Wednesday, October 3, 2007

മെഡിക്കല്‍ എന്ന പീഡനം

വിസ വന്നതിനു ശേഷം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എന്നോടുള്ള സമീപനങ്ങളില്‍ കാര്യമായ മാറ്റം വന്നു. ഒരു ചിന്ന VIP പരിവേശം! ദിവസങ്ങള്‍ എണ്ണപ്പെട്ട മാറാരോഗിയെ പരിചരിക്കുന്ന പോലെ വീട്ടുകാര്‍ ഒരു വശത്ത്! എത്ര ദിവസമുണ്ടു? എന്നാ പോകുന്നതു? ഗള്‍ഫുകാരന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യങ്ങളുമായി നാട്ടുകാര്‍ മറുവശത്തു! രണ്ടു കൂട്ടരും കൂടി എത്രയും പെട്ടെന്നു എന്റെ കട്ടയും പടവും മടക്കുമെന്നു ഞാന്‍ ഭയന്നു! വിസ ഇത്ര പെട്ടെന്നു വരേണ്ടിയിരുന്നില്ല! നാട്ടിലെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നു മനസ്സിലാക്കിയപ്പോഴേക്കും മോഡല്‍ പരീക്ഷ പോലെ മുന്നില്‍ "മെഡിക്കല്‍..."വന്നു നിന്നു!. ഒരു മെനകെട്ട ഏര്‍പ്പാടാണെ ഈ സംഭവം! മാനവും കാശും മാത്രം പോരാ രക്തം മലമൂത്രവിസര്‍ജ്ജ്യനാദികള്‍‌ ഇതൊക്കെ കാണിക്കയായിട്ടും കൊടുക്കണം! ഒരു ദിവസം മുഴുവന്‍ അതിനായി പോയിക്കിട്ടും! മെഡിക്കല്‍ ഫിറ്റായില്ലെങ്കില്‍ പിന്നീടുള്ള ജീവിതം മുഴുവന്‍ ഫിറ്റായി നടക്കേണ്ടിയും വരും. സുഹൃത്തിന്‍‌റെ മെഡിക്കലിനു കൂടെപ്പോയിട്ടുണ്ടു, അന്നവിടെ കണ്ട നീണ്ട ക്യൂവിന്റെ ഉള്‍ഭവസ്ഥാനം കുറച്ചൊന്നുമല്ല ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത്!. (ഇത്രയും തിരക്കുള്ളിടത്തു ഒരു ടോയ്‌ലറ്റു മാത്രം! പ്രവാസിയെ എയര്‍ ഇന്ത്യ മാത്രമല്ല ബുദ്ധിമുട്ടിക്കുന്നതു കേട്ടൊ!) ഇങ്ങനെ ക്യൂ നിന്നു സാധിക്കേണ്ട കാര്യമാണൊ ഇതൊക്കെ! ഒരാള്‍ പുറത്തു നിന്നാലെ എനിക്കു സ്റ്റാര്‍ട്ടിങ് ട്രബിളാ… അപ്പോഴാ ട്രെയിനിന്റെ ബോഗി പോലെ പത്തമ്പതണ്ണം പിറകെ നില്‍ക്കുമ്പം! അന്നു തന്നെ തല പുകഞ്ഞാലോചിച്ചു അതിനുള്ള മാര്‍ഗം കണ്ടെത്തി.

മെഡിക്കല്‍ ദിവസം രാവിലെ വീട്ടില്‍ നിന്നു തന്നെ ഡിലീറ്റഡ് ഫയല്‍‌സ് പ്രത്യേകം ബോട്ടിലുകളിലാക്കി ആരും കാണാതെ പാന്റ്സിനുള്ളില്‍ തിരുകി, എന്നോടാ കളി! ഇനി പിതാശ്രീയോടു സ്കൂട്ടര്‍ ചോദിക്കണം, ഒരു യഥാര്‍ഥ കാമുകന്റെ ആത്മാര്‍ഥത തെളിയിക്കാനായി ആവശ്യത്തിനും അനാവശ്യത്തിനും സ്കൂട്ടര്‍ ദുരുപയോഗം ചെയ്തതു കാരണം മഞ്ഞ കണ്ടു നില്ക്കുന്ന സമയമായിരുന്നു. ശക്തമായ ഒരു അപ്പീലിനു ശ്രമിച്ചു ചുവപ്പു വാങ്ങിച്ചു പിടിക്കേണ്ടെന്നു കരുതി കുറച്ചു നാളായി ആ ഭാഗത്തു നോക്കാറേയില്ലായിരുന്നു. എന്നത്തെയുംപോലെയല്ലല്ലൊ ഇന്ന്… അതു കൊണ്ടു തന്നെ ധൈര്യമായി ചോദിക്കാം, ചോദിച്ചു! എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ടു സന്തോഷത്തോടെ 40-ല്‍ കൂടുതല്‍ സ്പീഡു പാടില്ല എന്ന സ്ഥിരം പല്ലവിയോടെ താക്കോല്‍ തന്നു. സംഭവം ഒന്നു സ്കാനിങിനിട്ടപ്പോഴാണു കാര്യത്തിന്റെ ഗുട്ടന്‍സു പിടി കിട്ടിയതു! എന്‌റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുകയല്ലെ, വീടിന്റെ പ്രമാണം ചോദിച്ചാലും ചിലപ്പൊള്‍ തരും. (അതി മോഹമാണു മോനെ...)

മക്കളെക്കാള്‍ പിതാശ്രീ അധികം സ്നേഹിച്ചിരുന്ന ആ സാധനത്തിനോടു ചിലപ്പോഴൊക്കെ എനിക്കു വല്ലാത്ത അസൂയ തോന്നിയിട്ടുണ്ട്. ഒരു ഇമ്പോര്‍ട്ടഡ് ചേതക്ക്, സ്വന്തം ശരീരത്തിനു ചേരാത്ത കുറച്ചു എക്സ്ട്രാ ഫിറ്റിംഗ്സുകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ സംഭവം ഒടുക്കത്തെ ഗ്ലാമറാ….മുന്‍പുണ്ടായിരുന്ന ലോറിയുടെ പാവനസ്മരണക്കായി അതിന്റെ വലിയ രണ്ടു ഹോണെടുത്തു ഇവന്റെ മുമ്പില്‍ ഫിറ്റു ചെയ്തിട്ടുണ്ട്, കൂടാതെ ചുറ്റിനും കുറെ കമ്പി വേലിയും, അത്യാവശ്യത്തിനു ഉപകരിക്കാന്‍ അവനെ ഉള്ളെങ്കിലും ഈ എക്സ്ട്രാ ഫിറ്റിംഗ്സുകള്‍ക്കെതിരെ എന്നിലെ ചെത്തുപയ്യന്‍ പലപ്പോഴും നിശ്ശബ്ദമായി പ്രസ്താവനകള്‍ ഇറക്കിയിരുന്നു. വലതു കൈ ആക്സിലേറ്ററില്‍ കൊടുത്തു ഇടതു കൈ സീറ്റില്‍ പിടിച്ചു ചരിച്ചു കിടത്തി വീണ്ടും നിവര്‍ത്തി വലതു കാല് തറയിലൂന്നി ഇടതുകാലുയര്‍ത്തി കിക്കറില്‍ അമര്‍ത്തിച്ചവുട്ടി കളരി പഠിക്കുകയാണെന്നു കരുതിയൊ!? ഞാനാ ടൈപ്പല്ല! ഇങ്ങനെയുള്ള അഭ്യാസമുറകള്‍ പ്രയോഗിച്ചാലേ പിതാശ്രീയുടെ ബെസ്റ്റു ഫ്രണ്ടു സ്റ്റാര്‍ട്ടാകൂ…

പ്ലസ്ടു അധ്യാപകനായ സുഹൃത്തിനേയും കൂട്ടി നേരെ മെഡിക്കല്‍ സെന്ററിലേക്കു വിട്ടു. അഭയാര്‍ഥികളെപ്പോലെ കാലത്തെതന്നെ ആളുകള്‍ വന്നു കാത്തുനില്‍പ്പുണ്ടു. അകലങ്ങളില്‍ നിന്നു വരുന്നവരുടെ ചോരയും വിസര്‍ജ്യവസ്തുക്കളും മാത്രമല്ല പോക്കറ്റും കൂടി ടെസ്റ്റു ചെയ്തിട്ടേ ഈ മെഡിക്കല്‍ സെന്ററുകാര്‍ വിടാറുണ്ടായിരുന്നുള്ളു!. എല്ലാവരുടെ കൈയ്യിലും പാര്‍സലുകള്‍ ഉണ്ടായിരുന്നു! എന്റെ ഐഡിയ ലീക്കായൊ!? അങ്ങനെ വരാന്‍ വഴിയില്ല, എന്നാലും ഒരു സംശയം തോന്നി. പരിസരം ആയതുകൊണ്ടും അറിയാവുന്ന ഒരു ചേട്ടന്‍ ഉണ്ടായിരുന്നതു കൊണ്ടും എന്റെ എഴുത്തുകുത്തൊക്കെ പെട്ടെന്നു കഴിഞ്ഞു. പോലീസ് സ്റ്റേഷനില് SI യുടെ മുന്നിലേക്കു ആനയിക്കുന്നതു പോലെ ഷര്‍ട്ടൊക്കെ അഴിപ്പിച്ചു ഒരു റൂമിലേക്കു കയറ്റി വിട്ടു. അവിടെയിരുന്ന ഡോക്ടര്‍ സാറിനെ കണ്ടപ്പോള്‍ അറിയാതെ ചിരിച്ചുപോയി. ഒരു ദിവസം എത്രയെന്നു വെച്ചാ!... പാവം കണ്ണടിച്ചു പൊയിട്ടുണ്ടാകും ഒന്നു രണ്ടു പ്രാവശ്യം ചുമക്കാന്‍ പറഞ്ഞിട്ടു എന്നോടു പൊക്കൊള്ളാന്‍ പറഞ്ഞു. കൂടുതല്‍ വിവരിച്ചാല്‍ എനിക്കു നാണം വരും. അതു കൊണ്ടു ഇത്രേം മതി!.

അടുത്തതു ചെറിയ രണ്ടു കുപ്പികളും തന്നു നേരെ നമ്മുടെ പഴയ ക്യൂവില്‍ കൊണ്ടു നിര്‍ത്തി. ഒരു മാറ്റവുമില്ല പഴയ നീളം പുതിയ ആളുകള്‍. പോക്കറ്റില്‍ തപ്പി സാധനം ഉണ്ടെന്നു ഉറപ്പുവരുത്തി. പ്രതീക്ഷിച്ച പോലെയല്ല നല്ല സ്പീഡുണ്ട്! അതു കൊണ്ടുതന്നെ പലരുടെയും പോക്കറ്റുകളില്‍ ഞാന്‍ സംശയത്തോടെ നോക്കി! എന്റെ ഊഴം വന്നു, അകത്തു കയറി സാധനം റീഫില്‍ ചെയ്തു അതേ സ്പീഡില്‍ തിരിച്ചിറങ്ങി. വേണ്ടവര്‍ക്കു അതു കൊണ്ടു കൊടുത്തു സമധാനമാകട്ടെ! X-Ray എടുക്കാനായി അടുത്ത റൂമിലേക്കു കയറിയപ്പോള്‍ അവിടെയും ഷര്‍ട്ട് അഴിക്കണം. X Ray എടുക്കാതെ തന്നെ എന്റെ നെഗറ്റീവ് ബോഡി പോസിറ്റീവു വ്യൂവില്‍ കണ്ടതും അവിടെ നിന്ന സിസ്റ്റര്‍മാര്‍ പരസ്പരം നോക്കി ചിരിക്കാന്‍ തുടങ്ങി, അജിതയും വനിതാ കമ്മീഷനും ഈ പീഡനം കാണുന്നില്ലല്ലോ! വലിയ ഒരു യന്ത്രത്തിന്റെ ഇടക്കു കയറ്റിനിര്‍ത്തി! ഉടനെ തന്നെ പൊയ്ക്കൊള്ളാന്‍ പറഞ്ഞു അധികം നിന്നു ആ യന്ത്രത്തിന്റെ വെട്ടമെങ്ങാനും തട്ടി വടിയായാലോന്നു പേടിച്ചിട്ടായിരിക്കും! എന്തായാലും അതുങ്ങളുടെ മുന്നീന്നു രക്ഷപ്പെട്ടു!

മെഡിക്കല്‍ സെന്ററില്‍ ചെന്ന നേരം മുതല്‍ ഞാനാ സിസ്റ്ററിനെ ശ്രദ്ധിക്കുകയായിരുന്നു, ക്ലോസപ്പ് പരസ്യത്തിലെ പെണ്ണിനെ തോല്പ്പിക്കണ ചിരി. ആ സിസ്റ്ററിന്റെ വിളിയും കാത്തു അവിടുത്തെ ബഞ്ചില്‍ ഞങ്ങളിരുന്നു. എടാ ഇഞചക്ഷന്‍ വാങ്ങണമെങ്കില്‍ ഇതു പോലുള്ള സിസ്റ്ററുമാരുടെ കൈയ്യില്‍ നിന്നും വാങ്ങണം. ഞാന്‍ കൂട്ടുകാരനോടു പറഞ്ഞു. അപ്പോഴേക്കും ചിരിച്ചു കൊണ്ടു ആ സിസ്റ്റര്‍ അടുത്തേക്കു വിളിച്ചു. മുന്നിലുള്ള കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. നീട്ടിയ കൈയില്‍ ഒരു വലിയ റബ്ബര്‍ബാന്‍ഡിട്ടു വരിഞ്ഞു മുറുക്കി. അറിഞ്ഞു പോലുമില്ല. അത്ര നല്ല ചിരി! ഒളിച്ചു കളിച്ചിരുന്ന ഞരമ്പു പുറത്തേക്കു ചാടിച്ചു സിറിഞ്ചില്‍ കൂടി രക്തം വലിച്ചെടുക്കുന്ന സ്പീഡു കണ്ടപ്പോഴാണു ഇങ്ങനെ ചിരിക്കുന്നതിന്റെ കാര്യം പിടികിട്ടിയതു! പനയില്‍ നിന്നും ഇറങ്ങി വന്നിരിക്കയാ രക്തയക്ഷി! ഇങ്ങനെ അഞ്ചു പേരുടെ ഊറ്റിയെടുത്താല്‍ ഒരു ഫുള്‍ കുപ്പി കിട്ടും! രക്തബാങ്കില്‍ കൊണ്ടു വില്‍ക്കാനാ… വൈകുന്നേരം റിസള്‍ട്ടു തരാമെന്നുപറഞ്ഞു വീണ്ടും ചിരിച്ചു. എനിക്കപ്പോള്‍ ചിരിയൊന്നും വന്നില്ല. അല്ലെങ്കിലും രക്തത്തില്‍ തൊട്ടുള്ള കളി പണ്ടേ എനിക്കിഷ്ടമില്ല!

ഇനി വൈകുന്നേരം വരെ കാക്കണം, ജനിച്ചതിനു ശേഷം ആദ്യമായാ ഇങ്ങനെയൊരു ഫുള്‍ടെസ്റ്റ്! ആകെ ടെന്‍ഷന്‍. ഫിറ്റാകുമൊ!???

30 comments:

പ്രയാസി said...

പ്രിയ സഹോദരങ്ങളേ..
ഞാനുടനെ വിമാനം കേറാം! ഇങ്ങനെ നാട്ടില്‍ നില്‍ക്കുന്നതു ഒരു പ്രവാസിയുടെ അത്യാഗ്രഹമെന്നു കരുതിയാല്‍ മതി..:)

ഞാന്‍ അനുഭവിച്ചതു സാമ്പിള്‍!
ഇതിനെക്കാള്‍ കൂടുതല്‍ പീഡനമനുഭവിച്ചവരുണ്ടാകും മെഡിക്കല്‍ രക്തസാക്ഷികളെ ഞാനിവിടെ മറക്കുന്നില്ല!

ശ്രീ said...

മെഡിക്കലിന്‍ തേങ്ങ എന്റെ വക.

“ഠേ!”
" വലതു കൈ ആക്സിലേറ്ററില്‍ കൊടുത്തു ഇടതു കൈ സീറ്റില്‍ പിടിച്ചു ചരിച്ചു കിടത്തി വീണ്ടും നിവര്‍ത്തി വലതു കാല് തറയിലൂന്നി ഇടതുകാലുയര്‍ത്തി കിക്കറില്‍ അമര്‍ത്തിച്ചവുട്ടി കളരി പഠിക്കുകയാണെന്നു കരുതിയൊ!? ഞാനാ ടൈപ്പല്ല! ഇങ്ങനെയുള്ള അഭ്യാസമുറകള്‍ പ്രയോഗിച്ചാലേ പിതാശ്രീയുടെ ബെസ്റ്റു ഫ്രണ്ടു സ്റ്റാര്‍ട്ടാകൂ…"

ഇതു വായിച്ച് ശരിക്കും ചിരിച്ചു പോയി.
:)

ഷാഫി said...

കസറുന്നല്ലോ.
പിന്നെ, പോസ്റ്റിന്‍‌റെ ആ പച്ചക്കളര്‍ ഒന്നു മാറ്റാമോ?
ഒരു വൃത്തിയില്ല കാണാന്‍.
;)

മന്‍സുര്‍ said...

പ്രയാസി.....
വീണ്ടുമൊരു അടിപൊളി മെഡിക്കലുമായ്‌
നിന്റെ ഓരോ പ്രയാസങ്ങള്‍ കാണുംബോല്‍....ഹഹാഹാഹാ
ഈ മെഡിക്കലിന്റെ ഓരോ.....കുസ്രുതികളെ...എനിക്ക്‌ വയ്യ..
പിന്നെ കുറച്ചൊക്കെ നീ എന്താ മറച്ചു വെച്ചത്‌...അതും കൂടി പറയുമെന്ന ഞാന്‍ കരുതിയത്‌....എന്റെ കഥ അതിലും കഷ്ടമായിരുന്നു
മുന്നില്‍ ലേഡി ഡോക്‌ടര്‍....കൂട്ടുക്കാര്‍ പറഞു പേടിപ്പിച്ചത്‌...ഡ്രസ്സ്‌ മൊത്തം അഴിപ്പിക്കുമെന്നൊക്കെ...ആക്കെ ബേജാറിലാണ്‌ പോയത്‌..പിന്നെ അറിഞു ഡ്രൈവര്‍മാരെ മാത്രെ അങ്ങിനെ പരിശോധികൂ എന്ന്‌..എന്റെ ഭാഗ്യം.
എന്തായലും ടെസ്റ്റ്‌ കഴിഞില്ലേ.....ഇനിയാണ്‌ കാത്തിരിപ്പ്‌...നീ പാസ്സാവും മോനെ....ഡോണ്ട് വേറി....
പിന്നെ ഒരു കാര്യം മറക്കണ്ട ട്ടോ...ഇവിടെയുമുണ്ട് ബല്‍ക്ക്‌ ഫയല്‍സ്സിന്റെ മെഡികല്‍സ്സ്‌....കാണാന്‍ പോണ പൂരം പറയുന്നില്ല.

അഭിനന്ദനങ്ങള്‍....വിവരണം മനോഹരം

നന്‍മകള്‍ നേരുന്നു

mask said...

ഒരു പ്രയാസിയുടെ പ്രയാസങ്ങള്‍ അതിന്റെ എല്ലാ ഭാവങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ട് ഇവിടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...പ്രവാസഭൂമിയിലെ പ്രയാസി.
നിനക്ക്‌ അഭിനന്ദനങ്ങള്‍

സഹയാത്രികന്‍ said...

പ്രയാസി... ഒരു പാട് പ്രയാസങ്ങളനുഭവിക്കുന്നല്ലേ.....!

നന്നായിരിക്കുന്നു ഈ എഴുത്ത്...
:)

മയൂര said...

ഈ വക സാധനങ്ങള്‍, പാഴ്സല്‍..പാഴ്സല്‍;) എക്സ്പെയര്‍ ആയല്ലേ പുറത്തേക്ക് തന്നെ വരുന്നത്...അതിനെയും പാഴ്സല്‍ ചെയ്താല്‍ ടെസ്റ്റ് റിസര്‍ട്ട് ഓക്കെ ആകുമോ;)

വായിച്ച് ചിരിച്ചു പോയി...എന്നാണ് അടുത്ത പാര്‍ട്ട്..:)

Ramya. K.P said...

priyapetta prayasi
prayasiyude prayasangal adipoli

ദ്രൗപതി said...

നന്നായിട്ടുണ്ട്‌
അഭിനന്ദനങ്ങള്‍

ബിന്ദു.bindu said...

pravaasiyude kuRipp ugran.
adutha bhaagathinaayi kaaththirikkunnu.

muhammad said...

എഴുത്തില്‍ പ്രയാസമൊന്നും കാണുന്നില്ലല്ലോ.
നല്ല അവതരണം.
ഇനിയും നാട്ടില്‍ നില്‍ക്കാതെ വിമാനം കേറാന്‍ നോക്ക്.

vinod said...

നന്നായിട്ടുണ്ട് പ്രവാസി.
അഭിനന്ദനങ്ങള്‍. അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

നിഷ്ക്കളങ്കന്‍ said...

കൊള്ളാം പ്രയാസീ.
ര‌ണ്ടു കുറിപ്പുക‌ളും വായിച്ചു.
ന‌ന്നായിരിയ്ക്കുന്നു എഴുത്ത്.
ഇനിയും ഒരുപാടെന്തെക്കെയോ വരാനുണ്ടെന്ന് ഒരു തോന്ന‌ല്‍.
പോര‌ട്ടെ.പോര‌ട്ടെ.

Hridya said...

Entha parayuka
varnikkan njan kaviyalla
great work eniyum etharathilulla srishtikal undavate
"AASAMSAKAL"

പ്രയാസി said...

ശ്രീ..
ഷാഫി..
മന്‍സൂ..
മാസ്ക്..
സഹയാത്രികന്‍..
രമ്യ..
ദ്രൌപതി..
ബിന്ദു..
മുഹമ്മദ്..
വിനോദ്..
നിഷ്കളങ്കന്‍..
ഹൃദ്യ..
മയൂരാ..:)
വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഹൃദയം നിറഞ്ഞ നന്ദി!

മഴതുള്ളികിലുക്കം said...

പ്രയാസി

മനസ്സില്‍ പ്രയാസമില്ലാത്തവന്‍ പ്രയാസി
മനസ്സില്‍ പ്രയാസമുള്ളവന്‍ പ്രവാസി..
അപ്പോ ആരാണീ ആദിവാസി

എന്തായലും ഞാനല്ല ട്ടോ....

കിടക്കട്ടെ മഴത്തുള്ളിയുടെ ഒരു സ്‌നേഹ കിലുക്കം പ്രയാസിക്കും....അഭിനന്ദനങ്ങള്‍

Siju said...

Pravassiyude ella kashttapadukalum (Kochu kochu thamashakal)vallarre sradhapoorvam ezhuthunna ente priya sahodharane ente orrayirram Ramadan Aashamsakal. Pinne Medicaline kurrichulla vivarrannam very goooood. Dress ellam azhichuninnu chummakkunna aaa scene ...ohh very nice. Any way this is our life!! We are Pravasi. Swantham nattil ninnum nadu kadathapettavar. Marrubhoomiyile mezhukuthirikal.....!!!

Sandeep Sadanandan said...

ആദ്യമായിട്ടാ ഇവിടെ... ഇഷ്ടായി... പിന്നെ സമയം പോലെ വീണ്ടും വരാം..

സതീശ് മാക്കോത്ത് | sathees makkoth said...

നല്ല എഴുത്ത്. വായനയ്ക്ക് ഒഴുക്ക് കിട്ടുന്നുണ്ട്.തുടരൂ.

Third Eye said...

കലക്കി അശാനെ. കൊള്ളാം!

ഹരിശ്രീ said...

വായിച്ചു, വളരെ നന്നായി, കണ്ണ്‍ ടെസ്റ്റ്‌ ചെയ്യാന്‍ നേരം ഡോക്ടര്‍ പുറത്തിറങ്ങിയ തക്കത്തിനു ബോര്‍ഡിലെ അക്ഷരങ്ങള്‍ മുഴുവന്‍ കാണാതെ പഠിച്ചു പിന്നീടു വിളമ്പിയ എന്റെ ഒരു സുഹ്രുത്തിനെ ഓര്‍മ്മ വന്നു.

പ്രയാസി said...

മനസ്സില്‍ പ്രയാസമില്ലാത്തവന്‍ പ്രയാസി
മനസ്സില്‍ പ്രയാസമുള്ളവന്‍ പ്രവാസി..
അപ്പോ ആരാണീ ആദിവാസി
ദേവദാസിയുടെ കെട്ടിയോന്‍!..;)

മഴത്തുള്ളീ...ഡാങ്ക്സ് ഡാ...

പ്രയാസി said...

സിജു..
സന്ദീപ്..
സതീഷ്..
തേര്‍ഡ് ഐ..
ഹരിശ്രീ..
വന്നതിനും വായിച്ചതിനും അകമഴിഞ്ഞ പ്രോത്സാഹനത്തിനും ഒരു പാടു നന്ദി..:)

ഫസല്‍ said...

mash fit aanu, enthinum eadinum

എന്റെ ഉപാസന said...

പ്രയാസിക്ക്
നന്നായിരിക്കുന്നു എഴുത്ത്. ചില സന്ദര്‍ഭങ്ങളില്‍ നല്ല ഹ്യൂമര്‍
“X Ray എടുക്കാതെ തന്നെ എന്റെ നെഗറ്റീവ് ബോഡി പോസിറ്റീവു വ്യൂവില്‍ കണ്ടതും അവിടെ നിന്ന സിസ്റ്റര്‍മാര്‍ പരസ്പരം നോക്കി ചിരിക്കാന്‍ തുടങ്ങി, അജിതയും വനിതാ കമ്മീഷനും ഈ പീഡനം കാണുന്നില്ലല്ലോ! “

ഏറ് പിടിച്ച് നിക്കണ്ടെ ഭായ്...
കൊള്ളാട്ടോ
:)
ഉപാസന

അമൃത വാര്യര്‍ said...

മുന്‍പുണ്ടായിരുന്ന ലോറിയുടെ പാവനസ്മരണക്കായി അതിന്റെ വലിയ രണ്ടു ഹോണെടുത്തു ഇവന്റെ മുമ്പില്‍ ഫിറ്റു ചെയ്തിട്ടുണ്ട്, കൂടാതെ ചുറ്റിനും കുറെ കമ്പി വേലിയും, അത്യാവശ്യത്തിനു ഉപകരിക്കാന്‍ അവനെ ഉള്ളെങ്കിലും ഈ എക്സ്ട്രാ ഫിറ്റിംഗ്സുകള്‍ക്കെതിരെ എന്നിലെ ചെത്തുപയ്യന്‍ പലപ്പോഴും നിശ്ശബ്ദമായി പ്രസ്താവനകള്‍ ഇറക്കിയിരുന്നു.

അനുഭവങ്ങളാവും ....
നന്നായി അവതരിപ്പിച്ചിരിക്കുന്നുട്ടോ......

raheemponnad said...

hi, prayasi...... i will reach you soon

പാച്ചു said...

എന്നിട്ട് ഫിറ്റായോ ?

ധ്വനി said...

ഷര്‍ട്ടിന്റെ കോളര്‍ വെല്‍ഡ് ചെയ്തു വെച്ചിരിക്കുന്ന എന്റെ കഴുത്തില്‍ ടൈ ഫിക്സു ചെയ്തു.
ഹിഹി!!

വരാന്‍ താമസിച്ചു പോയി!! ന്നാലും കഥ ആറിയിട്ടില്ല!! :D

maheshcheruthana/മഹേഷ്‌ ചെറുതന said...

വരാന്‍ കുറചു വൈകി
എന്നാലും വളരെ ഇഷ്ടായി...
അഭിനന്ദനങ്ങള്‍.!!!!!!!