Thursday, October 30, 2008

മുംതാസ് തെറ്റുകാരിയൊ!?

വിമാനത്തിന്റെ ടയറുകള്‍ റന്‍‌വേയില്‍ മുട്ടിയുരഞ്ഞപ്പോഴാണ് അന്ത്രുവിന് ശ്വാസം നേരെ വീണത്. എയര്‍ പോര്‍ട്ടില്‍ കൂട്ടുകാരന്‍ നവാസ് കാറുമായി കാത്തു നില്‍പ്പുണ്ടായിരുന്നു. പോരുന്ന വഴി നവാസിന്റെ മൊബൈലില്‍ നിന്നും വീട്ടിലേക്ക് വിളിച്ചു.


“അസ്സലാമു അലൈക്കും”

“വ അലൈക്കുമുസ്സലാം” മുംതാസാണ് ഫോണ്‍ എടുത്തത്

“മുത്തെ ഞാനാ അന്ത്രു, സുഖമല്ലെ!? ഉപ്പയും ഉമ്മയും എവിടെ?

“അവര്‍ നഫീസാത്താന്റെ മോളുടെ കല്യാണത്തിന് പോയി“

“ശെരി ഞാനിത്തിരി തിരക്കിലാ പിന്നെ വിളിക്കാം”

ഫോണ്‍ കട്ട് ചെയ്ത് സീറ്റില്‍ ചാരിയിരുന്ന് അന്ത്രു സ്വപ്നം കാണാന്‍ തുടങ്ങി.

നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷം ഏറെ കോലാഹലങ്ങളോടെയാണ് മുംതാസിനെ സ്വന്തമാക്കിയത്. ആറുമാസത്തെ സന്തോഷകരമായ ദാമ്പത്യം!!! ആറാം മാസം അളിയന്‍ അയച്ചു തന്ന വിസയില്‍ ഗള്‍ഫിലെത്തി, പിന്നീടങ്ങോട്ടുള്ള ഓരൊ നിമിഷവും ഓരൊ യുഗങ്ങളായി തോന്നിയിരുന്നു, കമ്പനിയില്‍ നാട്ടുകാരനായ പുതിയ മാനേജര്‍ വന്നതു കൊണ്ട് ജോലിയിലും ശമ്പളത്തിലും കുറച്ചു മാറ്റം വന്നു, കൂടാതെ രണ്ടു മാസത്തെ അവധിയും കിട്ടി. വരുന്ന വിവരം നവാസൊഴികെ ആരെയും അറിയിച്ചില്ല, എല്ലാര്‍ക്കും ഒരു സര്‍പ്രൈസ് ആയിക്കോട്ടെ! പ്രത്യേകിച്ചും മുംതാസിന്, നീണ്ട ഒന്നൊര വര്‍ഷത്തിനു ശേഷം പരിഭവങ്ങളുടെ നീണ്ടൊരു ലിസ്റ്റ് തന്നെ അവള്‍ക്കുണ്ടാകും

വീടിനു മുന്നിലെത്തിയപ്പോള്‍ നവാസ് ഓര്‍മ്മകളില്‍ നിന്നും തട്ടിയുണര്‍ത്തി.


“എടാ ഇച്ചിരി വെയിറ്റ് ചെയ്യ് ഞാനിപ്പൊ വരാം“
അവനോട് പറഞ്ഞ് വീട്ടിലേക്ക് നടന്നു

വാതില്‍ അകത്തു നിന്നും കുറ്റിയിട്ടിരിക്കുന്നു, കോളിംഗ് ബെല്ലടിക്കേണ്ട, മുംതാസിനെയൊന്നു പേടിപ്പിക്കാം, പിറക് വശത്തു ചെന്ന് വീട്ടുകാരറിയാതെ പണ്ട് സെക്കന്‍ഡ് ഷോക്ക് പോയിവന്നിരുന്ന അടുക്കളവാതില്‍ കൂടി അകത്തു കയറി, കൈയ്യില്‍ കിട്ടിയ ഷാളു കൊണ്ട് മുഖം മറച്ച് കള്ളനെപ്പോലെ പതുങ്ങിപ്പതുങ്ങി ബെഡ്‌റൂമിനടുത്തേക്ക് നടന്നു, റൂമില്‍ നിന്നും മുംതാസിന്റെ വളകിലുങ്ങുമ്പോഴുള്ള ചിരി കേള്‍ക്കാം!അവളാരോടൊ സംസാരിക്കുന്നുണ്ട്, അന്ത്രു ജനാലയിലേക്ക് ചെവി ചേര്‍ത്തു പിടിച്ചു.


“പതുക്കെ, വേദനിപ്പിക്കാതെ, കൊതിയന്‍”
മുംതാസിന്റെ ശബ്ദം അവനവന്റെ കാതുകളെ വിശ്വസിക്കാനായില്ല!
നെഞ്ച് പിടക്കുന്ന വേദനയില്‍ ജനാലയുടെ വിടവിലൂടെ അകത്തേക്ക് നോക്കിയ അന്ത്രുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി…


അവളുടെ നഗ്നമായ മാറിടത്തില്‍ മുഖം പൂഴ്ത്തി കിടക്കുന്ന പൂറ്ണ്ണ നഗനനായ അവനെ ഒന്നെ നോക്കിയുള്ളു!


വല്ലാത്തൊരാവേശത്തോടെ കതക് തള്ളിത്തുറന്നു. ബലിഷ്ഠമായ തന്റെ കൈകള്‍ കൊണ്ട് അവളുടെ മുകളില്‍ നിന്നും അവനെ വലിച്ചുയര്‍ത്തി. അപ്രതീക്ഷിതമായ ആക്രമണത്തില്‍ അവന്‍ ഞെട്ടി! അലറിവിളിച്ചുകൊണ്ട് കാലുകള്‍ കൊണ്ട് ചവുട്ടി കുതറി രക്ഷപ്പെടാനൊരു ശ്രമം നടത്തി. അന്ത്രുവിന്റെ സമനില തെറ്റിയിരുന്നു, അവനെ വരിഞ്ഞു മുറുക്കി!!!


കുറച്ചു നേരം സ്തബ്ദയായി നിന്ന മുംതാസ് സമനില വീണ്ടെടുത്തു. കരച്ചിലോടെ നൈറ്റിയുടെ ബട്ടനിട്ടു കൊണ്ട് മേശപ്പുറത്തിരുന്ന ടോര്‍ച്ച് ലൈറ്റുമെടുത്ത് അന്ത്രുവിനെ ലക്ഷ്യമാക്കി പാഞ്ഞു. അടി കിട്ടുമെന്നായപ്പോള്‍ ഇതു ഞാനാടീന്നും പറഞ്ഞു അന്ത്രു മുഖത്ത് നിന്ന് തുണിയഴിച്ചു മാറ്റി. പക്ഷെ അപ്പോഴേക്കും അന്ത്രുവിന്റെ വിരിഞ്ഞ മാറിടത്തെ ലക്ഷ്യമാക്കി അവന്‍ നിറയൊഴിച്ചിരുന്നു!!!


ഷര്‍ട്ട് കഴുകി വിരിച്ച് മുംതാസ് റൂമിലേക്ക് വരുമ്പോള്‍ തളര്‍ന്നുറങ്ങുന്ന ഒരു വയസ്സുകാരന്റെ നെറുകയില്‍ തലോടിക്കൊണ്ടിരിക്കുകയായിരുന്നു അന്ത്രു.

ഇച്ചിരി പരിഭവത്തോടെ മുംതാസ് ചോദിച്ചു

ഇക്കാ നിങ്ങളിപ്പം ബ്ലോഗ് വായിക്കാറുണ്ടല്ലെ!!!?

92 comments:

പ്രയാസി said...

ഒരു ഗള്‍ഫന്റെ സംഭവ ബഹളമായ ആത്മ കഥ!

കുറുമാന്‍ said...

ഇതേ സേം കഥ ഈയാഴ്ച വായിച്ചല്ലോ!!!

എവിടെയായിരുന്നെന്ന് ഒരോര്‍മ്മയും കിട്ടുന്നില്ല. നോക്കിയെടുക്കാം രാത്രി.

തേങ്ങ നിന്റെ തലക്കിട്ടൊരെണ്ണം - ഠോ

വേണു venu said...

അപ്പോഴേക്കും അന്ത്രുവിന്റെ വിരിഞ്ഞ മാറിടത്തെ ലക്ഷ്യമാക്കി അവന്‍ നിറയൊഴിച്ചിരുന്നു!!!
ആരാ ആ അവന്‍.?
മൊത്തം ബഹളമയം....
കുറുമാനടിച്ചില്ലായിരുന്നെങ്കില്‍ ഞാനും അതു ചെയ്തേനേ...

യാരിദ്‌|~|Yarid said...

ഡാ സത്യായിട്ടും എനിക്കൊന്നും മനസ്സിലായില്ല. ഒരു പിടിത്തവും കിട്ടുന്നില്ല.. ആരാ അന്ത്രു? ആരാ മുംതാസ്?

സതീര്‍ത്ഥ്യന്‍ said...

the piss of a one year old(the firing) pissed off everyone... :)

::സിയ↔Ziya said...

ഒക്കെ മനസ്സിലായി...ഹഹഹ!
പക്ഷേ ന്താപ്പോ ഈ പൊസ്റ്റില്‍ എഴുതിവെച്ചതെന്ന് ഒരു പിടീം‌ല്യ :)

സുല്‍ |Sul said...

ആ ഷൂട്ട് ചെയ്ത കുന്ത്രാണ്ടം എന്തായാലും കൊള്ളാം. നല്ല ടൈമിങ്ങ്. കഴുകിയാല്‍ പോകുമല്ലോ.

-സുല്‍

Malathi and Mohandas said...

ഈ എല്‍ ഈ ഡി യുടെയും സി എഫ് എല്‍ ഇന്റെയും കാലത്തും ട്യൂബു ലൈറ്റുകളൊ?

ശ്രീനാഥ്‌ | അഹം said...

:)

അനില്‍ശ്രീ... said...

സ്മൈലി ഇട്ടാല്‍ തല്ലികൊന്നാലോ എന്ന പേടിയുള്ളത് കൊണ്ട് സ്മൈലുന്നില്ല... :( :)

നല്ല കഥ, അതോ ലേഖനമോ? ആ..ഏതായാലും ഇഷ്ടമായി.. :)

Joker said...

എല്ലാ ഗള്‍ഫ്ഫ് കഥകളിലും ഒരു വാതില്‍ ‍ തുറന്നിടുന്നു. എന്താണാവോ കാരണം ???

Sharu.... said...

ഹഹഹഹ... :)

ആഗ്നേയ said...

യാരിദിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു...

പ്രയാസി said...

“പിറക് വശത്തു ചെന്ന് വീട്ടുകാരറിയാതെ പണ്ട് സെക്കന്‍ഡ് ഷോക്ക് പോയിവന്നിരുന്ന അടുക്കളവാതില്‍ കൂടി അകത്തു കയറി“

ജോക്കറെ..അഴിക്കിടയിലൂടെ കൈ കയറ്റിയാല്‍ തുറക്കാമെന്ന് അന്ത്രൂനറിയാം,

അതിനു ശേഷം അന്ത്രു ഒരു ഗോദ്‌റെജ് പൂട്ട് വാങ്ങി

സമാധാനായാ..

അരുണ്‍ കായംകുളം said...

മച്ചാ കൊള്ളാം.കഥയില്‍ ചോദ്യമില്ല.എങ്കിലും ചോദിക്കട്ടെ?
...................................
ആറുമാസത്തെ സന്തോഷകരമായ ദാമ്പത്യം!!!
...................................
നീണ്ട ഒന്നൊര വര്‍ഷത്തിനു ശേഷം പരിഭവങ്ങളുടെ നീണ്ടൊരു ലിസ്റ്റ് തന്നെ അവള്‍ക്കുണ്ടാകും
.............................
തളര്‍ന്നുറങ്ങുന്ന ഒരു വയസ്സുകാരന്റെ നെറുകയില്‍ തലോടിക്കൊണ്ടിരിക്കുകയായിരുന്നു അന്ത്രു.
...........................
അന്ത്രു ഭയങ്കര ഫാസ്റ്റാണല്ലേ?

ഉഗ്രന്‍ said...

പ്രയാസി മാഷേ....അത്യുഗ്രന്‍!!!

:)

എന്നാലും എന്‍‌റ്റെ ജോക്കറെ... ആ ചോദ്യം കിടിലന്‍!!!

SreeDeviNair said...

ആശംസകള്‍..

ചേച്ചി.

ബൈജു സുല്‍ത്താന്‍ said...

ചിന്തിച്ചാല്‍ ഒരന്തവുമില്ലാ...ചിന്തിച്ചില്ലെങ്കില്‍.... (പണ്ടാരോ പറഞ്ഞതുപോലെ..)

പ്രയാസി said...

അരുന്‍ മച്ചൂ..

ക്വാട്ടി ക്വാട്ടി ചോദിച്ചോണ്ട് പറയാം..

അഞ്ചുവര്‍ഷം അവര്‍ ലപ്പാരുന്നില്ലെ..
കോലാഹലത്തോടെയാണ് വിവാഹോന്നും പറഞ്ഞു..ലപ്പു തുടങ്ങിയപ്പഴെ അന്ത്രു ഫാസ്റ്റായിരുന്നു..സത്യം! ;)

ചാണക്യന്‍ said...

അടുത്ത നിറയൊഴിപ്പ് എപ്പോഴുണ്ടായി..?

kaithamullu : കൈതമുള്ള് said...

കഥേല് മാത്തമാറ്റിക്സ് വേണ്ടാ, ട്ടാ!

ബീരാന്‍ കുട്ടി said...

ഞാനിവിടെ വന്നിട്ടില്ല.
എന്തോരോ എന്തോ.

അന്ത്രു ഗള്‍ഫുകാരന്‍ തന്നെ, കാരണം സ്വന്തം കുഞ്‌ ലത് പിടിച്ച് കളിച്ചിട്ടും, പാവത്തിന് മനസിലായില്ലല്ലോ. അതെങനെ, സ്വന്തം തോക്ക് പോലും ശരീക്കറിയാത്തവന്‍....

സത്യം, ഇതാണ് പ്രയാസി, പ്രവാസം.

ഹഹഹ, ജമീലക്ക് പകരം മുംത്താസ്. ബാക്കിയൊക്കെ ഒ.കെ

തറവാടി said...

ഹഹ രസികന്‍.

ബ്ലോഗില്‍ പെട്ടെന്നുള്ള ഹാസ്യമുണ്ടാക്കാന്‍ ഇടിവാളായിരുന്നു മിടുക്കന്‍ :)

അനില്‍@ബ്ലോഗ് said...

അതെയതെ, അന്ത്രു മലയാളം ബ്ലോഗ്ഗ് വായിക്കുന്നവനാവും.

നന്നായിരിക്കുന്നു, പ്രയാസി.

Gireesh A S said...

പ്രയാസീ...
വല്ലാതെയങ്ങ്‌ കോരിത്തരിപ്പിച്ച ശേഷം
തലക്കടിച്ച്‌ കൊന്നപോലെയായി ഇത്‌..
പാവം അന്ത്രു..
പാവം മുംതാസ്‌..
പാവം കുഞ്ഞാവ....
പിന്നെയാരാ ദുഷ്ടന്‍........
മച്ചു തന്നെ...

അടുത്തിടെ ബ്ലോഗില്‍ വായിച്ച
എറ്റവും മനോഹരമായ തമാശക്കഥ...

ആശംസകള്‍....

ഗീതാഗീതികള്‍ said...

പ്രയാസിയേ ആളുകളെ പ്രയാസപ്പെടുത്തുന്ന കഥയെഴുതല്ലേ.
രണ്ടാം തവണ വായിച്ചപ്പോള്‍ എല്ലാം മനസ്സിലായി.
കൊള്ളാം കൊള്ളാം കേട്ടോ.

കാപ്പിലാന്‍ said...

പ്രയാസി ,
കഥ വായിച്ചു ,ചിരിക്കുകയും ചിന്തിക്കുകയും ചെയ്തു .ഇപ്പോള്‍ ബ്ലോഗില്‍ നടക്കുന്ന ഗള്‍ഫുകാരുടെ ഭാര്യമാരെ പറ്റിയുള്ള ചര്‍ച്ചകളുമായി കൂട്ടി വായിക്കാമോ എന്നറിയില്ല എങ്കിലും അതുപോലെ തോന്നുന്നു .ജീവിതത്തിന്റെ പകുതിഭാഗം ഞാന്‍ ജീവിച്ചത് ഒരു പ്രവാസിയായിട്ടാണ് .ഗള്‍ഫില്‍ താഴെ തട്ട് മുതല്‍ മുകളില്‍ ഉള്ളവര്‍ വരെയായി ഭാഗ്യവശാല്‍ പരിചയപ്പെടാന്‍ ഇടയായിട്ടുണ്ട് .ചിലരൊക്കെ കുടുംബമായി ഗള്‍ഫില്‍ താമസിക്കുന്നുവെങ്കിലും അതില്‍ കൂടുതല്‍ പേര്‍ അവരുടെ കുടുംബത്തെ നാട്ടില്‍ ഇട്ടിട്ടാണ്‌ അവിടെ കഷ്ടപ്പെടുന്നത് .കേരളത്തിന്റെ മുഖശ്ചായ മാറ്റുവാന്‍ നല്ലൊരു പങ്ക് സഹായിച്ചത് ഇവരെപോലെയുള്ളവര്‍ തന്നെയാണ് .ആരൊക്കെ എന്തെല്ലാം പറഞ്ഞാലും എന്‍റെ അഭിപ്രായം ഇത് തന്നെയാണ് .പല ഗള്‍ഫുകാരുടെ ഭാര്യമാരും നല്ല രീതിയില്‍ തന്നെയാണ് കുടുംബത്തിലും സമൂഹത്തിലും ഇടപെടുന്നത്‌ .ചിലര്‍ ഉണ്ടാകാം ( അങ്ങനെ എല്ലാ സമൂഹത്തിലും കാണാം ) ഗള്‍ഫുകാരുടെ ഭാര്യമാര്‍ മാത്രമല്ല തെറ്റിപ്പോകുന്നത്.അങ്ങനെ ഗള്‍ഫുകാരുടെ ഭാര്യമാരെ മാത്രം ജനറല്‍ ആയി പറയാന്‍ സാധ്യമല്ല .ഞാന്‍ നിര്‍ത്തട്ടെ .
സ്നേഹാശംസകളോടെ
കാപ്പിലാന്‍ .
ഇത്തരുണത്തില്‍ മഹാകവി കോപ്പിലാന്‍ തന്റെ മുക്കുവന്‍ എന്ന കവിതയില്‍ ഇപ്രകാരം എഴുതിയിട്ടുണ്ട് . ആ വരികള്‍ ഇവിടെ വീണ്ടും പൊസ്ടട്ടെ.

മുക്കുവന്‍
പണ്ടൊരു മുക്കുവന്‍ മുത്തിന്‌ പോയി.
തന്‍റെ കുടിലിലെ കറുത്ത പെണ്ണിന്‌
വെളുത്ത മുത്തും തേടി .
അലയാഴികള്‍ ക്കപ്പുറം
മണല്‍ കാറ്റു വീശുന്ന ദ്വീപിലേക്ക് .

അയാളുടെ കിനാവുകളില്‍
അവളുടെ കനവു കണ്ടു .
ആഞ്ഞു വീശുന്ന കാറ്റില്‍
‍കുടിലിലെ എരിയുന്ന അടുപ്പ് കണ്ടു
നൊമ്പരങ്ങള്‍ മറന്നു .

കണ്ണീരിലും വിയര്‍പ്പിലും കുതിര്‍ന്ന
തന്‍റെ ജീവിതം അയാള്‍ കടലാസിലാക്കി .
കണ്ണുനീര്‍ കൊണ്ട് അതിലെ
അക്ഷരങ്ങള്‍ വിക്രതമായിരുന്നു.

എങ്കിലും

അതില്‍ തന്‍റെ ഹൃദയം പൊതിഞ്ഞിരുന്നു
അവളതു മാറത്തു ചേര്‍ത്തു വച്ചു
അതിലെ വിയര്‍പ്പിന്റെ ദുര്‍ഗന്ധം
അവള്‍ക്കു വാസന തയിലമായിരുന്നു.

കാലം മാറി .

കുടിലിന്നു കൊട്ടാരമായി
ഇന്നും അവള്‍ കേഴുന്നു
ഓരോരോ വ്യാകുലങ്ങള്‍ ഇന്ന്
അവന്‍റെ വിയര്‍പ്പിന് ദുര്‍ഗന്ധം .

അവന്‍ പെട്ടി നിറയെ വാസന
കുപ്പിയുമായി അവളുടെ അടുത്തേക്ക്
തുഴഞ്ഞു നീങ്ങുന്നു

കുഞ്ഞന്‍ said...

പ്രയാസി ഭായി

മുല കുടിച്ചുകൊണ്ടിരുന്ന കുട്ടിയെയല്ലെ അമ്മയില്‍നിന്നും അടര്‍ത്തിമാറ്റിയത്, കശ്മലന്‍.! എന്തായാലും അവന്‍ നിറയൊഴിച്ചത് നന്നായി..!

തലയില്‍ മുണ്ടിട്ടു നടക്കുന്ന ശീലം മാറ്റാറായില്ലെ.. ശ്ശോ ഇത് അന്ത്രുക്കായുടെ കഥയാണല്ലൊ..

പ്രവാസിക്ക് നല്ലൊരു ജീവിത സഖിയെ കിട്ടട്ടെയെന്ന് ആശംസിക്കുന്നു.

സംഭവ ബഹുലമായ നിമിഷങ്ങള്‍, വാള്‍ മുനയില്‍ വായനക്കാരനെ നിര്‍ത്തുന്നു കൊടുകൈ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാനത്തെ ചോദ്യമാ ചോദ്യം!!!

അതെന്നാ ഇപ്പോ പ്രശ്നം, ഈയിടെയായ്യി ബ്ലോഗ് വായിക്കുമ്പോ മൊത്തത്തിലൊരു കോരിത്തരിപ്പാ

അണ്ണാ ഇങ്ങനെ സ്വപ്നോം കണ്ട് നടന്നാ മത്യാ???

ബിന്ദു കെ പി said...

ഹ..ഹ..അറിയിക്കാതെ വന്ന ഉപ്പയ്ക്ക് മകന്റെ ആദ്യസമ്മാനം!
(ട്യൂബ്‌ലൈറ്റ് കത്താൻ ഇത്തിരി വൈകി..)

കാന്താരിക്കുട്ടി said...

മുംതാസ് അല്ല അന്ത്രുവാ തെറ്റു ചെയ്തെ .കള്ളനെ പോലെ പതുങ്ങി വന്നു ജനലില്‍ കൂടി നോക്കീതും പോരാ..

അല്ലാ കൊച്ചുണ്ടായ കാര്യം ഒന്നും ഈ അന്തു അറിഞ്ഞില്ലാരുന്നോ..എന്തായാലും സംഭവം കലക്കീ ട്ടോ

Senu Eapen Thomas, Poovathoor said...

ഈ വര്‍ഷത്തെ ബ്ലോഗിന്റെ അവാര്‍ഡ്‌ നേടാനുള്ള ശ്രമമാണോ? ഒന്നും മനസ്സിലായില്ല.

മുംതാസ്‌ ചോദിച്ചത്‌ പോലെ..ഇക്ക ബ്ലോഗ്‌ വായിക്കാറുണ്ടല്ലെ...സന്തോഷം.

സസ്നേഹം.
പഴമ്പുരാണംസ്‌.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഡാ... ഞാന്‍ ഒരു വാക്ക് തപ്പിക്കൊണ്ടിരിക്കുവാ. കുറുമാന്‍ തേങ്ങയുമായി വരുമ്പോ ...! ങ്ങാ.. ഇന്നാ പിടിച്ചോ ഒരു ‘ഹെല്‍മെറ്റ്‘.

(കഥ വെറപ്പിച്ചുകളഞ്ഞു.)

മാണിക്യം said...

കൊള്ളാം ...
എന്നാലും മുംതാസേ ന്റെ ഒരു ഡയലോഗ്!
ശ്ശൊ ഞാന്‍ ഒര്‍ത്തല്ലോ..ഹേയ്,നീ ആ റ്റൈപ് അല്ലാന്ന് അറിയാം.ന്നാലും അന്ത്രൂ ബ്ലോഗ്
ഇത്ര പ്രശ്നാലു ആണൊ?

smitha adharsh said...

ഗള്‍ഫ്‌ ഭാര്യമാരുടെ പോസ്റ്റ് വായിച്ചത് കൊണ്ടു,ഇതു വായിച്ചപ്പോള്‍ "സംഗതി" പിടി കിട്ടി.നന്നായി കേട്ടോ.

നിരക്ഷരന്‍ said...

ഭയങ്കരാ...ഇനീം ഉണ്ടോ ഇത്തരം നമ്പറുകള്‍ കയ്യില്‍?

എണ്ണപ്പാടബ്ലോഗ് തൊഴിലാളികള്‍ സിന്ദാബാദ്.... :) :)

Tintu aka തിന്റു said...

അല്ല...... ഇവിടെ എന്തൊക്കെയാ നടന്നത്‌?????
:O

ഗോപക്‌ യു ആര്‍ said...

നല്ല ക്ലൈമാക്സ്..
പിടികിട്ടാന്‍ അല്പം വൈകി....

kar said...

ha ha chila gulf wife story kal vayichappol njan ithupolonnu manasil ready aakkiyirunnu. ithremm illa but last chodyam same.... enne overtake cheythallo machoo....

ennalum enthoru asleelama ee ezhuthiyekkunne.. chay chay..

ശ്രീലാല്‍ said...

അംഭട തോക്കുകാരാ ! ;)

krish | കൃഷ് said...

ഹഹ പ്രയാസി, കഥ സ്റ്റണ്ടോടുകൂടി ക്ലൈമാക്സിലെത്തുമ്പോഴേക്കും ആകെ കൊളമാക്കി കളഞ്ഞല്ലേ.

പാത്തും പതുങ്ങിയും ചെല്ലുന്ന പഴയ സ്വഭാവം വിട്ടിട്ടില്ലാ‍ല്ലേ. ടോര്‍ച്ചു കൊണ്ട് ഒരെണ്ണം തലക്ക് കിട്ടിയിരുന്നെങ്കില്‍ നല്ല ബുദ്ധി ഉദിച്ചേനേ. പോട്ട് ഇനി അടുത്ത പ്രാവശ്യം നോക്കാം.

രസായിട്ടുണ്ട് ട്ടോ.
:)

പ്രയാസി said...

കുറുജീ..
തേങ്ങാക്കു നന്ദി! അതെന്റെ നെഞ്ചത്താന്നാ ഞാന്‍ കരുതിയത്..:)
ഇതു വരെം ആരും കോപ്പീന്നും പറഞ്ഞു വന്നില്ല! രക്ഷപ്പെട്ടു.

വേണുമാഷേ...പിടികിട്ടിയല്ലൊ..:)

യാരിദേ.. നിന്നെ കയ്യീക്കിടിയാ ഞാനപ്പം തല്ലും

സതീര്‍ത്ഥ്യാ..:)

സിയാ..:)

സുല്ലാക്കാ.. അതൊരു കുഞ്ഞു വാട്ടര്‍ ഗണ്ണാ..;) ടൈമിംഗിന് 100 മാര്‍ക്ക്..:)

മാലതി&മോഹന്‍‌ദാസ്..എല്‍-ഇ-ഡി തന്നെ സമ്മതിച്ചു..:)

ശ്രീനാഥേ..കൈപ്പള്ളീട പുതിയ പോസ്റ്റ് കണ്ടാ..:)

അനിലേ..ഞാന്‍ തല്ലില്ല..:)

ഷാരൂ..ബുഹ ഹാ ഹാ..

ആഗ്നേയ..ആവശ്യത്തിനിവിടെ പാര്‍ട്ടിയുണ്ട്, ഇജ്ജായിട്ടിനി പാര്‍ട്ടി ഉണ്ടാക്കണ്ടാ..മന്ദു..;)

ഉഗ്രാ..നന്ദി..
അതെ ജോക്കര്‍ മര്‍മ്മത്ത് തന്നെ വെടിവെച്ചു കളഞ്ഞു..:)

ശ്രീദേവിചേച്ചീ..:)

ബൈജുമാഷേ..:)

ചാണക്യന്‍‌ജീ...ആ തോക്കിലെ തിര തീരില്ല..:)

കൈതമുള്ളേ..ആദ്യമായാണല്ലൊ ഇവിടെ..അതന്നെ കഥയില്‍ കണക്ക് വേണ്ടാ..:)

തറവാടി..;)

അനില്‍ജീ..സത്യമാ..അന്ത്രു ബ്ലോഗ് വായന തുടങ്ങീട്ട് ഒരാഴ്ചയെ ആയുള്ളു..;)

ഗിരീ..താങ്ക്സ് മച്ചാ..:)

ഗീതേച്ചീ..ട്യൂബ് ലൈറ്റ് കത്ത്യാ..:)

മഹാകവി കാപ്പുജീ..അവിടുത്തെ അഭിപ്രായം തന്നെയാ ഈയുള്ളവനും
കവിത..കിടിലോള്‍ക്കിടിലം..;)

കുഞ്ഞേട്ടാ..ഞാന്‍ കെട്ടില്ലാന്നു തീരുമാനിച്ചിരിക്കുകയാ..(നാട്ടീപ്പോകുന്നവരെ)..:)

ഓടോ: പ്രയാസി തലയില്‍ മുണ്ടിടുമെന്ന് തോന്നുന്നുണ്ടൊ!? അങ്ങനെയെങ്കില്‍ പ്രയാസി ഈ പോട്ടവും ലൊക്കേഷനൊന്നും വെക്കില്ലാരുന്നു

ബിന്ദുജീ..:)
മിന്നീട്ടെങ്കിലും കത്തിയല്ലൊ ആശ്വാസം

കാന്താരീ..മുംതാസ് അന്ത്രൂന്റെ തലക്കടിച്ചെങ്കില്‍ ഗള്‍ഫന്റെ “ഫാര്യക്ക്” ഒരു പേരൂടി കിട്ട്യേനെ, കൊലപാതകി!

ഓടോ:കൊച്ചുണ്ടായ കാര്യം ആദ്യം അവതരിപ്പിച്ചാ..ഒരിതുണ്ടാവില്ലെന്ന് തോന്നി

സെനൂ..ബ്ലോഗ് വായിച്ചാ ഞാനും അന്ത്രുവും ഈ പരുവമായത്..:)

പ്രസാദേട്ടാ..കിടു കിടു കിടു..ആ വിറയല്‍ എനിക്കും കിട്ടി..:)

മാണിക്യംജീ..ബ്ലോഗ് ഒരു വലിയ പ്രശ്നാലു ആണലു..:)

സ്മിതാ..കാര്യം മനസ്സിലായതില്‍ സന്തോഷം..:)

നിരക്ഷര്‍ജീ..സിന്ദാബാദ്, സിന്ദാബാദ്, വീണ്ടും വീണ്ടും സിന്ദാബാദ്..:)

ടിന്റു അക്കാ..അമ്മച്ചിയാണെ ഒന്നും നടന്നില്ല..;)

ഗോപക്ജീ..അത് താങ്കളുടെ കുഴപ്പമല്ല, എന്റെ എഴുത്തിന്റെ കുഴപ്പമാ..:)

കാറേ..മച്ചു പറഞ്ഞ പോലെ ഞാനവിടെയൊക്കെ നോക്കി..ഞെട്ടിപ്പോയി..നന്ദീട്ട് ട്ടാ..:)
ഒരു സങ്കടമെ ഉള്ളു ഒന്നും ഓപ്പനായില്ല..;)

ശ്രീലാലേ..:)

ക്യഷേട്ടാ..ഓസിലു ബിറ്റു പ്രതീക്ഷിച്ചല്ലെ കള്ളസാമീ..;)

പ്രയാസി said...
This comment has been removed by the author.
പ്രയാസി said...

ബീരാനിക്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ..:)
എനിക്കൊന്നേ ചോദിക്കാനുള്ളു, കുഞ്ഞന്ത്രു എന്തില്‍ പിടിച്ചു വലിച്ചാലും മുംതാസ് തെറ്റുകാരിയൊ! അതൊ അല്ലയൊ!?

വികടശിരോമണി said...

വല്ലാത്ത ഗദഗള് തന്നെ.ബ്ലോഗുപരമ്പരദൈവങ്ങളേ നിങ്ങൾക്കു സ്തുതി!

ശെഫി said...

പ്രയാസ്യേ ആ ആക്ഷേപം ക്ഷ പിടിച്ചു,,,,
ബ്ലോഗ്ഗ് വായന നിര്‍ത്തേണ്ടി വരോ ഗഡിയേ

കനല്‍ said...

ചിരിച്ചു പോയി

:)

മുരളിക... said...

സത്യായിട്ടും എനിക്കൊന്നും മനസ്സിലായില്ല. :)

ശ്രീവല്ലഭന്‍. said...

:-)

നരിക്കുന്നൻ said...

ഇത് ശരിക്കും പിടിച്ചു കെട്ടോ പ്രയാസീ.. ബീരാനിക്കാന്റെ ഗൾഫ് ഭാര്യക്ക് ഇങ്ങനേയും ക്ലൈമാക്സ് കാണിക്കാരുന്നു അല്ലേ... തക്ക സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഉഗ്രനായി.....

പൊറാടത്ത് said...

:)

പാമരന്‍ said...

:)

ശ്രീ said...

ദൈവമേ... ഇതെന്തു പറ്റി? കിടിലന്‍ !!!

വായിച്ച് മനസ്സിലാക്കാന്‍ ഒരഞ്ചു മിനുട്ട് പിടിച്ചു. അടിപൊളി കേട്ടോ.
:)

അരുണ്‍ കായംകുളം said...

മച്ചാ ഇപ്പം ക്ലിയറായി കേട്ടോ.സംശയം അങ്ങു മാറി.പിന്നെ ആ സംശയം കാരണം വിശദമായി പറയാന്‍ പറ്റിയില്ല.കഥ കിടിലന്‍!!!വിട്ട് വിട്ട് കഥ പറഞ്ഞ ആ ശൈലിയും സൂപ്പര്‍.അഭിനന്ദനങ്ങള്‍

പരലോക തൊഴിലാളി said...

kadayil chodyamillennariyam, ennal ith kadayo karyamo????????????????????????????????????????????????????????

നന്ദകുമാര്‍ said...

സംഭവം കിടിലന്‍. ക്ലൈമാക്സ് ഗംഭീരം. ക്ലൈമാക്സാണ് ഇതിന്റെ വെറൈറ്റി. അല്ലായിരുന്നെങ്കില്‍... തഥൈവ..

നന്ദന്‍/നന്ദപര്‍വ്വം

ഷാഫി said...

എനിക്ക്‌ ഒന്നും പറയാനില്ല. ഇത്‌ക്കപ്പുറം എന്ത്‌? നല്ല കഥയായിരുന്നു, എന്നാലും എനിക്ക്‌ അത്രക്കങ്ങ്‌ ഇഷ്ടമായിട്ടില്ല.

ചെറിയനാടൻ said...

പലർക്കും കത്താൻ വൈകി. നന്നായിട്ടുണ്ടനിയാ സസ്പെൻസ് ത്രില്ലർ. ഇതിപ്പം കഥ വായിച്ചുകഴിഞ്ഞാലും പലർക്കും കാര്യം പിടികിട്ടില്ല്ല.
ഇതുപോലുള്ളത് പോരട്ടേ....

ആശംസകൾ

BLOGKUT said...

We are happy to introduce a new BLOG aggregator BLOGKUT.

Blogs, news, Videos are aggregated automatically through web so no need to add your blogs. Have to send a mail to get listed in comments section. We welcome you to have a look at the website and drop us your valuable comments.

മച്ചുനന്‍/കണ്ണന്‍ said...

ഇത്തിരി വൈകിപ്പോയി മാഷെ..
കലക്കന്‍....

പ്രയാസി said...

വികട ശിരോമണീ..ഗദകള്‍ ഇഷ്ടപ്പെട്ടാ..:)

ശെഫീ..;)

കനലേ..:) :) :)

മുരളിയേ.. എന്ത് പറ്റീ....:)

വല്ലഭേട്ടാ..കൈപ്പള്ളിയോട് പറഞ്ഞു കൊടുക്കും

നരിക്കുന്നാ..;)

പൊറാത്തെ..പാമരാ.. കൈപ്പള്ളിയോട് വീണ്ടും പറഞ്ഞു കൊടുക്കും..;)

ശ്രീക്കുട്ടാ..ഡാങ്കു..:)

അരുണേ..ധൈര്യമായി കോട്ടങ്ങള്‍ പറഞ്ഞോ..
അല്ല അതേ എന്റെ എഴുത്തില്‍ കാണൂ..
താങ്ക്സ് ഡാ..:)

പരലോക തൊഴിലാളീ...പാരലോകത്തൊഴിലാളിയാ ചേരുന്നത്..:)

നന്ദന്‍ മാഷേ..:)

ഷാഫീ...ഇക്കാനെ സങ്കടപ്പെടുത്തല്ലേടാ..;(

ചെറിയ നാടന്‍ ചേട്ടനും ഒരു പാട് നന്ദി..:)

ബ്ലോഗ് കുട്ടേ.. എല്ലാ വിധ ആശംസകളും നേരുന്നു.....:)

ലതി said...

“Happier were those days, when I used to sleep with another man's wife.”
ഇതു പറഞ്ഞ ആള്‍ തെറ്റുകാരനല്ല.
മുംതാസ് തെറ്റുകാരിയുമല്ല.

ജിഹേഷ്:johndaughter: said...

ha ha...pandarakkalan,,
chirippichallo..:)

ബീരാന്‍ കുട്ടി said...

ഉറങ്ങാം പ്രവാസി നമ്മുക്ക്‌

വായിക്കുമല്ലോ.

കുറ്റ്യാടിക്കാരന്‍ said...

ഹാവു... വരാന്‍ അല്‍പ്പം ലേറ്റായിപ്പോയി പ്രയാസിക്കാ...

കിടിലന്‍. സംഭവബഹളം തന്നെ...

ഇതിന് തുടര്‍ച്ചയുണ്ടാവ്വോ?

ഒരു സ്നേഹിതന്‍ said...

ആദ്യം മന്നസ്സിലായില്ല കെട്ടോ, ഞാനേതാ വെളവന്‍ രണ്ടാമതും വായിച്ചു, അപ്പൊ പിടികിട്ടി, സംഭവം നന്നായിട്ടൊ..
ബീരാക്കുട്ടിയുടെ ലോ‍കത്തും ഇതുപോലൊന്നു കണ്ടു...
ഇപ്പൊ ബൂലോകത്ത് ഗള്‍ഫ് ഭാര്യമാരുടെ കാലമാണെന്ന് തോന്നുന്നു.

അഗ്രജന്‍ said...

ഹിഹിഹി... മുംതാസിന്റെ ചോദ്യം... അതാണീ പോസ്റ്റല്ലേ :)

എനിക്ക് സംഗതിയുടെ കിടപ്പു വശം കുറച്ചു നേരത്തെ തന്നെ മണത്തിരുന്നു കേട്ടോ :)

നന്നായി പറ്റിച്ചിട്ടുണ്ട്... മിടുക്കൻ...

lakshmy said...

കലക്കി പ്രയാസി...കലക്കി. എനിക്ക് അവന്റെ നിറയൊഴിപ്പ് ശരിക്കുമങ്ങു പിടിച്ചു

മുംതാസിന്റെ ചോദ്യത്തിനു മുഴുവൻ മാർക്കും

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഹൗ ..പഹയാ.. ആളെ പേടിപ്പിച്ച്‌ കളഞ്ഞു.. അവസാനം മുംതാസിന്റെ ഒരു ചോദ്യം .. അതോടെ ഗമ്പ്ലീറ്റ്‌ .. കുട്ടിക്കെന്തേലും പറ്റ്യോ ? ഇയ്യ്‌ ഉടനെ ഒരു പെണ്ണുകെട്ടാന്‍ നോക്ക്‌ .. എല്ലാം ശര്യാവും.. ആശംസകള്‍

എതിരന്‍ കതിരവന്‍ said...

ഹോ, അതിഭയങ്കരന്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍! ഇതൊക്കെ കൂട്ടിക്കുഴച്ചല്ലെ പണ്ട് ഫ്രോയിഡ് ഈഡിപ്പസ് കോമ്പ്ലെക്സ് എന്നൊക്കെ ചോറു വിളമ്പിത്തന്നത്?
ഈ അന്ത്രുവിന്റെ മകനാണോ മറ്റൊരു കഥയില്‍ (വളര്‍ന്ന ശേഷം) അരിച്ചാക്ക് നനച്ചത്? അവന്റെ കിഡ്നി ഒന്നു പരിശോധിക്കണം.

മേഘമല്‍ഹാര്‍ said...

അടിപൊളി .ഞാൻ പ്രവാസിയല്ലെങ്കിലും ഈ പ്രവാസിയെ എനിക്ക്‌ ബോധിച്ചു.

പ്രയാസി said...

മച്ചുനാ..കലക്കന്‍ പേര്‍ എനിക്കിഷ്ട്പ്പെട്ടു..:)

ലതീ..ഒരാളെങ്കിലും മുംതാസ് തെറ്റുകാരിയല്ലെന്നു പറഞ്ഞല്ലൊ, എനിക്കു സന്തോഷമായി.
ഓടോ: അതിനു മുന്‍പുള്ള ഇംഗ്ലീഷ് മനസ്സിലായില്ല കേട്ടൊ..;)

ജിഹേഷേ..നീ ഏടാകൂടം ജിഹേഷ് തന്നെയാണൊ!?

ബീരാനിക്കാ..തീര്‍ച്ചയായും വായിക്കും..:)

കുറ്റ്യാടിക്കാരാ..ഇതിനു തുടക്കം! ഗള്ളാ മനസ്സിലിരുപ്പ് കൊള്ളാല്ലൊ..;)

സ്നേഹിതാ..നീ വല്ലാത്തൊരു വെളവന്‍ തന്നെയാ..:)

അഗ്രജാ..ഇക്കാ ഇജ്ജും എന്റൊരു ഗുരുവാണേ..
ഒരു ശിഷ്യന്‍ നാട്ടില്‍ പൊയിട്ട് ജീവനോടെ ഉണ്ടൊ!?

ലക്ഷ്മി..നന്ദി..:)

ബഷീറെ..കുഞ്ഞു ജാമായല്ലെ മുള്ളിയത്, തള്ള ചവുട്ടിയാ പിള്ളക്കു നോവൂലാന്നല്ലെ, ഭാഗ്യത്തിന് ഒന്നും പറ്റീല്ല
ഓടോ: ഞാന്‍ കല്യാണം കഴിച്ചാല്‍ ഈ പ്രശ്നോക്കെ തീരുവാ..!? സത്യായിട്ടും..;)

എതിരവാ..ആദ്യത്തെ നാലഞ്ചു വരി എനിക്കൊന്നും മനസ്സിലായില്ല, അതു വായിക്കാന്‍ ശ്രമിച്ചു നാവു പല്ലിനിടയില്‍ കുടുങ്ങി..:(

ഓടോ: പരസ്യമായി ചീത്ത വിളിച്ചാ (കിഡ്നി)..ഞാന്‍ ഹര്‍ത്താലു പ്രഖ്യാപിക്കും..;)

മേഘമല്‍ഹാര്‍..ഒരു പാട് നന്ദി..:)

മഴയുടെ മകള്‍ said...

എന്റെ ചേട്ടാ... ഞാനീ ബ്ലോഗില്‍ ആദ്യാ...എന്നാലും എന്റെ പഹയാ.... ആദ്യത്തെ കഥ കൊണ്ടു താനെന്നെ പേടിപ്പിച്ചല്ലോ....

ഹരീഷ് തൊടുപുഴ said...

പ്രയാസീ;
ഞാനിത്തിരി താമസിച്ചുപോയി ഇതു കാണാന്‍...
സൂപെര്‍ കെട്ടോ!!!

അനൂപ്‌ കോതനല്ലൂര്‍ said...

പ്രയാസി നന്നായിരിക്കുന്നു മാഷെ

Abdul Basheer said...

മുംതാസല്ല ഞാനാൺ തെറ്റുകാരൻ. കാരണം ഒരു മാസമായി നാട്ടിലെത്തിയിട്ട്. എല്ലാ തിരക്കുകളും ഒഴിഞ്ഞ് ഇന്ന് ബ്ലോഗിലേക്കൊന്ന് പാഞ്ഞ് കേറി വീണത് ആദ്യം തന്നെ പ്രായാസിയുടെ ബഗൾമായ ആത്മാറ്ഥ കതയിൽ. സത്യം പറയാലൊ പ്രയാസി ബ്ലോഗെഴുത്ത് എന്തെന്ന് ആദ്യമായി എന്റെ പെണ്ണും പിള്ളയറിഞ്ഞു.( ഇനിയെന്റെ കഞ്ഞികുടി മുട്ടും എന്ന് തോന്നണു).ആദ്യം ഛെ...എന്ന് പറഞ്ഞ അവൾ രണ്ടാം വട്ടം വായിച്ചപ്പോൾ ചിരിയോ ചിരി.ആദ്യ സന്ദർശനം മുതലായതിൽ
നന്ദി ഞാനെങ്ങനെ എന്നോട് പറയും. അതിനാൽ
നിന്നോട് പറയുന്നു. നന്ദി.നന്ദി....നന്ദി.

സിമി said...

കിടിലന്‍ കഥ! കലക്കി :)

പാര്‍ത്ഥന്‍ said...

ഷര്‍ട്ട് കഴുകി വിരിച്ച് മുംതാസ് റൂമിലേക്ക് വരുമ്പോള്‍ തളര്‍ന്നുറങ്ങുന്ന ഒരു വയസ്സുകാരന്റെ നെറുകയില്‍ തലോടിക്കൊണ്ടിരിക്കുകയായിരുന്നു അന്ത്രു.
ഒരു വെടി വെച്ചതല്ലെ, എങ്ങിനെ ഉടങ്ങാതിരിക്കും. ഉറക്കിയല്ലെ പറ്റൂ.

കിലുക്കാംപെട്ടി said...

പ്രയാസിയെ വെറുതെ ഒന്നു കാണാന്‍ വന്നതാ. നല്ല ഒരു എഴുത്തുകാരന്‍ ....നന്നായി വരട്ടെ.

വാല്‍മീകി said...

നീ നന്നാവില്ലെടാ...

ആദര്‍ശ് said...

ഞാനും ഒന്നു കാണാന്‍ വന്നതാ ...
സസ്പെന്‍സ് ത്രില്ലര്‍ ...!കലക്കി കേട്ടോ ..

തോന്ന്യാസി said...

ആശാനേ ഇത്രത്തോളം പ്രതീക്ഷിച്ചില്ല.......

സംഭവ ബഹളം തന്നെ.......

പോങ്ങുമ്മൂടന്‍ said...

പ്രിയ പ്രയാസി,

യാതൊരു പ്രയാസവുമില്ലാതെ വായിച്ചു മനസ്സിലാക്കി.

നെഞ്ചിലേറ്റ വെടിക്ക് മൂത്രത്തിന്റെ ഗന്ധമല്ലായിരുന്നോ? :) ഒക്കെ മനസ്സിലായി :)

ചുളിവിലൊരു ഉപദേശം: എന്നേപ്പോലെ ‘ഒരു കമന്റിന് ഒരു നന്ദി‘ എന്ന വിധത്തിൽ അങ്ങ് നന്ദി പ്രകാശിപ്പിച്ചിരുന്നേൽ എന്തു മാത്രം കമന്റ് ഈ പോസ്റ്റിന് കിട്ടുമായിരുന്നു. ഇപ്പോൾ തന്നെ ഇവിടെ 82 കമന്റുണ്ട്. മേപ്പടി ശൈലിയിലായിരുന്നേൽ അത് 164 എണ്ണം ആക്കാമായിരുന്നു. ഞാനങ്ങനെയാണ്. വേണേൽ പിന്തുടർന്നോ. :) :)

പ്രയാസി said...

മഴയുടെ മകളെ..ഞാനതിനു പേടിപ്പിച്ചൊ!?..:)

ഹരീഷ്..:)

അനൂപ്..:)

അബ്ദുല്‍ ബഷീറെ ശരിയാ, മുംതാസുമാര്‍ ഒരിക്കലും തെറ്റ് ചെയ്യില്ല
നന്ദിക്ക്, തിരിച്ചും നന്ദി

സിമി..:)
ബ്ലോഗില്‍ ചിലന്തിവല പിടിപ്പിക്കാതെ മുടങ്ങാതെ എഴുതൂ..

പാര്‍ത്ഥാ..........;)

കിലുക്കാം പെട്ടീ..തല്ലാന്‍ വന്നതല്ലല്ലൊ..സന്ദര്‍ശനത്തിനു നന്ദി..:)

വാലൂ...എവിടെയാ മാഷെ!?..:(
ഞാനിപ്പം ഡീസ്ന്റാ..;)

ആദര്‍ശ്..:)

തോന്ന്യാസീ..:)
ഈ ഓട്ടമോടിയാല്‍ തളരില്ലെ..മുടുത്തന്‍ സ്റ്റാമിന തന്നെ!

പോങ്ങുമ്മൂടാ..അഭിപ്രായത്തിനു നന്ദി..:)
കമന്റു കിട്ടുന്നത് എന്റെ എഴുത്തിന്റെ മഹത്വം കൊണ്ടാന്നു കരുതിയൊ!?
അയ്യോ തെറ്റിദ്ധരിക്കല്ലേ..നല്ലോണം അധ്വാനിച്ചിട്ടാ..
ഓടി നടന്നു കൊടുക്കുന്നോണ്ട് മനസ്സലിവുള്ളവര്‍ തിരിച്ചു തരുന്നതാ..;)

ശ്രുതസോമ said...

അതേ,
പേടിപ്പിച്ചു കളഞ്ഞല്ലോ മാഷേ!!!

ചന്ദ്രകാന്തം said...

പ്രയാസ്യേ.......കിടിലന്‍..!!!!

ഉപാസന || Upasana said...

മുംതാസിന്റെ അവസാനചോദ്യമാണ് പ്രയാസി ക്ലാസ്സ്..!
രസായി പോസ്റ്റ്.
:-)
ഉപാസന

Mahi said...

അടിപോളി ഏറുപടക്കം പോലുണ്ട്‌

നരിക്കുന്നൻ said...

അൻഷാദ് കുട്ടാ കല്യാണാണല്ലേ...
എന്നാ ബൂലോഗത്ത് പാർട്ടിയൊരുക്കുന്നത്? ഒട്ടക ബിരിയാണി തന്നെ ആയിക്കോട്ടേ...

പ്രയാസിക്കും പ്രയാസിനിക്കും ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ!!!

Cartoonist said...

"മുംതാസ് തെറ്റുകാരിയൊ!?" എന്തോപോലെ..
“മാറിടങ്ങള്‍” മത്യായിരുന്നു.

മുന്നൂറാന്‍ said...

ഈ പോസ്‌റ്റ്‌ ഇന്ന്‌ ചന്ദ്രികയില്‍ വായിച്ചു
അഭിനന്ദനം.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ചില അപകടങ്ങള്‍ മണത്തു തുടങ്ങിയിരുന്നു.. വിരിഞ്ഞ മാറിടത്തെ ലക്ഷ്യമാക്കി അവന്‍ നിറയൊഴിച്ചിരുന്നു!!!
അതു വായിച്ചപ്പോള്‍ എല്ലാം ക്ലിയറായി..