Sunday, December 23, 2007

രണ്ടും ഇഞ്ച്യൂറിയല്‍‌സ് ടു ഹെല്‍ത്ത്..!

കുറച്ചു നാള്‍ മുമ്പ് ചാറ്റുന്നതിനിടയില്‍ നെറ്റിലെ കൂട്ടുകാരി ഒരു വിശേഷം പറഞ്ഞു. പ്രണയവും പറഞ്ഞു പിന്നാലെ നടക്കുന്ന സുന്ദരനായ ഇംഗ്ലീഷ് സാറിനെ ഒഴിവാക്കാന്‍ അവള്‍ തീരുമാനിച്ചത്രേ. എന്താ കാരണം? അയാളുടെ പുകവലി! (കൊള്ളാം..!) അതറിഞ്ഞപ്പോള്‍ പുകതുപ്പിക്കൊണ്ട് മനസ്സിലേക്ക് ഓടിപ്പാഞ്ഞു വന്ന കുറച്ചോര്‍മ്മകള്‍...


പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം. വീടിനടുത്തുള്ള ഗുണ്ടുമണിയുമായി ചെറിയൊരു പ്രണയം. അവള്‍ ഏഴില്‍ പഠിക്കുന്നു. വീടിനോടു ചേര്‍ന്നു ഒരു പലചരക്കുകടയുണ്ട്. എന്റെ മാമയാണു നടത്തിപ്പുകാരന്‍. മാമയും ഞാനും നല്ല ദോസ്തുക്കള്‍ ആയിരുന്നു. ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളില്‍ മാമയെ സഹായിക്കാന്‍ ഞാനും കൂടും. ഗുണ്ടിന്റെ വാപ്പ നല്ലൊരു വലിക്കാരനായിരുന്നതിനാല്‍ സ്ഥിരമായി സിഗററ്റു വാങ്ങാനായി അവള്‍ കടയില്‍ വരും. മാമയറിയാതെ ഒരു വില്‍‌സു ഞാന്‍ അടിച്ചു മാറ്റി അതിനുള്ളിലെ പുകയിലയൊക്കെ കളഞ്ഞു അവള്‍ക്കുള്ള കത്ത് ഭദ്രമായി ചുരുട്ടി അതില്‍ വെക്കും. കത്തിക്കുന്ന ഭാഗത്തു കുറച്ചു പുകയിലയും ഒട്ടിച്ചു വെച്ചാല്‍ ഒറിജിനല്‍ വില്‍‌സു സല്യൂട്ട് ചെയ്തു മാറി നില്‍ക്കും. വാപ്പക്കു വലിച്ചു ചാകാനുള്ള വില്‍‌സിന്റെ കൂടെ എന്റെ പ്രണയവില്‍‌സും ഞാനവള്‍ക്കു കൈമാറും.


ഒരു ദിവസം ഗുണ്ട് വില്‍‌സും കൊണ്ടു പോയതിനു പിന്നാലെ അവളുടെ വാപ്പ കടയില്‍ വന്നു. മാമയോടായി

“എന്താ റഹീമെ ഇപ്പൊ സിഗററ്റിലും മായമായൊ..!? ഇതു നോക്കിക്കെ മുഴുവന്‍ പേപ്പര്‍ ചുരുട്ടി വെച്ചിരിക്കുന്നു.”

“എല്ലാത്തിലും മായമല്ലെ കാക്കാ.. നോക്കട്ടെ..!“

മാമ അതു വാങ്ങി വേറൊന്നു കൊടുത്തു. അതും വാങ്ങി ഗുണ്ടിന്റെ വാപ്പ പോയെങ്കിലും മാമ ഷെര്‍ലക്ഹോംസിന്റെ പരമ്പരയില്‍ പെട്ടയാളായതുകൊണ്ട് പേപ്പര്‍ ചുരുള്‍ നിവര്‍ത്തി പരിശോധന തുടങ്ങി. ഗുണ്ടിന്റെ വാപ്പയുടെ വരവില്‍ തന്നെ ഞാനിരുന്ന അരിച്ചാക്കു നനഞ്ഞിരുന്നു. രാജസദസ്സില്‍ വിളംബരം വായിക്കുന്നപൊലെ മാമ നീട്ടിപ്പിടിച്ചു വായന തുടങ്ങി. “നീയില്ലാത്ത നിമിഷങ്ങള്‍ എന്തു വിരസമാണു.. ഒരു ചിതയൊരുക്കി അതില്‍ ചാടിയാലൊ എന്നു പോലും ഞാന്‍ ചിന്തിക്കുന്നു..! പറവകളെപ്പോലെ നമുക്കും ചിറകുകളുണ്ടായിരുന്നെങ്കില്‍ ആരും ശല്യം ചെയ്യാനില്ലാത്ത സ്വപ്നലോകത്തേക്കു പറക്കാമായിരുന്നു” മുഴുവനും വായിച്ചു മാമ എന്നെ സൂക്ഷിച്ചൊന്നു നോക്കി.

“പത്താം കളാസ്സുകാരനായ മരുമകന്‍ കാമുകാ നിന്റെ റേഞ്ച് തലയില്‍ ആപ്പിളുവീണ അങ്ങേരെക്കാളും മുകളിലാണല്ലോടാ..! ഇങ്ങനെ പോയാല്‍ നിനക്കു ചിറകു മുള‍ക്കും..!“

മാമ ആ വിഷയത്തിനു വലിയ പബ്ലിസിറ്റി കൊടുത്തില്ല.


ഗുണ്ടിനെ കുറ്റം പറയാന്‍ പറ്റില്ല, ഒറിജിനലും ഡ്യൂപ്പും തമ്മില്‍ എനിക്കു തന്നെ കന്‍ഫ്യൂഷന്‍ ഉണ്ടായിട്ടുണ്ട്. അതോടെ വിത്സ് പരിപാടി നിര്‍ത്തി. ഗുണ്ടും കുടുമ്പവും അവിടുന്നു മാറിപോയതോടെ ഞങ്ങളുടെ പ്രണയവും സിഗററ്റു പോലെ പുകഞ്ഞു തീര്‍ന്നു.

ഇനിയൊരു പ്രി ഡിഗ്രി പ്രണയം..

പെങ്കുട്ടികള്‍ ചുണ്ടിലും നഖത്തിലും ചായം പുരട്ടുന്നതു എനിക്കു തീരെ ഇഷ്ടമില്ല അന്നും ഇന്നും..! (ലിപ്സ്റ്റിക്കിന്റെയും നെയില്‍ പോളിഷിന്റെയും ഹോള്‍സെയില്‍ പാര്‍ട്ടികള്‍ വാളെടുക്കരുത്..! തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം..) അതു കൊണ്ടുതന്നെ അവളുടെ വിരലുകളിലെ ചുവന്ന ചായം കാണുമ്പോല്‍ എനിക്കു വല്ലാത്ത ദേഷ്യം തോന്നും അന്നും ഞാനവളോടു അതിനെക്കുറിച്ചു പറഞ്ഞു.

“വന്യ ജീവികള്‍ ഇരപിടിച്ചിട്ടു നില്‍ക്കുമ്പോലെ, നിനക്കിതു ഒഴിവാക്കിയാലെന്താ..?“

“എനിക്കിതു ഇഷ്ടമാ..!“

“എടൊ അങ്ങനല്ല നഖത്തിന്റെ യതാര്‍ത്ഥ നിറം അതിനെക്കാള്‍ മനോഹരമായൊരു നിറമുണ്ടൊ.. അതിന്റെ മുകളില്‍ വെറുതെ ഈ ചായങ്ങള്‍ പൂശി നശിപ്പിക്കല്ലെ..“

“എന്നാലും എനിക്കിതു ഇഷ്ടമാ..“

ഇവളോടു മര്യാദക്കു പറഞ്ഞാല്‍ ശെരിയാവില്ല, ഞാന്‍ ബൈക്ക് നിര്‍ത്തി ഒരു പാക്കറ്റ് വില്‍‌സു വാങ്ങി..! ഒരെണ്ണം കത്തിച്ചു. വലിച്ചുകേറ്റാനൊരു ശ്രമം നടത്തി. ഹൊ..! കാണുമ്പോലെ വലിയ സുഖമല്ലല്ലൊ ഇതിന്.. ആപാദചൂഢം എരിയുന്നു. വലിച്ചു കേറ്റല്‍ വേണ്ട.. ചുണ്ടിലിരുന്നു പുകഞ്ഞോട്ടെ. കത്തിച്ചുപിടിച്ച വില്‍‌സുമായി വണ്ടി മുന്നോട്ട്. പിറകിലിരിക്കുന്ന നായികയുടെ മോന്തായം ബലൂണ്‍ പോലെ വീര്‍ത്തും വന്നു.

കുറച്ചു നേരത്തെ മൌനത്തിനു ശേഷം ചെല്ലക്കിളി ചോദിച്ചു,

“നീയെന്തിനാ സിഗററ്റു വലിക്കുന്നത്..!?“

“എന്റെ ഇഷ്ടം..!“

“ഇതെന്താ പുതിയ ഒരിഷ്ടം..!?“


“അയ്യൊ പുതിയതല്ല..! ഞാന്‍ പണ്ടെ വലിയൊരു വലിക്കാരനാ.. ദിവസം മൂന്നു പാക്കറ്റു വലിക്കും നിനക്കു ഇഷ്ടമില്ലെന്നു കരുതി വലിക്കാത്തതല്ലെ. ഇനി മുതല്‍ ഇങ്ങനെയാ വ്യക്തിപരമായ വിഷയങ്ങളില്‍ പരസ്പരം അഭിപ്രായം വേണ്ട.. എനിക്കു സിഗററ്റു ജീവനാ..!“


ഗ്ലാസ്സു വഴി ഞാന്‍ നോക്കി അവളുടെ കൈയ്യില്‍ ഒരു ബ്ലെയിഡ്..! ഇവളെന്തിനുള്ള പുറപ്പാടാ..!? പടച്ചോനെ.. എന്റെ കഴുത്തും അവളുടെ കൈയ്യും തമ്മില്‍ വലിയ അകലമൊന്നുമില്ല. എന്തെങ്കിലും അവിവേകം..ഏയ്..! ചിലപ്പോള്‍ ആത്മഹത്യ ചെയ്യാനാണെങ്കിലൊ.!? പെട്ടെന്നു ഞാന്‍ വണ്ടി നിര്‍ത്തി. നായിക നഖത്തിലെ ചായം ബ്ലെയിഡു കൊണ്ട് ചുരണ്ടുന്നു. ഈ സിഗററ്റ് കൊള്ളാമല്ലൊ..!


“ഡേയ്.. എന്തായിതു എനിക്കു വേണ്ടി ത്യാഗമൊന്നും ചെയ്യേണ്ട.“


“അല്ലെടാ നീ സിഗററ്റു വലിക്കരുത് എനിക്കിതു തീരെ ഇഷ്ടമില്ല. നീ വലിക്കില്ലെന്നറിഞ്ഞപ്പോള്‍ മനസ്സുകൊണ്ട്
ഞാനൊരുപാടു സന്തോഷിച്ചിട്ടുണ്ട്. പ്ലീസ് എനിക്കു വേണ്ടി നീയതു കള..”


സങ്കടം കൊണ്ട് അവട കണ്ണും വലി കാരണം എന്റെ കണ്ണും നിറഞ്ഞിരുന്നു. എല്ലാം കൂടി ചുരുട്ടി കൂട്ടി അവള്‍ ദൂരേക്കെറിഞ്ഞു. മൊത്തത്തില്‍ പൊകഞ്ഞോണ്ടിരുന്ന എനിക്കതു വലിയ ആശ്വാസവുമായി.


കോളേജില്‍ കൂടെ പഠിച്ചിരുന്ന സുരേഷിന്റെ വീട്ടിലാ അന്നു ഞങ്ങള്‍ പോയത്. അവന്റച്ഛനുമമ്മയും ജോലിക്കു പോയാല്‍ മിക്കപ്പോഴും ഞങ്ങളുടെ താവളം. ഞങ്ങളുടെ തന്നെ പാചകം അവളുടെ പാട്ട് ആകപ്പാടെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍! തിരിച്ചു പോരാന്‍ നേരം സാധാരണ കാമുകരില്‍ കണ്ടു വരാറുള്ള സാധാരണയില്‍ സാധാരണയായ ഒരാഗ്രഹം എനിക്കുമുണ്ടായി. ചെറിയൊരു ടെച്ചിംഗ്..! ടെച്ചിംഗില്ലാതെ എന്തോന്നു പ്രണയം..!


“പിന്നീടാകട്ടെ..!“ മൂന്നുമാസം കൊണ്ട് സ്ഥിരമായി കിട്ടുന്ന മറുപടി, സന്തോഷമായി. “സിഗററ്റു വലിക്കുന്നവന് കൊടുക്കണമൊ എന്നു ആലോചിക്കണം“ അവസാനത്തെ ഈ വാചകം ചുണ്ടിനും മൂക്കിനുമിടയിലുള്ള സംഭവത്തിനു ഒരു വെല്ലുവിളിയായി തോന്നി..! പ്രകോപനപരമായ പല അവസരങ്ങളിലും സംയമനം പാലിച്ചിട്ടുള്ള ഈയുള്ളവനെ കുറച്ചുനാളായി ഇവള്‍ പറഞ്ഞു പറ്റിക്കുന്നു. റൂമില്‍ ആരുമില്ല. നല്ലൊരു റേപ്പിനു പറ്റിയ സാഹചര്യം..! ബാലന്‍ കെ നായര്‍, ടി.ജി. രവി തുടങ്ങിയ പുണ്യവാളന്മാരെ മനസ്സില്‍ ധ്യാനിച്ചു. മനസ്സു പറഞ്ഞു വേണ്ട..! ശരീരം പറഞ്ഞു വേണം..! തര്‍ക്കിക്കാന്‍ സമയമില്ല. അവസാനം മനസ്സും ശരീരവും ഒരു തീരുമാനത്തിലെത്തി. ദൂരദര്‍ശനിലെ ഇതിഹാസ പരമ്പരകളിലെ മുന്നണിപ്പോരാളിയെപ്പോലെ ഞാന്‍ വിളിച്ചു പറഞ്ഞു.. “ആക്രമണ്‍...!!! “


കുറച്ചു സമയത്തേക്കു (കുറച്ചു സമയത്തേക്കു മാത്രം) എന്താണു സംഭവിച്ചതെന്നു ഒരു പിടിയുമില്ല. രണ്ടു കൈയ്യിലും പതിഞ്ഞ നഖത്തിന്റെ പാടും നോക്കി ഞാനൊരു വശത്ത്. കണ്ണാടിയില്‍ നോക്കി കരയുന്ന അവള്‍ ഒരു വശത്ത്. ഇവളെന്തിനാ കണ്ണാടിയില്‍ നോക്കി കരയുന്നത്.

“എടൊ ഇങ്ങനെ കരയാനും മാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്.“

അവളെന്നെ രൂക്ഷമായൊന്നു നോക്കി. ചുണ്ടില്‍ ചോര..! റേപ്പു കഴിഞ്ഞ അനുരാധയെപ്പോലെ..!

“നിനക്കു സമാധാനമായാ..? വീട്ടില്‍ ഞാനെന്തു പറയും..?“

“ക്ലാസ്സില്‍ നിന്നും വരുന്ന വഴി ഒരു റേപ്പിംഗ് അറ്റം‌പ്റ്റ് നടന്നെന്നു പറയണം. ഇപ്പോള്‍ അതൊരു ഫാഷനാ..!“

മനസ്സില്‍ കൂടിപ്പോയെന്നു തോന്നിയെങ്കിലും നാവില്‍ വന്നതു ഇങ്ങനെ. പറന്നു വന്ന പൌഡര്‍ ടിന്നില്‍ നിന്നും ഒഴിഞ്ഞു മാറി ഞാന്‍ വിളിച്ചു പറഞ്ഞു

“ബ്രേക്കു ചവുട്ടിയപ്പോള്‍ ബസ്സില്‍ വെച്ചു സംഭവിച്ചെന്നു പറ. അല്ലെങ്കിലും ഈ ബസ്സുകാരൊന്നും പറഞ്ഞോണ്ടല്ലല്ലൊ ബ്രേക്ക് ചവിട്ടുന്നത്. മാത്രമല്ല ബസ്സില്‍ നിന്നല്ലെ പല മെഗാസീരിയലുകളും തുടങ്ങുന്നതു തന്നെ.“

അങ്ങനെ സംഭവം ബസ്സിന്റെ മണ്ടക്കു വെച്ചു..! അത്യാവശ്യം കൈത്തരിപ്പു തീര്‍ക്കാനും ഈ ബസ്സല്ലെ നമുക്കുള്ളു.


നല്ല റൊമാന്റിക്ക് മൂഡില്‍ ഞാനൊരിക്കലവളോടു ചോദിച്ചു.

“എന്നോടു നിനക്കു ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയ ദിവസം ഏതാ..!?“

ചെറിയൊരു മൌനത്തിനു ശേഷം.. “അതെ.. അന്നാ സിഗററ്റു വലിച്ചില്ലെ ആ ദിവസം..!“

“കൊള്ളാം അപ്പ അതിനാണല്ലെ എന്നെ പൌഡര്‍ ടിന്നിനെറിഞ്ഞത്..!“

“അതു ഇഷ്ടം കൊണ്ടല്ലെ..!“

സത്യം പറഞ്ഞാല്‍ ഇതുങ്ങളെ മനസ്സിലാക്കാന്‍ യുഗങ്ങള്‍ വേണമെന്നു കവികള്‍ പാടിയതു വെറുതെയല്ല..! സൌന്ദര്യപ്പിണക്കങ്ങള്‍ മൂര്‍ച്ചിക്കുന്ന ചില ദിവസങ്ങളില്‍ ഞാനുറക്കെ വിളിച്ചു പറയും ഒരു സിഗററ്റു വലിക്കേണ്ടി വരുമെന്നു തോന്നുന്നു. ഉറക്കെയുള്ള പൊട്ടിച്ചിരിയായിരിക്കും അതിനുള്ള മറുപടി..!


വര്‍ഷങ്ങള്‍ കഴിഞ്ഞു, നദികള്‍ ഗതിമാറിയൊഴുകി, സുനാമിയും കത്രീനയും വന്നു ഇനിയുമെന്തൊക്കെയൊ വരാനിരിക്കുന്നു. ആ ബഹളങ്ങള്‍‍ക്കിടയില്‍ പലതും ഒലിച്ചുപോയി. സിഗററ്റിന്റെ പൊകയടിച്ചാല്‍ കണ്ണു നിറയുന്ന അവസ്ഥയില്‍ ഞാനിന്നും ബ്രൂട്ടിന്റെ സ്പ്രേ പോലെ അതെ ഗുണം അതെ മണം..!


മുറിബീഡിക്കു പുക ചോദിക്കുന്ന മോഡേന്‍ നാരീമണികള്‍ വിലസുന്ന ഈ കാലത്തും സിഗററ്റു വലി കാരണം പ്രണയം കയ്യാലപ്പുറത്തിരിക്കുന്ന ഇംഗ്ലീഷ് സാറിനെ ഓര്‍ത്തു ഒറ്റക്കിരുന്നു കുറെ ചിരിച്ചു. ബംഗ്ലാദേശിയായ റൂംബോയി “ക്യാ ഹുവാരെ ഭായീ പാകല്‍ ആയാ” എന്നുവരെ ചോദിച്ചു. ചിരിക്കാതെ എന്തൊ ചെയ്യുമെന്നു പറ.. “സിഗററ്റു വലി ആരോഗ്യത്തിനും പ്രണയത്തിനും ഒരു പോലെ ഹാനികരം” എന്നു മാറ്റിയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ. ആരോഗ്യം നോക്കാറില്ലെങ്കിലും പ്രണയത്തിനു ആവശ്യത്തിലധികം സ്ഥാനം കൊടുക്കുന്ന കാമുകഹൃദയങ്ങള്‍ കുറച്ചെങ്കിലും അതൊഴിവാക്കാന്‍ ശ്രമിച്ചേനെ..! സിഗററ്റ് കരളിനെയാണെങ്കില്‍ പ്രണയം മനസ്സിനെയാണു കാര്‍ന്നു തിന്നുന്നതെന്നു മനസ്സിലാക്കാത്തിടത്തോളം കാലം..!

രണ്ടും ഇഞ്ച്യൂറിയല്‍‌സ് ടു ഹെല്‍ത്ത്..! പാവം ഇംഗ്ളീഷ് സാര്‍! പാവം കാമുകര്‍..!

62 comments:

പ്രയാസി said...

പ്രണയിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വലിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമായി..

"രണ്ടും ഇഞ്ച്യൂറിയല്‍‌സ് ടു ഹെല്‍ത്ത്..!"

Ziya said...

എന്നാല്‍ ഒരു തേങ്ങ ഇരിക്കട്ടെ...
ഇനി വായിക്കട്ടെ

ബിന്ദു.bindu said...

പ്രവാസിയുടെ പോസ്റ്റുകളില്‍ ഏറ്റവും മികച്ചത്. സൂപ്പര്‍, ഫന്റാസ്റ്റിക്, എക്സലന്റ്... ഒര് 100 കമന്റ് ആശംസിക്കുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മച്ചൂ അപ്പോള്‍ ഇങ്ങനേം പ്രേമിക്കാം അല്ലെ..
തള്ളേ..............നീ കയ്യാങ്കളിക്കാരന്‍ തന്നല്ലേടേ.......
“പത്താം കളാസ്സുകാരനായ മരുമകന്‍ കാമുകാ നിന്റെ റേഞ്ച് തലയില്‍ ആപ്പിളുവീണ അങ്ങേരെക്കാളും മുകളിലാണല്ലോടാ..! ഇങ്ങനെ പോയാല്‍ നിനക്കു ചിറകു മുള‍ക്കും..!“
മുളയ്ക്കാതെ എവിടെപ്പോകാനാമാമാ....
ഈ ചെകുത്താന്‍ ആളു പുലിയാണുകെട്ടാ................
അല്ലാ പ്രണയമെന്താ പത്താം തരം പ്രീഡിഗ്രിതരം ഡിഗ്രി തരം എന്ന് തരം തിരിച്ചേക്കുവാണൊ മച്ചൂവേയ്...
ഒന്നു പ്രേമിച്ചതിന്റെ ക്ഷീണം ഇതുവരെ തീര്‍ന്നിട്ടില്ലാ..
നാളെ ഞാ‍ന്‍ ഇനി ഓര്‍മക്കുറിപ്പ് എഴുതീട്ട് വേണം ഇനിമറ്റവള് കയറെടുക്കാന്‍..
ഡോണ്ടൂ ഡോണ്ടൂ........
മച്ചൂ കലക്കിയിട്ടുണ്ട്ട്ടൊ......
എന്നാ പിന്നെ എന്റെ വകയും ഇരിക്കട്ടെ..
ഒരു ഇഞ്ച്യൂറിയല്‍‌സ് ടു ഹെല്‍ത്ത്..

Sherlock said...

ഹ ഹ...കൊള്ളാം പ്രയാസീ...

ലിപ്സ്റ്റിക്കിട്ട കുട്ട്യോളെ കണ്ടാല്‍ വന്യ ജീവികള്‍ ഇരപിടിച്ചിട്ടു നില്‍ക്കുമ്പോലെ....അപാര ഉപമ..:)

ഗിരീഷ്‌ എ എസ്‌ said...

പ്രയാസീ...
കല്ല്യാണത്തിന്‌ മുമ്പുള്ള ദുശീലങ്ങള്‍ സ്നേഹം കൊണ്ടു നിര്‍ത്താമെന്നല്ലേ കല്യാണിച്ചോര്‌ പറയുന്നത്‌...
കല്ല്യാണത്തിന്‌ ശേഷം തുടങ്ങുന്ന ദുശീലങ്ങള്‍..എങ്ങനെ നിറുത്താനാവും..
എന്നാലും....ആ കുട്ടിക്ക്‌ മനസിലൊരു ഇഷ്ടം ശരിക്കും അയാളോട്‌ ഉണ്ടായിരുന്നെങ്കില്‍ ഒന്നു ശ്രമിക്കാരുന്ന്‌.....

ഓ..ഇതല്ലല്ലോ നമ്മുടെ സബ്ജക്ട്‌...ല്ലേ...
ഓരോ രചനകള്‍ കഴിയും തോറും എഴുത്തിന്റെ ശൈലിമാറുന്നു..കൂടുതല്‍ ആസ്വാദ്യകരമായി വായിക്കാന്‍ കഴിയുന്നു...

ആശംസകള്‍....

ചന്ദ്രകാന്തം said...

പ്രയാസീ......
ഇതു കലക്കി.
പ്രണയത്തിന്റെ ഗ്രേഡ്‌ സമ്പ്രദായം മുതല്‍... വന്യജീവിപ്രയോഗം വരെ..
ലേഖനവും, സിഗരറ്റും ഒരേ പായ്ക്കില്‍, ഒറ്റ ലേബലില്‍.. ആവാം.
പക്ഷേ, ആ 'ഇഞ്ചൂറിയസ്‌' ലേബലില്‍ നിന്നും പ്രണയത്തിന്‌ വിടുതല്‍ കൊടുക്കണേ..പ്ലീസ്‌.

Unknown said...

കൊള്ളാം....പറഞ്ഞതുപോലെ പ്രണയത്തെ ആ ലേബലീന്നൊഴിവാക്കിക്കൂടേ?അല്ലാ അനുഭവസ്ഥര്‍ അതങ്ങിനെയാണെന്നാണയിട്ടാല്‍ പിന്നെന്തു ചെയ്യുമല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊച്ചുഗള്ളാ, അപ്പൊ ഇത് ഇന്നും ഇന്നലേം തുടങ്ങീതല്ല ല്ലേ...

ചെല്ലക്കിളികളൊക്കെ ഇങ്ങനെ ഓരോ കാരണങ്ങള്‍ പറഞ്ഞ എങ്ങനാ ഒന്നു പ്രേമിക്കാ ല്ലേ???????????

കൊള്ളാം ട്ടോ പ്രയാസിച്ചേട്ടാ.

ഏ.ആര്‍. നജീം said...

കോളജില്‍ പഠിക്കുമ്പോള്‍ "പ്രണയിക്കാന്‍ നൂറ്റൊന്ന് വഴികള്‍" പിന്നെ "സ്ത്രീകളുടെ മനശ്ശാസ്ത്രം " ഒക്കെ ഉറക്കമൊഴിഞ്ഞിരുന്നു പഠിച്ചിട്ടും കാര്യമായി ഒരു പ്രയോജനവും ഉണ്ടായില്ലായിരുന്നു. പിന്നെ മനസ്സിലായി ഇതൊന്നും വായിച്ചിട്ടും വലിയ കാര്യമില്ല നമ്മുടെ മുഹോം ശരിയാകണമെന്ന്..

എന്നാലും എന്റെ പ്രയാസി, ഇത് അന്ന് അറിഞ്ഞിരുന്നെങ്കില്‍ അറ്റകൈയ്ക്ക് ഒന്ന് പ്രയോഗിച്ച് നോക്കാമായിരുന്നു... :)

പ്രയാസി കൂകി തെളിയുന്നുണ്ട് സൊറി എഴുതി തെളിയുന്നുണ്ട് കീപ്പിറ്റപ്പേ

krish | കൃഷ് said...

“എന്നോടു നിനക്കു ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയ ദിവസം ഏതാ..!?“

ചെറിയൊരു മൌനത്തിനു ശേഷം.. “അതെ.. അന്നാ സിഗററ്റു വലിച്ചില്ലെ ആ ദിവസം..!“

ഓ.. ഈ ചെല്ലക്കിളികളുടെ ഒരു കാര്യം.

പ്രയാസി, ‘അറ്റെമ്പ്റ്റൊക്കെ‘ കൊള്ളാം, പക്ഷേ ഇതാ ചിലപ്പോ ഇഞ്ചൂറിയസ്സ് ആകുന്നത്.

അലി said...

ഹെന്റെ പ്രയാസീ...
പ്രണയവും പുകവലിയുമൊക്കെ ഇഞ്ചൂറിയസ് ടു ഹെല്‍ത്ത് ആവുന്നതെങ്ങിനെയെന്ന് അവളുടെ നഖം കൊണ്ട് ഇഞ്ചുറിയായപ്പോള്‍ മനസ്സിലായല്ലേ!

കുറച്ചു സമയത്തേക്കു (കുറച്ചു സമയത്തേക്കു മാത്രം) എന്താണു സംഭവിച്ചതെന്നു ഒരു പിടിയുമില്ല.
സമയമെടുത്താല്‍ ലിപ്സ്റ്റിക്കിടാതെ തന്നെ ഇരപിടിച്ച വന്യജീവിയെ നേരിട്ടുകാണായിരുന്നു. അനുരാധേടെ ആരാധകനായ പ്രയസീടെ പുണ്യാളന്‍‌മാരും കൊള്ളാം. ബാലന്‍ കെ നായരും ടി ജി രവിയും..

നടക്കട്ടെ...
ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

അച്ചു said...

എന്തുട്ട് ഗെഡി ഇത്...കലക്കീട്ട്രാ‍ാ...;)

ശ്രീലാല്‍ said...

പ്രയാസീ... കൊട് കൈ.

നിങ്ങള്‍ പ്രണയിക്കുന്നവര്‍ക്ക് ഒരു മാതൃകാ പുരുഷോത്തമനാണ്... :)

ഇഷ്ടപ്പെട്ടു ഈ എഴുത്ത്... :)

അച്ചു said...

എല്ലാ പുതു പാരകളും ഈ ക്രിസ്തുമസ് ദിനത്തില്‍ ഇതില്‍ കമറ്റുകളായി മിറയട്ടെ....:)

അച്ചു said...

സോറി ..നിറയട്ടെ...:)

ദിലീപ് വിശ്വനാഥ് said...

പ്രയാസിയേ, നിന്റെ പ്രയാസം മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്.
ഈ സിഗററ്റ് വലി കാരണം ചീറ്റിപ്പോയ പല പ്രണയങ്ങളും എനിക്കറിയാം.

സാജന്‍| SAJAN said...

എഴുത്ത് മെച്ചമാവുന്നുണ്ട്,
ഇത് കഥയാണോ അതോ?
ക്രിസ്മസ്സ് പുതുവത്സരാശംസകളോടെ,

ശ്രീവല്ലഭന്‍. said...

പുതു വര്‍ഷത്തില്‍ ആ പുക അലിഞ്ഞില്ലാതെയാകട്ടെ!

പുകവലി ആരോഗ്യത്തിനു ഹാനികരം തന്നെ. പ്രണയം ആവശ്യത്തിനാകാം. 'ആക്രമണ്‍' ഇനി കുറയ്ക്കുക.

നല്ല ഓര്‍മ്മക്കുറിപ്പുകള്‍. തുടരുക.....

Unknown said...

പ്രയാസീ,

കൊള്ളാം. പ്രേമിച്ച് നല്ല പരിചയം ഉണ്ടല്ലോ. ഇപ്പോ വല്ല ഗുണ്ടും കയ്യില്‍ ഉണ്ടോ?
നന്നായിട്ടുണ്ട്‌.. ഇതു പോലത്തെ ഓര്‍മ്മക്കുറിപ്പുകള്‍ ഇനിയും ഉണ്ടാവോ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:‘ഗുണ്ടിന്റെ വാപ്പയുടെ വരവില്‍ തന്നെ ഞാനിരുന്ന അരിച്ചാക്കു നനഞ്ഞിരുന്നു‘

അന്നാട്ടുകാരുടെ യോഗം!!!.. എന്നും അങ്ങേരു കടേലു വന്നിരുന്നേല്‍ നാട്ടുകാരു മാമയെ കൈവച്ചേനെ.

Unknown said...

ഹഹഹ...
കാമുകരുടെ പൊതു പ്രശ്നങ്ങളിലൊന്ന് വള്രെ മനോഹരമായിത്തന്നെ പ്രയാസി അവതരിപ്പിച്ചിരിക്കുന്നു..
ഇങ്ങിനെയായാല്‍ പാവം കാമുകന്മാര്‍ എന്തു ചെയ്യും അല്ലേ പ്രയാസി..???

ഉഗാണ്ട രണ്ടാമന്‍ said...

ശരിക്കും ആസ്വദിച്ചു...നല്ല ഓര്‍മ്മക്കുറിപ്പുകള്‍. തുടരുക.....

കാര്‍വര്‍ണം said...

അതെ പ്രയാസീ, ബ്ലൊഗിന്റെ സെറ്റ് അപ് മാറ്റിയതിന് ആദ്യമേ നന്ദ്രികള്‍. ഇപ്പോഴല്ലെ സ്റ്റൈലായത്.
പിന്നെ അനുഭവം കല്‍ക്കീ. താജ്മഹല്‍ ഇതിലേതു പാര്‍ട്ടിയ്ക്കായ് നിര്‍മ്മിചതാ.(ഞനതാ ഡെസ്ക് റ്റോപ്പിലിട്ടിരിക്കുന്നെ. പ്രയാസിക്ക് എന്റെ വക ഒരു പബ്ലിസിറ്റി, കമ്മീഷന്‍ നേരില്‍ കാണുമ്പോള്‍ വാങ്ങിക്കോളാം.
ദൈവമെ ആ അരി തിന്നവരുടെ ഒരു യോഗമെ.
കയ്യങ്കളിയ്ക്ക് മുതിരുന്ന കശ്മലാ‍ാ...
മാംസ നിബദ്ധമല്ല രാഗം എന്നതു മറന്നു പൊയോ.
വിളിച്ചുപറയേണ്ടിയിരുന്നത് ആക്രമണ്‍ എന്നല്ല. ആക്രാന്ത് എന്നാ.

ആഷ | Asha said...

പാവം മാമയുടെ കടയില്‍ നിന്നും അരി വാങ്ങിച്ചു തിന്നണവര്.
സൂപ്പര്‍ ഐഡിയാണല്ലോ സിഗരറ്റിനകത്ത് കത്ത്.

മുസ്തഫ|musthapha said...

പ്രയാസി ആള് ശരിയല്ലാന്ന് എനിക്ക് കണ്ടപ്പഴേ തോന്നിയിരുന്നു :))

അപ്പോ... ബി.കെ. നായരും ടി.ജി. രവിയും ഒക്കെയാണല്ലേ റോള്‍മോഡത്സ് :)

കൊള്ളാം കുറിപ്പ് കേട്ടോ :)

അഭിലാഷങ്ങള്‍ said...

അമ്പഡാ..

അല്പം പ്രയാസപ്പെട്ടിട്ടാണെങ്കിലും പ്രയാസി മുട്ടേന്ന് വിരിയുന്നതിന് മുമ്പേ BA കൊഴ്‌സ് പാസായി അല്ലേ..?

(BA= ‘ബാച്ചിലര്‍ ഓഫ് ആക്രമണ്‍‘)

കള്ള സുബറേ.. ! ങും!!

പിന്നെ, ഒരു കാര്യത്തില്‍ വളരെ സന്തോഷം ഉണ്ട്. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ ഒരു അഭിപ്രാ‍യം പറഞ്ഞത് (ലൈന്‍ & പാരഗ്രാഫ് സ്പേസിങ്ങ് നെ പറ്റി), പ്രയാസി ഈ പോസ്റ്റില്‍ അത് ശരിയാക്കിയിട്ടുണ്ട്.

നന്നായി മാഷേ. ഇപ്പോ വായിക്കാന്‍ എന്ത് സുഖമാണെന്നറിയാമോ? ആദ്യത്തെ പോസ്റ്റുകളിലെ അലങ്കോലമായിക്കിടന്നിരുന്ന വരികളുടെയും പാരഗ്രാഫുകളുടെയും മറ്റും സെറ്റപ്പ് മുനിസിപ്പാലിറ്റിയുടെ കച്ചറ ഡബ്ബയെ ഓര്‍മ്മപ്പെടുത്തിയിരുന്നു എന്നതാ സത്യം. നല്ല അച്ചടക്കത്തോടെ കൃമീകരിച്ചിരിക്കുന്ന ഇപ്പഴത്തെ സെറ്റപ്പ് കാണുമ്പോള്‍ എനിക്ക് എന്നെ തന്നെ ഓര്‍മ്മവരുന്നു. (“അച്ചടക്കമുള്ള“ എന്നെ പേലുള്ള നല്ല കുട്ടിയെ തന്നെ! ഹി ഹി)

പ്രയാസിക്ക് എന്റെ വക കൃസ്‌തുമസ്സ് & പുതുവത്‌സരാശംസകള്‍!

രണ്ടും ആഘോഷിക്കൂ.. അടിപൊളിയായി..!!

ബിക്കോസ്, രണ്ടും നോട്ട് ഇഞ്ച്യൂറിയസ് ടു ഹെല്‍ത്ത്...!! ഓക്കെ?

-അഭിലാഷ്

ഹരിശ്രീ said...

നല്ല ഓര്‍മ്മക്കുറിപ്പ്,

ആശംസകള്‍....

ഹരിശ്രീ...

ഉപാസന || Upasana said...

ആശാനേ,
എഴുത്തൊക്കെ ജോറായിത്തന്നെയ മുന്നോട്ടു പോണെ.

“ബാലന്‍ കെ നായര്‍, ടി.ജി. രവി തുടങ്ങിയ പുണ്യവാളന്മാരെ മനസ്സില്‍ ധ്യാനിച്ചു.“
അവര്‍ക്ക് അപമാനമായി മാറി പ്രയാസി എന്ന ഇദ്ദേഹം. ഗുരുത്വം വേണം ഗുരുത്വം..!!!

അപ്പോ പ്രണയകലകളിലെ മറ്റൊരു “ഇമ്രാന്‍‌ഖാന്‍“ ആണല്ലേ പ്രയാസി ജ്ജ്...
നടക്കട്ടെ മാഷേ...
പിന്നെ ആ കൊച്ചിന് എന്തു പറ്റിയെന്ന് പറയാതെ ഒഴിഞ്ഞുമാറി ല്ലേ..?
:)
എന്നും സ്നേഹത്തോടെ
ഉപാസന

ശ്രീ said...

പ്രയാസീ...
ദെന്താദ്? എന്നെങ്കിലും ഇതു പോലുള്ള ചില അമിട്ടുകള്‍‌ പുറത്തു വരുമെന്ന് ഒരു ഊഹമുണ്ടായിരുന്നു. എന്തായാലും നല്ല അവതരണം.

എന്നിട്ട് ഗ്ലൈമാസ്ക് എന്തായീന്നു പറഞ്ഞില്ലല്ല്‌.
;)

എന്തായാലും ക്രിസ്തുമസ്സ് ആശംസകള്‍‌!

പൈങ്ങോടന്‍ said...

മോനേ മച്ചൂ, ബോഗിന് പുതിയ പെയിന്റൊക്കെ അടിച്ചു കുട്ടപ്പനാക്കിയിട്ടുണ്ടല്ലോ..നന്നായിട്ടുണ്ട്.

പിന്നെ പ്രധാന നായകനായ ഉമ്മറിനെ വിട്ടുകളഞ്ഞത് മോശമായിപോയി..ശാരദേ എന്ന വിളി ഓര്‍മ്മയില്ലേ :)
അവസാനം എന്തുസംഭവിച്ചെന്ന് പറഞ്ഞില്ല...ആ പ്രീഡിഗ്രി പ്രണയക്കാരി യിപ്പോള്‍ ലെവിടെ ഗെഡീ?

പ്രയാസി said...

സിയാ.. തേങ്ങ ഉടക്കാതെ വെച്ചതിനു നന്ദി. ഞാനതു എവിടേലും ഉടച്ചോളാം..തേങ്ങക്കൊക്കെ എന്താ വില..!

സൂപ്പര്‍, ഫന്റാസ്റ്റിക്, എക്സലന്റ്... ബിന്ദൂ.. ഇതൊക്കെ അവിടെ നില്‍ക്കട്ടെ..! ബ്ലോഗു തുടരുന്നില്ലെ!?

മച്ചൂ സജീ.. ചിറകുമുളക്കുമ്പോള്‍ നമുക്കു പറക്കാന്‍ തോന്നും പറക്കുമ്പോള്‍ വളരെ ഉയരത്തില്‍ പറക്കാനും തോന്നും സൂര്യതാപമേറ്റു കരിഞ്ഞു താഴെപതിക്കുമ്പോഴേക്കും ചിറകു നഷ്ടപ്പെട്ടിരിക്കും..
ഇഞ്ച്യൂറിയല്‍‌സ് ടു ഹെല്‍ത്തിനു നന്ദി,,:)

ജിഹേഷെ സത്യമല്ലെ..!?..:)

ദ്രൌപദീ.. എന്നിട്ടുവേണമല്ലെ ആ പാവത്തിന്റെ മനസ്സമാധാനം നഷ്ടപ്പെടാന്‍..അഭിപ്രായത്തിനു നന്ദി..:)

ചന്ദ്രകാന്തം..'ഇഞ്ചൂറിയസ്‌' ലേബലില്‍ നിന്നും പ്രണയത്തിന്‌ വിടുതല്‍ കൊടുക്കാനൊ!? അനുഭവസ്സ്ഥര്‍ എന്നെ തല്ലും..:)

ആഗ്നേയ.. അതന്നെ..:)

പ്രിയാ..ഞാനൊന്നു പ്രേമിക്കാനിങ്ങനെ കറങ്ങുകയാ..
ഓരോര്‍ത്തര്‍ക്കും ഓരൊ ഡിമാന്റാ..താങ്കുഡാ..:)

നജീമിക്കാ‍.. മുഖത്തിലൊന്നും വലിയ കാര്യമില്ല.. ഞാന്‍ വിധിയിലാ വിശ്വസിക്കുന്നത്. എന്റെ കൂവല്‍ നന്നായെന്നു പറഞ്ഞതിനു നന്ദി..:)

കൃഷ് ചേട്ടാ.. വേനല്‍ക്കിനാവു പരുവമല്ലെ..! ഒന്നു ക്ഷമി..:)

അലീക്കാ..നഖ പ്രയോഗത്തില്‍ ഇഞ്ച്യൂറിയല്‍‌സ് നന്നയി മനസ്സിലായി..!
അനുരാധ..! ആയമ്മയെ ആരാ ഒന്നു ആരാധിച്ചു പോകാത്തതിക്കാ..ബാലന്‍ കെ നായരും ടി.ജി രവിയും എന്റെ മാത്രം ആരാധകരല്ല..:)

കൂട്ടാരാ.. ഗഡീ..വരാനുള്ളത് വഴീ തങ്ങുകേല..അല്ലെങ്കില്‍ ഞാന്‍ നിന്നെ പരിചയപ്പെടുമോ!?..;)

ഹ,ഹ ശ്രീ ലാലേ..എന്നെ പുരുഷോത്തമനാക്കിയാല്‍ ജീവിതം കട്ടപ്പൊഹ..!..:)

വാലു മീകി സിഗററ്റു വലി കാരണം ചീറ്റിപ്പോയ പ്രണയം.! ഉം..ഉം..മഞ്ചിലായീ..;)

സാജാ..എനിക്കു പണി തരല്ലേ..:)

വല്ലഭന്‍ ചേട്ടായീ..അയ്യൊ! ഇതു സ്ഥിരം പരിപാടിയല്ല..ഈ ആക്രമണ്‍..:)

ഒരുവാ..ഗുണ്ടു പോയിട്ട് മുക്കു പടക്കം കണ്ടാല്‍ എനിക്കു പേടിയാ..:)

ചാത്താ..എന്താന്നറിയില്ലാ.. ആ ചാക്ക് അരി പെട്ടെന്നു തീര്‍ന്നു.. കല്യാണം കഴിഞ്ഞിട്ടും കുന്തത്തിന്റെ മൂര്‍ച്ചക്കൊരു കുറവുമില്ല..;)

പുടയൂരെ താങ്ക്യൂ..അനുഭവസ്ഥനാണല്ലെ..:)

ഉഗാണ്ടാ..നന്ദി..:)

കാര്‍വര്‍ണ്ണം..താജ്മഹല്‍ ഡെസ്ക്ടോപ്പില്‍ ഇട്ടതിനു നന്ദിയുണ്ട്..കമ്മീഷന്‍ തന്നേക്കാം:)
അരി തീര്‍ന്നിട്ടും അതു പോലുള്ള അരിക്കു ആള്‍ക്കാര്‍ ചോദിച്ചു വന്നിരുന്നു..ഹ,ഹ ആക്രാന്തം..! :)

ആഷെ..വളഞ്ഞ ബുദ്ധിയാ..ഇതിലപ്പുറവും ചെയ്യും..:)

അഗ്രജന്‍ ബയ്യാ...എന്നോടിതു വേണമായിരുന്നാ..:(
റോള്‍മോഡത്സ്..:)

അഭിലാഷങ്ങള്‍ താങ്ക്യു താങ്ക്യു..
എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി..:)
പിന്നെ ഒരു പണി കിട്ടുമ്പോ ഇഞ്ച്യൂറിയല്‍‌സ് ആയിക്കോളും..;)

ഹരിശ്രീ..നന്ദി..:)

ഉപാസനേ.. എന്നെ ഒരു റേപ്പു വീരനാക്കല്ലെ..:)
അതു ഞാന്‍ പറഞ്ഞാല്‍ സസ്പെന്‍സ് പോവില്ലെ..അടുത്ത പോസ്റ്റുകളൊക്കെ വന്നു സ്ഥിരമായി വായിക്ക്..ഇമ്രാന്‍‌ഖാന്‍ ഹ,ഹ കൊള്ളാല്ലൊ..ജ്ജ്..:)

ശ്രീ കുട്ടാ...
ഇന്റര്‍ വെല്‍ ആയില്ല..അപ്പോഴേക്കും ക്ലൈമാക്സൊ..!? അടി അടി..:)

പൈങോടാ..ഏഷ്യന്‍ പെയിന്റാ അടിച്ചത്..!മ്വാനെ ഒന്നു സബൂറാക്കെടാ.. പ്രീ ഡിഗ്രിക്കാരീന്നു എഴുതി കാണിച്ചതെ ഉള്ളു..ഓട്രാ..;)

പ്രിയപ്പെട്ട കൂട്ടുകാരെ എന്റെ പഴയ ജി മെയില്‍ ഐഡി ഓപ്പനാകുന്നില്ല.. ദയവായി dahsna23@gmail.com ഇതില്‍ മെയില്‍ ചെയ്യൂ..
സ്നേഹത്തോടെ...

ഏറനാടന്‍ said...

പ്രയാസീ, പുകവലി ആരോഗ്യത്തിനു മാത്രമല്ല, പ്രണയമനസ്സിനും ഹാനീകരം തന്നെ!

മന്‍സുര്‍ said...

പ്രയാസി...

പെരുന്നാളിന്‍റെയും..ക്രിസ്തുമസ്സിന്‍റെയും തിരക്കിലായിരുന്നു. ചില്ലറ പ്രോഗ്രമുകള്‍..അറിയാല്ലോ അളിയനൊരു മിമിക്രി ആര്‍ട്ടിസ്റ്റാണെന്ന്‌....അടിപൊളിച്ചു അങ്ങിനെ പോകുന്നു കലാപരിപ്പാടികള്‍...അതിനിടയിലൊരു ഇന്ച്യുറിയസ്‌ ടു ഹെല്‍ത്ത്‌...കൊള്ളാം പരിപ്പാടി....ഈ രണ്ടിലും മെബര്‍ഷിപ്പില്ലാത്തത്‌ കൊണ്ട്‌ ഐ അം എസ്‌കേപ്പ്‌

ബ്ട്ട്‌ നോട്ട്‌ ഓണലി ബ്ട്ട്‌ ആല്‍സോ ഇന്ചി എരിയല്‍സ്‌ ഹെല്‍ത്ത്‌....... :)

അപ്പി പൊളപ്പന്‍ തന്നെ...തള്ളെ ഒരു വരക്കം കൂടി വരേണ്ടി വരും കേട്ട ചെല്ല കിളി....

തള്ളേ കലിപ്പുകള്‌ തീരണണില്ലല്യേടീയ്യേ.....


നന്‍മകള്‍ നേരുന്നു

chithrakaran ചിത്രകാരന്‍ said...

പ്രയാസി,
താങ്കള്‍ക്കും,കുടുംബത്തിനും ക്രിസ്തുമസ് പുതുവര്‍ഷ ആശംസകള്‍!!!!

ഹരിത് said...

വളരെ നല്ല ശൈലി. ഒഴുക്കുണ്ട്. രസമുണ്ട്, ഇഷ്റ്റപ്പെട്ടു. ഭാവുകങ്ങള്‍.
മെറി കൃസ്തുമസ്

മുക്കുവന്‍ said...

ലിപ്സ്റ്റിക്കിട്ട കുട്ട്യോളെ കണ്ടാല്‍ വന്യ ജീവികള്‍ ഇരപിടിച്ചിട്ടു നില്‍ക്കുമ്പോലെ....

thats a good one.

sandoz said...

അളിയാ..ഒരു പൊകയെട്..
നല്ല നീല ച്ചടയനാ...
നല്ലോണം ഇരുത്തി വലിക്കണം...
അപ്പോള്‍ ക്രിസ്തുമസ് ആശംസകള്‍...

കുറുമാന്‍ said...

പ്രയാസി രസിച്ചു വായിച്ചു.......നന്നായിരിക്കുന്നു.

ക്രിസ്തുമസ്സ് ആശംസകള്‍

അപ്പു ആദ്യാക്ഷരി said...

പ്രയാസീ, ഒറ്റയിരിപ്പിനു വായിച്ചു. നല്ല സുഖമുള്ള ഓര്‍മ്മകള്‍ അല്ലേ.

d said...

ഹ ഹ .. കലക്കി..

Unknown said...

ഏതാടാ ഈ ഗുണ്ഡ്മണി

ശലഭം said...

ഒരുപ്രണയമഴക്കാലമാണല്ലൊ...
കൊള്ളാം.

നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതിയ ജനതയെ വാര്‍ത്തെടുക്കാം..എല്ലാ സുഹൃത്തുക്കള്‍ക്കും പുതുവത്സരാശംസകള്‍

എതിരന്‍ കതിരവന്‍ said...

അയ്യോ അതാരുന്നോ ആ കടേന്ന് അരിവാങ്ങിച്ച എനിക്കും ഒരു “ആക്രമണ്‍” ഫീലിങ്ങ് അക്കാലത്ത് വന്നിരുന്നത്? (മൂത്രത്തില്‍ ചില ഹോര്‍മോണുകള്‍ ഒക്കെ ഉണ്ടെന്നു ശാസ്ത്രഗവേഷകര്‍ പണ്ടെ പറഞ്ഞിട്ടുള്ളതാണേ)

Malayali Peringode said...

പ്രയാസി

നമ്മള്‍ ആദ്യമായി ജിടോക്കില്‍ ചാറ്റിയത് ഇന്ന്...
“ഞാന്‍ ‘പാവാടാ’ എന്ന് എന്നോട് ആദ്യമായി പറഞ്ഞതും ഇന്ന്...
ഞാന്‍ ഈ പോസ്റ്റ് (ഈ ബ്ലോഗ് തന്നെ) കാണുന്നതും ഇന്ന്...
പക്ഷേ എന്റെ പൊന്നു പ്രയാസീ!
താനിത്രയും ‘പാവാട’യാണെന്ന് ഞാന്‍ അറിഞ്ഞതും ഇന്ന്!!

അഭിനന്ദനങ്ങള്‍!
ഈ ‘ഗുണവും മണവും’ എന്നെന്നും നിലനില്‍ക്കട്ടെ...

എതിരന്‍ കതിരവന്‍ said...

പുതിയ പടം കണ്ടു. എയര്‍ പോറ്ടിലെ റണ്‍ വെയില്‍‍ ജോലിചെയ്യുമ്പം ആ വെളിച്ചം കാട്ടുന്ന വടി (ഇങ്ങട് ബാ ഇങ്ങട് ബാ എന്ന് കാണിയ്ക്കാനുള്ളത്) കയ്യേല്‍ കെട്ടാന്‍ പാടില്ല. പ്ലെയിന്‍ വന്ന് ഇടിയ്ക്കുകേലേ മോനേ?

പ്രയാസി said...

ഏറനാടന്‍..നന്ദി..:)

മന്‍സൂ ഇക്കണക്കിനു നിനക്കു ഇഞ്ചൂറിയത്സ് ഉണ്ടാകും..:)

ചിത്രകാരാ ആദ്യമായി പ്രയാസിയെ കണ്ടതിനു നന്ദി..:)

ഹരിത്..നന്ദി..:)

മുക്കുവാ ശെരിയല്ലെ..:)

മച്ചൂ.. സാന്‍ഡോ...
നല്ലോണം വലിച്ച്..പൊകേം എടുത്ത്..
പോട്ടത്തിലു നോക്ക് എന്റെ നില്‍പ്പു കണ്ടാ..എന്നാലും എന്നോടിതു വേണമായിരുന്നാ..;)

കുറുമാന്‍‌ജീ..പ്രയാസിയെ വായിക്കുന്നതിനും അഭിപ്രായിക്കുന്നതിനും നന്ദി..:)

അപ്പു മാഷെ..താങ്ക്സ്..:)

വീണെ..വീണാ...എന്താ ചിരി..:)

അണ്ണോ..എന്റെ കൂടെപ്പിറപ്പേ..പാസ്റ്റിനെക്കുറിച്ചൊന്നും ചോദിക്കരുത്..:)

ബട്ടര്‍ഫ്ലൈ..“നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതിയ ജനതയെ വാര്‍ത്തെടുക്കാം..“!!!??
ഞാനാകെ ഗന്‍ഫ്യൂഷനിലായല്ലാ..:)

മ്വാനെ എതിരവാ..അപ്പ നീ ഇപ്പഴും അതുപയോഗിക്കുന്നുണ്ടല്ലെ..യെനിക്കു ഹാപ്പിയായി..;)

മലയാളി മകാനെ..
പാവാടാ..പാവാടാ.. എന്നു പറഞ്ഞപ്പം നീയതു പാവാടയാക്കിയാ..
നീയൊരു ഗൊച്ചു കവിയല്ലെ..
അതോണ്ട് ഞാനങ്ങ് ക്ഷമിച്ച്..:)


യെടെ യെതിരവാ..വീണ്ടും വന്നാ..
നമ്മുടെ സാന്‍ഡൊ തന്ന ബീഡി വലിച്ചതിനു ശേഷം ഞാനിങ്ങനാ..കണ്ണു കാണാന്‍ വയ്യ..! അതോണ്ട് റിഫ്ലക്ടര്‍ കൈയ്യീ പിടിപ്പിച്ചോണ്ടാ..നടക്കുന്നത്..ആരും വന്നു ഇടിക്കാതിരിക്കാന്‍..യേത്..! യെന്റെ നിപ്പു കണ്ടാ..ബോണിയ മമ്മി സഹിക്കൂലാ..സ്മരണയുണ്ടെടാ സ്മരണയുണ്ട്..:)

എല്ലാര്‍ക്കും ഐശ്വര്യ പൂര്‍ണ്ണമായ പുതുവര്‍ഷം ആശംസിക്കുന്നു..കൂടെ ഈ സ്മൈലികളും
:) :) :) :) :) :)

ഗീത said...

ഹ ഹ ഹ ....

പ്രയാസി ഇങ്ങനെയൊരു പ്രണയവീരനാണെന്നറിഞ്ഞില്ലല്ലോ...

പ്രയാസിയുടെ പ്രേയസി (ഉണ്ടോന്നു അറിയില്ല, ഇപ്പോള്‍ ഇല്ലെങ്കില്‍ ഇനി വരുമ്പോള്‍) ഈ പ്രണയപരാക്രമങ്ങളൊക്കെ അറിയുമ്പോള്‍ എന്തായിരിക്കും പ്രതികരണം?

Unknown said...

ചിരിച്ചു കുഴങ്ങിപ്പോയി പ്രയാസീ.
പ്രയാസിക്ക് നല്ല ഒരു ഭാഷയുണ്ട്. ഇനിയുമെഴുതുക.
ഇപ്രാവശ്യത്തേത് നന്നായി ആസ്വദിച്ചു

ഷാഫി said...

ഞാനിതാ വാക്കു പാലിച്ചിരിക്കുന്നു

Sethunath UN said...

പ്രയാസീ,
ജീവിതത്തിലെ ചില മാറ്റങ്ങ‌ള്‍ മൂലം ബ്ലോഗു നോക്കാനോ എഴുതാനോ സമയം കിട്ടിയിരുന്നില്ല.
പ്രണ‌യാക്രാന്തങ്ങ‌ളുടെ പുകച്ചുരുളുക‌ളെ ഓര്‍മ്മയില്‍നിന്നും ഒരു “പഫ്” ആക്കി വായിയ്ക്കുന്നവന് ന‌ല്‍കിയ നല്ല പോസ്റ്റ് ! :)

Sharu (Ansha Muneer) said...

ഒഴുക്കോടെ; രസകരമായി എഴുതിയിരിക്കുന്നു. :)

കൊച്ചുത്രേസ്യ said...

'പുകയുന്ന' ലീലാവിലാസങ്ങള്‍ കലക്കി. 'വില്‍സിനുള്ളിനെ പ്രണയലേഖനം'-ഒരു ഗവേഷണത്തിനുള്ള സ്കോപ്പുണ്ടല്ലോ :-))

മാണിക്യം said...

“പടച്ചോനെ.. എന്റെ കഴുത്തും
അവളുടെ കൈയ്യും തമ്മില്‍
വലിയ അകലമൊന്നുമില്ല..(ഇന്നും?)
എന്തെങ്കിലും അവിവേകം..ഏയ്..!”
പാവം ഇംഗ്ളീഷ് സാര്‍!
പാവം കാമുകര്‍..!
മിടുക്കന്‍ പ്രയാസി!!

“ക്യാ ഹുവാരെ ഭായീ പാകല്‍ ആയാ”
നവവത്സരാശംസകള്‍!!

ചീര I Cheera said...

പ്രയാസീ..
നന്നാ‍യിട്ടുണ്ട് ട്ടൊ..
എഴുത്തിന്റെ പിന്നിലെ തുറന്ന ഒരു മനസ്സും കാണാന്‍ പറ്റുന്നുണ്ട്.

ജോഷി രവി said...

സത്യം പറഞ്ഞാല്‍ ഇതു വായിച്ചു ഞാനും കുറെ ചിരിച്ചു, പാഗല്‍ ആയാ ക്യാ ഭായി എന്നു ചോദിക്കാന്‍ ആരുമില്ലാത്തത്‌ എണ്റ്റെ ഭാഗ്യം...

ഞാനുമൊരു പുകയന്‍ ആണെന്നറിയുമ്പോള്‍ അവള്‍ എന്ത്‌ പറയുമെന്നായിരുന്നു വിഷമം... ഈശ്വരാ അവള്‍ അറിയുന്നതിനു മുന്‍പേ ഇതൊന്നു നിര്‍ത്തി തരണേ...

വളരെ നന്നായിട്ടുണ്ട്‌.. ഇനിയുമിനിയും എഴുതുക..

നിരക്ഷരൻ said...

ഹോ..പ്രയാസീ, ആ വില്‍‌സിന്റെ അകത്ത് പ്രേമലേഖനം വെച്ച് കൈമാറുന്ന ഐഡിയ കലക്കി. ഒരു 25 കൊല്ലം മുന്‍പ് അറിഞ്ഞിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.

രസികന്‍ പോസ്റ്റ്.

ഭൂമിപുത്രി said...

ഒരുചുരുള്‍ സിഗര്‍റ്റ്കടലാസില്‍ പ്രണയമെഴുതിയ
പ്രയാസിയുടെ ingenuity യ്ക്ക് നമസ്കാരം!

കുഞ്ഞായി | kunjai said...

പ്രയാസീ കലക്കീണ്ട്രാ...
ചിരിച്ച് ഒരു പരുവമായി.നല്ല ഒഴുക്കുമുണ്ട്
ഇതിറ്റാല്‍ത്തത് ഇനിയും പോന്നോട്ടെ

Satheesh Haripad said...

കലക്കി മാഷെ....

ഇന്നത്തേക്കാലത്ത് ,ചെറിയ തോതിലാണെങ്കിലും പെണ്‍‌കുട്ടികളും സിഗരറ്റ് വലിയൊക്കെ തുടങ്ങിയതു കൊണ്ട് പുകവലിക്കാരായ ആണുങ്ങള്‍ക്ക് കൂടുതല്‍ ആശയ്ക്ക് വകയുണ്ടെന്നു തൊന്നുന്നു.

ഉഗാണ്ട രണ്ടാമന്‍ said...

കൊള്ളാം പ്രയാസീ...

മയൂര said...

ഗൊച്ച് ഗള്ളാ...നല്ല ഓര്‍മ്മ...കിടു...