Wednesday, January 16, 2008

ഠിര്…ഠിര്…ഠിര്…ഠേ..!!!

ഠിര്‍…ഠിര്‍…ഠിര്‍…ഠേ..!!!

“ആരാടാ അനോണിയായി പോസ്റ്റില്‍ തേങ്ങയടിച്ചത്..!?”

പപ്പൂസ്സരയന്‍ ഉറക്കത്തില്‍ തലേന്നു ഫിനിഷാക്കാതെ വെച്ചിരുന്ന ഓ.സി.ആര്‍ കുപ്പിയില്‍ ആഞ്ഞു ചവുട്ടി. ക്ടിഷ്യും..! കുപ്പി പൊട്ടി ഓ.സി.ആറര്‍ തറയിലേക്കൊഴുകി. ഒഴുകിയ ഒ.സി.ആര്‍ പപ്പുവിനെ തഴുകി. ആ കുളിരില്‍ ഞെട്ടിയുണര്‍ന്ന പപ്പൂനാ കാഴ്ച താങ്ങാന്‍ കഴിഞ്ഞില്ല. കളരിയില്‍ തുടങ്ങിയ വിഗദ്ധനായ അരയന്‍ തലെ ദിവസത്തെ ഹാങ്ങോവര്‍ കൂടിയായപ്പോള്‍ നേരെ താഴേക്ക്..! പൂഴിക്കടകന്‍..! കമിഴ്ന്നു കിടന്നു മുഴുവനും നക്കി. ഉത്തേജനമടിച്ച ബെന്‍‌ജോന്‍‌സനെപ്പോലെ നാലുകാലില്‍ കമിഴ്ന്നു നിന്നു. അഗ്രഗേറ്ററുകള്‍ക്കിടയിലൂടെ ബ്ലോഗുസാഗരത്തിന്റ്റെ അനന്തതകളിലേക്കു നോക്കി. സ്വിമ്മിംഗ് പൂളിലെ പടികയറി വരുന്ന രംഭയെപ്പോലെ ദിനകരന്‍ ഉദിച്ചുയരുന്നു.

ഓ..ഹ്.. മൈ ബ്ലോഗ്.. ഞാന്‍ വല്ലാണ്ടു കിക്കായിപ്പോയല്ലാ..!? പപ്പു തന്റെ ചെറു ബ്ലോഗവുമെടുത്ത് കടല്‍ക്കരയിലേക്കോടി.

ആകാശത്തില്‍ അനോണിപ്പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നു. ബ്ലോഗമ്മെ.. ഇന്നെങ്കിലും യെന്റെ ബ്ലോഗം നിറയെ ഹിറ്റുകള്‍ തരണേ..!? ഒ.സി.ആര്‍ കുപ്പി കടാപ്പുറത്തു വെച്ചു. നിക്കറിന്റെ വള്ളിയില്‍ തട്ടി കാലടിച്ചു വീണു. അവിടെക്കിടന്നു വാളും വെച്ചു..!

“അപ്പാ..” ഒരു കളമൊഴി..

കെട്ടില്‍ പപ്പു ആ വിളി കേട്ടില്ല..!

“യെടാ പപ്പൂ..”

പപ്പു ഒന്നു ഞെട്ടി..! തന്റെ മുത്ത്.

“മകാളെ നീയെപ്പം ഓന്‍‌ലൈനായി..!?”

“ഒ.സി.ആര്‍ നിര്‍ത്തി വല്ല അനോണിപട്ടയുമാക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല..! അവസാനം എന്നെ പബ്ലിഷാന്‍ നേരം കമന്റുകള്‍ക്കായി തെണ്ടേണ്ടി വരും”

പപ്പു മകാളെ വാത്സല്യത്തോടെ നോക്കി.

“മകാളെ അനോണിപ്പരുന്തുകള്‍ വട്ടമിട്ട് പറക്കണ കാണുമ്പ പപ്പൂന്റെ നെഞ്ചകം പെടക്കേണ്..! പപ്പു പബ്ലിഷ് ചെയ്യാണ്ടു വെച്ച ഡ്രാഫ്റ്റാ നീ. സേവ് ചെയ്ത സിസ്റ്റത്തീന്ന് കണ്ട അനോണിപ്പിള്ളേര്‍ അടിച്ചോണ്ടു പ്വായാ സഹിക്കേല കേട്ടാ..”

വാളുവെച്ച് എംറ്റിയായ കുടവയറിലേക്ക് ഒരു ബോട്ടില്‍ ഒ.സി.ആര്‍ കമഴ്ത്തി പപ്പൂസ് സെന്റിയായി.

“മോടമ്മ അനോണിയെങ്ങനാ ഡിലീറ്റായതെന്നറിയാവാ..!? അവട പോസ്റ്റെല്ലാം ഹിറ്റ്..! അനോണിക്കമന്റുകളുടെ ആധിക്യം അവളെ വല്ലാണ്ടു തളര്‍ത്തി. യാഹുവിലും ജിമെയിലിലും നിറഞ്ഞ ജങ്കും സ്പാമും പാവത്തിന്റെ സിസ്റ്റം പോലും വീക്കായി. ഓരോ ബ്ലോഗായി ഡിലീറ്റി. യെനിക്കിനി അധികം ആയുസ്സില്ലാന്നു പറഞ്ഞു അവടെ ബ്ലോഗില്‍ കുരുത്ത നെന്നെ കണ്ണീരോടെ യെനിക്കു ഫോര്‍വേ‍ഡ് ചെയ്തു. രണ്ടുവരി മാത്രമുള്ള നെന്നെ ഞാന്‍ സേവ് ചെയ്യുമ്പ നെറച്ചും അക്ഷരപ്പിശാശ്..! അന്നുറപ്പിച്ച്.. നെന്നെ യെല്ലാം തെകഞ്ഞ ഒരു പോസ്റ്റായി വളര്‍ത്തണം. നാലു ബ്ലോഗരറിയുന്ന ഇ-മെയിലും പ്യേരുമുള്ള ബൂലോകത്തില്‍ യേത് പാതിരാത്രീം ആര്‍ക്കും പോയി കമന്റുന്ന ഒരു സൂപ്പറ് ബ്ലോഗര്‍..! പപ്പൂന്റെ ആശേണത്. യെന്റെ മ്വാളത് സാധിച്ച് തരുവാ..!?”

“അപ്പാ..”

“അപ്പാ ഈ കടാപ്പുറത്തെ കഴിവുള്ള അരയത്തിമാരാണെനിക്കു മാതൃക”

“അനോണികളോടും പുലികളോടും നവാഗതരോടും ഒരു പോലെ അങ്കം വെട്ടി, അവസാനം കമന്റിക്കൊല്ലുമെന്ന് വെല്ലുവിളിച്ച് മലയാള ബ്ലോഗിന്റെ മാനം കാത്ത മലബാര്‍ എക്സ്പ്രസ്സിനെ പോലെ..!

“ഭൂലോകം മുഴുവന്‍ ഫ്ലാഷിന്റെ പ്രകാശം പരത്തി ഫോട്ടൊ പോസ്റ്റില്‍ ബുള്‍സൈയടിച്ച സതി മാക്കോത്തിയെപ്പോലെ..!“

“പൂവിലും പുഴുവിലും പൂമ്പാറ്റയിലും വേണ്ടി വന്നാല്‍ കാലില്‍ തറക്കുന്ന മുള്ളില്‍ പോലും കവിത കണ്ടെത്തുന്ന നേതാ ചന്ദ്രാജിയെപ്പോലെ..!

“പ്രായത്തില്‍ എല്‍.കെ.ജി യെങ്കിലും പ്രതികരണത്തില്‍ ബ്ലോഗ് ബെല്‍റ്റെടുത്ത ബ്ലോഗീവുഡിലെ ആക്ഷന്‍ നായിക പ്രിയാഉണ്ണിയെ പോലെ..!

ഞാനുമൊരു ഐഡന്റിറ്റിയുള്ള ബ്ലോഗിണിയാവും.. ഉറപ്പാടാ..! നെന്റെ മൊട്ടത്തലയാണെ സത്യം..!“

“പി്ന്നെ…! താനാദ്യം അനോണിപ്പരിപാടി നിര്‍ത്ത്, ഞാനെന്തായാലും യെന്റെ പ്രയേട്ടനുള്ളതാ..അവള്‍ ആത്മഗതിച്ചു..!“

“പൂയ്..ടാ‍…പപ്പുവേയ്…“

നീട്ടിയൊരു കൂവല്‍ കേട്ട് പപ്പുവും മകാളും അങ്ങോട്ട് നോക്കി.

യിതാരൊക്കെയാ അരയന്‍ വാല്‍മീകിയും അനുജന്‍ പ്രയാസിയും.

“യെന്താടാ പപ്പുവെ.. ചെറിയൊരു ബ്ലോഗു സ്വന്തമായപ്പം ഞങ്ങട ബൂലോക വള്ളത്തില്‍ നെന്നെ കാണാനെയില്ലല്ല..! അമ്മച്ചിയാണ അമരത്തിരുന്ന് തൊഴഞ്ഞ നെന്റെ തലക്കടിച്ചത് ഞങ്ങയല്ല.. അത്രെം ഉയരത്തില്‍ അടിക്കാനും മാത്രം ഞങ്ങട പോസ്റ്റുകള്‍ക്ക് ഒയരോമില്ല. യിതെന്തൊ പറന്നു പോയപ്പം നെന്റെ തലക്കു കൊണ്ടതാ.. കുന്തം കൊണ്ടപോലുണ്ട്..!

“വ്യേണ്ട.. വ്യേണ്ട.. ഞാനാ പരിപാടി നിര്‍ത്തി..! യെന്റെ തലേല്‍ പപ്പടം കാച്ചാനും കൈയ്യില്‍ കിട്ടിയാല്‍ കമന്റിക്കൊല്ലാനും ബ്ലോഗരയത്തിമാര്‍ വരെ തുനിഞ്ഞേക്കേണ്..! യിതൊന്നും കണ്ട് പപ്പു പ്യേടിക്കില്ല കേട്ടാ.. യെനിക്കെന്റെ പോസ്റ്റു മതി. അവളാ യെന്റെ യെല്ലാം..!“

പപ്പു ബ്ലോഗവുമെടുത്ത് ബ്ലോസാഗരത്തിലേക്ക് തുഴഞ്ഞു.

പപ്പൂസ്സിന്റെ പോസ്റ്റുമായി പ്രയാസ്സീടെ മിഴികള്‍ ഉടക്കി. നെന്നെ ഞാന്‍ പ്വൊക്കും..! പ്രയാസ്സി മനസ്സില്‍ ടെമ്പ്ലേറ്റ് മെനെഞ്ഞു. നെനക്കു ബാനര്‍ തരാന്‍ യെന്തു കൊണ്ടും യോഗ്യന്‍ ഞാന്‍ തന്നെ..! അവട കമന്റു സൌന്ദര്യം അവനെ മത്തി മണത്ത പൂച്ചപോലാക്കി.

ബൂകടലില്‍ ബ്ലോഗരയന്മാര്‍ വാശിയോടെ തുഴയുന്നു. ഒന്നാമതായി ചെറു ബ്ലോഗവുമായി പപ്പൂസ്സരയന്‍. ഒ.സി.ആര്‍ കടലില്‍ ചെറുതായി തളിക്കുന്നു. അതു നുണയാന്‍ വരുന്ന സ്രാവുകളാണ്‍ ലക്ഷ്യം..! തൊട്ടടുത്തായി തന്നെ വാട്ടര്‍ സ്കൂട്ടറില്‍ കുണ്ടറ ടു അമേരിക്കാ യാത്ര നടത്തി പ്യേലപ്പെട്ടീലായ വാല്‍മീകിയരയന്‍.

മധുരമായ ഒരു കാറ്റ്. പൂയ്… നന്മകള്‍ നേരുന്നൂന്ന് ആരൊ വിളിച്ചു പറയുന്നു. നാലഞ്ച്ചു ബ്ലോഗങ്ങളുടെ ഉടമയാ..ബ്ലോഗം മുങ്ങിയാല്‍ മാജിക്ക് കാണിച്ച് പൊക്കുന്ന പാര്‍ട്ടി..! ബ്ലോഗം നിറയെ നന്മകളുമായി ഒരു വശത്തു കൂടി മന്‍സു മരക്കാര്‍.

ഇതാരാ ഈ ബ്ലാക്ക് & വൈറ്റ് ഫുലി..!? അല്ല അലി..! തായെഴുത്തും തെരുവു സര്‍ക്കസ്സുമൊക്കെ കഴിഞ്ഞു പറക്കാനുള്ള പരിപാടിയാ.. പുതിയ ഒരു വെടിക്കെട്ട് ബ്ലോഗം തുടങ്ങാനുള്ള തയ്യാറെടുപ്പിലും, അതിനാ ഈ തുഴച്ചില്‍.

ദെന്താദ്..! ഈ ബ്ലോഗത്തിലെന്താ ഉയര്‍ന്നു നില്‍ക്കുന്നത്..!? ങ്ഹെ! മുക്കാലി. ശ്ശെടാ.. യെവനെന്തിനാ മേലാട്ട് നോക്കിയിരിക്കുന്നത്. ഓഹ്..! കൂട്ടുകാരന്‍ കാലാവസ്ഥാ ഗവേഷകനാ.. മഴ ഇപ്പം പെയ്യുമത്രെ..!

എല്‍.കെ.ജി കാലം വരെ ആലോചിച്ചെടുക്കാനുണ്ട്..! മാത്രമല്ല യെല്ലാടോം തേങ്ങയടിക്കാനും പോണം. ഫുള്‍ടൈം ബിസിയായത് കാരണം സെര്‍വറെഞ്ചിന്‍ ഘടിപ്പിച്ച ബ്ലോഗത്തില്‍ ബൂലോഗ തേങ്ങയടി അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ശ്രീയരയന്‍ ചുവന്ന പെട്രോള്‍മാക്സ് കത്തിച്ചു തുഴയുന്നു.

യെവന്റെ ബ്ലോഗത്തിലെന്താ അണ്ണാച്ചിമാരെപ്പോലെ പൂവിതറിയിരിക്കുന്നത്, ഇലഞ്ഞിപ്പൂവിന്റെയും മുല്ലപ്പൂവിന്റെയും മൊത്തത്തില്‍ നൊസ്റ്റാള്‍ജിയയുടെയും ഹോള്‍സെയില്‍ കച്ചവടക്കാരന്‍. ബൂലോക നയിസ്..സജിയരയനും വാശിയിലാണ്.

“അയ്യൊ..! ഓടി വായൊ ഒരുത്തന്‍ ചാകാന്‍ പോകുന്നേ…!“

ഈ നജീം മരക്കാനെന്തിനാ യിങ്ങനെ കാറുന്നത്. അത്യാവശ്യം ഉറപ്പുള്ള ഒരു ബ്ലോഗമുണ്ടല്ലൊ അയ്യാള്‍ക്ക്..! അപ്പോ ചാകാന്‍ പോകുന്നത് അയ്യാളല്ലെ..! യിവന്റെ കാര്യം.. യെടാ നല്ലോണം വീശിയെറിയണം, യെന്നാലെ വല്ലതും കൊത്തൂ. അല്ലാതെ ചെറിയ വിശയങ്ങള്‍ക്ക് യിങ്ങനെ ചാകൂന്ന് പറയല്ലും. ടീവീടെ ബള്‍ബ് പോലാ യിവന്റെ മനസ്സും. യേടാകൂടമായാല്ലാ..

ഹൂ… നല്ല ശക്തമായ തണുത്ത കാറ്റ് വീശുന്നു. പവര്‍കട്ട് മഴ പെയ്യുമൊ..!? യെല്ലാരും പപ്പുവരയന്‍ ഷെയര്‍ ചെയ്ത ഒ.സി.ആര്‍ വെള്ളം തൊടാതെയടിച്ച് പ്രാര്‍ത്ഥിച്ചു. ബ്ലോഗന്മാരടെ പോസ്റ്റില്‍ കോക്രൊച്ചിടല്ലെയെന്റെ ബ്ലോഗമ്മേ…

ടര്‍‌ര്‍‌ര്‍… അഗ്രത്തൊരു ക്യാമറയും ഫിറ്റു ചെയ്താണല്ലാ.. ആ പഴയ ബ്ലോട്ടിന്റെ വരവ്..! അതില്‍ ചെവിയില്‍ ചെമ്പരത്തി വെച്ച ഒരു ബുജിയുമുണ്ടല്ല.. നല്ല നീലച്ചടയന്‍ മണം. ഓ..ഹ്! പുലിമടക്കരയില്‍ നിന്നും പുലികളുടെ ബ്ലോട്ടാ..!

അഗ്രു അണ്ണാ.. പാച്ചൂനു കൊറച്ചു ചെമ്മീന്‍ തരാം സാന്‍ഡോക്കു ഒ.സി.ആറും. യേരിയായില്‍ കേറല്ലെ.! ആ ബുജിയോട് പുതിയ ടിപ്സുകള്‍ വല്ലതുമുണ്ടെങ്കില്‍ പറഞ്ഞു തരാന്‍ പറ. അല്ലേല്‍ നല്ല തണുപ്പും ബോറഡിയും, കുറച്ചു ലബ്ബക്കഥയായാലും മതി.

“ടേയ്.. അഗ്രാ..നമ്മടെ പരിചയത്തിലുള്ള അരയന്മാരാ..ബ്ലോട്ട് തിരി..!“ ലബ്ബേടെ ശബ്ദം.

ബൂ…ആ… ഒ.സി.ര്‍ കിട്ടിയ സന്തോഷം സാന്‍ഡൊ വാളു വെച്ച് പ്രകടിപ്പിച്ചു.

മുടിയാനക്കൊണ്ട് ലവന്മാര് പോയി, അരയന്മാര്‍ക്ക് സമാധാനമായി. പൂ…യ്… യെല്ലാരും പോസ്റ്റുകള്‍ വീശിയെറിഞ്ഞൊ…! മൂപ്പില്‍ മൂപ്പനായ കൃഷരയന്‍ വിളിച്ചു കൂവി. യെല്ലാരും പോസ്റ്റെറിഞ്ഞ ക്ഷീണത്താല്‍ ബ്ലോഗങ്ങളില്‍ വിശ്രമിച്ചു.

“അതെന്താ ഒരു ബ്ലോഗം കിടന്നാടുന്നത്..! ഏറനാടാ.. ഒന്നിങ്ങു വന്നെ, ചരിതമൊക്കെ പിന്നെപ്പറയാം. സിനിമാപ്രാന്ത് തലക്കു പിടിച്ചാ ബൂലോകം വ്യേണ്ടല്ലാ.. യെടാ യേറനാടാ യെന്താടാ ആ ബ്ലോഗം കിടന്നാടുന്നത്..!“ ആടുന്ന ബ്ലോഗം നോക്കി കൃഷരയന്‍ ചോദിച്ചു.

അയ്യോ..! അറിയില്ലെ.. ലവന്‍ നമ്മടെ പുതിയ പുലി.. പാരപോസ്റ്റമോന്‍..! ഒ.സി.ആര്‍ മണത്തതെയുള്ളു ആ നേരം മുതലുള്ള ആട്ടമാ…

ആട്ടമാ… തേരോട്ടമാ…

യിവനെന്താ അഭിലാഷക്ക് പഠിക്കുന്നാ… ഉടുതുണി പോലുമില്ലാതെ..! യെടാ.. അരയന്മാരുടെ മാനം കളയല്ല്. ഉടുതുണി..! തുണിയുടുക്കാന്‍. കടലില്‍ ബ്ലോഗിണികളില്ലാത്തത് ഭാഗ്യം.

“യെച്ചൂസ് മീ… ആക്ച്വലി യീ പ്യേരു കാരണം പലപ്പോഴും ഞാന്‍ തുണിയുടുക്കാന്‍ മറന്നു പോകുന്നു..! ഇതിനാണൊ ബ്ലോഗേഷ്യ എന്നു പറയുന്നത്..!? ഇതു ഒരു രോഗമണാ..!?

“ഉം..ഉം.. കൂമ്പു വാടുന്ന ഒരു രോഗമുണ്ട്..! അത് വരാതെ നോക്കിയാല്‍ നെനക്ക് കൊള്ളാം”

അഭിയരയനോടതും പറഞ്ഞു പ്രയാസി ബ്ലോഗത്തില്‍ മലറ്ന്നു കിട്ന്നു. നീലാകാശാത്തില്‍ ദീപ്തമുഖിയായൊരു താരകം കണ്ടപ്പോള്‍ പപ്പുവിന്റെ പോസ്റ്റിനെക്കുറിച്ചോറ്ത്തു. കൂട്ടത്തില്‍ ഒപ്പം തുഴഞ്ഞിരുന്ന സഹയരയന്റെ അഭാവവും. അവനൊന്നു വേഗം തിരിച്ചു വരണേ..മനസ്സു നൊന്തു പ്രാറ്ത്ഥിച്ചു.

“ടാ.. കൂവെ നീയിവിടെക്കിടന്നുറങ്ങേണാ..!?”

വഴി കാട്ടാന്‍ മുമ്പെ പോയ നിഷ്കളങ്കനും വഴിപോക്കനും മടങ്ങുന്ന വഴിയാ..

“അവരൊക്കെ താമസിക്കും നീ വരുന്നെങ്കില്‍ വാ.. പൂ…യ്..!“ നിഷ്കു നീട്ടി വിളിച്ചു.

“പൈങ്ങോടന്‍ ആഫ്രിക്കന്‍ പായല്‍ കൊണ്ടു വരാമെന്നു പറഞ്ഞിട്ടുണ്ട്, നിരക്ഷരന്റെ മുടിയും കുറച്ചു സാബു പ്രയാറും ചേറ്ത്ത് ചിത്രകാരന്റെ കമന്റുന്ഭരണിയില്‍ പുഴുങ്ങി ധാരാവി പിടിച്ചാല്‍ വിശാലേട്ടന്‍ ചിലപ്പോള്‍ തലയിലുള്ള ചുവന്ന തുണി മാറ്റിയേക്കുമത്രെ..!
വേണുമാഷ് കാറ്ട്ടൂന്‍ വരച്ചു പറഞ്ഞതാ..“

“വേണു മാഷ് പറഞ്ഞാ അച്ചട്ടാ..!“ ഇതും പറഞ്ഞവറ് മുന്നോട്ടു തുഴഞ്ഞു.

പപ്പുവരയന്‍ യിവിടെ, ബ്ലോഗില്‍ പോസ്റ്റവിടെ ഒറ്റക്ക്, കിട്ടിയ ചാന്‍സിനു പ്രയാസി കരയിലേക്കു പ്രയാസത്തോടെ തുഴഞ്ഞു. കരക്കടുക്കാറായപ്പോള്‍ കരയില്‍ തിള‍ങ്ങുന്ന ഒരു തല..! പ്രയാസിക്കു തല കറങ്ങി. പപ്പുവരയന്‍ യിതെപ്പം കരയിലെത്തി..! സൂക്ഷിച്ചു നോക്കി, ഈ തല പപ്പുത്തലയല്ല..! ഗള്‍ഫ്ഗേറ്റ് വന്നിട്ടും ഈ കുറുജിയെന്താ വിഗ്ഗ് വെക്കാത്തെ..! മനുഷ്യനെ പ്യേടിപ്പിക്കാനായിട്ട്.

“എടാ ഗഡി.. നല്ല സ്വയമ്പന്‍ നാടന്‍ എവിടാ കിട്ടാ..!? ഉണ്ടായിരുന്നത് വാഷിംഗ് മെഷീനില്‍ അടിച്ചു പോയി..”

“അത് ഉപാസന ഗുരുക്കളുടെ കളരിത്തറക്കടുത്ത് കിട്ടും, പക്ഷെ ആ ദ്രൌപദി ടീച്ചറ് കലിച്ചു നില്‍ക്കുവാ.. വിറ്റാല്‍ അതിനെക്കുറിച്ചു കവിത പോസ്റ്റുമത്രെ. ഒന്നു രണ്ടു ആത്മഹത്യാ ശ്രമം നടത്തിയ കക്ഷിയാ..!“

“എന്തായാലും നീയവിടം ഒന്നു കാണിച്ചു താ.. വാ.. എന്റെ പത്മിനീല്‍ കേറ്..”

“സമയമില്ലാത്ത നേരത്ത് ഇയ്യാള്‍ക്കിതെന്തിന്റെ കേടാണ്..!“

സ്ഥലം കാണിച്ചു കൊടുത്തു, ഹരിശ്രീ.. അപ്പുമാഷ്,മനു,സാജന്‍,സതീഷ്,മൂര്‍ത്തി ഇവരൊക്കെ കളരിത്തറയില്‍ ശീര്‍ശാസനത്തിലുണ്ട്. അഞ്ചരക്കുള്ള വണ്ടിയില്‍ സുകുമാരന്‍ മാഷും വന്നിട്ടുണ്ട്. അത്രക്കു കേമനാണല്ലാ നമ്മുടെ ഉപാസന ഗുരുക്കള്‍. ചൂണ്ടുമര്‍മ്മം വരെ അറിയാത്രെ..!

“അല്ല പ്രയാസീ.. എന്താ ഈ ചൂണ്ടു മര്‍മ്മം..!?” ഷാഫീടെ ചോദ്യം

“യെടാ.. ഒരു ഗ്രൂപ്പ് ആള്‍ക്കാറ് വരും അതിലൊരാള്‍ നമ്മുടെ നേരെ ചൂണ്ടും, ദേ.. ഇവനാന്നും പറഞ്ഞ്..! പിന്നെ അവിടെ നില്‍ക്കരുത്, പറന്നോണം..!,
ഈ വിദ്യ റസ്സാക്കിനു ഞാന്‍ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. കണ്ടില്ലെ, അതിനു ശേഷം ആഴ്ചയിലൊരിക്കലാ ബ്ലോചന്തയില്‍ അവന്‍ കമന്റ് വാങ്ങാന്‍ വരാറ്..!“

യെവരോടൊക്കെ സംസാരിച്ച് സമയം പ്വായല്ലാ.. പപ്പുവിന്റെ പോസ്റ്റിനു കൊടുക്കാനായി മയൂരാമ്മയുടെ തയ്യല്‍ക്കടയില്‍ നിന്നും സ്നേഹസൂചിയില്‍ കൊരുത്ത ഒരു കൊച്ചു കമന്റുമായി പ്രയാസിയോടി. ബ്ലോഗില്‍ കയറി കമന്റ്റു കൊടുത്തു, സ്നേഹം കൊണ്ടവള്‍ വേറ്ഡ്‌വെരിഫിക്കേഷന്‍ എടുത്തു കളഞ്ഞു.

“കമന്റും പോസ്റ്റും കൊള്ളയടിത്താല്‍…!“

“ആരാണ്ടാ യെന്റെ ബ്ലോഗില്‍ കയറി പോസ്റ്റിനെ ക്യേറിപ്പിടിച്ചത്“ അലറിക്കൊണ്ട് പപ്പുവരയന്‍..!?

തൊണ്ടയില്‍ കുടുങ്ങിയ പാട്ടുമായി പ്രയാസി കമന്റുകളുടെ മുകളിലേക്ക് ഓടിക്കയറി, ജീവിതത്തിലാദ്യമായി പപ്പു തന്റെ കമന്റിനെ ഡിലീറ്റാനായി ഡിലീറ്റ് ബട്ടണില്‍ മൌസ് വെച്ചു..! എന്തിനൊ ആയി പരതിയ പ്രയാസ്സിയുടെ കൈയ്യില്‍ ആരൊ ഉടക്കാതെ വെച്ച ഒരു അനോണിത്തേങ്ങ..! ആംബ്രോസ്സിനെ മന്‍സ്സില്‍ ധ്യാനിച്ച് ഒരു ഫുള്‍ട്ടോസ്..! ഠേ..! പോസ്റ്റിലെ തേങ്ങ ബ്ലോഗറുടെ തലയില്‍..! യെന്റമ്മേ.. പപ്പൂസ് ബ്ലോഗില്‍ തലതല്ലി വീണു. വീഴ്ചയില്‍ പപ്പു വിളിച്ചു പറഞ്ഞു. യെടാ കുഞ്ഞിരാമന്‍ പ്രയാസീ.. നീയെവിടത്തെ ബ്ലോഗനാടാ.. ഒരു കൊമ്പന്‍ സ്രാവിനെപ്പിടിച്ച് ഉശിരുള്ള ബ്ലോഗനാണെന്നു തെളിയിക്ക്..!

പ്രയാസി കടല്‍ക്കരയിലേക്കോടി, ബ്ലോഗവുമെടുത്ത് അനന്തതയിലേക്കു തുഴഞ്ഞു. നഷ്ടങ്ങളുടെ കണക്കു മാത്രമുള്ള ജീവിതത്തേയും ശപിച്ച്..!

രാത്രി ഏറെ വൈകിയും പ്രയാസിയെ കാണാഞ്ഞ് ബ്ലോഗരയന്മാറ് വാല്‍മീകിയരയന്റെയും മന്‍സു മരക്കാന്റെയും നേതൃത്വത്തില്‍ പപ്പുവിന്റെ ബ്ലോഗു വളഞ്ഞു.

“പപ്പ്വേയ്.. യെടാ.. യെന്റെ കൂടെപ്പിറപ്പെവിടേടാ..!?” നെഞ്ചത്തടിച്ചു വാല്‍മീകി ചോദിച്ചു.

തലയില്‍ മുഴയുമായി പപ്പൂസ് ബ്ലോഗിന്റെ പുറത്തിറങ്ങി.

“ജ്ജ് എബടെക്കൊണ്ട് ഒളിപ്പിച്ചെടാ നമ്മട കുട്ടീനെ..!?” മന്‍സു മരക്കാന്‍ മാജിക്ക് വടി കൈയ്യിലെടുത്തു.

“യെനിക്കറിയില്ല..!“

“അപ്പ അന്റെ തലേലെന്താ..!?

“അത് തേങ്ങ..! അല്ല അല്ല മൊഴ..! ബാറില്‍ വെച്ചൊരുത്തന്‍ ഒ.സി.ആറിന് അടിച്ചേണ്..!“

“അവനെ തല്ലിക്കൊല്ലെടാ..! മനുഷ്യത്വമില്ലാത്ത ഭയങ്കരന്‍, കൂടപ്പിറപ്പിനെ കുഞ്ഞിരാമനെന്നു വിളിച്ചവന്‍..!“ ബാജി ഓടി വേലിയില്‍ ചാരി നിന്നു വിളിച്ചു പറഞ്ഞു.

“പ്രയാസിയെ പപ്പൂസോടിക്കുന്നത് ഞങ്ങ കണ്ടതാ..” സാക്ഷരനും എതിരവനും ഒന്നിച്ചു പറഞ്ഞു.

ബ്ലോഗരയന്മാറ് പപ്പുവിനെ വളഞ്ഞിട്ടു കമന്റി..! സഹികെട്ട പപ്പു ഉറക്കെ വിളിച്ചു പറഞ്ഞു.

“ചുണയുള്ള ബ്ലോഗന്മാറ് ഒറ്റക്കു കമന്റണം, ഇതാ യെന്റെ പാസ്‌വേറ്ഡ്..! ഒരൊറ്റ ക്ലിക്കില്‍ ഡിലീറ്റണം, അതോടെ യെല്ലാം തീരും..! പപ്പൂസ് ആരേം ചതിച്ചിട്ടില്ല..! വാല്‍മീകിയും മറ്റു ബ്ലോഗറന്മാരും വിശമത്തോടെ ബ്ലോത്തറേല്‍ കുത്തിയിരുന്നു.

ശക്തമായ മഴയും കാറ്റും, തടയാന്‍ ശ്രമിച്ചവരെ തള്ളിമാറ്റി പപ്പു ബ്ലോഗവുമെടുത്ത് നേരെ ബൂലോക കടലിലേക്ക്..!

“ഞാനവനെ കൊണ്ടു വരും“ പപ്പു വിളിച്ചു പറഞ്ഞു.
ബ്ലോഗു സാഗരത്തിലെ അഗാധതയില്‍ ഒരു കൊമ്പന്‍സ്രാവിന്റെ പിറകെ പോയി പോസ്റ്റും ബ്ലോഗും മുങ്ങിയ നിലയില്‍ പ്രയാസി..! പപ്പൂസ് പ്രയാസിയെ തന്റെ ബ്ലോഗില്‍ കിടത്തി. കൈയ്യിലിരുന്ന ഓ.സി.ആറ് കുടിപ്പിച്ചു.

“യിന്നാടാ യെന്റെ പോസ്റ്റ് നെനക്കാ..!“

“വ്യേണ്ട..! അത് നിങ്ങ തന്നെ വെച്ചൊ“ എനിക്കായി ഒരു പ്വാസ്റ്റു യെവിടേലും ഒണ്ടാകും” അതീ പ്രയാസ്സിയെത്തേടി വരേം ചെയ്യും.”

സ്നേഹത്തോടെ പ്രയാസി പപ്പുവിന്റെ മൊട്ടത്തലയില്‍ തഴുകി.

സന്തോഷം കൊണ്ടൊ വേദന കൊണ്ടൊ പപ്പൂസിന്റെ കണ്ണു നിറഞ്ഞു. പപ്പുവും പ്രയാസീം കെട്ടിപ്പിടിച്ചു. ഒ.സി.ആറ് ബ്ലുമ്മകള്‍ പരസ്പരം കൈമാറി. ഇതു കണ്ട ബൂലോക അരയന്മാറ് അഭിലാഷരയന്റെ നേതൃത്വത്തില്‍ മുക്കാലാ മുക്കാബുലാ പാടി നൃത്തം വെച്ചു.

ശുഭം..!


വാല്‍കഷ്ണം: ആരോടും ചോദിക്കാതെയാ പേരുകള്‍ ചേര്‍ത്തത്..! ആര്‍ക്കും പരിഭവങ്ങളുണ്ടാവില്ലെന്നു കരുതുന്നു. ചേര്‍ക്കാത്തവരെ നിങ്ങളും പരിഭവിക്കരുത്, അവസാനത്തെ മുക്കാബുലയില്‍ നിങ്ങളെല്ലാവരും ഉണ്ടായിരുന്നു.

65 comments:

പ്രയാസി said...

സീറൊ ഡിഗ്രിക്കും താഴെ തണുത്തപ്പോള്‍..അറിയാണ്ടു എഴുതിപ്പോയി..കൂട്ടുകാരെ അസുഖം കുറവുണ്ട്..
എല്ലാ‍ര്‍ക്കും നന്ദിയുണ്ട്..:)

ദിലീപ് വിശ്വനാഥ് said...

അമരക്കാരാ.. പ്രയാസി മോനേയ്...
ഇതെന്താ ബൂലോകത്ത് സിനിമാരോഗമോ?
എന്തായാലും ഈ സിനിമയില്‍ എല്ലാ താരങ്ങളും ഉണ്ടല്ലേ...
അടുത്തത് ഏതു തീയറ്റേറില്‍? എന്നു റിലീസ്?

കൊള്ളാം മോനേ... കലക്കി.
ഞാന്‍ ഒരു കമന്റ് മാലപ്പടക്കത്തിന് തിരികൊളുത്താം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓടടാ ഓട്ടം ഹെന്റമ്മൊ........
പപ്പൂസെ ആ ഓസീര്‍ തീര്‍ന്നൊ.. എനിക്കും ഒന്നു നുള്ളുതരൂ.... ദാ കിടക്കുന്നു ചെമ്പരുന്തുകള്‍ ഹെന്റമ്മൊ എനിക്ക് വട്ടായെ.... മുക്കാലാ മുക്കാബുലാ ഹെയ് ലൈലാ ഹൊ ലൈലാ... ഹെന്റമ്മോ............
ഞാന്‍ ഓടി................ അമരക്കാരാ എന്നെ താങ്ങിക്കൊ.......ഞാന്‍ ഈ സിനിമ പ്രദര്‍ശനത്തിനെടുത്തൂ വാല്‍മീകി മാഷെ
പടത്തിന്റെ പേര്
‘അരയത്തിപ്പെണ്ണ്’

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു ഓസീയാര്‍ കുപ്പി പൊട്ടിച്ചുകൊണ്ട്‌ തുടങ്ങാം.

അരയന്മാരും അരയത്തി കെടാങ്ങളും അങ്ങ് ജോറാക്കട്ടെ...

krish | കൃഷ് said...

“മകാളെ നീയെപ്പം ഓന്‍‌ലൈനായി..!?”

“ഒ.സി.ആര്‍ നിര്‍ത്തി വല്ല അനോണിപട്ടയുമാക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല..! അവസാനം എന്നെ പബ്ലിഷാന്‍ നേരം കമന്റുകള്‍ക്കായി തെണ്ടേണ്ടി വരും”

പപ്പു മകാളെ വാത്സല്യത്തോടെ നോക്കി.

“മകാളെ അനോണിപ്പരുന്തുകള്‍ വട്ടമിട്ട് പറക്കണ കാണുമ്പ പപ്പൂന്റെ നെഞ്ചകം പെടക്കേണ്..! പപ്പു പബ്ലിഷ് ചെയ്യാണ്ടു വെച്ച ഡ്രാഫ്റ്റാ നീ. സേവ് ചെയ്ത സിസ്റ്റത്തീന്ന് കണ്ട അനോണിപ്പിള്ളേര്‍ അടിച്ചോണ്ടു പ്വായാ സഹിക്കേല കേട്ടാ..”

ഹാ.ഹാ‍ാ.ഹ.

ഹോ.. ഈ തണുപ്പത്ത് ഇത്രേം പ്രയാസപ്പെട്ട് ഒന്ന് തട്ടിക്കൂട്ടിയല്ലോ.. പ്രയാസി, സമ്മതിക്കണം.

ബാജി ഓടംവേലി said...

പ്രയാസി,
തണുപ്പിന്റെ ഒരു എഫെക്‌ടേ.....
തുടരുക....

മയൂര said...

ഓ.സി.ആര്‍ ...ഓ.സി.ആര്‍ ...ഓ.സി.ആര്‍
ഇവനാണു ഇങ്ങിനെ ഒക്കെ ചെയ്യിക്കുന്നതല്ലേ..ങ്..ഹാ;)
അസുഖം കൂടിയ നല്ല ലക്ഷണമാണ് കാണുന്നത്:)

പൈങ്ങോടന്‍ said...

മകാളെ നീയെപ്പം ഓണ്‍‌ലൈനായി..!?

എനിക്കു വയ്യേ..ഹി ഹി ഹി


എന്നെ പബ്ലിഷാന്‍ നേരം കമന്റുകള്‍ക്കായി തെണ്ടേണ്ടി വരും...ഒരു തൊണ്ണൂറ്റിയേഴ് കമന്റ് തന്ന് ഞാന്‍ ഹെല്‍പ്പാം :)


“വ്യേണ്ട..! അത് നിങ്ങ തന്നെ വെച്ചൊ“ എനിക്കായി ഒരു പ്വാസ്റ്റു യെവിടേലും ഒണ്ടാകും” അതീ പ്രയാസ്സിയെത്തേടി വരേം ചെയ്യും.”..
നീ സെന്റിയാവാതെടേയ്. നിനക്കുവേണ്ടി ഞാന്‍ ആഫ്രിക്കയില്‍ ഒരെണ്ണത്തിനെ സെറ്റപ്പാക്കീട്ടുണ്ട്. ഇപ്പോ സന്തോഷായില്ലേ..ഓ..കണ്ടില്ലേ, യെന്താ അവന്റെ ഒരു നാണം..

തകര്‍‌ത്തെടാ..തകര്‍ത്തൂ..

അപ്പു ആദ്യാക്ഷരി said...

അങ്ങനെ ഞാനും ഒരു ബൂലോക സിനിമയില്‍ ഗസ്റ്റ് റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു.!

ശ്രീ said...

പ്രയാസീ...
തകര്‍‌ത്തു.
ബൂലോക അങ്കംവെട്ടിനു ശേഷം ബൂലോകത്തെ രണ്ടാമത്തെ സൂപ്പര്‍‌ഹിറ്റ് തിരക്കഥ!

അടിപൊളി! ഒരൊറ്റയാളെയും വെറുതേ വിട്ടിട്ടില്യാല്ലേ?

:)

[പനി കുറവുണ്ടെന്നറിഞ്ഞതില്‍‌ സന്തോഷം.]

അനില്‍ശ്രീ... said...

ആ മുക്കാബലയില്‍ ഞാനും ഉണ്ടേ പ്രയാസീ...

ഒരു സംശയം.. എന്നാലും ഈ ഓ.സി.ആര്‍ ഇത്ര നല്ലതായോ?..ത്രിഗ്ഗുണനും ഗോല്‍ഡെന്‍ ഈഗിളും ഇപ്പോള്‍ കിട്ടാനില്ലേ?

മുസ്തഫ|musthapha said...

കൂട്ടുകാരെ അസുഖം കുറവുണ്ട്..
എല്ലാ‍ര്‍ക്കും നന്ദിയുണ്ട്..:)

സമാധാനം ഇനി ഇങ്ങനെ ഒരു പോസ്റ്റിടില്ലല്ലോ :)

അവസാനത്തെ മുക്കാബുലയില്‍ നിങ്ങളെല്ലാവരും ഉണ്ടായിരുന്നു....
ഇത് കലക്കി... :)

ബാക്കിയൊന്നും വായിച്ചിട്ടില്ല... സത്യം :)

Sharu (Ansha Muneer) said...

ഇതെന്തിന്റെ തുടക്കമായാലൂം നന്നായിരിക്കുന്നു.... അടുത്ത പടം എതാണോ എന്തോ? ...:)

ശ്രീനാഥ്‌ | അഹം said...

ബുഹ ഹ ഹാ.....

അനാഗതശ്മശ്രു said...

കൊള്ളാം. കലക്കി.

മന്‍സുര്‍ said...

പ്രയാ.....

സുഖമില്ലെന്നറിഞ്ഞ്‌ ആകെ വിഷമിച്ചിരിക്കുകയായിരുന്നു
അപ്പോ ദാ വരുന്നു ഠിര്‍ ഠിര്‍ ഠും.....കലക്കി മോനെ

നീ ആരാ മോന്‍ ഞാന്‍ ആരാ അച്ഛന്‍

ഒന്നും പറയുന്നില്ല.....അഹങ്കാരമായാലോ....


നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

അപ്പോ അസുഖമെന്നും പറഞ്ഞ്‌ ഒളിച്ചിരുന്നത്‌
ഈ കടാബ്ലോഗ്ഗില്‍ കിടന്ന്‌ കരയാനായിരുന്ന...

എന്റെ സങ്കടം ആര്‌ കാണാനാ......ഇതിന്‌ ലോകനാര്‍ ബ്ലോഗ്ഗമ്മയാണേ
സത്യം..... ഒരു തിമിംഗലവുമായ്‌ ഞാന്‍ ബരും....അന്നു..നീ എടുത്തു വെച്ചോ... ഓ..സി.പ്യാറും..ബാറുമെല്ലാം

കേട്ടോടാ.....പ്രലോഷീ....................


നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

തള്ളേ............എഴുതിയിട്ടും എഴുതിയിട്ടും കമന്റ്‌ തീരണില്ലല്ലാആആആഅ

ഏറനാടന്‍ said...

അപ്പോ ഈ പപ്പു പ്രയാസി ഒന്നാണല്ലേ? എന്നെച്ചാല്‍ ബാക്കിള്ളൊര്‍ ഒറ്റക്കെട്ടാണെന്ന്..
പ്രയാസിപ്പൂവേ.. ഞാന്‍ ബ്രാന്‍ഡ് മാറ്റി ഓസീആര്‍ മാറ്റി ഓപ്പീനെയ്യാര്‍ ആക്കി. ഇപ്പോ വായീവരുന്നത് മൊത്തം ഓപ്പീനെയ്യാര്‍ ഹന്ദിഗാനങ്ങളാണേയ്... :)
ഞാന്‍ എന്താ പറയുന്നതെന്ന് എനിക്കെന്നെ നിശ്ചയല്യ. ഇതൊരു രാഗമാണോ ഡോക്ടര്‍?

അഭിലാഷങ്ങള്‍ said...

ബെസ്റ്റ്...

ഹിന്ദിഗാനങ്ങള്‍ ഏറനാടന്റെ വായീന്ന് വരുന്നത് രോഗമാണോന്ന്?

അല്ല. അല്ല. അത് രോഗമല്ല! രാ‍ഗമാണ്.

കഴുതരാഗം! ഹ ഹ ഹി ഹി. (“ഹു ഹു” ഇല്ല!). ഞാന്‍ പറഞ്ഞുകൊടുത്ത രാഗമാണേ.. അതുകൊണ്ട് അധികം ചിരിക്കുന്നില്ല :-)

പിന്നെ, പ്രയാസിയുടെ അസുഖം മാറിവരുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. എന്നാലും ഗുളികകളൊക്കെ ക് റ് - ക് റിത്യമായി കുടിച്ചോളണം. എനീം അന്നെത്തെ പോലെ നിന്നെ ഷോക്കടിപ്പിക്കുന്ന കാഴ്ച കണ്ട് നിക്കാന്‍ എന്നെകൊണ്ടാവില്ല മച്ചൂ! അന്ന് കണ്ടിട്ടെനിക്കുണ്ടായ ഖല്‍ബിലെ വേദന ഇന്നും മാറീറ്റില്ല മോനേ..

പിന്നെ, ഓ.സി.ആര്‍ മണത്തപ്പോള്‍ തന്നെ ആടാന്‍ തുടങ്ങാന്‍ മാത്രം കപ്പയും, കപ്പാക്കുറ്റിയും, കപ്പറ്റിവിറ്റിയുമൊക്കെ ഇല്ലാത്തവനല്ല മോനെ ഈ ഞ്യാ‍ന്‍!

ഓ.. അതും തുണിയുടുക്കാതെ പോലും!! നാട്ടീവരുമ്പോള്‍ നല്ല തടിയൊക്കെ വേണം എന്ന് അമ്മ പറഞ്ഞത് കൊണ്ട് ഡൈലി 3 ഷര്‍ട്ടിട്ട് (ബനിറ്റനടക്കം 4) നടക്കുന്ന എന്നെ നീ ഉടുതുണിയില്ലാത്തവനായി ചിത്രീകരിച്ചല്ലോ മഹാപാപീ!!

പിന്നെ ബ്ലോഗധ്വനി രാഗത്തില്‍ ഞാന്‍ നയിച്ച ‘മുക്കാലാ മുക്കാബലാ’ എന്ന കീര്‍ത്തനം എന്റെ കൂടെ ആലപിച്ച എല്ലാ മുക്കാലന്മാര്‍ക്കും മുക്കാബലന്‍ മാര്‍ക്കും പിന്നെ ഓ.സീ.ആര്‍ കുടിച്ച് കൂടെ ആലപിച്ച് നൃത്തം വച്ച് "നാല്‌ കാലില്‍" വീട്ടിലേക്ക് പോയ പ്രയാസിയെപോലുള്ള നാല്‍ക്കാലന്മാര്‍ക്കും എന്റെ നന്ദിനിപ്പശു!!

:-)

പപ്പൂസ് said...

“മകാളെ നീയെപ്പം ഓന്‍‌ലൈനായി..!?”

ഹ ഹ ഹ !!!

പ്രയാസിയേ, പപ്പൂസ് ഇവിടെ വരാന്‍ കുറച്ചു വൈകി... ഹെന്തായാലും പപ്പൂസിനെ തന്നെ അമരക്കാരന്‍ ആക്കിയല്ലോ.. :)

"പി്ന്നെ…! താനാദ്യം അനോണിപ്പരിപാടി നിര്‍ത്ത്, ഞാനെന്തായാലും യെന്റെ പ്രയേട്ടനുള്ളതാ.." ഹ ഹ! പ്രയേട്ടാ ചിരിച്ചു മടുത്തു...

"എനിക്കായി ഒരു പ്വാസ്റ്റു യെവിടേലും ഒണ്ടാകും” അതീ പ്രയാസ്സിയെത്തേടി വരേം ചെയ്യും"

വന്നല്ലോ... എന്നാലും, പപ്പൂന്റെ പാവം പോസ്റ്റ്... :)) അതില്‍ തന്നെ കേറി അടിച്ചല്ലോ ഗോള്‍!!!

ഠേ... ഠേ... ഠേ... ഹെന്റെ പ്രയേട്ടാ.... ഹ ഹ ഹ! ആ കൊളുത്തിയ മാലപ്പടക്കം പപ്പൂസിന്റെ തൊണ്ടേലാണോ വീണു പൊട്ടീതെന്നൊരു സംശയം. ചിരി നിക്കണില്ലാ... :))

സംഗതി കിടിലന്‍..... ഹി ഹി!! :)))

ഹരിശ്രീ said...

പ്രയാസിഭായ്,

തകര്‍ത്തുതരിപ്പണമാക്കിക്കളഞ്ഞു....

കൊള്ളാം കൊള്ളാം ബൂലോകം മൊത്തം അരച്ചുകലക്കിയ ഈ പോസ്റ്റ് ഉഗ്രന്‍....

ഹരിശ്രീ

Sherlock said...

എന്തൂട്ട് പെടയാ എന്റെ പ്രയാസീ...കലക്കീട്ടാ..:)

ഇനീം ഇതുപോലത്ത് സ്പൂഫുണ്ടോ കയ്യില്‍?

അപര്‍ണ്ണ said...

നല്ല തമാശ പോസ്റ്റ്‌.:)

കാര്‍വര്‍ണം said...

പ്രയാ‍സീ അപ്പീ ഇതക്ക എറ്റ്ന്തരെടേ..

കലക്കീട്ടാ മാഷെ, അടുത്ത സിനിമേലെങ്കിലും എനിക്കും ഒരു റോള് തരണേ നമ്മളോരു നാട്ടാരല്ലെ മാഷേ

കാനനവാസന്‍ said...

ഹ ഹ ...ഇതു കലക്കി.
അപ്പൊ ഇതാണല്ലേ ചൂണ്ടു മര്‍മ്മം..

ബിന്ദു.bindu said...

പ്രയാസീ, കലക്കീ കെട്ടോ.
ഇങ്ങേരുടെ റേഞ്ച് നമ്മള്‍ കരുതിയ പോലൊന്നുമല്ല കെട്ടോ. ഗള്‍ഫില്‍ പ്രയാസപ്പെട്ണ സമയം കൊണ്ട് നാലഞ്ച് തിരക്കഥയെഴുതി പ്രയാസപ്പെട് പ്രയാസീ. ക്ലിക്കാവും ഉറപ്പ്. ഇത്തരം ഗുണ്ടുകള്‍ ഇനിയുമുണ്ടോ കയ്യില്‍?

പ്രയാസി said...

വാല്‍മീകി ഠാങ്ക്യു..:)

സജീ.. ഹ,ഹ നല്ല പേര്‍..:)

പ്രിയാ..ബ്ലോഗ്ബെല്‍ട്ട് പെങ്ങളൂട്ടീ..ഒ.സി.ആര്‍ പൊട്ടിക്കുന്നതും ആക്ഷനിലാണാ..:)

കൃഷരയാ..:)

ബാജിമാഷേ..:)

മയൂരാമ്മെ കൂടി സത്യമായും കൂടി..:)

പൈങ്ങോടാ നന്ദിയുണ്ടെടാ.. ഒരുഫാട്..!
ആഫ്രിക്കയില്‍ യെനിക്കായ് കണ്ടു വെച്ചതിനെ ഒരുഫാട് വെയിലു കൊള്ളിക്കരുത്..:)

അപ്പു മാഷേ..:)

ശ്രീ കുട്ടാ..:)

അനിലേ..അതാണ്..ഒരുപാട് ആടിയതല്ലെ..! ഇന്നാ ലേശം ഒ.സി.ആര്‍ (പപ്പൂസിനു കൊടുക്കാന്‍ വെച്ചിരുന്നതാ..)

അഗ്രൂ..അടി..! അടി..! വായിക്കാണ്ടു കമന്റിയാ..ഉം..:)

ഷാരുക്കൊച്ചേ..:)

ശ്രീനാഥേ..തിരിച്ചും ബൂ ഹാ ഹാ..

അനാതഗശ്മശ്രു..ഈ പേര്‍ ടൈപ്പിയതിനു പ്രത്യേകം കാശു തരണം..:)

മന്‍സുവേ.. പനിച്ചപ്പം എഴുതിയതാടാ..!
നീ തിമിംഗലവുമായി വാ..നമുക്കതിന്റെ നെയ്യെടുക്കാം യേത്..!..:) ഓ..മറന്നു നന്മകള്‍ നേരുന്നു..;)

ഏറനാടാ.. ഇതു തികച്ചും ഒരു രോഗം തന്നെയാണേ..!
ഇവനാണൊ അവനെന്ന ആശങ്കയുള്‍പ്രേക്ഷാഖ്യായലംകൃതി..:)
പപ്പൂസ് ഞാനല്ലാ..ഓന്‍ ഒരൊന്നന്നരയാ..!

യെടാ അഭീ.. വെറുതെ പുളുവടിക്കല്ല്..!
എന്നെ ഷോക്കടിപ്പിച്ചത് സത്യമാടാ..സമ്മതിച്ചു..!
അതെന്തിനാന്നു നിനക്കു നന്നായറിയാമല്ലൊ..ആ സ്ഥാനത്ത് ഞാനെന്നല്ല ആരായാലും മെന്റലാകും..നിനക്കു പൂട്ടും താക്കോലുമുള്ള ഒരു ഇരുമ്പിന്റെ ബര്‍മുട ഞാന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്..അല്ലെങ്കില്‍ ഇനിയും പലര്‍ക്കും ഷോക്കേല്‍ക്കേണ്ടി വരും..;)

പപ്പൂസെ.. മച്ചൂ.. ചിരി നിര്‍ത്ത്..ഇല്ലേല്‍ അമ്മച്ചിയാണ തേങ്ങ വേറെയുമുണ്ട്..
എടുത്തടിക്കും ഞാന്‍..:)
നിന്റെ വെല്ലുവിളി ഏറ്റെടുത്തതൊന്നുമല്ല..!
അതെടുക്കാന്‍ മാത്രമുള്ള പവറുമില്ല..!
നീയെനിക്കൊരു ചെറിയ റോളു തന്നു, അതിനൊരു പാരിതോഷികം..ഒ.സി.ആര്‍ തല്‍ക്കാലം തരാന്‍ പറ്റില്ലല്ലാ..:)

ഹരിശ്രീ.. താങ്ക്സ് കുട്ടാ..:)

ജിഹേഷെ.. ചുമ്മാ കാച്ചിയതല്ലെ മ്വാനെ..:)

അപര്‍ണ്ണ..:)

കാര്‍വര്‍ണ്ണം.. നാട്ടുകാരാന്നു പറഞ്ഞാ മാത്രം പോരാ..ഇ മെയില്‍ അയച്ചാല്‍ മറുപടി അയക്കണം..! അപ്പീ നമ്മളു വെറും അപ്പിയല്ലെ അപ്പീ..:)

കാനനവാസാ.. ഇതാര്‍ക്കും പറഞ്ഞു കൊടുക്കാത്തതാരുന്നു..മനസ്സിലായതില്‍ സന്തോഷം..:)

ബിന്ദുക്കുട്ടീ..അന്നെ കാണാഞ്ഞു പെരുത്ത് ബിസമിച്ചിരിക്കേര്‍ന്ന്..!
ബ്ലോഗ് തുടങ്ങെന്റെ കുട്ട്യേ..!
അല്ലെങ്കില്‍ അന്നെ ഞാന്‍ നായികയാക്കി ഒരു സിലിമാ..പിടിക്കും പറഞ്ഞില്ലെന്നു വേണ്ട്..!:)

എതിരന്‍ കതിരവന്‍ said...

പ്രയാസീ നിന്‍ മിഴിനീര്‍മണിയീ പോസ്റ്റില്‍ തൂവരുതേ
എന്‍ കരളേ നിന്‍ മെന്റല്‍ പ്രോബ്ലം ഇവിടെവിളമ്പരുതേ


പ്രൊഫൈലിലെ പടത്തില്‍ കമഴ്ന്നു കിടക്കുന്നത് കണ്ടപ്പഴേ ഓര്‍ത്തതാ പ്രശ്നമൊള്ള പയ്യനാന്ന്.

അച്ചു said...

കൊമ്പനെ പിടിക്കാന്‍ പോയപോക്കിനു നീഎന്റെ മുക്കാലീംകൊണ്ടാണല്ലോടാ പോയത്...എന്തായാലും ഒരു ബ്ലുമ്മ ഇരിക്കട്ടെ...::))..കലക്കി

Visala Manaskan said...
This comment has been removed by the author.
Visala Manaskan said...

സ്വിമ്മിംഗ് പൂളിലെ പടികയറി വരുന്ന രംഭയെപ്പോലെ ദിനകരന്‍ ഉദിച്ചുയരുന്നു!!

:)) എന്നെയങ്ങ് മരി.

ഏ.ആര്‍. നജീം said...

പ്രയാസി said...
സീറൊ ഡിഗ്രിക്കും താഴെ തണുത്തപ്പോള്‍..അറിയാണ്ടു എഴുതിപ്പോയി..കൂട്ടുകാരെ അസുഖം കുറവുണ്ട്..


എന്റെ ബ്ലോഗ് സ്പോട്ട് ദൈവങ്ങളേ ആ റുബ് അല്‍ ഖാലിയില്‍ മാസത്തില്‍ ഒരു ദിവസമെങ്കിലും തണുപ്പ് സീറോയില്‍ താഴെ വരണേ (എന്നാലെ ഈ പ്രയാസീടെ തലമണ്ടയില്‍ പുത്തിയുധിക്കൂ...)

"ആകാശത്തില്‍ അനോണിപ്പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നു. ബ്ലോഗമ്മെ.. ഇന്നെങ്കിലും യെന്റെ ബ്ലോഗം നിറയെ ഹിറ്റുകള്‍ തരണേ..!? ഒ.സി.ആര്‍ കുപ്പി കടാപ്പുറത്തു വെച്ചു. നിക്കറിന്റെ വള്ളിയില്‍ തട്ടി കാലടിച്ചു വീണു. അവിടെക്കിടന്നു വാളും വെച്ചു..!"
ഹോ, എന്താ ഒരു സാഹിത്യം ..!

കലക്കി മോനെ...നിന്നെ ബൂലോകമലയാളി ബ്ലോഗിന്റെ പ്രാന്ത് അമ്പാസിഡര്‍..അയ്യോ സോറി ബ്രാന്റ് അമ്പാസിഡര്‍ ആയി നിയോഗിച്ചിരിക്കുന്നു....Happy...?

ഉപാസന || Upasana said...

“പൈങ്ങോടന്‍ ആഫ്രിക്കന്‍ പായല്‍ കൊണ്ടു വരാമെന്നു പറഞ്ഞിട്ടുണ്ട്, നിരക്ഷരന്റെ മുടിയും കുറച്ചു സാബു പ്രയാറും ചേറ്ത്ത് ചിത്രകാരന്റെ കമന്റുന്ഭരണിയില്‍ പുഴുങ്ങി ധാരാവി പിടിച്ചാല്‍ വിശാലേട്ടന്‍ ചിലപ്പോള്‍ തലയിലുള്ള ചുവന്ന തുണി മാറ്റിയേക്കുമത്രെ..!
വേണുമാഷ് കാറ്ട്ടൂന്‍ വരച്ചു പറഞ്ഞതാ..“

എന്താ പുള്ള് പ്രയാസ്സ്യേയ്...
:)))

പപ്പൂസിനൊരു വിയോജനക്കുറിപ്പ്..!!!
അമരം സിനിമയുടെ ചട്ടക്കൂടിലൂടെ പ്രയാസിയുടെ വാക്കുകള്‍ക്ക് പുനര്‍ജനി..!

സബാഷ് ബേട്ടെ..! സബാഷ്..!!!
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഓ. ടോ: ഒരു കഥാപാത്രത്തെ ഈ കഥയില്‍ അധികം ഇന്‍‌വോള്‍വ്‌ഡ് ആക്കാതെ, മനപ്പൂര്‍വ്വം ഒളിപ്പിച്ച് നിര്‍ത്താനുള്ള വെമ്പല്‍ (അല്ലെങ്കില്‍ ശ്രമങ്ങള്‍) പലര്‍ക്കും തിരിച്ചറിയാം.

പ്രിയയേയും, മയൂരാമ്മേം, ചാന്ദ്രകാന്തം അക്കാവേം പേരെടുത്ത് പരാമര്‍ശിക്കാമെങ്കില്‍, പ്രയാസി മറ്റു ചിലരെ മനപ്പൂര്‍വ്വം ഒഴിവാക്കിയത് ഈ പോസ്റ്റിന്റെ ഒരു പോരായ്മയാണെന്ന് ഉപാസന തറപ്പിച്ച് പറയുന്നു.
എന്തിന് വേണ്ടി, ആര്‍ക്ക് വേണ്ടി..?

പത്ത് വെള്ളിക്കാശിന് വേണ്ടി ബൂലോകരെ മുഴുവന്‍ കബളിപ്പിക്കാന്‍ അനക്ക് ആര് പെര്‍മിഷന്‍ തന്നു..?

കറ കളഞ്ഞ ഒത്തിരി, ഒത്തിരി നഗ്നസത്യങ്ങളുടെ അനാവരണം പ്രതീക്ഷിച്ച് നിന്ന ബൂലോകരില്‍ പലരും പ്രയാസിയില്‍ പ്രതീക്ഷിച്ചത് ഇതു പോലെ ഒത്തുതീര്‍പ്പലുകളില്‍ നിന്ന് ഉയിരെടുക്കുന്നതും, ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങിയതുമായ ഒരു പോസ്റ്റായിരുന്നില്ല.

നിരാശയുണ്ട്...
;)

കൊച്ചുത്രേസ്യ said...

പ്രയാസിയേയ്‌ തണുപ്പത്ത്‌ സുഖമില്ലാതെ എഴുതീതാണെങ്കിലും നല്ല ചൂടന്‍ പോസ്റ്റ്‌ കേട്ടോ..ബൂലോകത്തെ ഒരു മാതിരി എല്ലാ സ്റ്റാറുകളെയും ഈ പോസ്റ്റില്‍ പൊളിച്ചടുക്കീട്ടുണ്ടല്ലോ..ഗൊള്ളാം :-))

പിന്നെ ഒരു തംശം : ഏതു സിനിമയിലാ രംഭ അങ്ങനെ പൊങ്ങി വരുന്നത്‌??

അഭിലാഷങ്ങള്‍ said...

ഞാന്‍ ദാ പിന്നേം വന്നു.

ഇന്‍സ്പിരേഷന്‍: എതിരന്റെ കമന്റ്

എതിരന്‍ കതിരവാ, “ദര്‍ബാരി“ രാഗത്തിലല്ലേ ആ പാട്ട്?

യെവന് അത് പറ്റൂല്ലാന്ന്..

മൊത്തം ‘മദ്യ‘ത്തില്‍ മുങ്ങിക്കിടക്കുന്ന ലെവന് പറ്റിയ രാഗം “മധ്യമാവതി“ ആണ്.

അതും അവൈലബിളാണ് ...

“വികാരനൌകയുമാ‍യ്
തിരമാലകളാടിയുലഞ്ഞു...
കണ്ണീരുപ്പുകലര്‍ന്നൊരു മണലില്‍
വേളിപ്പുടവയുലഞ്ഞു..!!
രാക്കിളിപൊന്മകളേ.. നിന്‍ പൂവിളി...
യാത്രാമൊഴിയാണോ നിന്‍ മൌനം?
പിന്‍‌വിളിയാണോ?“

അല്ല..

“പ്രയാസി ബോട്ടിലുമായ്...
കടാ‍ാ‍ാപ്പുറത്താടിയുലഞ്ഞു..
മെന്റല്‍ബ്ലോക്ക് കലര്‍ന്നൊരു തലയില്‍,
ഓസീയാറുമലിഞ്ഞൂ....!!
ലൂസിന്റെ ഡോക്ടര്‍മാരേ..ഞാന്‍നോര്‍മ്മലല്ലേ..
വട്ട് മൂത്തതാണോ, മുഴുവട്ട്..?
ഞാന്നോര്‍മ്മലാകില്ലേ?”

ഉത്തരം:യാതൊരു പ്രതീക്ഷയും ഇല്ല!!

:-)

അഭിലാഷങ്ങള്‍ said...

ഡാ പ്രയാസീ,

നിനക്ക് ഇന്നേക്ക് ഇത്ര മതീന്ന് തൊന്നുന്നു..

ങും!

കടാപ്പുറത്ത് പാട്ടും പാടി നടക്കാതെ വീട്ടീപ്പോ‍ടാ..

രാവിലെ എറങ്ങിക്കോളും...

മനുഷ്യനെ മെനക്കെടുത്താന്‍..

:-)

പ്രയാസി said...

എതിരവാ.. യെന്തിര് പാട്ടിത്..:)
ഠാങ്ക്യു കേട്ടാ..! എന്നെ പ്രാന്താന്നു വിളിച്ചതിനല്ല..!
ഈ പ്രാന്ത് വായിച്ചതിന്..:)

കൂട്ടാരാ.. അയ്യേ.. പരസ്യമായിട്ടാണാടാ.. ഇതൊക്കെ തരണത്..അങ്ങോട്ടും ബ്ലുമ്മമ്മ..:)

ദിനകരന്‍ ഉദിച്ചുയരുന്നതിനു ഇതിനെക്കാള്‍ നല്ലതൊന്നു എന്റെ തലയില്‍ വന്നില്ല വിശാലേട്ടാ..!
വന്നു അഭിപ്രായം പറഞ്ഞതിനു നന്ദി..:)

നജീമിക്കാ.. എന്നെ കൊഞ്ചാക്കണം അല്ലെ..!
ഹ,ഹ എനിക്കാ അംബാസഡര്‍ കാര്‍ ഇഷ്ടപ്പെട്ട്..! ഹാപ്പി മാത്രമല്ല, ഹാപ്പി ജാമുമായി..:)

ഉപാസനാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.........മ്വാനേ..നിനക്കു ഞാന്‍ രണ്ടു കലേല്‍ നടക്കണ കണ്ടിട്ടു സഹിക്കണില്ലാല്ലെ..!?

പത്ത് വെള്ളിക്കാശിനല്ല..മുപ്പത് ബ്ലോകമന്റിന് വേണ്ടിയാ ഞാനീ പോസ്റ്റിട്ടത്..!

പ്രയാസിക്ക് അങ്ങനെ ഒരു പാടു നഗ്നസത്യങ്ങളൊന്നുമില്ല..അതെന്റെ പൊസ്റ്റുകളില്‍ മനസ്സിലാക്കവുന്നതേയുള്ളു..പിന്നെ മസ്സാല അതില്ലാത്തത് നിരാശയുണ്ടാക്കിയെങ്കില്‍ തൊട്ടടുത്ത ഉപാസനാ ടാക്കീസില്‍ U.P.ASANA സാറിന്റെ പുതിയൊരു പടം കളിക്കുന്നുണ്ട് “പൊട്ടക്കിണറ്റിലെ അന്തര്‍ജ്ജനവും കണ്ണാമ്പലത്ത് പുരുഷുവും“ നിരാശയകറ്റാന്‍ പറ്റിയ സിനിമയാ..! ഞാന്‍ മൂന്നോട്ടം കണ്ടു..!ഞാനോടി ഒന്നൂടെ കാണാനാ..;)

കൊച്ചേ..നീ വന്നാ..സന്തോസായി..!
ഒരു തംശം ചോദിച്ച സ്ഥിതിക്കു മറുപടി പറയാം..
സിലിമേടെ പേര്‍ “ഉള്ളത്തെ ബ്ലോഗിത്താ”..;)

യെടാ മുള്ളാന്‍ മുട്ടീട്ട് പറ്റാത്തതിനു യിങ്ങനെ വയലന്റാവല്ലും..;)
ആ ഇരുമ്പു ബര്‍മൊഡേരെ താക്കോല്‍ ഞാന്‍ ഇപ്പ സെന്റിത്തരാം..;)
യീ അഭിലാഷ് ഗോപീന്റെ ഒരു കാര്യം..:)

ഉപാസന || Upasana said...

മസാല ഒന്നുമില്ല.
പുരുഷുവിന്റെ ഊരു വീരഗാഥ അത്ര തന്നെ.

ആ പോസ്റ്റ് ഇട്ടതില്‍ പിന്നെ പ്രയാസി എന്റെ സൈറ്റില്‍ നിന്ന് ഇറങ്ങണില്ല എന്നാണ് വെബ്സൈറ്റ് ട്രാക്കറ് കാണിക്കുന്നെ.

ഞാനിത്ര നിരീച്ചില്ല
:)
ഉപാസന

ശെഫി said...

അടിപൊളി

Gopan | ഗോപന്‍ said...

പ്രയാസി മാഷേ
ഇവിടെ വരുവാന്‍ വൈകി..
പപ്പൂസിന്‍റെ കഥക്ക് രണ്ടാം ഭാഗം കണ്ടതില്‍ സന്തോഷം..ചിരിച്ചു ചിരിച്ചു വയ്യാതെയായി.
നല്ല രസികന്‍ പോസ്റ്റ്.
സ്നേഹത്തോടെ
ഗോപന്‍

പപ്പൂസ് said...

ഒരു പാട്ടുണ്ടായിരുന്നു. മത്തി വലയിലാക്കണ തെരക്കില് പാടാന്‍ വിട്ട് പ്വായതാണ് കെട്ടാ...

ബ്ലോഗ്ഗിനക്കരെപ്പോണോരെ, കാണാക്കമന്റിനു പോണോരെ,
പ്വായ് വരുമ്പോള്‍ എന്തു കൊണ്ടു വരും, പോസ്റ്റ് നിറയെ
പ്വായ് വരുമ്പോള്‍ എന്തു കൊണ്ടു വരും...

പ്രയാസീ... ഞാന്‍ കാണണുണ്ട് ട്ടാ, പപ്പൂസിന് ഓസീയാറു തരാന്‍ നിവൃത്തില്ല ല്ലേ! വച്ചിട്ടൊണ്ട്! :)

കൊസ്രാക്കൊള്ളി said...

യെന്തിരായാലും നര്‍മ്മങ്ങള്‌ കൊള്ളാം കെട്ടോ

ഹരിയണ്ണന്‍@Hariyannan said...

പ്രയാ‍സീ..

കലക്കി.ഉഷാര്‍ പോസ്റ്റ്!!

പിന്നെ നന്ദിയുണ്ട്.ആ ഒടുവിലത്തെ മുക്കാലാ മുക്കാബലാക്ക് എന്നെയും കൂട്ടിയതിന്!!

G.MANU said...

എല്‍.കെ.ജി കാലം വരെ ആലോചിച്ചെടുക്കാനുണ്ട്..! മാത്രമല്ല യെല്ലാടോം തേങ്ങയടിക്കാനും പോണം. ഫുള്‍ടൈം ബിസിയായത് കാരണം സെര്‍വറെഞ്ചിന്‍ ഘടിപ്പിച്ച ബ്ലോഗത്തില്‍ ബൂലോഗ തേങ്ങയടി അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ശ്രീയരയന്‍ ചുവന്ന പെട്രോള്‍മാക്സ് കത്തിച്ചു തുഴയുന്നു

hahah kalakki kaduvaruthu machaa

K M F said...

ബെസ്റ്റ്...

ഉഗാണ്ട രണ്ടാമന്‍ said...

നല്ല രസികന്‍ പോസ്റ്റ്.... കലക്കി

ഗിരീഷ്‌ എ എസ്‌ said...

അടിപൊളി....പോസ്റ്റ്‌ പ്രയാസി
ആസ്വദിച്ചുവായിച്ചു...

ആശംസകള്‍

Unknown said...

കലക്കി പ്രയാസീ. കലകലക്കനായിട്ടുണ്ട്.

ഷാഫി said...

അങ്ങനെ ഒരിക്കല്‍ക്കൂടി പ്രയാസിയുടെ പോസ്റ്റിന് അമ്പതാ‍മത്തെ കമന്റിടാനുള്ള അത്യപൂര്‍വ ഭാഗ്യം എനിക്ക് കിട്ടിയിരിക്കുകയാണ്. നല്ല പോസ്റ്റായിരുന്നു പ്രയാസീ. ജബര്‍ദസ്ത്, ശാന്ദാ‍ര്‍, അനോഖാ, അജീബ്, എക്സലന്റ്, ഫന്റാസ്റ്റിക്ക്, സൂപ്പര്‍...
മതിയോ?

ഗീത said...

പ്രയാസീ,വരാന്‍ വൈകിപ്പോയി.

ഏതൊക്കെയോ പോസ്റ്റിന്റെ കമന്റുകളില്‍ ഈ ഓസീയാര്‍ ഒക്കെ വായിച്ചു. അന്നേരം മനസ്സിലായില്ല.
ഇപ്പഴല്ലെ സംഗതികള് പുടി കിട്ടിയത്....
രസിച്ചൂട്ടോ....

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രവാസി മോനേ,

ഒരു പാരഡി തിരക്കാഥയുടെ മട്ടും ഭാവവും അടിസ്ഥാനമായിട്ടുണ്ടെങ്കിലും, അസാധ്യമായ കൈവഴക്കം' സൂക്ഷിച്ച രചനാ ശൈലിയാണെടാ... ഇത്‌. ശരിക്കും ചിരിപ്പിച്ചുകളഞ്ഞു. ഓഫീസിലെ ടെന്‍ഷനുകള്‍ക്ക്‌ ഈ 4.49-ന്‌ കിട്ടിയ 'ബഹുസന്തോഷം'. പരിചയപ്പെട്ടപ്പോഴേ... നിയ്യ്‌ ആളൊരു ഐറ്റമാണെന്ന്‌ അനക്ക്‌ തോന്നീരുന്നെടാ മോനേ. ഇതേ മാതൃകയില്‍, പാരഡി സ്റ്റയില്‍ ഒഴിവാകിയും എഴുതാന്‍ കഴിയുമെന്ന്‌ തെളിയിക്കേണ്ട ബാധ്യതയും ഇപ്പോല്‍ നിനക്കുണ്ട്‌. പിന്മാറരുത്‌. ഇപ്പോള്‍ തണുപ്പുള്ള സമയമായതു കൊണ്ട്‌ ഇന്നും നാളെയും ശ്രമിക്കാം. ഒരുമാസത്തെ 'ക്വാട്ട' കഴിഞ്ഞെന്ന്‌ പറയാന്‍ നോക്കേണ്ട.

kuttoosan said...
This comment has been removed by the author.
പ്രയാസി said...

ഉപാ‍സനാ..ഞാനവിടെ ബ്ലാക്കില്‍ ടിക്കറ്റു വില്‍ക്കുകയാ..:)

ഷെഫി..ഠാങ്ക്യു..:)

ഗോപന്‍ മാഷെ..തിരിച്ചും സ്നേഹത്തോടെ..നന്ദി..:)

പപ്പൂസ്..നന്ദി..:)

കൊസ്രാക്കൊള്ളീ..കുത്തിനു നന്ദി..:)

ഹരിയണ്ണാ..മരുന്നൊക്കെ പഴയതു പോലെ പോകുന്നുണ്ടൊ..:)

മനുജീ..ടിക്,ടിക്,ടിക്..കടുവറുത്ത സമണ്ടാ..:)

കെ.എം.എഫ്..നന്ദി.:)

ഉഗാണ്ടാ..:)

ദ്രൌപദി..:)

വിനോദ്..:)

ഷാഫീ..പോരാ..;)

ഗീതേച്ചീ..നന്ദി..:)

പ്രസാദേട്ടാ..ഒരു പാടി നന്ദീട്ടാ..ഇങ്ങനൊരു കമന്റിനു..:)

പ്രയാസി said...

ബു ,ഹ ,ഹ

കുട്ടൂസ്സനണ്ണാ...യെന്തരണ്ണാ..ഇത്..!?

യെവന്റെ ഒരു കാര്യം..ചെറിയ വിശയങ്ങള്‍ക്കു ഇങ്ങനെ വയലന്റാവല്ലും..

അണ്ണനെന്നെ സെപ്റ്റി ടാങ്കാക്കിയ സ്ഥിതിക്ക് ഇനി ഞാന്‍ അണ്ണനെ യെന്നും കാണാന്‍ വരും..!

പിന്നെ എനിക്കിട്ട കമന്റ് ഞാന്‍ ഡിലൂറ്റൂല കേട്ടാ..
അതെനിക്കു കിട്ടിയ അംഗീകാരമാ..!

അണ്ണാ.. അണ്ണനൊരു പെഞ്ചുവ..ഞാന്‍ അണ്ണീന്നു വിളിച്ചോട്ടെ.!

അണ്ണാ.. മുറ്റിയ അണ്ണനോടൊന്നും മുട്ടാനുള്ള മൂ...പ്പ് ഈ പാവം ഞാഞ്ഞൂലുകള്‍ക്കില്ലണ്ണാ..
വിട്ടേരെ..പാവങ്ങള്‍ ജീവിച്ചു പോട്ടെ..

സത്യമായും ഞാനിപ്പ അണ്ണന്റെ ആരാധകനാ..
എന്തൊരു പോളപ്പന്‍ കമന്റുകളാ..

ഐ ലവ് യൂ.. അണ്ണാ.. ഐ ലവ് യൂ..:)

Ziya said...

"പപ്പു പബ്ലിഷ് ചെയ്യാണ്ടു വെച്ച ഡ്രാഫ്റ്റാ നീ. സേവ് ചെയ്ത സിസ്റ്റത്തീന്ന് കണ്ട അനോണിപ്പിള്ളേര്‍ അടിച്ചോണ്ടു പ്വായാ സഹിക്കേല കേട്ടാ.."

കിടിലം ഞെരിപ്പുകള് തന്നണ്ണാ...
ഇതിങ്ങനെ ഒന്നിനു പൊറകേ ഒന്നായി പ്രയോഗങ്ങള് വരുന്നത് അമ്മ്ച്യാണേ കണ്ണു തെള്ളി , ശാസം വെലങ്ങി.....:)

d said...

ഹ ഹ ഹ.. പുതിയ തിരക്കഥ കലക്കി.. എപ്പോഴാ അടുത്തത്?

സുഗതരാജ് പലേരി said...

പ്രയാസി പ്രയാസപ്പെട്ടെഴുതിയ ഈ കഥ ഒട്ടും പ്രയാസപ്പെടാതെ വായിച്ചു. ഇഷ്ടായി.... ഒത്തിരി ഇഷ്ടായി.

ചീര I Cheera said...

പ്രയാസി, പ്രയാസി എന്നു കാണുമെങ്കിലും എപ്പഴും പ്രേയസി, പ്രേയസി എന്നേ വായില്‍ വരൂ..

കണ്ടതിപ്പോഴാ,
കലക്കി. ഇത്രയ്ക്ക് വിചാരിച്ചില്ല!

Malayali Peringode said...

“യെടാ.. ഒരു ഗ്രൂപ്പ് ആള്‍ക്കാറ് വരും അതിലൊരാള്‍ നമ്മുടെ നേരെ ചൂണ്ടും, ദേ.. ഇവനാന്നും പറഞ്ഞ്..! പിന്നെ അവിടെ നില്‍ക്കരുത്, പറന്നോണം..!,
ഈ വിദ്യ റസ്സാക്കിനു ഞാന്‍ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. കണ്ടില്ലെ, അതിനു ശേഷം ആഴ്ചയിലൊരിക്കലാ ബ്ലോചന്തയില്‍ അവന്‍ കമന്റ് വാങ്ങാന്‍ വരാറ്..!“



ആ... നീ പഠിപ്പിച്ചുതന്ന ആ വിദ്യകൊണ്ട് ജീവിച്ചു പോണ്!

റസാഖ് പെരിങ്ങോട് :)

അതുല്യ said...

സത്യായിട്ടും ഞാനിത് വരേം പ്രവാസീന്നാ പേരു വായിച്ചൊണ്ടിരുന്നത് നിങ്ങള്‍ടേ. എന്റെ കുത്തിത്തിരിപ്പ് ഭഗോതീ.. എന്തോരും കഥാ‍പാത്രങ്ങളാണു സിനിമേലു. സമ്മതിച്ച് എന്റെ ഭഗോതീ സമ്മതിച്ച് നിങ്ങളേ. അരക്ലാസ്സ് ഓസിയാറില്‍ 2 സ്പൂണ്‍ ഈനോയിട്ട് 4 ഇതള്‍ പൊതീനയിലയും പിച്ചിയിട്ട് കുടി പ്രയാസി. ലോകസിനിമയിലേയ്കുള്ള എല്ലാ കോപ്പുമുണ്ട് എഴുത്തില്‍.

പ്രയാസിഫാനതുല്യ.

Rejesh Keloth said...

ഇനിയിപ്പം എന്താ പറേണ്ടെ...
ഇഷ്ടായിട്ടാ... തള്ളേ, ബ്ലൊഗിച്ചിട്ട് കലിപ്പ് തീരണില്ലല്ലോ... ആളൊരു മൂത്താപ്പ ആണല്ലേ?
കൊള്ളാം... ഇനി ഒരു പോസ്റ്റിനെ ബ്ലൊഗുതൊറേലെറക്കിനോക്ക്... പടയുമായ് കമന്റാന്‍ വരുന്നോരുടെ മുന്നില്‍ പന്തോം പിടിച്ച് ഞാനും കാണുമണ്ണാ.. വെറും മുക്കാല പാടിക്കളിയൊന്ന്വല്ല...

നജൂസ്‌ said...

ഉഗ്രന്‍.

പിന്നെ ആ മഴതുള്ളികിലുക്കത്തില്‍ ഒന്ന്‌ അംഗാവാന്‍ എന്തു ചെയ്യണം

കുറുമാന്‍ said...

നുമ്മടെ പത്മിനിയെ പറയല്ല്....വേറെ ആരേ വേണേലും പറഞ്ഞ മക്കളെ.....

ഓസീയാറടിച്ചിട്ടെന്താവാനാ തണുപ്പത്ത്.,അതിലും ഭേദം കട്ടന്‍ കാപ്പിയും, പപ്പടവടയുമാ.

പ്രയാസീ സംഭവം ഉഷാറായിട്ടോ.

Sethunath UN said...

ഇപ്പോഴാ കണ്ടത്.
ഉഷാര്‍ പ്രയാസ്സീ ഉഷാര്‍.
:D