ലോകത്ത് എല്ലായിടത്തും ഉള്ള നിയമങ്ങള്‍ തന്നെ റിഗ്ഗിലും. മദ്യപിക്കരുത്, മയക്കുമരുന്നുപയോഗിക്കരുത്, കൂടെ ജോലിചെയ്യുന്നവനെ എടുത്തിട്ടലക്കരുത്, പക്ഷെ എല്ലായിടവും പോലെ ഇളവുകള്‍ ഇല്ലാന്നു മാത്രം. ക്രൈം കയ്യോടെ പിടിച്ചാല്‍ ഫയര്‍...!
തന്റെ രാജ്യത്ത് എല്ലാവിധ സ്വാതന്ത്ര്യവും തകര്ത്തനുഭവിക്കുന്ന അമേരിക്കക്കാരനും അതൊന്നുമില്ലാതെ ഇവിടെ ജോലി ചെയ്യുന്നു. ഞാനിവിടെ വന്ന ആദ്യകാലങ്ങളില്‍ ഒരു സിഗററ്റ് പോലും വലിക്കാത്ത അവരെ കാണുമ്പോള്‍ ചെറിയൊരു സ്നേഹവും ബഹുമാനവുമൊക്കെ തോന്നിയിരുന്നു, തൊലിവെളുപ്പിനോടും മുതലാളിത്തത്തോടുമുള്ള ആ ബഹുമാനമല്ല..!
ക്രമേണ എല്ലാവരുടെ ചുണ്ടിനു താഴെയും ഒരു വീക്കം കണ്ടു തുടങ്ങിയപ്പോള്‍ അതെന്താന്ന് അറിയാനുള്ള ആകാംഷ..! അന്വേഷണത്തിനൊടുവില്‍ അമേരിക്കന്‍ തമ്പാക്കെന്നറിഞ്ഞപ്പോള്, അവര്‍ക്കിടയില്‍ മയക്കുമരുന്നും സുലഭമാണെന്നറിഞ്ഞപ്പോള്, ഇരുപത്തിനാലു മണിക്കൂറും പരസ്പരം അമ്മക്കു വിളിക്കുന്ന ശീലം കണ്ടപ്പോള്‍ കൊടുത്ത ബഹുമാനമൊക്കെ പൂര്‍വ്വാധികം ശക്തിയോടെ പിന്‍വലിച്ചു. കുരങ്ങന്മാര് ഫുഡൊതുക്കുന്നപോലെ കീഴ്ച്ചുണ്ട് വീര്‍പ്പിച്ച് ഇരുപത്തിനാലു മണിക്കൂറും പേപ്പര്‍ കപ്പില്‍ തുപ്പി ചുമന്നു കിറുങ്ങി നടക്കുന്ന സായിപ്പന്മാരെക്കാള്‍ എത്രയൊ ഡീസന്റാ.. നാട്ടിലെ വീശി മുറുക്കിത്തുപ്പണ ആമിനാത്തയും പാറുത്തള്ളയും..! എനിക്കീ സാധനത്തിനെ മണമടിച്ചാല്‍ ചൊരുക്കാന്‍ തുടങ്ങും.
പതിനായിരങ്ങളുടെ ഊര്ജ്ജസ്ത്രോതസ്സായ തമ്പാക്കിനോട് എനിക്കെന്താ ഇത്രയും വിരോധമെന്ന് ന്യായമായും സംശയമുണ്ടാകാം.. അതിനു പ്രത്യേകിച്ച് കാരണമൊന്നുമില്ല.. ഏയ് ഇല്ലന്നെ.. ഇങ്ങനെ നിര്‍ബന്ധിച്ചാല്‍..
പ്രിഡിഗ്രിക്കു പഠിക്കുന്ന സമയം, പത്തില്‍ കൂടെയുണ്ടായിരുന്ന അനസ് ജീവിതത്തില്‍ ഒരിക്കലും ഉപയോഗം വരാത്ത കാര്യങ്ങള്‍ കൂടുതല്‍ പഠിച്ച് ഉള്ള ജീവിതം പാഴാക്കേണ്ടന്ന് കരുതി അവന്റെ കൊച്ചാപ്പാന്റെ സിറ്റിയിലുള്ള ഷോപ്പില്‍ ബിസിനസ് മാനേജ്മെന്റ് പഠിക്കാന്‍ ചേര്‍ന്നു. കോളേജ് കുമാരന്മാരായ ഞങ്ങളോടൊപ്പം തന്നെയായിരുന്നു അവന്റെ പോക്കും വരവും. ബസ് കാത്ത് നില്ക്കുന്ന സമയം തിളങ്ങുന്ന കവറില്‍ നിന്നും പൊകയില പോലുള്ളൊരു സംഭവം എടുത്ത് ചുണ്ടിനിടയില്‍ നാലാള് കാണ്‍കെ പ്രത്യേകിച്ചും പെന്കുട്ടികള് കാണ്‍കെ വെക്കുന്നത് അവന്റെയൊരു സ്ഥിരം നമ്പര്‍. അതു കണ്ട് വല്ലാത്തൊരു ആരാധനയൊടെ ഞങ്ങളവനെ നോക്കും.. ഹൊ! സമ്മതിക്കണമിവനെ.
ഒരിക്കലവനോടു ചോദിച്ചു,
“എടാ.. ഇതു വെച്ചാലുള്ള ഗുണമെന്താ..!?“
“നല്ല മൂഡാകും..!“
“മൂഡൊ ഇതു വെച്ചാലൊ!?”
“വെച്ച് നോക്ക് അപ്പോഴറിയാം..!“
അവന് കയ്യിലിരുന്ന പൊട്ടിക്കാത്ത ഒരു കവര്‍ നീട്ടി..! മൂഡറിയാനുള്ള ആവേശത്തില്‍ അത് വാങ്ങി പോക്കറ്റിലിട്ടു.
സന്ധ്യയാകുമ്പോള്‍ ബന്ധുകൂടിയായ ഷെഫീകിന്റെ വീട്ടില്‍ പോകുന്നൊരു പതിവുണ്ട്. കോര്പ്പറേഷന് പൈപ്പ് അവന്റെ വീടിനു മുന്നിലാണ്. സന്ധ്യക്കവിടെ വെള്ളമെടുക്കാന്‍ വരുന്ന വെളുത്ത് മെലിഞ്ഞ സുന്ദരിക്കൊച്ചിനെ കാണണം. പക്ഷെ അന്നത്തെ പോക്കിനു തമ്പാക്ക് ടെസ്റ്റിംഗ് എന്നൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു.
ഷെഫീക്കിന്റെ റൂമില്‍ കയറി.
പഴയകാല ഹിന്ദി സിനിമാ ഗാനങ്ങള്‍ മന്ദീകരിച്ചെഴുതിയ വെള്ളപ്പാറ്റക്കുള്ള പ്രണയലേഖനം വായിച്ചു കേള്‍പ്പിച്ചു.
“കൊള്ളാടാ.. ഇതിലവളു വീഴും..!“
ഷഫീകെന്ന സീനിയര്‍ കാമുകന്റെ വാക്കുകളില്‍ എനിക്കഭിമാനം തോന്നി.
“ഡാ.. ഒരു കാര്യം മറന്നു..! ഒരു സൂപ്പര്‍ സാധനം കിട്ടീട്ടുണ്ട്. നമുക്കൊന്ന് ടെസ്റ്റ് ചെയ്യണം!“
തമ്പാക്കിന്റെ കവര്‍ കണ്ടപ്പോള്‍ അവനും ടെസ്റ്റിനു താല്പര്യം.
കവര്‍ പൊട്ടിച്ചു മണത്തു നോക്കി ഹൂൂൂൂൂൂൂൂൂ.…! മൂക്കു തുളക്കുന്ന മണം..!
കുറച്ചു ചവറെടുത്ത് അവന്റെ കൈയ്യില്‍ കൊടുത്തു.
“ഇത്രെം വേണ്ട..!“ കൊടുത്തതില്‍ പകുതിയെടുത്ത് അവന് ചുണ്ടിനിടയില്‍ വെച്ചു.
“ഇത്രക്ക് പേടി പാടില്ലെടാ.. ദാ എന്നെ നോക്ക്”
അനസ് വെക്കുന്ന അളവില്‍ ഒട്ടും കുറയാതെ മൂക്ക് പൊത്തി ഞാനും ഫിറ്റ് ചെയ്തു.
ഉച്ചത്തില്‍ പാട്ടും വെച്ച് ജനാല തുറന്ന് പൈപ്പിന്റെ ചുവട്ടിലുള്ള ഇമ്പോര്‍ട്ടഡ് വെള്ളപ്പാറ്റയെ നോക്കി ഞാന്‍ ചിരിച്ചു.
അതു കണ്ട അവള് മുഖം കോട്ടി തിരിഞ്ഞു നിന്നു.
“ ഡാ അവളു വീഴും ഉറപ്പാ..!“
“അത് നിനക്കെങ്ങനെ മനസ്സിലായി..!?”
“അവള് ജാഡ തുടങ്ങി..!“
ജാഡയാണ് അവസാനം ബാധയായി തലയില്‍ വീഴുന്നതെന്ന കോമന് ഫാക്റ്റില്‍ ഞാനന്നെ വിശ്വസിച്ചിരുന്നു.
കണ്ണിമവെട്ടാതെ “പലക് പലക്കെന്നും“ മനസ്സില്‍ പറഞ്ഞ് അവളേം ഫോക്കസി ഞാന്‍ നിന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ദയനീയമായൊരു ശബ്ദം,
“അളിയാ..”
തിരിഞ്ഞു നോക്കുമ്പോള്‍ വിയര്‍പ്പില്‍ കുളിച്ച് ഷെഫീക്..!
“എനിക്കെന്തൊ പോലെ.. ഞാനിതു തുപ്പാന്‍ പോകുന്നു.”
കിറുങ്ങി കണ്ണ് തള്ളിയിരിക്കുന്ന അവനത് തുപ്പുന്നതാ നല്ലതെന്നു തോന്നി
“കപ്പാസിറ്റിയില്ലാത്തവന് പോയി തുപ്പെടാ..”
ടെമ്പ് ഫോള്‍ഡര്‍ എംറ്റിയാക്കിയ കമ്പ്യൂട്ടര്‍ സ്പീഡില്‍ കട്ടിലില്‍ അവന് വന്നു വീണു.
“എടാ നിനക്കൊന്നും തോന്നുന്നില്ലെ..!?”
“എന്തു തോന്നാന്‍ നിന്നെപ്പോലെയാണൊ ഞാന്‍..!“
കുത്താന്‍ കുറച്ചു ലേറ്റായാലും ഊരുന്ന കാര്യത്തില്‍ ഷാര്‍പ്പായ കറണ്ടാപ്പീസുകാര് അവരുടെ കൃത്യം നിര്‍വ്വഹിച്ചു..!
“എടാ ഇതു തന്നെ പറ്റിയ സമയം ഞാനവള്‍ക്കീ കത്തു കൊടുക്കട്ടെ..”
മുടിഞ്ഞ ചൂട്, വല്ലാതെ വിയര്‍ക്കുന്നു, പുറത്തിറങ്ങിയ ഞാന്‍ നല്ല നിലാവുണ്ടായിട്ടും പൈപ്പിന്റെ മൂടൊ വെള്ളപ്പാറ്റയേയൊ കണ്ടില്ല..! എന്തിന് നടന്നു പോകാനുള്ള റോഡ് പോലും മുന്നില്‍ കണ്ടില്ല..! പവര്‍ കട്ടിനോടൊപ്പം കണ്ണിന്റെ ഫ്യൂസും കട്ടായ പോലെ..!
ഇടിച്ചു ഫോര്‍ക്കു വളഞ്ഞ സൈക്കിള്‍ പോലുള്ള എന്റെ പോക്കില്‍ പന്തികേടു തോന്നിയ ഷെഫീക് പുറകെ വന്ന് എന്നെ പിടിച്ചു നിര്‍ത്തി.
“എടാ നീ ആടുന്നു.. അതു തുപ്പെടാ..!?“
“തുപ്പില്ല..! എനിക്കൊരു കുഴപ്പവുമില്ല..! “ (ഞാന്‍ പുലിയാ..!)
അതും പറഞ്ഞ് രണ്ടടി മുന്നോട്ട് നടന്ന ഞാന്‍ ഫുള്‍സ്റ്റോപ്പിട്ടു. തിരിഞ്ഞു പോലും നോക്കാതെ അവനോട്
“എനിക്കു ഛര്‍ദിക്കണം”
ആരും താങ്ങില്ലാത്തവന്റെ ആശ്രയം.. ടെലഫോന്‍ പോസ്റ്റ്..! അതില്‍ താങ്ങി തമ്പാക്കി
രാഗത്തില്‍ നീട്ടിയൊരു വാള്..!
“തുപ്പേണ്ടി വന്നില്ല.. അല്ലാതെ തന്നെ പോയി..!“ മുതുകു തടവുന്ന കൂട്ടത്തില്‍ ഷെഫീക്കിന്റെ കമന്റ്.
ഇന്റ്റേണല്‍ എക്യുപ്മെന്റ്സ് മൊത്തത്തില്‍ സര്‍വ്വീസ് ചെയ്ത പോലൊരു ഫീല്‍,
ഒന്നും രണ്ടും ഒരുമിച്ചു ചെയ്യണോന്നും വേണ്ടാന്നുമുള്ള ത്രിശങ്കു അവസ്ഥ..! കരയാതിരുന്നിട്ടും കണ്ണ് നിറഞ്ഞൊഴുകി. ടോട്ടലി ബാലന്‍സു തെറ്റിയ ഞാനാ പോസ്റ്റിനെ വിടപറഞ്ഞു പോണ കാമുകിയെപ്പോലെ ചുറ്റിപ്പിടിച്ചു.
ഭാഗ്യത്തിന് ഞങ്ങളുടെ സുഹൃത്തായ നാസ് ബൈക്കുമായി അവിടെ വന്നു. കാര്യമറിഞ്ഞപ്പോളവന് ചിരി സഹിക്കാന്‍ വയ്യ.
“ശവത്തില്‍ കുത്തല്ലേടാ.. പന്നീ…”
സൌണ്ട് സിസ്റ്റവും അടിച്ചു പോയത് കൊണ്ടാ ശബ്ദം പുറത്ത് വന്നില്ല!
“കപ്പാസിറ്റിക്കാരാ പോസ്റ്റിനെ പ്രേമിക്കാതെ വന്നു വണ്ടീ കേറ് വീട്ടില്‍ കൊണ്ടാക്കാം !“
രണ്ടാളും കൂടി സാന്‍ഡ്വിച്ചിനിടയിലെ ഓംലെറ്റ് മാതിരി ബൈക്കിനിടയില്‍ വെച്ചെന്നെ വീട്ടില്‍ കൊണ്ട് പോയി.
വാപ്പയും ഇക്കമാരും വീട്ടിലില്ല, ഉമ്മയും അടുത്ത വീട്ടിലെ ബി.ബി.സി താത്തയും മാത്രം
കയറിയ പാടെ തറ ലെവലായ ഞാന്‍ തറയിലോട്ട് മലര്‍ന്നു കിടന്നു.. അല്ല വീണു..!
തലവേദന തലകറക്കം മൊത്തത്തിലെന്റെ വെപ്രാളം കണ്ട് ഉമ്മ വല്ലാതെ ഭയന്നു.
ഹോസ്പിറ്റലില്‍ പോകേണ്ടി വരുമെന്നു തോന്നിയപ്പോള്‍ എങ്ങനെയൊ ഞാന്‍ പറഞ്ഞൊപ്പിച്ചു.
“ആശുപത്രിയില്‍ പോണ്ടാ.. എനിക്കൊന്നുറങ്ങിയാ മതി..!“
ഉമ്മയെ നോക്കുമ്പോള്‍ ബി.ബി.സിയുടെ നേരെ കണ്ണു പോകും ബി.ബി.സി യെ നോക്കുമ്പോള്‍ ഷെഫീക്കിനു നേരെ പോകും എന്റെ ഈ കഥകളി സൂക്ഷ്മമായി നിരീക്ഷിച്ചു നിന്ന ബി.ബി.സി ഉമ്മയോട്
“താത്താ.. ഇതെന്തൊ കണ്ട് പേടിച്ചതാ..! സന്ധ്യക്ക് പുറത്തിറങ്ങി കറങ്ങരുതെന്ന് പറഞ്ഞാല്‍ ഈ മക്കള്‍ കേള്‍ക്കില്ലല്ലൊ!“
“പറഞ്ഞാ കേള്‍ക്കണ്ടെ..”
ഉമ്മ ബി.ബി.സി യെ പിന്താങ്ങി.
ബി.ബി.സിയുടെ കണ്ട് പിടുത്തം ആ അവസ്ഥയിലും എന്നെ സന്തോഷിപ്പിച്ചു
മനസ്സില്‍ പറഞ്ഞു “വല്ല മാടനേയൊ മര്തായെയൊ കണ്ടാലും ഇത്രയും ബുദ്ധിമുട്ടില്ലുമ്മാ..“
“നാളെ കാക്കുമ്മായെ വിളിച്ചൊന്നു നോക്കണം, “ ബി.ബി.സി വളരെ ആവേശത്തിലാണ്.
നീണ്ട മൂക്കും തൊണ്ണൂറ്റഞ്ചു കഴിഞ്ഞിട്ടും പയറു വറുത്ത പോലെ നടക്കുന്ന, മോണ കാട്ടി ചിരിക്കുന്ന (കാട്ടാന്‍ അതെ ഉള്ളു), ഒരു സുന്ദരിപ്രസ്ഥാനമാണീ.. കാക്കുമ്മ. വയറ്റില്‍ ചാമ്പല്‍ തേച്ചുള്ള കാക്കുമ്മായുടെ മന്ത്രിക്കലില്‍ ചെറിയ വയറ്റുവേദനയും തലകറക്കവുമെല്ലാം പമ്പ കടക്കും..! അത്യാവശ്യം ചെറിയ ചാത്തന്മാരും ..! (അതിന്റെ ഗുട്ടന്‍സ് മാത്രമറിയില്ല..!)
വെളുപ്പിനെ തന്നെ ബി.ബി.സി കാക്കുമ്മായുമായി എത്തി.
അമൃതാഞ്ജന്‍ പരസ്യത്തിലെ തലവേദന..! ഹെല്‍മറ്റ് വെച്ചപോലുള്ള തലക്കനം..!
ചുവന്ന വറ്റല്‍ മുളക്, കടുക്, പിന്നെന്തെക്കൊയൊ ചേര്‍ത്ത് ഒരു പേപ്പറില്‍ ചുരുട്ടി, ഊതി വീര്‍പ്പിച്ച ബലൂണ്‍ കൈവിട്ട സ്പീഡില്‍ ടൂത്ത്ലെസ് മോണക്കിടയിലൂടെ പിശ്… ശൂ… ശീ… ശബ്ദത്തില്‍ മന്ത്രിച്ച് കാക്കമ്മയെന്നെ ആപാദചൂഡം ഉഴിയാന്‍ തുടങ്ങി. എത്ര ശ്രദ്ധിച്ചിരുന്നിട്ടും എനിക്കാ ഭാഷ മനസ്സിലാക്കാന്‍ പറ്റിയില്ല. അവസാനം എന്തൊ ദേഷ്യത്തില്‍ പറഞ്ഞു, അതു ഉറപ്പായും ചീത്തയായിരിക്കണം..! പേപ്പറിനുള്ളില്‍ മൂന്നുവട്ടം തുപ്പി കത്തിക്കൊണ്ടിരുന്ന അടുപ്പിലെറിഞ്ഞു.
എന്നില്‍ നിന്നും ആവാഹിച്ചെടുത്ത തമ്പാക്ക് ചാത്തന് അടുപ്പില്‍ മുളകിന്റെയും കടുകിന്റെയും രൂപത്തില്‍ ടക്..ടി..ടുകേന്നു പൊട്ടിത്തുടങ്ങിയപ്പോള് കാക്കമ്മായും ബി.ബി.സിയും വിജയി ഭാവത്തില്‍ കളി നമ്മളോടാ എന്നര്‍ത്ഥത്തില്‍ പരസ്പരം നോക്കി തലയാട്ടി.
“എന്തു പറ്റിയതാ..!?” ഉമ്മാടെ ചോദ്യത്തിനുള്ള കാക്കുമ്മാരെ മറുപടി എന്നെ ഞെട്ടിച്ചു.!
“ഖബര്‍..! ഖബറു കണ്ടു പേടിച്ചതാ..!“
വീടിനു പിറകില്‍ തന്നെയാണ് പള്ളിയും അതിനടുത്തുള്ള ഖബര്‍സ്ഥാനും.
കാക്കമ്മാക്കുള്ള കൈമടക്കു എടുക്കാനായി ഉമ്മ പോയ നേരം ഞാനാ നീണ്ട മൂക്കില്‍ പിടിച്ചിട്ട് പറഞ്ഞു.
“കാക്കമ്മാ.. ഞാന്‍ പേടിച്ചത് ഖബറ് കണ്ടല്ല..! ഒരു കവറ് കണ്ടാ..!‘
കോളേജില്‍ പോകാന്‍ സമയമായപ്പോഴേക്കും ഷെഫീക് വന്നു. നനഞ്ഞ കോഴിയെപ്പോലെ അവനോടൊപ്പം ബസ്സ്റ്റാന്‍ഡിലേക്ക്.
പോകുന്ന വഴി ബാക്കിയുണ്ടായിരുന്ന തമ്പാക്കവനെടുത്തു.
അതു കണ്ടയുടന്‍ എന്റെ തലവേദന കൂടി.
“നീയാ കവറു കളയുന്നുണ്ടൊ ഞാനിപ്പം വാളുവെക്കും..!“
ചിരിച്ചോണ്ടവന്‍ “നിനക്ക് നല്ല കപ്പാസിറ്റിയല്ലെ ഒന്നൂടെ ടെസ്റ്റ് ചെയ്യാം..!“
അവന്റെ കൈയ്യില്‍ നിന്നും കവറു പിടിച്ചു വാങ്ങി ദൂരേക്കെറിഞ്ഞു ഞാന്‍ വിളിച്ചു പറഞ്ഞു
“ടെസ്റ്റും വന്ഡേയും ഒന്നും വേണ്ടാ… നിര്‍ത്തി..! എനിക്ക് മതിയായേ…!“
**************************************************
വാല്‍കഷ്ണം..
അല്ലാതെ ഇവിടെ ചിലര്‍ കരുതിയ പോലെ ചാറ്റും ബ്ലോഗും നിര്‍ത്തുന്ന കാര്യമല്ല..! അതങ്ങു ബ്ലൊ പള്ളീ ചെന്നു പറഞ്ഞാ..മതി.. ;)
Thursday, February 7, 2008
നിറ്ത്തി..! എനിക്ക് മതിയായേ…!
Posted by
പ്രയാസി
at
8:53 AM
Labels: ഓര്‍മ്മക്കുറിപ്പ്
Subscribe to:
Post Comments (Atom)
52 comments:
എന്റെ ചാറ്റിംഗ് സ്റ്റാറ്റസ് കണ്ട് പലരും ചോദിച്ചു..!
എന്താ കാരണം..!? എന്താ പ്രശ്നം..!
ഇനി നിങ്ങള്‍ പറ ഞാന്‍ നിര്‍ത്തിയതല്ലെ നല്ലത്..;)
തലേക്കെട്ട് കണ്ടോണ്ട് ഓടി വന്നതു ഇവന് ബ്ലോഗ് നിറ്ത്തുന്നു എന്നു വെച്ചിട്ടാ... എന്തിനാടാ നീ ഇത്രയും വലിയ ചതി ഞങ്ങളോടു
ചെയ്തോണ്ടിരിക്കുന്നതു. ഒരു ബൈ തന്നു പറഞ്ഞു വിടാമല്ലൊ എന്നാലോച്ചിച്ചു വന്നതാ... നീ എന്നെ ശരിക്കും ആശിപ്പിച്ചു കളഞ്ഞു. ആനകൊടുത്താലും ആശകൊടുക്കരുതെന്നാണ്.
അതെ, പ്യാടിപ്പിച്ചു കളഞ്ഞല്ലോ ഇഷ്ടാ...
ഇതായിരുന്നൂല്ലേ? (പറ്റുന്ന പണിയ്ക്കു പോയാല്‍ പോരായിരുന്നോ?)
:)
ശരിയാട്ടോ. ഇതു നിര്‍ത്തുന്നതു തന്നെ നല്ലത്!
"ഇന്റ്റേണല്‍ എക്യുപ്മെന്റ്സ് മൊത്തത്തില്‍ സര്‍വ്വീസ് ചെയ്ത പോലൊരു ഫീല്‍...."
അതു കലക്കി.
ഈ പ്രയാസീടെ ഓരോരോ പ്രയാസങ്ങളേ....!!!!
പ്രയാസീ.. ഇപ്പഴത്തെ ട്രെന്ഡാല്ലേ കാച്ച് ചെയ്യുന്ന ടൈറ്റില്‍.. :)
തമ്പാക്ക് സംഗതി ഏറ്റു..
ഇതു പറയാന്‍ ആയിരുന്നോ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്??? :)
അപ്പൊ നിര്‍ത്തീല്ല അല്ലേ ... ഗൊച്ചു ബ്ലള്ളന് ...
പ്രയാ...
ഡാ..പയ്യ ഗുരുവിനോട് വേണോ..ഈ കൊല ചതി...
ഒരു മാതിരി....കാറ് എന്ന് മാരുതി കാര്‍ കണ്ടപ്പോ എന്റെ മോള് വിളിച്ചു പറഞ്ഞ പോലെയായല്ലോ....യിത്
വെറുതെ കൊതിപ്പിച്ചു............
എന്തായാലും അങ്ങിനെയുള്ള കാര്യങ്ങള്‍ നിര്‍ത്തിയത് നന്നായി. മോശമാണ്...അപകടമാണ്..ക്യാന്‍സര്‍ പോലത്തെ രോഗം വരും എല്ലാമറിയാം...പക്ഷേ സ്വന്തം കാര്യത്തില്‍ പലരും മറക്കുന്നു.
എന്റെ കൂട്ടുക്കാരന് ഇതിനടിമയായിരുന്നു. അവന്റെ ഭാര്യ എന്നോട് ഈ കാര്യം പറഞ്ഞു. അവസാനം അവനോട് ഭാര്യയും തബാക്ക് ചോദികാന് തുടങ്ങി....ഞാനും വെച്ചു നോകട്ടെ എന്നും പറഞ്ഞ്....എപ്പോ എല്ലാം നിര്‍ത്തി അവന്..ഭാഗ്യം
പിന്നെ പ്രയാസി..ബ്ലോഗ്ഗ് നിര്‍ത്തുന്നത് പറയണം..അതിന്റെ പേരില്‍ ഒരു ഉല്‍സവം നടത്താന.....
ബ്ലോഗ്ഗിന്റെ ഒപ്പം ....ഇപ്പോ ഇതാ ഞമ്മള സ്റ്റൈല്‍
(പിന്നെ ബ്ലോഗ്ഗ് തുടങ്ങിയാല്‍ നിര്‍ത്തില്ല...പൂട്ടില്ല എന്നൊന്നുമില്ല..
എത്രയെത്ര ബ്ലോഗുകള്‍ മാഞ്ഞു പോയിരിക്കുന്നു.)
നന്മകള് നേരുന്നു
അണ്ണേയ് യെന്തരക്ക കാട്ടിക്കൂട്ടിയേക്കണത്..?
യവന് പുപ്പുലിയാണ് കെട്ടാ എന്നാ ഒരു ബ്ലുമ്മാ...
ആളെ പറ്റിക്കല്ലെ കൊല്ലും ഞാന്‍..
ഒരുമാതിരി ആക്കിക്കളയും കെട്ടല്ലൊ...
ചാത്തനേറ്:
“അത്യാവശ്യം ചെറിയ ചാത്തന്മാരും “ ഡേയ് നമ്മക്കിട്ട് പാര പണിയല്ലേ.. ജീവിച്ച് പോട്ട് ഓടിക്കല്ല്...
;-)
ശൊ.. ആശിപിച്ചു.. :-(
“എടാ ഇതു തന്നെ പറ്റിയ സമയം ഞാനവള്‍ക്കീ കത്തു കൊടുക്കട്ടെ..”
ഛെ ഇത്ര വലിയ പുള്ളിയായിട്ട് ഒരു ലെറ്റര്‍ കൊടുക്കാന്‍ തേര്‍ഡ് പര്‍ട്ടിയുടെ സഹായം ചോദിക്കുന്നു മോശം.
എഴുത്തുഗ്രനായി പ്രയാസി
ഇയാള്‍ പോവില്ലാന്ന് എനിക്കറിയാമായിരുന്നു.
:)
ഉപാസന
ഇടക്ക് വീണുപോയത് നന്നായി. പൈപ്പിന് ചുവട്ടില്‍ എത്തിയിട്ടാണ് ഈ കലാപരിപാടിയെങ്കില് പ്രേമഭാജനം എന്തു വിചാരിച്ചേനേ! പ്രയാസീ, തംബാക്കു സേവ വലിയ പ്രയാസമില്ലാതെ നിര്ത്തിക്കിട്ടിയല്ലോ.. ഭാഗ്യവാന്.
ഈ സാധനം കണ്ടാല്‍/ ഇതിന്റെ മണം അടിച്ചാല്‍ എനിക്ക് ഒരുതരം അലര്‍ജി പോലാ.. വൃത്തികെട്ട സാധനം. അതിനേം വായിലിട്ടോണ്ട് നടന്നോളും. ക്യാന്‍സര്‍ ഫ്രീ ആയി കിട്ടുന്നതല്ലേ, നടന്നോ!!
പ്രയാസീ
നിന്റെ പ്രയാസങ്ങളിനി എന്നു തീരും. ഒന്നുകൂറ്റീ തമ്പാക്കിനോക്കു. അപ്പോഴറിയാം ലതിന്റെ ലത്.
പോസ്റ്റ് കിടുങ്ങന്‍.
-സുല്‍
ഛെ ഛെ ഛെ... പ്രയാസിയേ...... ഇമ്മാതിരി നുറുക്ക് സാധനങ്ങളൊക്കെ വായില്‍ത്തിരുകി വാളു വച്ചിരുന്ന ചരിത്രമുണ്ടോ അവിടുത്തേക്ക്????????? തൊണ്ട പോലും തൊടാതെ വിഴുങ്ങാന്‍ പറ്റിയ ഗ്ലോറന് സാധനം നമ്മുടെ നാട്ടില്‍ ജോറായി കിട്ടിയിരുന്ന കാലത്ത്!!!!! ;) ഇനി വാളു വന്നാല്‍ത്തന്നെ പരിപ്പുവട കഴിച്ചതിന്റെ പിരിപ്പാണെന്നു പറയേണ്ടേ? ;)
(കാര്യമൊക്കെ ശരി, ഇമ്മാതിരി ഒരു സാധനം പണ്ട് വായിലിട്ടേന്റെ ഓക്കാനം ഇന്നും പോയിട്ടില്ല!)
ജാഡയാണ് അവസാനം ബാധയായി വീഴുന്നത്.... കാക്കുമ്മാന്റെ കടുകുമന്ത്രം... ഹ ഹ ഹ! മച്ചൂ... :)) ഇഷ്ടായീ, പക്ഷേ, കപ്പാക്കുറ്റി കൂട്ടാണ്ടെ പപ്പൂസിനെ കാണാന്‍ വരണ്ട. :)
ഹോ, ഇതങ്ങ ഒറ്റവാക്കീ പറഞ്ഞാ പൊരായിരുന്നോ.
കപ്പാസിറ്റീടെടേല് പറയാന്‍ മറന്നു ആ വെള്ള ചെല്ലക്കിളി പറന്നുപോയോ???
മോനെ പ്രയാ....
നി മുത്താണെട മുത്ത്...നിര്‍ത്തിയത് നന്നായി..::))
ങ്ങേ!! അതുതാനല്ലയോ ഇതുതാന്‍! ആദ്യമായി (അവസാനമായും) പുകയില കൂട്ടി മുറുക്കിയതോര്മ്മ വന്നു!
എന്തു കരുപ്പാണെങ്കിലും തുടങ്ങാതെ നിര്‍ത്താന്‍ പറ്റില്ലാല്ലോ! തുടങ്ങിയതു കൊണ്ടല്ലേ നിര്‍ത്തിയത്. അപ്പോ തുടങ്ങിയതു നന്നായി
ഹൊ! ചുഴലിപിടിച്ചു നില്ക്കുന്നവനേം ഉഴിഞ്ഞുകളയാന് തുടങ്ങിയോ?
നല്ല പോസ്റ്റ്.
:)
ഒരിത്തിരി തമ്പാക്ക് ചുണ്ടിനിടയില്‍ വച്ചപ്പോഴേക്കും ഇങ്ങനെയോ മോശം മോശം. :) :)
ഇതൊന്ന് പോയി നോക്ക്. അപ്പോ അറിയാം വിവരം.
:) ഇതെല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ.. പ്രയാസിയേ,
“തമ്പാക്കിഷ്ക് ഹേ ജോ.. സാരാ ജഹാ...” എന്നൊരു ഹിന്ദിപ്പാട്ടില്ലേ.. അത് ങ്ങളെഴുതിയതാ ? ;)
:) :)
ഒരു ടെലഫോണ്‍ പോസ്റ്റിന്റെ ആത്മരോദനം:
എന്നെ ഇഷ്ടപ്പെട്ട് കെട്ടിപ്പിടിയ്ക്കുന്നവര് വളരെ കുറവ്. ഇന്നാളൊരുത്തന്‍ എന്നെ സ്നേഹിക്കുന്നെന്ന് വെറുതേ വിചാരിച്ചു. അവന് എതാണ്ട് പൊകയിലയോ പാക്കോ വായിലിട്ടിട്ട് ഛര്‍ദ്ദിക്കാന്‍ വേണ്ടി മാത്രം എന്നെ കെട്ടിപ്പിടിച്ചു. എന്റെ കാര്യം “ഓ അതാണോ” എന്ന പേരില്‍ ഒരാള്‍ (വണ്‍ സ്വാലോ അല്ല) ബ്ലൊഗില്‍ എഴുതിയിട്ടുണ്ട്.
വരുവാനിന്നാരുമില്ലൊരുനാളില് തമ്പാക്കിന് ലഹരിയുമായിനി.........
ഹ ഹ ഹ . കൊള്ളാലോ പ്രയാസീ. :)
കലാകൌമുദിയും, ഹരികുമാറും, പ്രതിഷേധവുമെല്ലാം കണ്ടിട്ടു് മനസ്സു മടുത്തു മതിയാക്കീന്നു തന്നെയാ കരുതിയതു്. എന്തായാലും ഇല്ല, അല്ലേ?
ഹോ..ഹെഡ്ഡിംഗ് കണ്ട് പേടിച്ചു.. ബ്ലോഗിംഗ് നിര്‍ത്തിയോന്ന്..
വായിച്ചപ്പോ ആശ്വാസം..
:)
ഹ ഹ ഹോയ്...
തംബാക്ക് പുരാണം കലക്കി...
എതാണ്ടിവന്റെ അളിയനായി വരുന്ന “ഹാന്‍സ്” എന്ന ഒരു സാധനം എന്നെം ഒരിക്കെ ചതിച്ചു...
കോളേജില്‍ ഡേ സ്കോളേഴ്സ് റൂമില്‍ ഒരു ഫയല്‍ എടുക്കാന്‍ വന്ന എനിക്ക് ഒരിക്കല്‍ ഒരു പഹയന് അതിന്റെ ഗുണഗണങ്ങള്‍ പാടി പരീക്ഷിക്കാന്‍ തന്നു... പിന്നീട് ഒരൊച്ചയൊക്കെ കേട്ട് കണ്ണുതുറക്കുമ്പോള്‍ മുന്നില്‍ ഒരു പുരുഷാരം... സിസ്റ്റെം ലോഗ് ഓഫ് ആയിട്ടു മണിക്കൂര്‍ 2 ആയെന്ന് മനസ്സിലാക്കാന്‍ വീണ്ടും അഞ്ചാറു മിനിറ്റെടുത്തു.. :-)
ഗംഭീരായിട്ടുണ്ട്. സുപ്പര്‍!
രസിച്ച് ചിരിച്ച് രസിച്ച് വായിച്ചു.
സത്യായിട്ടും പറയാ.. ന്റെ ലൈഫില്‍ ഞാന്‍ ഈ തമ്പാക്ക് ട്രൈ ചെയ്തിട്ടില്ല.
ഇത് പറഞ്ഞപ്പോഴാ ഓര്‍ത്തേ. പണ്ട് ഒരമ്പലത്തില് ഗാനമേള കാണാന്‍ പോയിട്ട് ഞങ്ങള്‍ സാദാ മുറുക്കാനും മീട്ടയുമൊക്കെ വാങ്ങിയപ്പോള്‍ ഒരു വെയിറ്റിന് ചാര് സൌ ബീസ് തിന്ന കുട്ടിപോളിന് അന്നു രാത്രി പൂത്തിരുവാതിരയായിരുന്നു!!
:)
ശ്ശെടാ, പറ്റിക്കുന്നോ
നീ നന്നാവില്ലെടാ... ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാന്‍.
എന്തായാലും അടുത്ത പോസ്റ്റിന്റെ തലക്കെട്ട് ഇപ്പൊഴെ പിടിച്ചോ. പൈപ്പിന്റെ ചുവട്ടിലെ ചെല്ലക്കിളി. എന്നിട്ട് എഴുതിത്തുടങ്ങെന്റെ ചെല്ലാ.
ഇന്നലെ വായിച്ചു കമെന്റിയില്ല, ഇന്നും വായിച്ചു, കമെന്റുന്നു, - ഒന്നു പറയാം - നിര്‍ത്തരുത്, നിര്‍ത്താതെ ചിരിക്കണം - ചിരിപ്പിക്കണം.
കൊള്ളാം.. പ്രയാസീന്നൊള്ള പേരുമാറ്റി തമാശീന്നാക്കിയാലോ :)
പ്രയാസി മാഷേ,
തമ്പാക്ക് പോസ്റ്റ് കലക്കി..
ചിരിക്കുവാന്‍ ഒരുപാടു വിറ്റുകള്‍..
കൂടുതല്‍ ഇഷ്ടപ്പെട്ടത്
പഴയകാല ഹിന്ദി സിനിമാ ഗാനങ്ങള്‍ മന്ദീകരിച്ചെഴുതിയ വെള്ളപ്പാറ്റക്കുള്ള പ്രണയലേഖനം
ജാഡയാണ് അവസാനം ബാധയായി തലയില്‍ വീഴുന്നതെന്ന കോമന് ഫാക്റ്റില്‍ ഞാനന്നെ വിശ്വസിച്ചിരുന്നു.
ടെമ്പ് ഫോള്‍ഡര്‍ എംറ്റിയാക്കിയ കമ്പ്യൂട്ടര്‍ സ്പീഡില്‍ കട്ടിലില്‍ അവന് വന്നു വീണു
കുത്താന്‍ കുറച്ചു ലേറ്റായാലും ഊരുന്ന കാര്യത്തില്‍ ഷാര്‍പ്പായ കറണ്ടാപ്പീസുകാര്
ആരും താങ്ങില്ലാത്തവന്റെ ആശ്രയം.. ടെലഫോന്‍ പോസ്റ്റ്..! അതില്‍ താങ്ങി തമ്പാക്കി
രാഗത്തില്‍ നീട്ടിയൊരു വാള്..!
സൌണ്ട് സിസ്റ്റവും അടിച്ചു പോയത് കൊണ്ടാ ശബ്ദം പുറത്ത് വന്നില്ല!
ബി.ബി.സി താത്ത
ഒരുപാടു ചിരിച്ചു.. :-)
Super......I really like it.....
രസികന്‍ പോസ്റ്റ് പ്രയാസിയേ... നല്ല സൂപ്പര്‍ പ്രയോഗങ്ങളും :)
താമ്പാക്കി രാഗം... ആ രാഗം വളരെ ഇഷ്ടമായി :)
സത്യത്തില്‍ ഞാന്‍ ആദ്യം പ്രയാസി എല്ലാം നിര്‍ത്തിയെന്ന് കരുതി. പിന്നെല്ലേ കാര്യം കിട്ടിയത്.
കലക്കിയിടുണ്ട് ഗഡീ....
ഉമ്മ്മ്മാാ........
ഞാന്‍ ഇതൊക്കെ പരിഷിച്ചു നോകിയതാ . ഇപ്പൊ നിറുത്തി .......
ഇതടിച്ചു ഒരിക്കല്‍ ഞാന്‍ ആകെ ചുറ്റി പോയി . ഹോസ്റ്റലില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ നോകിയപോള്‍ മുന്‍ സെറ്റ് സ്റ്റെപ്പുകള്‍ . ഇതില്‍ ഏതില്‍ കൂടെ ഇറങ്ങും എന്ന് ഒരു കണ്ഫ്യൂഷന് .. പിന്നെ അവിടെ ഇരുന്നു ഒരു രണ്ടു മണികൂര് അപ്പൊ എല്ലാം ശെരി ആയി .
പ്രയാസി
മനുഷ്യനെ പറഞ്ഞ് ഭ്രാന്താക്കി ല്ലേ...
ഇങ്ങോട്ട് വാ...
നല്ല അടി വെച്ചിട്ടുണ്ട്...................
തംബാക്കു പുരാണം നന്നായിട്ടുണ്ട്.
എല്ലാ വേണ്ടാതീനങ്ങളും കുരുത്തക്കേടുകളും ഉണ്ടയിരുന്നല്ലേ ചെറുപ്പത്തില്‍?
ഓഹോ..മോഹിപ്പിക്കുന്ന തലേക്കെട്ട് എഴുതി ആളെക്കൂട്ടാനല്ലേ...:)
ഞാന്‍ ചുമ്മ വല്ലാതെ മോഹിച്ചു..
നീ പോയാല്‍ എല്ലാ ചെല്ലക്കിളികളേയും ഞാനൊറ്റയ്ക്ക് എങ്ങിനെ മനേജ് ചെയ്യും എന്ന് വിഷമിച്ചാണ് ഈ പോസ്റ്റ് വായിച്ചത്... എല്ലാം വെറുതെ...
ആ പോസ്റ്റിനെ കുറിച്ചുള്ള അഭിപ്രായം : ചിരിച്ചു കണ്ണു നിറഞ്ഞിരിക്കുകയാ അത് കൊണ്ട് പിന്നെ പറയാട്ടോ... ഒരൊന്നൊന്നര അലക്ക് എന്ന് പറയണത് ഇതാ അല്ലെ...
കൊള്ളാം, സഖാവേ...
------------------------------------------------
(ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
http://kaalamaadan.blogspot.com/2007/12/blog-post_28.htm
പ്രയാസീ,
നന്നായി എഴുതിയിരിക്കുന്നു. കഴിവതും പുകയില ദുശ്ശീലങ്ങള്‍ ഇല്ലാതിരിക്കുന്നതാണ്
ആരോഗ്യത്തിനു നല്ലത്.......
കുറച്ചു ദിവസം മുന്‍പ് ധൃതിയില്‍ വായിച്ചിരുന്നു...ഇപ്പോള്‍ വീണ്ടും എത്തി..
ഹൊ!
ഞാനും പ്രീഡിഗ്രിക്ക് പഠിക്കണ കാലം.
വൈന്നേരം ഫുട്ബോളു കളിക്കാന്‍ ഗ്രൌണ്ടില് നില്ക്കുമ്പോള് മൂന്നാലവന്മാര് പച്ചക്കവറിലെ സാദനം വെക്കുന്നു. അന്നതിന്റെ പേര് ഉംദ.
സംഗതി എങ്ങനുണ്ടെന്ന് നോക്കാന്‍ ഞാനും ശകലം വാങ്ങി ചുണ്ടിനടിയില്‍ വെച്ചു.
അന്നത്തെ കളിയില്‍ ഞാന്‍ മൂന്നെണ്ണമടിച്ചു ഗോളല്ല, വാള് !!!
അതോടെ നിര്‍ത്തീല്ല എന്നത് വാസ്തവമായ ദുഃഖം. എന്നെ വാളുവെപ്പിച്ച തമ്പാക്കിനെ തോല്‍പ്പിക്കണമെന്ന വാശിയില്‍ ഞാന്‍ വീണ്ടും വെച്ചു. അവസാനം ശരീരം റെസിസ്റ്റ് ചെയ്യാതായപ്പോള്‍ എനിക്കതു മടുത്തു. അക്കാലത്ത് തന്നെ ഉപേക്ഷിച്ചു. ദയവായി ആരും ഉപയോഗിക്കരുതേ...മാരകമാണ്.
ഹ ഹ കൊള്ളാം. മൂഡ് ആകാന്‍ വച്ചത് വാളല്ലേ ആയുള്ളൂ എന്ന് സമാധാനിക്കൂ. എന്നിട്ട് ആ വാളെവിടെ? ശ്ശെ അല്ല അവളെവിടെ?
നിര്‍ത്തിയതു തന്നെ നല്ലതു...എഴുതിയതു അതിലും നന്നായി..
"ഇന്റ്റേണല്‍ എക്യുപ്മെന്റ്സ് മൊത്തത്തില്‍ സര്‍വ്വീസ് ചെയ്ത പോലൊരു ഫീല്‍,
ഒന്നും രണ്ടും ഒരുമിച്ചു ചെയ്യണോന്നും വേണ്ടാന്നുമുള്ള ത്രിശങ്കു അവസ്ഥ..! കരയാതിരുന്നിട്ടും കണ്ണ് നിറഞ്ഞൊഴുകി. ടോട്ടലി ബാലന്‍സു തെറ്റിയ ഞാനാ പോസ്റ്റിനെ വിടപറഞ്ഞു പോണ കാമുകിയെപ്പോലെ ചുറ്റിപ്പിടിച്ചു."
കിടു!!!
:)
"ഇന്റ്റേണല്‍ എക്യുപ്മെന്റ്സ് മൊത്തത്തില്‍ സര്‍വ്വീസ് ചെയ്ത പോലൊരു ഫീല്‍...." ഇതു എനിക്കും ഉണ്ടാഉഇട്ടുണ്ട്. പക്ഷെ തമ്പാക്കടിച്ചിട്ടല്ല. ഫുഡ് പോയ്സന് വന്ന്.
ഇന്റ്റേണല്‍ എക്യുപ്മെന്റ്സ് മൊത്തത്തില്‍ സര്‍വ്വീസ് ചെയ്ത പോലൊരു ഫീല്‍...."
"രണ്ടാളും കൂടി സാന്‍ഡ്വിച്ചിനിടയിലെ ഓംലെറ്റ് മാതിരി ബൈക്കിനിടയില്‍ വെച്ചെന്നെ വീട്ടില്‍ കൊണ്ട് പോയി".
“കാക്കമ്മാ.. ഞാന്‍ പേടിച്ചത് ഖബറ് കണ്ടല്ല..! ഒരു കവറ് കണ്ടാ..!‘
"നനഞ്ഞ കോഴിയെപ്പോലെ അവനോടൊപ്പം ബസ്സ്റ്റാന്‍ഡിലേക്ക്".
കലക്കി കേട്ടോ ശരിക്കും ചിരിച്ചു പോയി...
ഹ ഹ ഹ ചിരിക്കാന്‍ വയ്യേ കലക്കി പ്രയാസി തമ്പാക്കു പുരാണം കലക്കീ
ഒരുപാടു പഞ്ചു ഡയലോഗ്സ്..എല്ലാം ഒന്നിനൊന്നു മെച്ചം..
Post a Comment