Tuesday, October 16, 2007

നാശം നിങ്ങളെന്തിനാ ഇതഴിച്ചത്..!?

കുറെ നാളായുള്ള ആഗ്രഹമാണു കോട്ടും ടൈയും കെട്ടി ഒരു ഫോട്ടൊ എടുക്കണമെന്നുള്ളത്. അതിനുള്ള ശരീരപുഷ്ടി ഇല്ലാത്തതു കൊണ്ടു പലപ്പോഴായി മാറ്റിവെച്ചു. സൌദിയില്‍ പോയാല്‍ ആഗ്രഹം ബാക്കിയാകും, പറഞ്ഞു കേട്ടതു വെച്ചു അവിടെ ബ്ലാക്ക് & വൈറ്റാ..(കറുത്ത പര്‍ദയും വെളുത്ത തോപ്പും) കോട്ടു കാണാന്‍ സാധ്യത വളരെ കുറവു, ഒരാഗ്രഹവും ബാക്കിയാകാന്‍ പാടില്ല, നേരെ ഈസ്റ്റുഫോര്‍ട്ടിലേക്കു വിട്ടു. മുന്‍പ് ഒരു ദിവസം ജോലിക്കു പോയ ഡിജിറ്റല്‍ സ്റ്റുഡിയൊ കണ്ടപ്പോള്‍ സുഹൃത്തു പറഞ്ഞു, എടാ നല്ല കലക്കന്‍ ഫോട്ടൊയാ ഇവിടെ, നമുക്കു ഇവിടെ കയറാം. പോടാ.. പോടാ.. ഇവിടെ ഡിജിറ്റലാ ശെരിയാവില്ല (എന്നിട്ടു വേണം ആ പെങ്കൊച്ചിന്റെ മുമ്പീ ചെന്നു പെടാന്‍..). ഡിജിറ്റല്‍ വളരെ മോശമായ എന്തൊ സംഭവമാണെന്നു കരുതി അവന്‍ പിന്നെ മിണ്ടിയില്ല. ആറ്റുകാല്‍ ഷോപ്പിംഗ് കോം‌പ്ലക്സിലെത്തിയപ്പോള്‍ ഉള്ളിലൊരു എന്തൊരാല്‍റ്റി, അവിടെയാണു ആര്‍ച്ചിസ് ഐസ്ക്രീം പാര്‍ലര്‍ ആദ്യമായി ലവളുമായി ഒന്നിച്ചിരുന്നു ഐസ്ക്രീം കഴിച്ച ആ ബഞ്ചില്‍ ഒന്നൂടെ ഇരിക്കാനൊരു മോഹം, അവളില്ലെങ്കിലും പകരം ഫ്രണ്ടിനെ വെച്ചു അഡ്ജസ്റ്റു ചെയ്തു! ഐസ്ക്രീം വാങ്ങി അവന്റെ കണ്ണില്‍ നോക്കിയിരുന്നു, ഇനി എന്നാണിവിടെ!? ബഞ്ചിനോടും ആര്‍ച്ചിസിനോടും വിട പറഞ്ഞു പുറത്തിറങ്ങി.

അതിനടുത്തുണ്ടായിരുന്ന ഒരു സ്റ്റുഡിയൊയില്‍ കയറി. സോഡാകുപ്പി ഗ്ലാസ്സും വെളിച്ചെണ്ണയില്‍ മുക്കിയെടുത്ത തലയും ഗൌരവം ഫിറ്റു ചെയ്ത മുഖവുമായി ഒരു പരിഷ്കാരി ചേട്ടന്‍, കഴുത്തില്‍ കുറെ ഫിലിം റോള്‍(ഒക്കെ എക്സ്പെയര്‍ ആയിരിക്കും) ഒരു കൈയ്യില്‍ ക്യാമറ മറ്റെ കൈയ് കൊണ്ടു പ്രിന്ററിലെ C.M.Y.K യില്‍ കറക്കി കുത്തുന്നു, ആകെ മൊത്തം ഒരു ബിസി സെറ്റപ്പ്. ചേട്ടാ ഫോട്ടൊയെടുക്കണം, ഞങ്ങളെയൊന്നു നോക്കുകപോലും ചെയ്യാതെ ഉടന്‍ മറുപടി പി.പി യൊ ഫുള്ളൊ!? കെ.പിയെ നന്നായറിയാം (നല്ലവരാ..) ഫുള്ളു എന്നും കേള്‍ക്കുന്നതാ, എന്താടെ ഈ പി.പി.!? എടാ പാസ്പോര്‍ട്ടു സൈസല്ലെ എടുക്കേണ്ടതു, ഇവനിത്രയും അറിവാ..!? ഞാന്‍ കൂട്ടുകാരനെ അത്ഭുതത്തോടെ നോക്കി. അതെ ചേട്ടാ പി.പി തന്നെ, കോട്ടുണ്ടൊ ചേട്ടാ!? ഉണ്ടോന്നൊ!? അതെന്തു ചോദ്യമാടെ എന്ന ഭാവത്തില്‍ ഒരു നോട്ടം, എല്ലാം അകത്തുണ്ട് ചെന്നു റെഡിയാകൂ.. ഇപ്പൊ റെഡിയാക്കിത്തരാം ഞാനും അവനും കൂടി അകത്തേക്കോടി.

എന്തൊരു ഇരുട്ടാടെ ഇവിടെ ഇവിടുന്നെടുത്താല്‍ പടം തെളിയുമൊ!? പൈസ വെള്ളത്തിലായതു തന്നെ, അവന്റെ മാന്യമായ സംശയം എനിക്കും തോന്നാതിരുന്നില്ല. അവിടെയുണ്ടായിരുന്ന വലിയ ഫ്ലാഷ്‌ലൈറ്റില്‍ ഒന്നിന്റെ മണ്ട്ക്കു കുറച്ചു നേരം അവന്‍ പണിതു. ക്ടിഷ്യൂം..ഒരു മിന്നല്‍.. കോറസ്സായി ആ.. എന്നരൊച്ചയും.. കിട്ടേണ്ടതു കിട്ടിയപ്പോള്‍ അവനവിടെയുണ്ടായിരുന്ന കസേരയില്‍ മര്യാദക്കു ചെന്നിരുന്നു. ഞാനതു കണ്ടതായി ഭാവിച്ചില്ല സങ്കടം വന്നാലൊ!? മുടി ചീകാനായി ചീര്‍പ്പെടുത്തു, മുന്‍പു വന്ന ആരെയും ഒഴിവാക്കാതെ പല സൈസിലുള്ള ഒരു കളക്ഷന്‍ തന്നെ ഡൌന്‍ ലോഡു ചെയ്തു വെച്ചിട്ടുണ്ട്! ഇതിനെക്കാള്‍ നല്ലതു കൈ തന്നെ, പൌഡര്‍ ഉപയോഗിക്കാത്തതു കൊണ്ടു കുറച്ചു പൌഡറെടുത്തു തറയില്‍ തട്ടി, കുനിഞ്ഞിരിക്കുന്ന അവനോടു ചോദിച്ചു എടാ കോട്ടെവിടെ? ഹാംഗറില്‍ തൂങ്ങിയാടുന്ന കോട്ടു ചൂണ്ടി അവന്‍ വീണ്ടും കുനിഞ്ഞിരുന്നു, ഇവനെന്തു പറ്റി! ഷോക്കിനെക്കുറിച്ചു ചോദിക്കാത്തതു കൊണ്ടുള്ള പിണക്കമായിരിക്കും.

കോട്ടു കണ്ടപ്പോള്‍ സമാധാനമായി ചേട്ടന്‍ പുളുവടിച്ചതല്ല, പക്ഷെ ഇതെന്തു കോട്ടാണു!? സിനിമയിലും ടി.വിയിലുമൊന്നും ഇമ്മാതിരി മോഡല്‍ കണ്ടിട്ടില്ല! കൂടെ പടിച്ച സന്തോഷിന്റെ അപ്പാപ്പനെ പാക്ക് ചെയ്തപ്പം കോട്ടു നേരിട്ടു കണ്ടതാ അതും ഇതു പോലല്ല, ഇനി ഏതു മോഡലായാലും ഫോട്ടൊയും കൊണ്ടെ പുറത്തിറങ്ങൂ..കോട്ടിനകത്തു കേറി കണ്ണാടിയില്‍ നോക്കിയ ഞാന്‍ നാണം കൊണ്ടു വിരല്‍ കടിച്ചു പോയി. വീട്ടില്‍ മീന്‍ കൊണ്ടു വരുന്ന സാറാ ചേച്ചിയുടെ ചട്ടപോലുണ്ട്! ചേച്ചി മീന്‍‌കൊട്ട തലയില്‍ വെക്കുമ്പോള്‍ മിഡിലാ ഒബ്ലാംഗേറ്റ മൊത്തം ഔട്ടാ..! അതു പോലെ പാസ്പോര്‍ട്ടു കമ്പോസിങിന്റെ പരിധിക്കു പുറത്തു ഐറ്റംസ് നടിമാരുടെ തുണിമാതിരി മൊത്തം കീറികിടക്കുന്നു, വയറിന്റെ ഭാഗത്തായി വലിയൊരു ഹോള്‍..! ഇതേതൊ മിസ്സൈലു കൊണ്ടു മരിച്ച സായിപ്പിന്റേതാ..ഇതിന്റെ പേരും കോട്ടെന്നാണൊ!?

എടാ ആ ടൈ ഇങ്ങെടുത്തെ.. അവന്‍ സമാധിയായിരിക്കുന്ന കസേരയുടെ മുകളില്‍ തൂങ്ങിയാടുന്ന ഒരെ ഒരു ടൈ ചൂണ്ടി ഞാന്‍ പറഞ്ഞു, ഒരു അനക്കവുമില്ല..! എടാ.. ഞാന്‍ വീണ്ടും വിളിച്ചു, ഒരൊറ്റ വലി ടൈയ്യുടെ കെട്ടഴിഞ്ഞു അവന്റെ കയ്യില്‍, ഇതിനു ഇത്രയും നീളമുണ്ടോന്നും ചോദിച്ചു അവനതെന്റെ കൈയ്യില്‍ തന്നു. നാശം നീയെന്തിനാ ഇതഴിച്ചതു? നിനക്കിതു കെട്ടാന്‍ അറിയാമൊ? പിന്നെ ടൈ കെട്ടല്‍ എന്റെ പാര്‍ട്ട് ടൈം പണിയായിരുന്നില്ലെ.. നീയതു കഴുത്തിലോട്ടു ചുറ്റിക്കെ, അവനെന്നെ സഹായിക്കാന്‍ കൂടി. ഞങ്ങളാല്‍ കഴിയുന്ന രീതിയില്‍ അതിന്റെ മേല്‍ പണിതു, നോ രക്ഷ..! മുന്‍പു ഒരു പ്രാവശ്യമെങ്കിലും കെട്ടിയിരുന്നെങ്കില്‍ ആ രീതി ഫോളൊ ചെയ്യാമായിരുന്നു, അകലെയുള്ള സ്കൂളില്‍ പഠിച്ച ഞാന്‍ കണ്ടിട്ടില്ലാത്ത പ്രിയപെങ്ങള്‍ ലോറി തട്ടി മരിച്ചതു കാരണം ബാക്കിയുള്ള സന്താനങ്ങള്‍‍ക്കൊക്കെ അടുത്തുള്ള പള്ളിസ്കൂളില്‍ പഠിക്കാനായിരുന്നു ഭാഗ്യം സിദ്ധിച്ചത് (ഞാന്‍ സെന്റിയായി). ഷര്‍ട്ടിന്റെ കോളര്‍ ബട്ടന്‍ ഇട്ടിട്ടു നമുക്കു വീണ്ടും ട്രൈ ചെയ്യാം..! എന്റെ കഴുത്തിനു പിടിച്ചുള്ള ഈ കലാപരിപാടിയില്‍ അവന്‍ വല്ലാത്ത ആത്മസംതൃപ്തി അനുഭവിക്കുണ്ടായിരുന്നു.(ദുഷ്ടന്‍)

സര്‍വ്വശക്തിയുമെടുത്ത് കോളറിലെ ബട്ടന്‍സ് അവനിട്ടപ്പോഴേക്കും എന്റെ കണ്ണു പുറത്തേക്കു തള്ളി..എന്റെ ഭാഗ്യത്തിനു അപ്പോഴേക്കും സ്റ്റുഡിയൊ ചേട്ടന്‍ ക്യാമറയുമായി വന്നു. തോല്‍‌വികളേറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു കൊണ്ടു ടൈ ചേട്ടന്റെ കയ്യില്‍ കോടുത്തു. ഞങ്ങള്‍ കെട്ടിയ കെട്ടു കൈ കൊണ്ടഴിക്കാന്‍ ഒരു ശ്രമം നടത്തി പരാജയപ്പെട്ടപ്പോള്‍ കടിച്ചഴിക്കാന്‍ തുടങ്ങി. നിങ്ങളെന്തിനാ ഇതഴിച്ചതു..? എന്നെ വിളിച്ചാല്‍ പോരായിരുന്നൊ..? ചേട്ടന്‍ സീരിയസ്സായി. നോക്കെടാ.. അകത്തു കയറി റെഡിയാകാന്‍ പറഞ്ഞിട്ടു പറയണ കണ്ടില്ലെ ഞാന്‍ ഇടക്കണ്ണിട്ടു അവനെ നോക്കി, അവന്‍ ഇടക്കണ്ണിട്ടു ഫ്ലാഷിനെ നോക്കി. ചേട്ടന്‍ ടൈ സ്വന്തമായി കഴുത്തില്‍ ചുറ്റി കുറച്ചു നേരം ആഡ് മള്‍ട്ടിപ്പിള്‍ സബ്സ്ട്രാക്റ്റ് ഇങ്ങനെ പല രീതികള്‍ പരീക്ഷിച്ചു, അപ്പോഴുള്ള ആ പരാക്രമം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. സംഭവം ചേട്ടനും അറിയില്ല.. ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. നാശം ശരിയാകുന്നില്ലല്ലൊ.. ഞാന്‍ ദാ വരുന്നു.. ചേട്ടന്‍ പുറത്തേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ പുതിയൊരു ടൈയുമായി വന്നു. ഷര്‍ട്ടിന്റെ കോളര്‍ വെല്‍ഡ് ചെയ്തു വെച്ചിരിക്കുന്ന എന്റെ കഴുത്തില്‍ ടൈ ഫിക്സു ചെയ്തു. സാമാന്യം തുറിച്ച കണ്ണുകളുമായി ഞാന്‍ ഫോട്ടോക്കു പോസ് ചെയ്തു. രണ്ടു പ്രാവശ്യം ക്ലിക്കി. ചേട്ടാ ഒരു ഫുള്‍ ഫോട്ടൊ ഫ്രീയില്ലെ? (ആ രൂപത്തിലുള്ള ഒരു ഫുള്‍ ഫോട്ടൊ ഞാന്‍ വല്ലാതെ കൊതിച്ചു പോയിരുന്നു) പാസ്പോര്‍ട്ടിന്റേതു വലുതാക്കിതരാം. കോട്ടിനെക്കുറിച്ചു പുറം ലോകം അറിയുമെന്ന പേടിയായിരിക്കും. എപ്പോള്‍ കിട്ടും? പതിനഞ്ചു മിനുട്ട് കഴിഞ്ഞു വരൂ..

പുറത്തിറങ്ങി കുറച്ചു വായിനോക്കി. മനസ്സമാധാനം കിട്ടാത്തതുകൊണ്ടു പറഞ്ഞതിലും നേരത്തെ സ്റ്റുഡിയോയില്‍ ചെന്നു. ഇപ്പോള്‍ തരാം ചേട്ടന്‍ ഡീസന്റ് ആയി. കൂ.. ഡെവലപ് മെഷീന്‍ കൂവി..നെഗറ്റീവു പുറത്തേക്കു ചാടി. നെഗറ്റീവു നോക്കിയ ചേട്ടന്‍ നേരെ സ്റ്റുഡിയോക്കകത്തേക്കു പോയി. തിരിച്ചു വന്നു ചമ്മിയ ചിരിയോടെ മൊഴിഞ്ഞു സോറി ഒരു ഫ്ലാഷു വര്‍ക്കായില്ല ഒന്നു കൂടി എടുക്കാം. സമയമില്ലാത്ത നേരത്തു ഞാനെന്റെ സതീര്‍ത്ഥ്യനെ നോക്കി. അവന്‍ ഒന്നുമറിയാത്ത രീതിയില്‍ സുപര്‍ണ്ണയുടെ(നമ്മുടെ വൈശാലി) ഫോട്ടോയും നോക്കിയിരിക്കുന്നു. തമ്മില്‍ ലപ്പാണെന്നു തോന്നും അമ്മാതിരി കോന്‍സ്ട്രണ്ന്റേഷന്‍. വീണ്ടും ടൈ കെട്ടുന്ന കാര്യമോര്‍ത്തപ്പോള്‍.., വേണ്ട ചേട്ടാ ഇതു പ്രിന്റെടുത്തു തന്നാ മതി പെട്ടെന്നു പോണം ഞാന്‍ തിടുക്കം കൂട്ടി. കണ്ണു തുറിച്ചു ഡ്രോപ്ഷാഡോയും ഇന്നര്‍ഷാഡോയും 100% അപ്ലൈ ചെയ്തിരിക്കുന്ന ആ ഫോട്ടൊക്കു ചേട്ടന്‍ മുഴുവന്‍ കാശും വാങ്ങിയില്ല.

ആ വിലപ്പെട്ട ഫോട്ടൊ കളയാതെ ഇന്നും ഞാന്‍ സൂക്ഷിക്കുന്നു. ഒരു ടൈ കെട്ടലിന്റെ ഓര്‍മ്മക്കായി. പിന്നീടു ജീവിതമാകുന്ന നാടകവേദിയില്‍ നാലു വര്‍ഷത്തോളം ഒരു സ്റ്റുഡിയോയില്‍ ഡിജിറ്റല്‍ ഫോട്ടൊഗ്രാഫറായി അഭിനയിച്ചപ്പോള്‍ എത്രയോ പേര്‍ക്കു ടൈ കെട്ടിക്കൊടുത്തിരിക്കുന്നു. ജുബ്ബയുടെ മുകളില്‍ ടൈ കെട്ടിനിന്ന ബംഗ്ലാദേശിയും തോപ്പിനു മുകളില്‍ ടൈ കെട്ടിയ യെമനിയും ടൈ അഴിഞ്ഞു പോയതു കൊണ്ടു എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന പാക്കിസ്ഥാനിയും ഒരു പാടു ചിരിപ്പിച്ചെങ്കിലും അതിലേറെ ചിന്തിപ്പിച്ചു..!.സായിപ്പിന്റെ സംസ്കാരം ഒരു പാടു വെറുക്കുന്നവര്‍ പോലും ദേശഭാഷാ വിത്യാസമില്ലാതെ അവന്റെ ഈ വേഷം വല്ലാതെ ഇഷ്ടപ്പെടുന്നു. ഒരു ഫോട്ടൊക്കു വേണ്ടിയാണെങ്കില്‍ പോലും..

46 comments:

പ്രയാസി said...

നാശം നിങ്ങളെന്തിനാ ഇതഴിച്ചത്..!?
ഒരു ടൈ കെട്ടലിന്റെ പാവനസ്മരണക്കു മുന്നില്‍..

Ziya said...

കഴിഞ്ഞ 2 പോസ്റ്റിലും കമന്റാന്‍ കഴിഞ്ഞില്ല. മ്മടേ അയലത്തുള്ള ഈ പ്രയാസിക്ക് പ്രയാസാണ്ടാവതിരിക്കാന്‍ ദാ ഒരു കണ്ണന്‍ തേങ്ങ ദാ ഒറ്റ ഒടക്കല്‍ ഒടക്കുന്നു...
ടിര്‍ ടിര്‍ ടിര്‍ ഠേ! (ഉരുട്ടി വിട്ടാ ഒടക്കണത്)

ഇനി വായിച്ചു നോക്കീട്ട് ഇനീം ഒടയ്‌ക്കണോ ഉടക്കണോ എന്നൊക്കെ തീരുമാനിക്കാം.. :)

ബിന്ദു.bindu said...

ഉടക്കാന്‍ തേങ്ങ തെരഞ്ഞപ്പോഴെക്കും ദാ സിയ ഉടച്ചു.
ഞാനതെടുത്ത് ചിരവട്ടെ. (ബ്ലോഗില്‍ ഉടയുന്ന തേങ്ങകള്‍ പെറുക്കിയെടുത്ത് ഉണക്കി ആട്ടി വെളിച്ചെണ്ണയാക്കുന്നതിനെക്കുറിച്ചും മൊത്തത്തില്‍ ഒരു ആലോചനയുണ്ടേ).
.
ഹിയാള് കത്തിക്കയറുവാണല്ലോ. ഗേള്‍ ഫ്രണ്ടിനു പകരം പാവം ഫ്രണ്ടിന്‌റെ കണ്ണില്‍ നോക്കിയിട്ട് അവിടെ കമലദളം കണ്ടോ?
.
അടുത്തതിനു കാത്തിരിക്കുന്നു

കൊച്ചുത്രേസ്യ said...

ഇതാ പറയുന്നത്‌ ഓരോരുത്തര്‍ക്കും ചേരുന്ന വേഷം കെട്ടണമെന്ന്‌. ..

ആ ഫോടോ ബ്ലോഗിലിടാമോ. ചുമ്മാ എന്തെങ്കിലും വിഷമം വരുമ്പോള്‍ നോക്കിയിരുന്ന്‌ ഒന്നു ചിരിക്കാനാ :-)

ഗിരീഷ്‌ എ എസ്‌ said...

പ്രയാസി
ഒരുപാടിഷ്ടമായി
അവസാനഭാഗത്തേക്ക്‌ വന്നപ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ സുഖമുണ്ടായിരുന്നു..
ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
സ്നേഹത്തോടെ...

ഹരിശ്രീ said...

സുഹൃത്തേ,

നന്നായിട്ടുണ്ട്..
ആശംസകള്‍...

Pramod.KM said...

നല്ല കുറിപ്പുകള്‍:)

ദിലീപ് വിശ്വനാഥ് said...

നന്നായിട്ടുണ്ട്. ആ ഫോട്ടോ ഒന്നു കണ്ടാല്‍ കൊള്ളാം.

ഉപാസന || Upasana said...

പ്രയാസീ,
ഖണ്ഡിക തിരിച്ചെഴുത് ദാസാ. എഴുത്തൊക്കെ ജോറാവണ്ട്...
:)
ഉപാസന

സഹയാത്രികന്‍ said...

പ്രയാസി.... നന്നായി മക്കളേ നന്നായി...!

:)

Sherlock said...

നന്നായി...മുന്‍പാ‍രാണ്ട് ചോദിച്ച പോലെ ആ ഫോട്ടൊ കൂടി ഇട്ടിരുന്നേല്‍ ...

മെലോഡിയസ് said...

പ്രയാസി നന്നായിട്ടുണ്ട് ട്ടാ..



ഓ.ടോ: നമ്മള് ഈ സാധനം ഇത് വരെ കെട്ടിയിട്ടില്ല. കെട്ടാനും ഉദ്ദേശമില്ല. ആല്ലാതെ തന്നെ കാര്യം നടക്കുവോന്ന് ഒന്ന് നോക്കട്ടെ. പിന്നെ അത് തന്നെ ഇട്ടോണ്ട് പണിക്ക് വന്നാ മതിന്ന് പറഞ്ഞാ ഞാന്‍ പെടും. ചേട്ടന്മാരുടെ ഹെല്പ് വേണ്ടി വരും :((

കുഞ്ഞന്‍ said...

പ്രയാസി,

നന്നായിട്ടുണ്ട്, ആ ഫോട്ടൊയൊന്നു കാണാന്‍ പറ്റിയെങ്കില്‍.... ചുമ്മാ ഒരു രസത്തിന്,, കണ്ടിരിക്കാമല്ലൊ..!

ഏ.ആര്‍. നജീം said...

ഹഹാ..നന്നായിരിക്കുന്നു..
ഭൂരിപക്ഷാഭിപ്രായം മാനിച്ച് പ്രയാസി ഉടന്‍ ആ പോട്ടം ബ്ലോഗില്‍ ഇടും എന്ന് വിശ്വസിക്കുണൂ

ശ്രീ said...

“അതു പോലെ പാസ്പോര്‍ട്ടു കമ്പോസിങിന്റെ പരിധിക്കു പുറത്തു ഐറ്റംസ് നടിമാരുടെ തുണിമാതിരി മൊത്തം കീറികിടക്കുന്നു, വയറിന്റെ ഭാഗത്തായി വലിയൊരു ഹോള്‍..! ഇതേതൊ മിസ്സൈലു കൊണ്ടു മരിച്ച സായിപ്പിന്റേതാ..ഇതിന്റെ പേരും കോട്ടെന്നാണൊ!?”

ഹ ഹ...കലക്കീലോ പ്രയാസീ...

ആ ഫോട്ടോ വൈകാതെ ബ്ലോഗില്‍‌ കാണാമെന്നു പ്രതീക്ഷിക്കുന്നു... ഹിഹി.

Rasheed Chalil said...

പ്രയാസിയുടെ പ്രായസകരമായ പോട്ടം പിടുത്തം കലക്കി...

Sethunath UN said...

പ്രയാസി,

ന‌ന്നായി എഴുത്ത്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കി. ആ ഫോട്ടോ കാണണമെന്ന് ആഗ്രഹമുണ്ട്. ഇടാന്‍ ഉദ്ദേശമില്ലാന്നാണേല്‍ ബൂലോഗ സുഹൃത്തുക്കളേ നമ്മടെ ബ്ലോഗ് ശ്രീ ശ്രീജിത്ത് ഇമ്മാതിരി ടൈകെട്ടി കണ്ണു തള്ളിയിരിക്കുന്ന പടം പണ്ടെവിടെയോ പുറത്ത് വീട്ടിരുന്നു. അതാരെങ്കിലും തപ്പി ലിങ്ക് ഇവിടിട്ടാല്‍ മാച്ചാവും.

കുട്ടിച്ചാത്തന്‍ said...

ടൈ കെട്ടി കണ്ണുതള്ളിയ മറ്റൊരു ബ്ലോഗ് രത്നം ഇവിടെ

പ്രയാസി said...

സിയാ ഗുരുക്കളെ..കണ്ണന്‍ തേങ്ങ ഉരുട്ടി വിട്ടതു കൊണ്ടു വലിയ പരിക്കില്ലാതെ ബിന്ദുവിനു കിട്ടി..തട്ടിന്‍പുറത്തുള്ള പഴയ സ്റ്റോക്കു മൊത്തം എടുത്തു പ്രയോഗിച്ചോളൂ..

ബിന്ദൂ.. ബ്ലോഗു പൂട്ടി ഇപ്പൊ ഇതാ പരിപാടി അല്ലെ!? തേങ്ങാ പെറുക്കല്‍..!
കമലദളമൊ ആ മത്തങ്ങാകണ്ണിലൊ.. ഹൊ, അപ്പോഴത്തെ അവന്റെ നാണം കാണണമായിരുന്നു..

ത്രേസ്യാ..ആ ഫോട്ടൊ പ്രിന്റെടുത്തു സൂക്ഷിക്കില്ലെന്നും ഏകലവ്യയായിരിക്കുമ്പോള്‍..
“സരാ തസ്‌വീര്‍ സെ തു.. നികല്‍കെ സാമ്‌നെ ആ
മേരാ ബ്ലോഗൂബാ..മേരാ ബ്ലോഗൂബാ..”
എന്നു പാടില്ലാന്നും ബ്ലോഗിലടിച്ചു സത്യം ചെയ്യണം! എങ്കില്‍ പോസ്റ്റാം..;)

ദ്രൌപതി..ഒരുപാടിഷ്ടമായതില്‍ ഒരുപാടു സന്തോഷം..:)

ഹരിശ്രീ..
പ്രമോദ്..
ഇത്തിരിവെട്ടം..
നിഷ്ക്കളങ്കന്‍..ഒരു പാടു നന്ദി..:)

വാത്മീകി..
ജിഹേഷ്..
കുഞ്ഞന്‍..
നജീം..
ശ്രീ..
ചാത്തന്‍..നിങ്ങള്‍ ഫോട്ടൊ കാണണമെന്നു പറയുന്നതിന്റെ ഗുട്ടന്‍സ് എനിക്കു പുടികിട്ടീട്ടാ..
വീട്ടില്‍ വാശിപിടിച്ചു കരയണ കുട്ടികളെ കരിമറു‍താന്നും പറഞ്ഞു പേടിപ്പിക്കാനല്ലെ..

ഉപാസനേ.. ഖണ്ഡിക തിരിച്ചു..
മോനെ വിജയാ എന്താടാ നമുക്കു ആദ്യം ഈ ബുദ്ധി തോന്നാത്തതു..!ഒരു ഒന്നൊന്നര ഡാങ്ക്സ് ഡാ..:)

സഹയാത്രി ഗുരോ..
ഹിമവല്‍‌സാനുക്കളില്‍ ഇപ്പോഴും
വാട്ടീസടിക്കാന്‍ ഐസ്ക്യൂബുണ്ടൊ സാമി...
ആപ്കാ ആശീര്‍വാദ് മേം ഹം ബഹുതു ഖുഷ് ഹൈ..ഹോ,ഹൂം..:)

മന്‍സുര്‍ said...

പ്രയാസി...

ഓര്‍ക്കാപുറത്തായി പോയല്ലോ....നിന്റെ പോസ്റ്റ്‌...
എന്നാണാവോ ഇനി ഒന്ന്‌ ആദ്യം കമന്‍റ്റിടാന്‍ അവസരം ലഭിക്കുക..
കണ്ടു വളരെ മനോഹരമായിരിക്കുന്നു...പിന്നെ ആ ഫോട്ടോ എല്ലാരും ചോദിക്കുന്നുണ്ടല്ലോ...നീ തന്ന കോപ്പി എന്റെ അടുക്കല്‍ ഉണ്ടു അതെടുത്ത്‌ ഇവിടെ കാച്ചട്ടേ...
പറയാനുള്ളത്‌ എല്ലാരും പറഞ സ്ത്ഥിക്ക്‌ ഞാന്‍ ഇനി എന്തു പറയാനാ...ജോലി തിരക്കിനിടയിലാ വായന....തുടരുക ഈ യഞം...ഒപ്പം ഒരു കൂട്ടായ്‌...കുളിരായ്‌...നിഴലായ്‌...എന്നും നിനക്കൊപ്പം....

നന്‍മകള്‍ നേരുന്നു

മയൂര said...

ആ ഫോട്ടൊ കൂടെ ഇടാമായിരുന്നു;)
നന്നായിരിക്കുന്നു എഴുത്ത്...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചിരിക്കുടുക്കയാണോ?
നന്നായിട്ടുണ്ട്‌.കോട്ടിട്ടതിന്റെ പവറു കൊണ്ടാണോ ഫോട്ടോ വെയ്കാത്തതു?

ഇതുപോലുള്ള രചനകള്‍ ഇനിയും എഴുതൂ.

പ്രയാസി said...

മെലോഡിയസെ..
നല്ല അസ്സലു ടൈ കെട്ടുകാരെ എനിക്കറിയാം..
ആരെം കിട്ടീല്ലേല്‍ എന്റെ ഫ്രണ്ടിനെ വിളിക്കാം..:)
(ധൈര്യമായിരിക്കൂ..)

ചാത്താ ഏതാ ഈ ബ്ലോഗുരത്നം..!?
ഇവനെത്രയോ ഭേദലു..!

മന്‍സൂ..
എന്നെ ഒരു കൊലാകാരന്‍ ആക്കരുത്..!
(എങ്ങാനും എടുത്തു പോസ്റ്റല്ലേടാ..മോനേ..)

മയൂരാ..
ഫോട്ടൊ ഒന്നുരണ്ടു പേര്‍ നേരത്തെ ചോദിച്ചു..
ഞാന്‍ തരില്യ..!
ഞാനൊരിക്കല്‍ പോസ്റ്റും.. എന്റെ ആപ്പീ ബെര്‍ത്ഡേന്റെ അന്നു..)

ഓ പ്രിയാ.. പ്രിയാ..
ഉള്ളീ തികട്ടിവരണ സങ്കടങ്ങള്‍ എഴുതുമ്പോള്‍ ചിരിക്കുടുക്കേന്നാ..
സങ്കടാല്‍റ്റി ഉണ്ടു കേട്ടാ..

പ്രയാസിയുടെ പൊട്ടത്തരം വായിച്ചു കമന്റടിച്ച എല്ലാ നല്ലവരായ ബ്ലോഗന്മാര്‍ക്കും ബ്ലോഗിണികള്‍‍ക്കും അതിനിടയിലുള്ളവര്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി..:)

ഷാഫി said...

നന്നായിട്ടുണ്ട്.
ഇനിയും സൂക്ഷിച്ചാല്‍ ഇനിയും നന്നാവുമെന്നു തോന്നുന്നു.

Sreejith said...

ക്ടിഷ്യൂം..ഒരു മിന്നല്‍.. കോറസ്സായി ആ.. എന്നരൊച്ചയും.. കിട്ടേണ്ടതു കിട്ടിയപ്പോള്‍ അവനവിടെയുണ്ടായിരുന്ന കസേരയില്‍ മര്യാദക്കു ചെന്നിരുന്നു. ചിരിപ്പിച്ചു

ഇവനെന്തു പറ്റി! ഷോക്കിനെക്കുറിച്ചു ചോദിക്കാത്തതു കൊണ്ടുള്ള പിണക്കമായിരിക്കും.
പിന്നേം ചിരിപ്പിച്ചു
ഇനി ഞാന്‍ ചിരിക്കത്തില്ല,


സാറാ ചേച്ചിയുടെ ചട്ടപോലുണ്ട്! ചേച്ചി മീന്‍‌കൊട്ട തലയില്‍ വെക്കുമ്പോള്‍ മിഡിലാ ഒബ്ലാംഗേറ്റ മൊത്തം ഔട്ടാ..! അതു പോലെ പാസ്പോര്‍ട്ടു കമ്പോസിങിന്റെ പരിധിക്കു പുറത്തു ഐറ്റംസ് നടിമാരുടെ തുണിമാതിരി മൊത്തം കീറികിടക്കുന്നു, വയറിന്റെ ഭാഗത്തായി വലിയൊരു ഹോള്‍..! ഇതേതൊ മിസ്സൈലു കൊണ്ടു മരിച്ച സായിപ്പിന്റേതാ..ഇതിന്റെ പേരും കോട്ടെന്നാണൊ!?

രക്ഷയില്ല

പിന്നെ അടുത്ത കഥ ശുഭം എന്നു പറഞ്ഞു തുടങ്ങാം.

Sreejith said...

തുമ്മിയാല്‍ തെറിക്കുന്ന മൂക്കും കൊണ്ടു ബ്ലോഗരുതെ..

എന്റെ കമന്റു താങ്കള്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ സോറി..
പക്ഷെ എന്റെ അടുത്ത തല്ലിപ്പൊളി താങ്കളുടെ ഉപദേശപ്രകാരം ശുഭം! എന്നു തന്നെ തുടങ്ങും..:)
സസ്നേഹം..പ്രയാസി..:)

എന്റെ പ്രയാസി താങ്കള്‍ എന്നെ തെറ്റിദ്ധരിച്ചെന്നുതോന്നുന്നു...താങ്കളുടെ തെറ്റിദ്ധാരണ വഴിയെ മാറിക്കോളുമെന്ന് പ്രതീക്ഷിക്കുന്നു

അലി said...

എന്തുവന്നാലും ഫോട്ടൊ പ്രസിദ്ധീകരിക്കരുത് ...
കമന്റിട്ടവര് പ്രയാസപ്പെടട്ടെ...നമ്മുടെ പേര് അന്വര്‍ത്ഥമാക്കണ്ടെ... പിന്നെ ഡിജിറ്റല്‍ അത്ര മോശം പരിപാടിയാണൊ
നന്നായിരുന്നു...
ആശംസകളോടെ..
അലി

അലി said...
This comment has been removed by the author.
വേണു venu said...

ഹാഹാ..ശരിക്കും ആസ്വദിച്ചു ചിരിച്ചു.:)

payyans said...

രസികത്തരം ഇബട്ടി ഉണ്ടല്ലേ..!
ആദ്യമായാ ഇവിടെ...
ഇഷ്ടപെട്ടു..
കഴിഞ്ഞവന്‍(പോസ്റ്റ്) ഇച്ചിരി കൂടി കൂടുതല്‍ ഇഷ്ടപെട്ടത്...
:)

പ്രയാസി said...

ഷാഫീ സൂക്ഷിക്കാം..:)
ഉപദേശി ഇന്നാ കെട്ടിപ്പിടിച്ചു ഒരുമ്മ..:)
അലിഭായീ..പടം പലരും കൊതിക്കണുണ്ടു ഞാന്‍ കൊടുക്കില്ലാ..;)
വേണൂ..നന്ദി..:)
പയ്യന്‍സെ എല്ലാ പോസ്റ്റും വായിച്ചാ..
നിന്നെ സമ്മതിച്ചു..ഹാപ്പിയായി..:)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഈ സായിപ്പിന്റെ ഓരോരോ കണ്ടുപിടുത്തങ്ങളേ. എന്തെല്ലാം പൊല്ലാപ്പാണപ്പാ ഈ ടൈയും കോട്ടും കൊണ്ടുണ്ടാകുന്നത്. ഈയിടെ ബഹറിനിലുള്ള ഒരു ഫോട്ടോ പിടുത്തക്കടയില്‍ ചെന്നപ്പോള്‍ അവിടെ മുമ്പുണ്ടായിരുന്ന കോട്ടും ടൈയും അപ്രത്യക്ഷമായിരിക്കുന്നു. അലക്കാന്‍ (ഇങ്ങനെയൊന്നുണ്ടോ ആവൊ?) കൊടുത്തതാണെന്നു കരുതി എന്നുവരുമെന്നു ചോദിച്ചപ്പോള്‍, അതു കളഞ്ഞുവെന്നു കടക്കാരന്‍. ഒടുവില്‍ ഫോട്ടോ വാ‍ങ്ങിക്കുവാന്‍ ചെന്നപ്പോള്‍ അതാ ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത ഒരു കോട്ടിനും ടൈക്കുമുള്ളില്‍ ഞാന്‍.ഫോട്ടോയെടുത്തു ഫോട്ടോ ഷോപ്പിലിട്ടു അലക്കിയെടുത്തതിന്റെ ഫലം.

പ്രയാസിയുടെ പോസ്റ്റു വായിച്ചപ്പോള്‍ ഇതു വെറുതെ ഓര്‍ത്തുവെന്നേയുള്ളു. ഏതായാലും പോസ്റ്റു കലക്കി.

വാണി said...

എല്ലാരും പറഞ്ഞപോലെ ആ ഫോട്ടോ കൂടി ഇടാരുന്നു..

നല്ല രസായിരിക്കുന്നു കുറിപ്പുകള്‍..

Faisal Mohammed said...

നാട്ടിലെ പഴയ സ്റ്റുഡിയോ ഓര്‍മ്മവന്നു,
കൊഡാക്ക് ട്വിന്‍ ലെന്‍സ് ക്യാമറയും ലൂസ് കണ്‍ക്ഷനുള്ള അമ്പ്രലാ ഫ്ലാഷും നിറം മങ്ങിയ രംഗപടവും പൊടി പിടിച്ച കോട്ടും ഡാര്‍ക്കു റൂമും, വൈശാലിമാരുടെ ഫോട്ടോകളും, എല്ലാം ഒറ്റയടിക്കോര്‍മവന്നു,
സുന്ദരന്‍, അഭിനന്ദനങ്ങള്‍.

ഭൂമിപുത്രി said...

പ്രയാസീയുടെ പേജ്സെറ്റിങ്ങ് നോക്കിപ്പഠിക്കാന്‍ നോക്കട്ടെ..

sajeesh kuruvath said...

പരിചയപ്പെട്ടതില്‍ സന്തോഷം

ഹരിയണ്ണന്‍@Hariyannan said...

മെഡിക്കല്‍ റെപ്പായി ജോലിയെടുത്തുതിന്നേണ്ടിവന്ന കാലത്ത് ടൈ കെട്ടല്‍ ഒരു സ്ഥിരം വിനോദമായിരുന്നു.
ആദ്യ ടൈകെട്ടിയത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്...തിരുവനന്തപുരത്ത് റേയ്മണ്ട് ഷോ റൂമില്‍ പോയി പുത്തന്‍ ടൈവാങ്ങി ഡ്രസ്സിങ്ങ്‌റൂമില്‍ ഇതികര്‍ത്തവ്യതാമൂഢനായി നിന്നു നരകിച്ച ആ നിമിഷങ്ങളെ പ്രയാസി വീണ്ടും ഓര്‍മ്മിപ്പിച്ചു!അന്ന് ആ കര്‍ത്തവ്യം നിര്‍വഹിച്ചുതന്ന അവിടുത്തെ സെയിത്സ്മാന്റെ പാവനസ്മരണക്കുമുമ്പില്‍ ഈ കമന്റ് സമര്‍പ്പിക്കുന്നു....!!

മറ്റൊരാള്‍ | GG said...

വായിച്ച് രസിച്ചു മാഷേ...
പിന്നെ ഇതുപോലൊരു സംഭവം ഓര്‍മ്മപുതുക്കാനും സഹായിച്ചു. പണ്ട് ബൂട്ടാനില്‍ ഒരു ഇന്റെര്‍വ്യൂവിന് പോകേണ്ടിവന്നപ്പോള്‍ കെട്ടിയ ടൈയുടെ നീളം ഒട്ടും ശരിയായില്ല. അവസാനം അതിന്റെ അറ്റം കമ്പളിഉടുപ്പിനകത്തിട്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു.

ഗീത said...

റ്റൈ കെട്ടല്‍ എപ്പിസോട് വായിച്ച് ചിരിച്ച് ചിരിച്ച് കണ്ണുനിറഞ്ഞു. വയറും വല്ലാതെ വേദനിക്കുന്നു.....
ഇന്നിനി ഉറങ്ങാനും പറ്റില്ല

എനിക്ക് ഒരു ചെറിയ കാര്യം മതി ഓര്‍ത്ത് ഓറ്ത്ത് ചിരിക്കാന്‍‍...

Murali K Menon said...

ഞാനിവിടെ എത്താന്‍ വളരെ വൈകി. എന്ത് ചെയ്യാം അങ്ങ് ആഫ്രിക്കയിലല്യോ.. ഇരുണ്ട ഭൂഖണ്ഡത്തില്‍ വെളിച്ചം വീശാന്‍ വൈകിയതായ് കണ്ടാല്‍ മതി.

എനിക്കൊരുപാട് ഇഷ്ടമായ് ഈ പോസ്റ്റ്. ഞാനെഴുതിയ ഒരു കഥയില്‍ അച്ഛന്‍ മകനോട് പറയുന്നത് ടൈ ഒരിക്കലും അഴിക്കരുതെന്ന കാര്യമാണ്. കാരണം അഴിഞ്ഞാല്‍ പിന്നെ ഒരു ദിവസത്തെ പണിയാ... അടുത്ത് തന്നെ ആ കഥ പോസ്റ്റുന്നതാണ്.
തുടരുക.... ആശംസകള്‍

Naren Sarma said...

Onnamtharam climax... prathyekichu avasanathey varikalile sarcasm. Really good.

Pongummoodan said...

രസകരം. :)

Sathees Makkoth | Asha Revamma said...

രസികന്‍ കുറിപ്പ്

SHAN ALPY said...

super

എതിരന്‍ കതിരവന്‍ said...

ടൈ ഒരു phallic symbol (ലിംഗത്തിന്റെ പ്രതിരൂപം) ആണെന്നാണ് ടൈപുരാണം പറയുന്നത്. സായിപ്പിന് താന്‍ ആണാണെന്നു കാണിക്കാനുള്ള വ്യഗ്രത. ഉദ്ധതമായ ലിംഗത്തെ പ്രത്യക്ഷമായി ആരാധിക്കുന്ന നാട്ടില്‍ ഇങ്ങനെ ദേഹത്ത് തുണിക്കഷണം കെട്ടിയിട്ട് ഒന്നും കാണിക്കേണ്ടി വന്നിട്ടില്ല.

കോട്ട്ടും ടൈയും ലോകൈകമായി “സോഫിസ്റ്റിക്കേഷന്‍” സിംബലായി മാറി. പക്ഷെ സായിപ്പു തന്നെ ഇതിനു മറുകൃതി ചെയ്തു തുടങ്ങി. കല്യാണാഘോഷങ്ങളിലും മറ്റും "formal dress required" എന്ന് നിഷ്കര്‍ഷ വച്ചാലും സായിപ്പ് കുര്‍ത്തയുമായി എത്തുന്നു! നമ്മളൊക്കെ കോട്ട്-ടൈക്കാരായും.

ഇന്‍ഡ്യയില്‍ തയ്ച്ചെടുക്കുന്ന ഷര്‍ടുകള്‍ക്ക് (റെഡി മെയ്ഡ് അല്ല) പലപ്പോഴും കോളര്‍ ചെറുതായിരിക്കും. ശ്വാസം മുട്ടുന്ന ദയനീയതയില്‍ ഞാന്‍ എത്രയോ വട്ടം എത്തിയിരിക്കുന്നു!