക്കപ്പെടാത്ത കഥാ പാത്രമാണ്,
താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.
മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html
ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Monitor de LCD, I hope you enjoy. The address is http://monitor-de-lcd.blogspot.com. A hug.
ആ പ്രയാസം മനസ്സിലാകുന്നു...
യാത്രാ മംഗളങ്ങള്‍........ :)
ithu kollamallo, ippOzhum natil ano?
:)
velichappedan samayamayille mashe
തിരിച്ചെത്തിയല്ലോ. ഇനി വീണ്ടും ബൂലോകത്ത് join ചെയ്തു കൂടേ ഭായ്?
;)
Best Wishes...!!!
ദയവായി സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗിലൂടൊന്ന് കയറണേ,
അഭിപ്രായം അറിയിക്കണേ
http://kayamkulamsuperfast.blogspot.com/
ശുഭയാത്ര
Post a Comment