എന്റെ വീടിനു അടുത്തുതന്നെയാണു മാമയും കുടുംബവും താമസിക്കുന്നത്. മാമയുടെ മകള്‍ സുനിത പത്താം ക്ലാസ്സില്‍ പഠിക്കുന്നു. ഞാന്‍ പ്രി ഡിഗ്രിക്കും! പ്രായത്തില്‍ അവളെന്നെക്കാള്‍ സീനിയറാണെങ്കിലും ബാംഗ്ലൂരില്‍ നിന്നും നമ്മുടെ നാട്ടില്‍ പറിച്ചു നട്ടതു കൊണ്ട് പാവം എന്റെ ജൂനിയറായിപ്പോയി. അവസാന പരീക്ഷയുടെ സമയമായതു കൊണ്ട് കുറച്ചു ദിവസത്തേക്കു അവള്‍ക്കു എക്സ്ട്രാ ക്ലാസ്സുണ്ടായിരുന്നു. അതു കാരണം സിറ്റിയിലുള്ള സ്കൂളില്‍ നിന്നും ക്ലാസ്സു കഴിഞ്ഞു വരുമ്പോഴേക്കും സന്ധ്യ കഴിയും.
ഒരു ദിവസം അവളെന്നെ വിളിച്ചിട്ടു പറഞ്ഞു.. "എടാ…
കുറച്ചു ദിവസമായി രണ്ടു ചെക്കന്മാര് എന്നെ വല്ലാതെ ശല്യം ചെയ്യുന്നു..! "
"ആദ്യം സ്കൂളിനടുത്തുള്ള ബസ്റ്റാന്‍ഡില്‍ നിന്നു ചിരിക്കലായിരുന്നു പണി..!
പിന്നീടു ബസ്സില്‍ കൂടെകയറി നമ്മുടെ സ്റ്റോപ്പ് വരെ വരാന്‍ തുടങ്ങി..!
ഇന്നലെ അവന്മാര് ഇവിടെ വരെ വന്നു..! "
"വീടിന്റെ നടയിലൊ!?" ഞാന്‍ പുലിയായി..!
"അതേടാ എന്നെക്കൊണ്ടാക്കിയിട്ടു തിരിച്ചു പോയി..! "
"നീ മാമയോടു പറഞ്ഞൊ ? "
"പറഞ്ഞു. "
അപ്പോഴേക്കും മാമ വന്നു. "മോനെ തല്ലാനും കൊല്ലാനൊന്നും പോണ്ടാ..ഇവള്‍ക്കു വീണ്ടും പഠിക്കാന്‍ പോകാനുള്ളതാ..നമുക്കു ആള്ക്കാരാരാന്നു നോക്കാം. പറഞ്ഞു മനസ്സിലാക്കി വിടാം. നമ്മുടെ കൈയ്യില്‍ നില്‍ക്കാത്ത കേസാണെങ്കില്‍ കേന്ദ്രകമ്മറ്റിക്കു വിടാം." (എന്റെ പിതാശ്രീയോടു പറയാമെന്ന്!)
പിറ്റെ ദിവസം ഞാനും മാമയും കൂടി ബസ്റ്റാന്‍ഡില്‍ ചെന്നു കാത്തു നിന്നു. വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ നടക്കണം സ്റ്റാന്‍ഡിലേക്ക്. 6 മണി കഴിഞ്ഞപ്പോഴെ നല്ല ഇരുട്ട്. കരണ്ടും പോയി. സ്റ്റോപ്പിനടുത്തുള്ള ചെറിയ പെട്ടിക്കടയിലെ പെട്രോള്‍ മാക്സിന്റെ വെട്ടം മാത്രം! അപ്പോഴേക്കും ഒരു ഓട്ടൊറിക്ഷ ഞങ്ങളുടെ മുന്പില് വന്നു നിന്നു, സ്ഥലത്തെ ചെറിയൊരു പുലിയായ ഓട്ടൊ ഡ്രൈവര്‍ സജി.
സജിയണ്ണന്‍ മാമയോടായി.
"കാക്കാ എന്തിവിടെ നില്ക്കണത്..? വീട്ടിലോട്ടാണെങ്കി വരീ ഞാനും അങ്ങോട്ടാ.. "
"എടെ മോളെക്കാത്തു നില്ക്കണടെ… അവളിപ്പം വരും, നീ പൊക്കൊ.. "
"മോളിത്ര താമസിക്കണതെന്ത്..!? "
"പത്തിലല്ലേടെ, എക്സ്ട്രാ ക്ലാസ്സുണ്ട്.. "
"അവളൊറ്റക്കാ കാക്കാ പോയി വരണത്..!? "
"ഇല്ലടെ കൂട്ടുകാരികളും ഉണ്ട്.."
"കാക്കാ വരീ ഓരോ തണുത്ത വെള്ളം കുടിക്കാം.. "
"വേണ്ടടെ ഇപ്പൊ കുടിച്ചതെ ഉള്ളു..! "
ഈ മാമയുടെ ഒരു കാര്യം ഞാന്‍ മനസ്സിലോര്‍ത്തു.
"എടെ എങ്കി നീ വാടെ.." മാമയോടു ചോദിച്ചപ്പോഴെ ഞാന്‍ ഓട്ടൊയില് കയറിക്കഴിഞ്ഞിരുന്നു. സന്തോഷത്തോടെ ആരെങ്കിലും വിളിച്ചാല്‍ അന്നും ഇന്നും ഞാന്‍ വേണ്ടാന്നു പറയില്ല..! രസ്നയുടെ കളര്വെള്ളവും രണ്ടു കപ്പലണ്ടി മിഠായിയും വാങ്ങിത്തന്നു. അതിന്റെ ഉപകാര സ്മരണയില്‍ ഞങ്ങള്‍ അവിടെ നില്‍ക്കുന്നതിന്റെ കാരണം ഞാന്‍ സജിയണ്ണനോടു പറഞ്ഞു. ഞാന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പെ സജിയണ്ണന്‍ മാമയുടെ അടുത്തെത്തി.
"ഏതവന്മാരു കാക്കാ നമ്മടെ ഏരിയയില്‍ വന്നു മോളെ ശല്യം ചെയ്യണത്..?
പെണ്‍കുട്ടികള്‍ക്കു മനസ്സമാധാനമായി പഠിക്കാന്‍ പോകാന്‍ പറ്റാത്ത സ്ഥിതിയായല്ലൊ..! എന്തായാലും മോളു വന്നിട്ടു നമുക്കൊരുമിച്ചു പോവാം..! "
"എടെ സജീ അടിക്കേന്നും ചെയ്യരുത്..! പറഞ്ഞു വിലക്കി വിട്ടാ മതി..!" കപ്പലണ്ടി മിഠായിയും കടിച്ചു ഓട്ടോയുടെ ബാക്സീറ്റില്‍ ചാരിക്കിടക്കുന്ന എന്നെ മാമ തറപ്പിച്ചൊന്നു നോക്കി.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ബസു വന്നു. സുനിതയും കൂട്ടുകാരിയും ഇറങ്ങി, പിറകെ രണ്ടു ചേട്ടന്മാരും..! പവര്‍കട്ടിന്റെ നിറമായതു കാരണം ആള്‍ക്കാരെ വ്യക്തമാകുന്നില്ല. എന്തായാലും അവളുടെ ഉയരം പോലുമില്ല..!
മുണ്ടും ഷര്‍ട്ടുമാണു പരിഷ്കാരികളുടെ വേഷം. പെണ്‍കുട്ടികള്‍ മുന്‍പേ..കുറച്ചു പിറകിലായി പരിഷ്കാരികള്‍… കുറച്ചു പിറകിലായി ഓട്ടൊയില് ഞങ്ങളും. എടെ സജി ഇവന്മാരെ നമുക്കു വീടിനടുത്തിട്ടു പിടിക്കാം അതുവരെ നീയൊന്നും ചെയ്യരുത്.വീണ്ടും മാമയുടെ ഉപദേശം.
നല്ല ഇരുട്ടുള്ള ഒരു ഭാഗത്തെത്തിയപ്പോള്‍ പരിഷ്കാരികള്‍ പരിഷ്കാരങ്ങള്‍ തുടങ്ങി..! ശൂ..ശൂ.. ഹെലൊ..ഹലോ.. "ഇവന്മാര് ആരെയാടെ ഈ കൈയ്യും കാലും കാണിക്കണത്" സജിയണ്ണന്‍ എന്നെ നോക്കി ചോദിച്ചു.
"സുനിതയേയാ അണ്ണാ..!" പെട്ടെന്നു സജിയണ്ണന്‍ വണ്ടി ഓഫാക്കി..! "ഇനിയും കണ്ട്രോളു ചെയ്യാനുള്ള കപ്പാസിറ്റി എനിക്കില്ല" എന്നും പറഞ്ഞു വണ്ടിയില്‍ നിന്നും ഇറങ്ങി ഒരോട്ടം! രണ്ടിനേയും മുണ്ടക്കം പിടിച്ചു. മുണ്ടെനിക്കു പുല്ലാന്നും പറഞ്ഞു രണ്ടാമന് പറന്നു! ഒന്നാമന് മുണ്ടും കൊണ്ടെ പോകൂ എന്നു വാശിപിടിച്ചതു കാരണം സജിയണ്ണന്‍ വല്ലാണ്ടു വയലന്റായി. ഇരുട്ടു കാരണം വീഡിയോക്കു മങ്ങലുണ്ടായെങ്കിലും ഓഡിയോ നല്ല ക്ലീയര്‍ ആയിരുന്നു. ലൈവായി ഇങ്ങനെയൊന്നു കാണാന്‍ കഴിഞ്ഞ ആത്മനിര്‍വൃതിയില്‍ എല്ലാം മറന്നു ഞാന്‍ നില്ക്കുമ്പോള് "എടാ പിടിച്ചു മാറ്റെടാ" മാമയുടെ ഉച്ചത്തിലുള്ള ശബ്ദം. മാമയും ഞാനും ഇടക്കു വീണിട്ടും അടി പൊട്ടിക്കൊണ്ടിരുന്നു. ഒരു വിധം രണ്ടിനേം രണ്ടാക്കി..!
"ഇവനെയൊന്നും ഇങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ല! പോലീസില്‍ ഏല്‍പ്പിക്കണം" വല്ലാതെ കിതച്ചു കൊണ്ട് സജിയണ്ണന്‍ പറഞ്ഞു. "എടെ എന്തായാലും നമുക്കു വെട്ടത്തോട്ടു പോകാം" പരിഷ്കാരിയെ ഇനിയും കൈവെക്കുമോ എന്നു മാമക്കു പേടി . "ഇങ്ങോട്ടു വാടാ.. #$^%$#@$#%" മതിലില്‍ ചാരി വെച്ച പരിഷ്കാരിയെ ചുമന്നു കൊണ്ട് വീടിനടുത്തുള്ള ചായക്കടയില്‍ ചെന്നു. പെട്രോള്‍മാക്സിന്റെ വെട്ടത്തില്‍ സജിയണ്ണനെ കണ്ടതും പരിഷ്കാരി ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി.."മാമാ..സജിമാമാ……… മാമാ…ഇതു ഞാനാ.. സക്കീര്‍!" ഞാനും മാമയും പരസ്പരം മിഴിച്ചു നോക്കി..! സജിയണ്ണന്‍ പരിഷ്കാരിയെ നോക്കി..!സക്കീറിന്റെ രൂപം അവന്റെ മാതാശ്രീക്കു പോലും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. എന്നിട്ടും സജിയണ്ണന്‍ തിരിച്ചറിഞ്ഞു! "മോനെ.. സക്കീറെ..നീയായിരുന്നോടാ……" പിന്നീടു അവിടെ നടന്നതു ഏതു കഠിന ഹൃദയന്റേയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു.
പഴയകാല മലയാളം,തമിഴ്,ഹിന്ദി സിനിമകളിലെ ക്ലൈമാക്സു മുഴുവന്‍ അവിടെ അരങ്ങേറി. ആലിംഗന ബദ്ധരായുള്ള അവരുടെ കരച്ചിലില്‍ പ്രകൃതിപോലും കണ്ണീര് പൊഴിച്ചു, മഴപെയ്യാന്‍ തുടങ്ങി, കരണ്ടു വന്നു. സജിയണ്ണന്റെ സിറ്റിയില്‍ താമസിക്കുന്ന അടുത്ത ബന്ധുവിന്റെ മകനാണു ഈ പരിഷ്കാരി എന്നറിഞ്ഞപ്പോഴേക്കും ഞാന്‍ മാമയോടായി പറഞ്ഞു. "മാമാ നല്ല മഴ അപ്പൊ നമുക്കങ്ങോട്ട്…!" പോകുന്ന വഴി മാമ എന്നോടായി പറഞ്ഞു "സജിയുടെ ബന്ധുവായതു നന്നായി. ഇനി ശല്യം ഉണ്ടാവില്ല." "അതെ മാമാ അവര്‍ കുടുമ്പക്കാരായി എന്നാലും ഇല വന്നു മുള്ളീ വീണാലും മുള്ളു വന്നു ഇലയില്‍ വീണാലും ആര്‍ക്കാ മാമാ ഇപ്പൊ കേട്!?" "സക്കീറിന്.!"
Saturday, November 10, 2007
ഇരുട്ടടി..!
Posted by
പ്രയാസി
at
3:33 PM
Labels: ഓര്‍മ്മക്കുറിപ്പ്
Subscribe to:
Post Comments (Atom)
37 comments:
ഇല വന്നു മുള്ളീ വീണാലും മുള്ളു വന്നു ഇലയില്‍ വീണാലും ആര്‍ക്കാ മാമാ ഇപ്പൊ കേട്!? സക്കീറിന്.!
എന്താ അങ്ങനെയല്ലെ..!?
ഉടച്ചേ...
ഠേ....
തിരക്കേറിയ ദിവസങള്............
വേഗമേറിയ മണിക്കൂറുകള്‍.............
ശേഷിച്ച ഏതാനും നിമിഷങള്‍....................
പക്ഷെ, എനിക്കു എപ്പോഴും സമയമുണ്ട്....
നിന്നെ ശല്ലയപ്പെടുത്താന്..............
ഇല വന്നു മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കുറ്റം എപ്പോഴും മുള്ളിനു തന്നെ!
മുള്ളിന്റെ കൂമ്പ് കരിച്ചുവിട്ടു അല്ലെ !
ഇരുട്ടടി കൊള്ളാം..
അവസാനഭാഗം
വളരെ മനോഹരമായി
അഭിനന്ദനങ്ങള്‍
ഹാഹാ, രസിച്ചു വിവരണം.:)
വിവരണം നന്നായിട്ടുണ്ട്...:)
ഹി ഹി സംഭവം കൊള്ളാം. എന്തായാലും അവസാനം സജിയണ്ണനും ബന്ധൂം കൂടി പ്രയാസിയെ ഇടിച്ചു ചമ്മന്തിയാക്കി കഴിച്ച രസ്നേം കപ്പലണ്ടീമൊക്കെ തുപ്പിക്കുന്ന ഭാഗം എഡിറ്റു ചെയ്തുകളഞ്ഞത് തീരെ ശരിയായില്ല :-)
ഓ.ടോ. സംഭാഷണത്തെ സൂചിപ്പിക്കാന്‍ വേണ്ടി 'double quotes'എന്നൊരു സാധനമുണ്ട്. വല്ലപ്പോഴുമൊക്ക്കെ അതെടുത്തുപയോഗിച്ചൂന്നു കരുതി അച്ഛന് വഴക്കു പറയുകയൊന്നുമില്ല
പാവം സക്കീര്‍ വേറെ ആരെങ്കിലും പാവത്തിനെ ഫോളോ ചെയ്യുന്നുണ്ടൊ എന്ന് നോക്കാന്‍ വന്നതാവും.. ഇതാ പറയുന്നത് ഇക്കാലത്ത് ഗുണം ചെയ്യാനും പാടില്ലെന്നേ
ഹി..ഹി..ഹി... എനിക്ക് പിടികിട്ടി... നിന്റെ കഥ നീ ഒരു കഥാകാരനിലൂടെ കാണുന്നു.
കൊള്ളാം ...കൊള്ളാം...
“പഴയകാല മലയാളം,തമിഴ്,ഹിന്ദി സിനിമകളിലെ ക്ലൈമാക്സു മുഴുവന്‍ അവിടെ അരങ്ങേറി. ആലിംഗന ബദ്ധരായുള്ള അവരുടെ കരച്ചിലില്‍ പ്രകൃതിപോലും കണ്ണീര് പൊഴിച്ചു, മഴപെയ്യാന്‍ തുടങ്ങി, കരണ്ടു വന്നു. “
എന്തോന്നടെ ഇത്... കേരളത്തിലല്ലെ സംഭവം... ആവില്ല... കേരളത്തിലാണേല് സാധാരണ കാറ്റുവീശിയാല്‍ കരണ്ട് പോകാണ് പതിവ്...ഇവിടെ മഴകൂടി പെയ്ത സ്ഥിത്യ്ക്ക്....!
കൊള്ളാമെടാ മക്കളേ... നന്നായിട്ടുണ്ട്...
:)
സ്വന്തം കഥയാണോ
എന്തായാലും നല്ല വിവരണം
ഇഷ്ടപ്പെട്ടു
ഹ ഹ ഹ
ചിരിപ്പിച്ചല്ലോ പ്രയാസ്സീ :)
അപ്പോ അതു കഴിഞ്ഞ് സജിമാമ ആശുപത്രീ കൊണ്ടുപോയാരുന്നോ?;) ആത്മകഥയുടെ അടുത്തഭാഗം പോരട്ടേ.
കൊച്ചുത്രേസ്സ്യ പറഞ്ഞ പോയന്റ് നോട്ടൂ ചെയ്യുക. വായിയ്ക്കാന്‍ കൂടുതല്‍ സുഖം ഉണ്ടാകും.
കൊള്ളാം. പക്ഷെ സഹയാത്രികന്റെ സംശയം എനിക്കും ഉണ്ട്.
ഇത് കലക്കി ... അങ്ങനെ തന്നെ അങ്ങനെ തന്നെ
പ്രയാസി...
അപ്പോ ഇരുട്ടടിയില്‍ ഇങ്ങിനെയും ചില ഉപകാരങ്ങള്‍ ചെയ്തു കൊടുക്കാമല്ലേ....സജിയണ്ണന്റെ പൊടി പോലും പിന്നെ നീ കണ്ടിട്ടുണ്ടാവില്ല അല്ലേ..പാവം സക്കീര്‍..ഒരു രസ്നയുടെ തിളപ്പിലായിരുന്നു നീ അല്ലേ..എന്നാലും ആ മുള്ളിന്റെ ഒരു ക്രൂരതയേ...പാവമില...
കലക്കി മോനെ അടിമുടി കലക്കി
നന്മകള് നേരുന്നു
എന്താ ബിന്ദൂ ഇത്! പ്രയാസിക്കു തേങ്ങയടിക്കാനും ബൂലോകത്തെ തേങ്ങപെറുക്കാനും മാത്രമെ കാണുന്നുള്ളുവല്ലൊ!?
നല്ല രചനകളുമായി വീണ്ടും ബൂലോകത്തു സജീവമാകൂ..:)
ഷാനെ ഒരു പാടു നന്ദി..:)
അലി ഇക്കാ..:)
ദ്രൌപതീ..ഡാങ്ക്സ്..:)
വേണുച്ചേട്ടാ..നന്ദി..:)
മയൂരാമ്മേ..:)
എഴുത്തുകാരി..:)
ത്രേസ്യാമ്മോ..ഉപദേശത്തിനു നന്ദി..:)
പറഞ്ഞ സാധനം ആവശ്യത്തിനു ഉപയോഗിച്ചിട്ടുണ്ട്..!കൂടിപ്പോയൊ എന്നു സംശയം.!
ഓ:ടോ:സജിയണ്ണനും ബന്ധൂം കൂടി പ്രയാസിയെ ചമ്മന്തിയാക്കി എന്നു പറഞ്ഞാല്‍ ഞാന്‍ സഹിക്കും..! പക്ഷെ രസ്നേം കപ്പലണ്ടി മിഠായിയും തുപ്പീന്നു പറഞ്ഞാ..!(വെച്ചിട്ടുണ്ട്)
അതെ നജീം ബായീ സക്കീര്‍ നല്ലൊരു കാര്യം ചെയ്തതാ..:)
എടെ സഹാ..നീ ജീവിക്കാന്‍ സമ്മതിക്കൂലേടെ..!?
സംഭവം നടക്കുമ്പോള്‍ കേരളമെന്നു തന്നെയായിരുന്നു പേര്, കുറച്ചു കാലമായി ഞാനങ്ങോട്ടു പോയിട്ടു..ഇപ്പോ കുപ്പുളം എന്നാക്കിയോടെ..;)
ബാജീ......:)
ഇവിടെ വന്നതിനും വായിച്ചതിനും നന്ദി..:)
നിഷ്കളങ്കാ..വെച്ചിട്ടുണ്ടെടാ..:)
വാല്മീകീ..സുട്ടിടുവേന്‍..:)
ഇത്തിരീ.. അങ്ങനെ തന്നെ..!..:)
മന്‍സൂ നീയെവിടേടെ.!? ഇനി പറയാതെ മുങ്ങിയാ അടി..! ഇരുട്ടടി..! ങാ..:)
prayaasee
sorryfor the manglish
adikkan midukkna alle
kochche paranjath kette bejaravaruth...
:)
upaasana
“മുണ്ടും ഷര്ടുമായിരുന്നു പരിഷ്കാരികളുടെ വേഷം”
അവര്‍ക്കുള്ള ശിക്ഷ അടിയും ഇടിയുമൊന്നുമല്ല. ചൂഡീദാര്‍ ഇടുവിച്ച് ഗുരുവായൂര്‍ അമ്പലത്തനകത്തു കയറ്റുകയായിരുന്നു.
ബി ക്രിയേറ്റീവ് പ്രയാസീ ബീ ക്രിയേറ്റീവ്.
ഒരടിവെച്ചു തന്നാലുണ്ടല്ലോ
:)
ബന്ധുവാണ് പൂവാലന് എന്നു കണ്ടപ്പോള്‍ സജിയണ്ണന്റെ നിലപാടെന്തായിരുന്നു ഈപൂവാലപ്രശ്നത്തോട്? ധാര്മികരോഷമെല്ലാം ആ മഴയില്‍ ഒലിച്ചുപോയിക്കാണും അല്ലേ?
ഹ ഹ... പാവം സക്കീര്‍!!!
വല്ല കാര്യവുമുണ്ടായിരുന്നോ?
:)
ചാത്തനേറ്: അപ്പോള്‍ തെരുവ് വിളക്കില്ലാത്ത നാട്ടീലു ഇരുട്ടടി പ്രയാസിക്കും ഒറപ്പാ സക്കീറു തിരിച്ചു തരൂലെ..
bhaai,
Ormmakkurippu nannayi...
ആ അവസാന ഭാഗത്തൊരു തിരുത്തല്‍...ഇലവന്നു മുള്ളില്‍ വീണാലും മുള്ളൂ വന്നു ഇലയില്‍ വീണാലും ആര്‍ക്കാ കേട്?..
പ്രയാസിക്ക്....സത്യം പറ എത്ര കിട്ടി അന്നു? :)
“പിന്നീടു അവിടെ നടന്നതു ഏതു കഠിന ഹൃദയന്റേയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു.
പഴയകാല മലയാളം,തമിഴ്,ഹിന്ദി സിനിമകളിലെ ക്ലൈമാക്സു മുഴുവന്‍ അവിടെ അരങ്ങേറി. ആലിംഗന ബദ്ധരായുള്ള അവരുടെ കരച്ചിലില്‍ പ്രകൃതിപോലും കണ്ണീര് പൊഴിച്ചു, മഴപെയ്യാന്‍ തുടങ്ങി, കരണ്ടു വന്നു...”
ഇതു വായിച്ചപ്പോല് പണ്ട് ‘ഒരു സ്കൂട്ടറും കുഞ്ഞാങ്ങളയും’ എന്നോ മറ്റോ ഉള്ള പോസ്റ്റില്‍ കൊച്ചുത്രേസ്യേം അനിയനും ബൈക്കേന്നു വീണത് ഓര്‍മ്മ വന്നു പോയി.
നന്നായിട്ടുണ്ട് പ്രയാസി. അപ്പോ ഗള്‍ഫീ പോക്ക് ഇവിടെ നിര്‍ത്തിയോ? തുടരൂ കെട്ടോ.
പുലികളുടെ അടി പുലിവാല് പിടിച്ചതുപോലെയായല്ലൊ..!
ഓ.ടോ..മുസ്ലീം സമുദായത്തില്‍ ജേഷ്ഠനെ അണ്ണനെന്നൊ ഇക്കാന്നൊ വിളിക്കുന്നത്? ഇക്കാന്നല്ലെ..! അപ്പോള്‍ സജിയണ്ണന്‍ എന്നുപറയുമ്പോള്‍....
ഉപാസനേ...വല്യ പരിഷ്കാരിയായിപ്പോയല്ലെ..
മംഗ്ലീഷ്..:)
കൊച്ചു.. രസ്നേം കപ്പലണ്ടി മിഠായീം വാങ്ങിക്കൊടുക്കാത്ത ദേഷ്യം കൊണ്ടു അങ്ങനെ പറഞ്ഞതാ..കുറ്റപ്പെടുത്താന്‍ പറ്റുകേലല്ലൊ!..;)
കതിരവാ..ഞാന്‍ ക്രിയേറ്റീവായിട്ടു വേണം എല്ലാരും കൂടി എന്നെയെടുത്തിട്ട് അലക്കാന്‍ അല്ലെ..!..:)
പ്രിയാ..ചുമ്മാ നിന്നു കൊള്ളും..:)
ഗീതേച്ചീ..ബന്ധുവായാലും കിട്ടേണ്ടതു കിട്ടേണ്ട പോലെ കിട്ടിയില്ലെ..:)
ശ്രീ..ടേയ് ഒരു കാര്യവുമില്ലെടെ..സക്കീറിന്റെ ടൈം ബെസ്റ്റു ടൈമായിരുന്നു അത്ര തന്നെ..:)
ചാത്താ..അതല്ലെ ഞാന്‍ മാമായേം വിളിച്ചു മുങ്ങിയത്..! അല്ലെങ്കില്‍ സിറ്റിയിലിട്ടു അവനെന്നെ പൊട്ടിക്കും..:)
ഹരിശ്രീ..നന്ദി..:)
ജിഹേഷെ..അടി..അടി..:)
ഹ,ഹ..ഷാഫീ..ഉദാഹരിച്ച പാര്ട്ടീസു കൊള്ളാം..പണ്ടെ എന്നെ തല്ലാന്‍ നടക്കുകയാ..ഞാനൊന്നും കണ്ടില്ലേ..:)
കുഞ്ഞേട്ടാ..ഇതെവിടെയാണു ആളെ കാണാനെ ഇല്ലല്ലൊ.!
തിരോന്തരത്തുള്ള മുസ്ലിം അപ്പികള് ഇക്കാന്നു വിളിക്കില്ല! കാക്കയെന്നാ വിളിക്കാറ്..പിന്നെ അണ്ണാന്നും..എന്റെ മൂന്നു കാക്കാമാരെയും ഞാന്‍ അണ്ണന്മാരെന്നാ വിളിക്കുന്നത്..!സജിയണ്ണനും ഒരു കാക്കായാണു..ഞാന്‍ അണ്ണാന്നാ വിളിക്കുന്നത്..സംശയം മാറിയൊ..? :)
ഒരു വായി നോട്ടത്തിന്റെ അന്ത്യം ....
കഥയുടെ അവസാനം ആലിംഗനബദ്ധരായ സജിയണ്ണനെയും സക്കീറിനെയും ഓര്‍ത്തു ചിരിച്ചു...നന്നായി.
"സജിയുടെ ബന്ധുവായതു നന്നായി. ഇനി ശല്യം ഉണ്ടാവില്ല." "അതെ മാമാ അവര്‍ കുടുമ്പക്കാരായി എന്നാലും ഇല വന്നു മുള്ളീ വീണാലും മുള്ളു വന്നു ഇലയില്‍ വീണാലും ആര്‍ക്കാ മാമാ ഇപ്പൊ കേട്!?"
പ്രയാസീ....
അവതരണം കലക്കി ...
കിടിലന്‍
ഡും ഡും....
പവര്‍കട്ടിന്റെ നിറം എന്ന പ്രയോഗം ടുകിടു!
കഥയും നന്ന്!
ഇരുട്ടു കാരണം വീഡിയോക്കു മങ്ങലുണ്ടായെങ്കിലും ഓഡിയോ നല്ല ക്ലീയര്‍ ആയിരുന്നു. ലൈവായി ഇങ്ങനെയൊന്നു കാണാന്‍ കഴിഞ്ഞ ആത്മനിര്‍വൃതിയില്‍ എല്ലാം
hahaa kalakkis
ഹ ഹ ഹ.. എനിക്കിഷ്ടായി..
പ്രയാസിയുടെ ഈ ബ്ലോഗില്‍ ഞാന്‍ ആദ്യമായാ വരുന്നത്.
വന്ന സ്ഥിതിക്ക് എല്ലാ പോസ്റ്റും വായിച്ചു.. ഗുഡ്..! വെരിഗുഡ്..!
പിന്നെ, ഈ പോസ്റ്റിലെ മനസ്സിലാകാത്ത ചില ലൈന്‍സ്, (ഉദാഹരണം: "ഇങ്ങോട്ടു വാടാ.. #$^%$#@$#%" ) മനസ്സിലാക്കാന്‍ വേണ്ടി “#$^%$#@$#%“ എന്ന സാധനം ഡീകോഡ് ചെയ്യാന്‍ വേണ്ടി ഒരു സോഫ്റ്റ്വേറിന്റെ സഹായം തേടി.
ഔട്ട്പുട്ട് കിട്ടി കേട്ടോ...
എന്റമ്മേ.... എന്തൊരു തെറിയാ ഇഷ്ടാ...
ലേറ്റസ്റ്റാ അല്ലേ.. !! :-)
തള്ളേ, എന്തര് പറയാനെക്കൊണ്ട്. യെവന് പൊളപ്പന്‍.
നവരുചിയാ...:)
ശ്രീവല്ലഭന്..നന്ദി..:)
അന്യന്..ഡാങ്ക്സ്..:)
പ്രിയന്..ഇടിയുടെ ശബ്ദമാണോ..:)
ധ്വനി..ആ ടുകിടു കലക്കി..:)
ജി.മനു..നന്ദി..:)
അഭിലാഷങ്ങള്‍.. അതു ഏറ്റവും പുതിയതാ..:)
വീനസ്സ്..ഗൊഡ് ഗൈ..:)
ഒരു ഇരുട്ടടിയുടെ അതിമനോഹരമായ വീഡിയോ കണ്ടതിന്റെ സുഖം .
നന്നായി പ്രയാസി.
Post a Comment